1079.Rage(Japanese,2016)
Mystery,Drama
ഇരട്ട കൊലപാതകം ആണ് അവിടെ നടന്നത്.പക വ്യക്തമായിരുന്നു അവിടെ.കൊലയാളി,ആ വീട്ടിലെ സ്ത്രീയെ ആദ്യം കൊന്നു കൊലപ്പെടുത്തി ബാത് ടബിൽ വച്ചതിനു ശേഷം,അവരുടെ ഭർത്താവിന് വേണ്ടി കാത്തിരുന്നു.അയാളെ കൊലപ്പെടുത്തുവാൻ.പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നു.എന്നാൽ അയാൾ പോലീസിൽ നിന്നും അകലെയാണ്.ഈ സമയം ആണ് മൂന്നു വ്യത്യസ്ത ജാപ്പനീസ് പട്ടണങ്ങളിൽ 3 വെവ്വേറെ സാഹചര്യത്തിൽ പുതിയ മൂന്നു യുവാക്കൾ വരുന്നത്.
വെവ്വേറെ സാഹചര്യങ്ങളിൽ ആണ് അവർ ജീവിക്കുന്നത് എങ്കിലും അവരുടെ എല്ലാം ജീവിതത്തിനും ഒരു ഭൂതകാലം ഉണ്ട്.ഇവരിൽ ആരെങ്കിലും ആണോ പ്രതി?സംശയിക്കാൻ കാരണങ്ങളുണ്ട്.അതിനു പിന്നിൽ രഹസ്യം അറിയാൻ ചിത്രം കാണുക!!
ശരിക്കും സിനിമ കണ്ടു കഴിഞ്ഞപ്പോൾ Rage എന്ന ചിത്രം എന്തു കൊണ്ട് ആണ് കാണാൻ ഇത്ര വൈകിയത് എന്നു ആണ് ആദ്യം ചിന്തിച്ചത്.സ്ഥിരം Whodunnit,Whydunnit പോലുള്ള അന്വേഷണ രീതികൾക്ക് പകരം നേരെ ഈ മൂന്നു പേരുടെയും ഒപ്പം ജീവിതം തുടരുന്ന ആളുകൾ ,അവരുടെ സാഹചര്യങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്.ഇവരിൽ ഒരാൾ ഒരു ഫാക്റ്ററി ജോലിക്കാരൻ ആണ്.അയാൾ ,അയാളുടെ മുതലാളിയുടെ മകളും ആയി പ്രണയത്തിൽ ആണ്.മറ്റൊരാൾ സ്വവർഗാനുരാഗി ആണ്.മൂന്നാമത്തെ ആൾ ഒരു നാടോടി ആണ്.അയാൾ.ഒരു ഏകാന്തമായ ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്.കഥ വികസിച്ചു പോകുന്ന രീതി രസകരമാണ്.ഇടയ്ക്കു ആദ്യം നടന്ന കൊലപാതകത്തെ കുറിച്ചു പോലും നമ്മൾ മറന്നു പോകും.
പണ്ട് സുകുമാരക്കുറുപ്പ് സംഭവത്തിൽ അയാളെ പോലെ ഉള്ള ആളുകളെ പല സ്ഥലത്താണ് കണ്ടൂ എന്നുള്ള വാർത്തകൾ സ്ഥിരം വന്നിരുന്നു.പോലീസ് വിവരങ്ങൾ പുറത്തു വിടുമ്പോൾ സ്വാഭാവികമായും ആളുകൾക്ക് സംശയിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാറുണ്ട്.അങ്ങനെ ഒന്നാകുമോ ഇവിടെ?
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews