1018.Creed II(English,2018)
Action,Sports
Action,Sports
റോക്കി-അപ്പോളോ ക്രീഡ് legacy 'Creed' ആദ്യ ഭാഗത്ത് വന്നതാണ്.ചാംപ്യനിൽ നിന്നും മുൻ ചാമ്പ്യനായി റോക്കിയുടെ മുന്നിൽ അപ്പോളോ മുട്ടു മടക്കിയപ്പോൾ പിറന്നത് ചരിത്രം ആയിരുന്നു സിനിമയിൽ.റോക്കി എന്ന സിൽവസ്റ്റർ കഥാപാത്രം ലോകം മുഴുവനും പ്രശസ്തമായി.പിന്നീട് റോക്കിയുടെ മുന്നിൽ വച്ചു തന്നെ അപ്പോളോ മരണത്തിനു കീഴടങ്ങുകയും ചെയ്തു.റഷ്യക്കാരൻ ആയ ഇവാൻ ഡ്രാഗോ ആയിരുന്നു അപ്പോളോയെ റിങ്ങിൽ വച്ചു കീഴ്പ്പെടുത്തിയത്.അപ്പോളോ മരണപ്പെട്ടെങ്കിലും പിന്നീട് റോക്കി അതിനു പകരം വീട്ടുകയും ചെയ്തു.
സംഭവ ബഹുലമായ കുറെ ഭാഗങ്ങൾക്കു ശേഷം ആണ് അപ്പോളോയുടെ മകൻ അഡോണിസ് Creed ആദ്യ ഭാഗത്തിൽ റോക്കിയുടെ മുന്നിൽ എത്തുന്നത്.അഡോണീസ് ഇപ്പോൾ ലോക ചാമ്പ്യൻ ആണ്.കാമുകിയുമായി ഒരു കുടുംബം കെട്ടിപ്പെടുത്താൻ ശ്രമിക്കുന്നു.അപ്പോഴാണ് അഡോണീസിന്റെ ചാമ്പ്യൻ പട്ടത്തിന് ഒരു എതിരാളി വരുന്നത്.അപ്പോളോയെ കീഴടക്കിയ,റോക്കിയുടെ കൈകളാൽ പരാജയത്തിന്റെ രസം അറിഞ്ഞ ഇവാൻ ഡ്രാഗോയുടെ മകൻ വിക്റ്റർ ഡ്രാഗോ ആണ് അത്.റോക്കി IV ന്റെ direct sequel എന്നു പറഞ്ഞാലും തെറ്റില്ല
മുപ്പത്തിമ്മൂന്നു വർഷത്തെ പക ഇവാൻ ഡ്രാഗോയുടെ മുന്നിലുണ്ട്.റോക്കിയിൽ നിന്നേറ്റ പരാജയം അയാളുടെ ജീവിതത്തെ തന്നെ നശിപ്പിച്ചു.പരാജിതനായി,തെരുവിൽ അലയേണ്ടി വന്ന അയാളുടെ ഒരേ ഒരു സ്വത്ത് അയാളുടെ മകൻ വിക്റ്റർ ആണ്.അവന് അറിയുന്നത് ബോക്‌സിങ്ങും.തന്റെ പിതാവിന്റെ മരണത്തിനു കാരണം ആയവരോട് പക വീട്ടാൻ ഉള്ള അവസരം ആയിരുന്നു അഡോണീസിന്.എന്നാൽ ട്രെയിനർ ആയി ഇത്തവണ റോക്കി ഇല്ല!!അതിനു കാരണം?റോക്കിയില്ലാതെ അഡോണീസ് ലക്ഷ്യം കാണുമോ?കൂടുതൽ അറിയാൻ ചിത്രം കാണുക.
റോക്കി പരമ്പരയിലെ പഴയ ചിത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളെ കൊണ്ടു വന്നു റോക്കി legacy നില നിർത്തുന്നതിനോടൊപ്പം Creed legacy തുടർന്ന് കൊണ്ടു പോകാൻ ഉള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്.പഴയ ഫോർമാറ്റിൽ ആണ് ചിത്രം എങ്കിലും എപ്പോഴും മടുക്കാത്ത റോക്കി മ്യൂസിക്കും ട്രെയ്നിങ്ങും എല്ലാം തന്നെ സാധരണ ബോക്‌സിങ് ചിത്രങ്ങളിൽ നിന്നും ഈ ഭാഗത്തെയും വേർതിരിച്ചു നിർത്തുന്നുണ്ട്.എന്നത്തേയും പോലെ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കഥയിൽ ഭാവിയിലേക്ക് വേണ്ടി പോലും ഒരു പക്ഷെ കഥാപാത്രങ്ങളെ കൊണ്ടു വരാൻ സാധിക്കുന്ന രീതിയിൽ ഇപ്പോൾ തന്നെ സൂചനകൾ ഉണ്ട്.
റോക്കി പരമ്പര ഒരിക്കലും തീരില്ല.അതു സിൽവസ്റ്റർ ഇല്ലെങ്കിൽ പോലും തുടരും.റോക്കിയുടെ കുറച്ചു ഡയലോഗും ആ മാസ് ബി ജി എമ്മും മതി.കഥാപാത്രങ്ങൾ മുൻ സിനിമകളിൽ നിന്നും അടർത്തി എടുക്കാനും ധാരാളമുണ്ട്.അതു തന്നെ ആണ് റോക്കി സിനിമയുടെ വിജയവും.One -Man-Show എന്നതിനും അപ്പുറം വ്യക്തിത്വം ഉള്ള ധാരാളം കഥാപാത്രങ്ങളെ സിൽവസ്റ്റർ അണിയികച്ചൊരുക്കിയിട്ടുണ്ട്. ചിത്രം വേറെ ലെവൽ ആകും.തീർച്ച.റോക്കിയുടെ ആരാധകർക്ക് വീണ്ടും ഇതിഹാസ നായകനെ സ്‌ക്രീനിൽ കാണാൻ ഉള്ള അവസരം ആണ് ഇത്.അതിനോടൊപ്പം ക്ളീഷേ (സ്പോർട്സ് സിനിമ കഥയിൽ ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ) ആണെങ്കിലും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.മറക്കാതെ കാണുക.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രം ചാനലിലും ലഭ്യമാണ്.
No comments:
Post a Comment