Tuesday 29 March 2022

1466.Sumesh & Ramesh, 1467. Super Saranya

 

1466 . Sumesh and Ramesh ( Malayalam , 2021 )


   ഒരു no- sense സിനിമ എന്നു വിളിക്കാം സഹോദരങ്ങളായ സുമേഷിന്റെയും രമേഷിന്റെയും കഥ പറയുന്ന സിനിമയെ കുറിച്ച്. ആൺ കുട്ടികൾ മാത്രം ഉള്ള വീട്ടിൽ ഒക്കെ നടക്കുന്ന ചില ചെറിയ തമാശകൾ ഒക്കെ ആയി പോകുന്ന ചിത്രം അത്തരം കാര്യങ്ങൾ കണക്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ ആസ്വാദ്യകരം ആയിരിക്കും, അത്തരം രംഗങ്ങൾ.സുമേഷ് ആൻഡ് രമേശ് സിനിമയുടെ മുഖ്യ ഭാഗവും അത്തരം ഒരു ട്രീറ്റ്മെൻറ് ആണ് നല്കിയിട്ടുള്ളത്. 


എന്നാൽ  സിനിമയുടെ മുഖ്യ കഥ എന്നു പറയുന്ന സ്ഥലം ഒക്കെ അലമ്പായി പോയത് പോലെ ആണ് തോന്നിയത്. പക്ഷേ തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു no -sense കഥ എന്ന ജാമ്യം എടുത്താൽ അതിലും കോമഡി കണ്ടു പിടിക്കാൻ കഴിയും. സലീം കുമാർ പഴയ ഫോമിൽ എത്തിയില്ലെങ്കിലും അതിന്റെ അടുത്ത് നിൽക്കുന്ന പ്രകടനമായിരുന്നു. ഭാസിയും ബാലുവും മടിയന്മാരായ മക്കളും കാമുകന്മാരുമായി ആറാടി. എന്നെ സംബന്ധിച്ച് സിനിമ വലിയ ബോർ അടിപ്പിച്ചില്ല. വെറുതെ ഇരുന്ന് കാണാവുന്ന ഒരു കുഞ്ഞു സിനിമ ആണ് സുരേഷ് ആൻഡ് രമേശ്


@mhviews rating :2.5/4


1467. Super Saranya (Malayalam, 2022)


  തണ്ണീർ മത്തൻ ദിനങ്ങൾ ടീം അവതരിപ്പിച്ച സൂപ്പര് ശരണ്യ ഒരു coming -of -age സിനിമ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. എഞ്ചിനീയറിങ് കോഴ്സ് ചെയ്യുന്ന ശരണ്യ, അവളുടെ കൂട്ടുകാരികൾ എന്നിവരുടെ ചെറിയ ഇഷ്ടങ്ങൾ , insecurities , പ്രണയം, സൌഹൃദം ഇങ്ങനെ കുറെ കാര്യങ്ങളും ആയാണ് സിനിമ പോകുന്നത്. 


  സിനിമയിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ അരുൺ സാറും, അജിത്ത് മേനോൻ ചേട്ടനും ആണ്. ഒന്ന് സിനിമയിലെ സ്പൂഫ് ആണെങ്കിൽ മറ്റേത് ജീവിതത്തിൽ കണ്ട ഒരു സ്പൂഫ് എന്ന നിലയിൽ തന്നെ ഇഷ്ടമായി. എന്നെ സംബന്ധിച്ച് കഥ ബോർ അടുപ്പിച്ച് ഒന്നുമില്ല. ട്രയിലറുംപാട്ടും ഒക്കെ കണ്ടു എന്ത് പ്രതീക്ഷിച്ചോ, അത് തന്നെ ഗിരീഷും ടീമും നല്കിയത് .


സൂപ്പർ ശരണ്യ പലരുടെയും ജീവിതത്തിലെ, പല മണ്ടത്തരങ്ങളും ചെയ്യുന്ന ഒരു കാലഘട്ടത്തിന്റെ കഥ കൂടി ആണ് പറയുന്നതും. പഠിക്കുന്ന കാലത്ത് ഉള്ള ചില തമാശകൾ ഒക്കെ ആയി കണക്റ്റ് ചെയ്യാൻ കഴിഞ്ഞാൽ ഇഷ്ടമാകുമായിരിക്കും സൂപ്പർ ശരണ്യ.  ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം, സൂപ്പർ ശരണ്യ എന്ന പേര് വന്നതിന്റെ കഥ ഗ്രൌണ്ടില് വച്ച് പറയാം എന്നു പറഞ്ഞിട്ട് പറഞ്ഞോ ഇല്ലയോ എന്നതാണ്. ആ കഥ ചുമ്മാ പറയാമായിരുന്നു എന്തായാലും. എന്തായാലും യൂടൂബിലൂടെ വീട്ടിൽ പാട്ട് മിക്ക സമയവും ഓടുന്നത് കൊണ്ട് വീട്ടിൽ പാട്ടും സിനിമയും ഉറപ്പായും ഹിറ്റ് ആകും എന്നറിയാമായിരുന്നു . അത് തന്നെ എന്തായാലും സംഭവിച്ചു. 


സിനിമ ഇഷ്ടപ്പെട്ടൂ . 


@mhviews rating : 3/4

No comments:

Post a Comment

1818. Lucy (English, 2014)