1328. Boss Level (English, 2021)
Action, Fantasy.
ടൈം ലൂപ്പ് സിനിമകൾ കാണാത്തവർ അധികം ഉണ്ടാകില്ല. പലപ്പോഴും സീരിയസ് ആയ വിഷയങ്ങൾക്ക് അപ്പുറം ചിന്തിച്ചാൽ ഈ ടൈം ലൂപ്പ് എന്ന ആശയം തന്നെ അല്ലെ വീഡിയോ ഗെയ്മുകളിൽ ഉപയോഗിക്കുന്നത് എന്നു ഒന്നു ചിന്തിച്ചാൽ തോന്നും.ഓരോ പ്രാവശ്യവും കളിച്ചു പരാജയപ്പെടുമ്പോൾ വീണ്ടും ഓരോ ടൈം ലൂപ്പുകൾ ആരംഭിക്കുന്നു.ഓരോ ലെവലും ജയിച്ചു പോകുമ്പോൾ ആ ടൈം ലൂപ്പിൽ നിന്നും മുന്നോട്ട് പോകുന്നു.ഈ ചിന്തയെ സാധൂകരിക്കുന്ന ചിത്രമാണ് Boss Level.
ഫ്രാങ്ക് ഗ്രില്ലോയുടെ റോയ് എന്ന മുൻ മിലിട്ടറി ഓഫീസറുടെ മരണമാണ് സിനിമയുടെ തുടക്കം കാണിക്കുന്നത്.എന്നാൽ അയാൾ മരിച്ചു കഴിയുമ്പോൾ വീണ്ടും ടൈം ലൂപ്പ് തുടങ്ങുന്നു.റോയ് തന്റെ മരണത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ള വഴികൾ തിരയുന്നു.അയാൾ ഓരോ പ്രാവശ്യവും അതിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു.റോയിയെ സംബന്ധിച്ചു ഒരു ചോദ്യവും മനസ്സിൽ വരുന്നുണ്ട്.താൻ എന്തിനാണ് കൊല്ലപ്പെടുന്നത്?ആരാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നത്?
ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടു പിടിക്കാൻ റോയ് ശ്രമിക്കുന്നത് കാണുമ്പോൾ combat ഗെയിമുകൾ ആയി സാമ്യം തോന്നാതിരിക്കില്ല.സിനിമയുടെ അവതരണവും അങ്ങനെ തന്നെ ആണ്.ലൂപ്പുകൾ അങ്ങു നീണ്ടു പോകും.വിജയിക്കുന്നിടത്തു നിന്നും കൂടുതൽ രഹസ്യങ്ങൾ മനസ്സിലാക്കി അടുത്ത ലെവലിലേക്കും.റോയിയുടെ കുത്തഴിഞ്ഞ ജീവിതത്തിൽ അയാളെ വകവരുത്താൻ ആരാണ് ശ്രമിക്കുന്നത്?
ഇങ്ങനെ ഒരു ആശയം ഒരു ആക്ഷൻ ത്രില്ലർ ആയി അവതരിപ്പിക്കുമ്പോൾ fun element കൂടി നന്നായി ഉൾപ്പെടുത്തിയിരിക്കുന്നു.സീനുകൾ വീണ്ടും വീണ്ടും കാണിക്കുന്നുണ്ടെങ്കിലും ഒരു ഗെയിം കളിക്കുന്ന മൂഡിൽ കണ്ടിരിക്കാൻ സാധിക്കും ചിത്രം.ഈ അടുത്തകാലത്ത് ഇറങ്ങിയ അൽപ്പം വ്യത്യസ്തമായ ഒരു ആക്ഷൻ ചിത്രം ആണ് Boss Level.മികച്ച ആക്ഷൻ രംഗങ്ങൾ സിനിമയുടെ മികച്ച ഒരു feature ആണ്.
ഫ്രാങ്കിന്റെ ഒപ്പം മെൽ ഗിബ്സൻ, നവോമി വാട്ട്സ് തുടങ്ങി നല്ലൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ.ഈ അടുത്തു Palm Springs നു ശേഷം കണ്ട മികച്ച ടൈം ലൂപ്പ് സിനിമ ആണ് Boss Level.Hulu ആണ് സിനിമയുടെ സ്‌ട്രീമിംഗ് നടത്തുന്നത്.മാർച്ച് 5 നു സിനിമ റിലീസ് ഉണ്ടാകും.
കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.എന്റെ അഭിപ്രായത്തിൽ നല്ലൊരു Action-Fun-Thriller-Entertainer ആണ് Boss Level.
ചിത്രത്തിന്റെ ലിങ്കും മറ്റും ലഭിക്കാൻ www.movieholicviews.blogspot.ca സന്ദർശിക്കുക.