Sunday 14 July 2019

1072.The Outlaw(Korean,2010)


1072.The Outlaw(Korean,2010)
          Crime,Mystery

ചില ജോലികൾക്ക് ഒരു കുഴപ്പം ഉണ്ട്.ആ ജോലികൾ ചെയ്യുന്നവർ അവരുടെ client/പരാതിക്കാരും ആയി ഒരു പരിധിയിൽ കൂടുതൽ മാനസികമായി അടുത്തൂകൂടാ.പ്രത്യേകിച്ചും മെഡിക്കൽ പ്രഫഷണൽ,പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ കാണാനായി എത്തുന്നത് വേദന അനുഭവിക്കുന്നവർ ആകും.അതിനായി അവരുടെ എത്തിക്സിൽ നിന്നു കൊണ്ടുള്ള ജോലി ചെയ്യുക എന്നതിലുപരി അവരുടെ വേദന സ്വന്തമായി കണ്ടു തുടങ്ങിയാൽ സംഭവങ്ങൾ സങ്കീർണം ആകും.ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് അങ്ങനെ സംഭവിക്കുന്നു.

   The Outlaw എന്ന കൊറിയൻ ചിത്രത്തിൽ ജൂംഗ്-സൂ അവളെ ആദ്യമായി കണ്ടു മുട്ടുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ നരകയാതന അനുഭവിച്ചു കഴിഞ്ഞിരുന്നു.അവളെ ഒപ്പം കൂട്ടാൻ തീരുമാനിച്ചത് അവളുടെ വേദന സ്വന്തം വേദന ആയി കണക്കാക്കിയപ്പോൾ ആയിരുന്നു.അവളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരാൻ അയാൾ ശ്രമിക്കുന്നു.എന്നാൽ ദുരിതങ്ങൾ ഒരിക്കലും ഒഴിയുന്നില്ല.വലിയ സംഭവങ്ങളിലേക്കും അപകടകരമായ,നീതി വ്യവസ്ഥയെ ഹൈജാക് ചെയ്യാൻ കഴിയുന്നവർ വരെ ഉൾപ്പെടുമ്പോൾ അയാൾ ചിന്തിക്കുന്നത് ഹൃദയം കൊണ്ടാണ്.അതു അയാളെ എവിടെ കൊണ്ടെത്തിക്കും??

  ഒരു vigilante സിനിമ ആയി കൂട്ടാമെങ്കിലും അവസാനം തരക്കേടില്ലാത്ത സസ്പെൻസ് ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിൽ.2010 ലെ സിനിമ കാലഘട്ടം ബാക് ഗ്രൗണ്ട് മ്യൂസിക്കിൽ വരെ ഉണ്ട്.തരക്കേടില്ലാത്ത ഒരു കൊറിയൻ ക്രൈം/മിസ്റ്ററി ചിത്രമാണ് The Outlaw.


More movie suggestions @www.movieholicviews.blogapot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : t.me/mhviews

1 comment: