Saturday 13 July 2019

1071.La Ceremonie(French,1995)




1071. La Ceremonie(French,1995)
          Drama,Crime
   രണ്ടു കഥാപാത്രങ്ങൾ.ഒരു സമൂഹത്തിൽ ജീവിക്കാൻ എന്തു മാത്രം അവർ യോഗ്യർ ആണെന്നുള്ളത് സംശയാസ്പദം ആണ്.അവർക്കു രണ്ടു പേർക്കും ഭൂതകാലം ഉണ്ട്.ഒരു പക്ഷെ പ്രേക്ഷകന് അവസാനം വരെയും പിടികിട്ടാത്ത ഒന്നു.എന്നാൽ ക്ളൈമാക്സിലെ രംഗങ്ങൾ അവർ എന്താണെന്ന് കാണിക്കുന്നുണ്ട്.അത്തരത്തിൽ ഒരു ഉത്തരം ലഭിക്കുന്ന രീതിയിൽ ആണ് La Ceremonie ഒരുക്കിയിരിക്കുന്നത്.
   വീട്ടു ജോലിക്കാരിയായി വരുന്ന സോഫി ,നഗരത്തിൽ നിന്നും അകന്നു മാറിയുള്ള സമ്പന്നരുടെ വീട്ടിൽ ആണ്.അക്ഷരാഭ്യാസം ഇല്ലാതിരുന്നത് സമൂഹത്തിൽ കുറച്ചിലായി ഉള്ള ഒരു കാലഘട്ടം ആയിരുന്നു അത്.അതു കൊണ്ടു തന്നെ അവൾ അത് വിദഗ്ധമായി ഒളിക്കാൻ ശ്രമിക്കുന്നു.സർക്കാർ നടത്തുന്ന പരിപാടികൾ ഉണ്ടെങ്കിലും..എന്തോ?അവൾ അവിടെ വച്ചാണ് ജീനിനെ പരിചയപ്പെടുന്നത്.അവിടത്തെ പോസ്റ്റ് ഓഫീസിലെ ജോലിക്കാരി ആയിരുന്നു അവൾ.
   സാധാരണക്കാരായ രണ്ടു കഥാപാത്രങ്ങൾ.എന്നാൽ രണ്ടു പേർക്കും ഓരോ ഭൂതകാലം ഉണ്ടായിരുന്നു.അതിന്റെ വിശ്വാസ്യതയെ കുറിച്ചു നേരത്തെ പറഞ്ഞതു പോലെ പ്രേക്ഷകനും സംശയം ഉണ്ടാകും.അതു സ്വാഭാവികം ആണ്.കാരണം,തങ്ങളുടെ ചുരുങ്ങിയ സാഹചര്യങ്ങളിലും നല്ല ജീവിതം സ്വപ്നം കണ്ടിരുന്ന രണ്ടു പേർ.അവർ ജീവിതം ആഘോഷമാക്കുവാൻ ശ്രമിച്ചു.എന്നാൽ???അവർ അപകടകാരികൾ ആയിരുന്നോ?ചിത്രം കാണുക ഈ ഉത്തരത്തിനു.
  സമാനമായ ഒരു കഥ യഥാർത്ഥത്തിൽ മുപ്പതുകളുടെ ആരംഭത്തിൽ സംഭവിച്ചിരുന്നു.സഹോദരിമാരായ യുവതികൾ ചെയ്ത ക്രൂരമായ ആ കൃത്യത്തെ പലരും പിന്നീട് അടിസ്ഥാന വർഗത്തിന്റെ പ്രതികരണം എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു.ആ സംഭവവും,പിന്നീട് വന്ന Maids എന്ന ഡ്രാമയും(അവ:വിക്കി) ആണ് ചിത്രത്തിന് പ്രചോദനം ആയതു.സമാനതകൾ ഇല്ലാത്ത ക്രൂരത ആയിരുന്നു.പ്രത്യേകിച്ചും ചിത്രത്തിൽ എന്തു ലാഘവത്തോടെ ആണ് ആ സ്ത്രീകൾ ആ കൃത്യം ചെയ്യുന്നത് എന്നു കണ്ടു നോക്കൂ..ഒരു തരം മരവിപ്പ് ആയിരിക്കും ഉണ്ടാവുക.
  ഇതു വരെ കണ്ട സിനിമകളിലെ ഏറ്റവും Cold Blooded Killers എന്നു ഉറപ്പായും സോഫിയെയും ജീനിനെയും കുറിച്ചു പറയാം.കണ്ടു നോക്കൂ..


  More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്: t.me/mhviews

1 comment:

  1. ഇതു വരെ കണ്ട സിനിമകളിലെ ഏറ്റവും Cold Blooded Killers എന്നു ഉറപ്പായും സോഫിയെയും ജീനിനെയും കുറിച്ചു പറയാം.

    ReplyDelete