916.Secret(Mandarin,2007)
Mystery,Romance
രണ്ടു സ്ക്കൂൾ വിദ്യാർഥികൾ പരിചയപ്പെടുന്നു.ആദ്യ ദിവസം തന്നെ അവർ പരസ്പ്പരം അവരുടെ സംഗീത അഭിരുചിയിലെ സാമർഥ്യം തിരിച്ചറിഞ്ഞു. സംഗീതത്തിൽ ആയിരുന്നു അവരുടെ താൽപ്പര്യം.അവർ തങ്ങളുടെ സമയം കൂടുതലും പിയാനോയിൽ മനോഹരമായ സംഗീതം വായിച്ചു കൊണ്ടിരുന്നു.അവന്റെ പേര് 'യെ'.പെണ്ക്കുട്ടിയുടെ പേര് 'ലു'.സംഗീതത്തിന് പ്രസിദ്ധമായ ആ സ്ക്കൂളിൽ പിയാനോ വായനയിൽ മിടുക്കൻ ആയ ലു വളരെ വേഗം താരം ആയി.ആ സമയം മറ്റൊരു പെണ്കുട്ടി 'യി' ,ലുവിന് അവളോട് പ്രണയം ആണെന്ന് കരുതുന്നു.
കഥ വായിക്കുമ്പോൾ ആകെ പൈങ്കിളി ആണെന്നു തോന്നുന്നുണ്ടല്ലേ?അതേ.ചിത്രത്തിന്റെ മൂല കഥ നല്ല പൈങ്കിളി ആണ്.പ്രണയം എത്ര ഒക്കെ ശ്രമിച്ചാലും പൈങ്കിളി ആയി മാത്രമേ എല്ലാവർക്കും അനുഭവപ്പെടൂ.ഒരു സിനിമയെ സംബന്ധിച്ചു ആണെങ്കിൽ ക്ളീഷേ കഥാഗതി.എന്നാൽ ഈ ബന്ധങ്ങൾക്ക് പിന്നിൽ ഒരു രഹസ്യം ഉണ്ടെങ്കിലോ?അതും ഇത്തരം ഒരു പ്രമേയത്തിൽ അധികം ലോജിക് ആലോചിച്ചാൽ സാധാരണ ഗതിയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു രഹസ്യം?തായ് വാനിലെ ഗായകൻ ആയ 'ജയ് ചോ' സിനിമകളിൽ കൂടിയും പ്രശസ്തൻ ആണ്.അദ്ദേഹത്തിന്റെ ആദ്യ സംവിധായക സംരംഭം ആണ് 'Secret'.
ജയ് ചിത്രങ്ങളിലെ സ്ഥിരം ചേരുവകൾ ആയ പ്രണയം,സംഗീതം എല്ലാം ഇവിടെയും ഉണ്ട്.എന്നാൽ പ്രധാന കഥയിലേക്ക് ഒരു രഹസ്യം കൂടി ചേർത്തിരിക്കുന്നു.യെയെ സംബന്ധിച്ചു ,അവൾ പിയാനോ വായനയിൽ സമർത്ഥ ആയിരുന്നു.ലുവിന്റെ പിതാവ് ആ സ്ക്കൂളിലെ അധ്യാപകരിൽ ഒരാളും.ഒരു ത്രികോണ പ്രണയ കഥ ആണെന്നുള്ള മുൻ വിധിയിൽ കാണാതെ ഇരിക്കേണ്ട ഒന്നല്ല ഈ ചിത്രം..പ്രണയം ഒഴിച്ചുകൂടാൻ ആകാത്ത പ്രമേയം ആണെങ്കിലും അതിൽ ഈ പറഞ്ഞ 'രഹസ്യം' ഉൾപ്പെടുത്തിയപ്പോൾ,അതിന്റെ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തിയില്ല എന്നത് ഒരു പോരായ്മ ആയി തോന്നി.
വളരെയധികം നിരൂപക പ്രശംസ ലഭിച്ച ചിത്രത്തിന് ,ജയ് ചോ ചെയ്ത കഥാപാത്രം ആയിരുന്നു നിരൂപകരുടെ മുന്നിൽ കല്ലു കടി ആയി തീർന്നത്.പലരും ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്നു പറഞ്ഞെങ്കിലും ജയ്യുടെ പ്രഥമ സംവിധായക സംരംഭത്തെ പുകഴ്ത്തിയിരുന്നു.കൊറിയൻ റീമേക് അടുത്ത വർഷം പ്രൊഡക്ഷൻ തുടങ്ങും എന്നാണ് വാർത്തകൾ.മികച്ച ഒരു കൊറിയൻ അനുഭവം ആകും ആ ചിത്രം എന്നു കരുതാം.കഥാപാത്രങ്ങളിൽ നല്ലതു പോലെ മാറ്റങ്ങൾ വരുത്തി കൊറിയൻ രീതിയിൽ ആകുമ്പോൾ കൂടുതൽ മികച്ചത് ആകും എന്ന പ്രതീക്ഷയും ഉണ്ട്.
No comments:
Post a Comment