Thursday, 18 February 2021

1327. Drishyam 2: The Resumption (Malayalam,2021)

 1327. Drishyam 2: The Resumption (Malayalam,2021)




      തന്റെ കുടുംബത്തിനെ രക്ഷിയ്ക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ജോർജ്‌ക്കുട്ടിയുടെ കഥ കണ്ടു തിയറ്ററിൽ കയ്യടിച്ചവർ ആണ് ഭൂരിഭാഗം പ്രേക്ഷകരും.മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യം രണ്ടാം ഭാഗം ആയി ആമസോണിൽ OTT റിലീസ് ആയി വരുന്നു എന്നറിഞ്ഞപ്പോൾ പ്രതീക്ഷിച്ചത് സത്യം പറഞ്ഞാൽ ഒരു തട്ടി കൂട്ട് ചിത്രം ആയിരുന്നു.അതിന് കാരണം സംവിധായകൻ ജീത്തു ജോസഫിന്റെ സമീപകാല സിനിമകൾ ആയിരുന്നു.


 പ്രതീക്ഷ തെറ്റാതെ തന്നെ ആയിരുന്നു തുടക്കവും.ഒരു സീരിയൽ പോലെ കഥ സെന്റി ആയി പോകുന്നു.പക്ഷെ ആദ്യ ഭാഗവും തുടക്കം  ഇതേ പോലെ പോയി ഞെട്ടിച്ചത് കൊണ്ടു കണ്ടിരുന്നു.ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല.ഇന്റർവെൽ ബ്ളോക് എന്നു കരുതുന്ന സ്ഥലം മുതൽ സിനിമയുടെ രീതി മാറി.


  ആദ്യ ഭാഗത്തിലെ പെര്ഫെക്റ്റ് ക്രൈമിൽ നിന്നും കഥ ഏറെ മുന്നോട്ട് പോയി എന്നതാണ് ഇത്തവണത്തെ ഹൈലൈറ്റ്.നാടകീയമായ, ലോജിക് ഇല്ലാത്ത രംഗങ്ങൾ എന്നൊക്കെ പറയാൻ ഉള്ളത് കണ്ടു പിടിക്കാമെങ്കിലും അതിനെല്ലാം ഉള്ള സാധ്യതകൾ തുറന്നിട്ടു തന്നെ ആണ് ജീത്തു ജോസഫ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.കഥാപാത്രങ്ങളെ പ്രേക്ഷകനിൽ രെജിസ്റ്റർ ചെയ്യാൻ എടുത്ത ഒന്നേമുക്കാൽ മണിക്കൂറിനു ശേഷം ട്വിസ്റ്റുകളുടെ ഘോഷ യാത്ര ആണ്.അതു ഓരോന്നായി വരുമ്പോൾ ഒരു 'ദൃശ്യം' ആരാധകൻ എന്ന നിലയിൽ സന്തോഷവും ആയിരുന്നു.


  രണ്ടാം ഭാഗവും ആദ്യ ഭാഗം പോലെ തന്നെ പ്രേക്ഷകന് എന്ന നിലയിൽ ഇഷ്ടമായി.ആദ്യ ഭാഗത്തിലെ ക്ളൈമാക്‌സ് സിനിമ കാണുന്നതിന് മുന്നേ അറിഞ്ഞത് കൊണ്ടുണ്ടായ നിരാശ ഇത്തവണ മാറ്റാനും കഴിഞ്ഞു.ഒരു വിധം ഊഹിക്കാവും കഥാഗതിയിൽ അവസാനം പ്രേക്ഷകന്റെ ചിന്തയ്ക്ക് അപ്പുറം ജോർജ്ക്കുട്ടിയെ അവതരിപ്പിച്ചതിന് കൊടുക്കണം ജീത്തുവിന് മുഴുവൻ മാർക്കും.മോഹൻലാലിന്റെ ഏറ്റവും വലിയ ഹീറോയിക് ആയ കഥാപാത്രവും ദൃശ്യത്തിലെ ജോർജ്ജ്ക്കുട്ടി ആയിരിക്കും എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആകില്ല.മീശ പിരിക്കാതെ, മുണ്ട് മടക്കി കുത്തി ആളുകളെ ഇടിച്ചിടുന്ന അമാനുഷികതയേക്കാളും ജോർജ്ജ്ക്കുട്ടി എന്ന കഥാപാത്രം ശക്തമാണ്.ക്ളൈമാക്സിൽ പോലും അതു വ്യക്തമായി കാണാം.മറ്റുള്ള കഥാപാത്രങ്ങളെ എല്ലാം നിഷ്പ്രഭമാക്കിയ കഥാപാത്രം ആണ് ജോർജ്കുട്ടി. വ്യക്തിപരമായി മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയ്ക്കു ശേഷം ഇഷ്ടപ്പെട്ട മോഹൻലാൽ കഥാപാത്രം ആണ് ജോർജ്ജ്കുട്ടി.


 ആശിർവാദ് സിനിമയുടെ ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും തിയറ്ററിൽ ഇറക്കാതെ നേരിട്ടു ദൃശ്യം OTT റിലീസ് ചെയ്തത്.കാരണം മികച്ച തിയറ്റർ എക്സ്പീരിയൻസ് പ്രേക്ഷകന് നൽകാൻ ഉള്ള കാലിബർ ദൃശ്യം രണ്ടിനും ഉണ്ടായിരുന്നു; ആദ്യ ഭാഗത്തെ പോലെ.അതു മുതലെടുക്കുന്നതിൽ തീർച്ചയായും പരാജയപ്പെട്ടൂ.


  എന്തായാലും ഇനി ദൃശ്യം 2 ഡാ!! യുടെ നാളുകൾ ആണ്.


More movie suggestions @www.movieholicviews.blogspot.ca


  

No comments:

Post a Comment