1019.Thattumpurath Achuthan(Malayalam,2018)
കുഞ്ചാക്കോ ബോബന്റെ ഈ അടുത്തു ഇറങ്ങിയ സിനിമകളെ ഒരൊന്നായി പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്.(അള്ളു രാമെന്ദ്രൻ കണ്ടിട്ടില്ല).കാരണം മറ്റൊന്നുമല്ല ഓരോ സിനിമയും മുൻ സിനിമയുടെ തുടർച്ച പോലെയോ അല്ലെങ്കിൽ പരിചിതമായ കഥ പോലെയോ ഒക്കെ തോന്നാം.കൂടുതലും ഒരു മെഗാ സീരിയലിന്റെ ഒരു എപ്പിസോഡിൽ നിന്നും അടുത്ത എപ്പിസോഡിലേക്കു മാസങ്ങൾ കൊണ്ടു എത്തി ചേരുന്ന പ്രതീതി.
ഇതു മോശമായി പറഞ്ഞ കാര്യമല്ല.മേൽപ്പറഞ്ഞ സീരിയൽ കൊണ്ടു ഉദ്ദേശിച്ചത് കുടുംബ പ്രേക്ഷകരെ കൂടി ആണ്.തിയറ്ററിൽ എത്ര ദിവസം ഈ സിനിമകൾ ഓടുന്നു എന്നു അറിയില്ല.കാരണം ആദ്യ ദിവസങ്ങളിൽ തന്നെ ഫേസ്ബുക് നിരൂപണങ്ങൾ ആ ചിത്രങ്ങളെ നിഷ്ക്കരുണം ദയാവധം ചെയ്യാറുള്ളതായി തോന്നിയിട്ടുണ്ട്.വീടുകളിൽ സി ഡി/ ഡി വി ഡി ഇറങ്ങുമ്പോൾ നല്ലതു പോലെ ഓടുകയും ചെയ്യുന്നു.ടി വി യിൽ കാണിക്കുമ്പോഴും അധികം പ്രശ്നങ്ങൾ ഒന്നുമില്ലാതെ സമാധാനമായി കാണാനും പ്രേക്ഷകർ ഉണ്ട്.അതു കൊണ്ടൊക്കെ ആയിരിക്കും മിയ്ക്ക മാസവും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇറങ്ങുന്നതും.അങ്ങനെ ഒരു മാർക്കറ്റ് ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.
വിജയുടെ 'രക്ഷകൻ യൂണിവേഴ്‌സ് സിനിമകൾ' (RAC) പോലെ തന്നെ പ്രാധാന്യം ഉണ്ട് KBUC യ്ക്കും.'കുഞ്ചാക്കോ ബോബൻ യൂണിവേഴ്‌സ് സിനിമകൾ' ഒരു പ്രത്യേക pattern പിന്തുടരുന്നുണ്ട്.ഇപ്പോഴത്തെ മലയാള സിനിമയ്ക്ക് സമാന്തരമായി ഒരു "Parallel Mega Serial Universe".ഇതിന്റെ പ്രത്യേകത ആണ് ഒരേ രീതിയിൽ തന്നെ ഉള്ള നിർമാണം.ആകെ മൊത്തം വ്യത്യാസം ചേരുവകകളിൽ ആണ്.ചേരുവകൾ എന്നു പറയുമ്പോൾ അതിലും വ്യത്യസ്തത ഒന്നുമില്ല.Substitute ചെയ്യുന്നു എന്ന് മാത്രം.നന്മയും,കുടുംബവും,ഇടയ്ക്കു മാസ് കാണിക്കുന്ന നായകനും ഒക്കെ എല്ലാ സിനിമയിലും കാണാം.എന്നാൽക്കൂടിയും തരക്കേടില്ലാതെ വീട്ടിൽ ഇരുന്നു കാണാനും കഴിയും.'90 കളിലെ ജഗദീഷ്-സിദ്ധിഖ്-മുകേഷ് സിനിമകളെ പോലെ.(ആ സിനിമകളിലെ കോമഡികൾ ഇപ്പോഴും പുതുമ ഉള്ളതാണ്.അതല്ല ഇവിടെ ഉദ്ദേശിച്ചത്.) വെറുതെ ഇരുന്നു കാണാവുന്ന സിനിമകൾ.
'തട്ടുംപുറത്തു അച്യുതൻ' കണ്ടൂ.ലാൽ ജോസ് രണ്ടായിരത്തിന്റെ തുടക്കത്തിലേക്കു തന്റെ സിനിമയെ കൊണ്ടു പോകാൻ ശ്രമിച്ചത് പോലെ തോന്നി.തെറ്റിദ്ധരിക്കപ്പെടുന്ന നായകൻ,പിന്നെ നന്ദനം ലാൽ ജോസ് വേർഷൻ പോലെ.കുഞ്ചാക്കോ ബോബനും പതിവ് പോലെ.പഴയകാല ദിലീപ് ചിത്രങ്ങളുടെ ചെറിയ ചായ കാച്ചലും തോന്നി.രാഷ്ട്രീയമായി വേറെ ആംഗിളിൽ ചിന്തിക്കാവുന്നത് ഒക്കെ ഉണ്ടെങ്കിലും അങ്ങോട്ട് കടക്കുന്നില്ല.മേൽപ്പറഞ്ഞ കാര്യങ്ങൾ ആണ് പ്രധാനം.സിനിമ മൊത്തം ഫാന്റസി ആണ്.സ്വപ്നങ്ങൾ യാഥാർഥ്യം ആകുന്ന പയ്യനിൽ തുടങ്ങുന്ന ഫാന്റസി. എന്തിനു വേറെ, നായകന്റെ പ്രേമം പോലും ഫാന്റസി ആണ്.അതിനൊപ്പം കാശുകാരനായ വലിയ വീടുള്ള സ്ഥിരം വില്ലൻ ചെക്കനും.ഇതൊന്നും കൂടാതെ പല തരത്തിൽ ഉള്ള മെസേജുകൾ കൂടി ഫ്രീ ആയി കിട്ടും.ഉദാ:കാശ് കെട്ടി വച്ചിരിക്കുന്ന അച്ഛനും മോനും പോലത്തെ കഥ.
തിയറ്റർ കാഴ്ച്ച ഒന്നും ചിത്രം ഡിമാൻഡ് ചെയ്യുന്നതായി പോലും തോന്നിയില്ല.വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഇടയ്ക്കു പിള്ളേരുടെ കൂടെ കളിച്ചും കുറച്ചു ഫുഡ് കഴിച്ചും ഒക്കെ കാണേണ്ട പടം.അങ്ങനെ ചെയ്താൽ എന്തായാലും ബോർ ഒന്നും അടിക്കില്ല.ഇങ്ങനെ ഒക്കെ ഇരുന്ന് സിനിമ കാണാനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നു.അതു കൊണ്ടു ഇഷ്ടപ്പെട്ടൂ.ഉറങ്ങിയൊന്നുമില്ല.ഭജന പാട്ടു കൊള്ളാമായിരുന്നു.മകന്റെ കൂടെ ബോൾ എറിഞ്ഞു പിടിക്കുന്ന കളി ആണ് കളിച്ചത്.കപ്പയും ബീഫും കഴിക്കാൻ ഉണ്ടായിരുന്നു. സോറി.വിഷയത്തിൽ നിന്നും അകന്നു.
പറഞ്ഞു വന്നത് ഓവർ ആയി യാഥാർഥ്യത്തോട് ചേർന്നു നിൽക്കാൻ കുറെ ഏറെ സിനിമകൾ മത്സരിക്കുമ്പോൾ നൊസ്റ്റാൾജിയ ഉണർത്തുന്ന ഇതു പോലെ ഉള്ള സിനിമകളും ഇടയ്ക്കു വരട്ടെ.ഓവർ യാഥാർഥ്യ സിനിമകൾ ടി വി പ്രേക്ഷകർക്ക് അത്ര ദഹിക്കില്ല.അതു പോലെ ഇത്തരം ചിത്രങ്ങൾ സിനിമ കുതുകികളായ ആൾക്കാർക്കും.അതു കൊണ്ടു ഇത് ഇഷ്ടപ്പെടുന്ന വിഭാഗം ഇഷ്ടപ്പെട്ടോട്ടെ.അല്ലാത്തവർക്ക് ഉറക്ക കഥകളും പുച്ഛവും കലർത്തി സാധാരണ മലയാളികളെ പുച്ഛിക്കാം!
കുഞ്ചാക്കോ ബോബൻ സിനിമാറ്റിക് യൂണിവേഴ്‌സ് ഒരു യാഥാർഥ്യം ആണ്.മലയാള സിനിമയുടെ ചരിത്രത്തിൽ ഭാവിയിൽ രേഖപ്പെടുത്താൻ പോകുന്ന ഒന്നാണത്.
Unable to recognize verification for Binance registration issues
ReplyDeleteVerifying your account on Binance opens many benefits and doors for you. Withdrawal limit and other factors get increases, therefore, it is required to get verified your Binance account. Under such scenarios, you can always call on Binance Support Number+1【(877)-209-3306】 which is all the time active. The team revolves around all day and night to be close to the users so that in case of an emergency, they can contact and eliminate all the errors in no time.
Website: https://www.cryptophonesupport.com/exchange/binance/