913.Ghost Stories(English,2018)
Mystery,Horror
"കാഴ്ചക്കാരനെ കുഴപ്പിക്കുന്ന പ്രേത കഥകൾ"-Ghost Stories.
സമീപ കാലത്ത് ഇറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രങ്ങൾ പലതും ഒരേ അച്ചിൽ വാർത്തത് പോലെ കാഴ്ചക്കാരന് തോന്നിയെങ്കിൽ അത്ഭുതപ്പെടാൻ ഇല്ല." Thanks to Conjuring" എന്നു പറയാം പല ചിത്രങ്ങളെയും.Jump scare രംഗങ്ങളുടെ ബാഹുല്യം ആയിരുന്നു പലതിലും.അതിന്റെ ഒപ്പം പലപ്പോഴും മോശം CGI ഒക്കെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കുന്നും ഉണ്ടായിരുന്നു.
എന്നാൽ അതെല്ലാം മനസ്സിൽ നിന്നും കളയുക.ഇതാ ഒരു വ്യത്യസ്ത ഹൊറർ ചിത്രം.ബ്രിട്ടീഷ് ചിത്രമായ "Ghost Stories" മേൽ പറഞ്ഞതിന് ഒക്കെ അപവാദം ആണ്.ഒരു ഹൊറർ ആന്തോളജി എന്ന പ്രതീക്ഷയിൽ കണ്ടു തുടങ്ങിയ ചിത്രം എന്നാൽ കഥാപരമായി മികച്ചു നിൽക്കുന്നു.ഹൊറർ ചിത്രങ്ങൾക്ക് ആവശ്യമായ ചേരുവകകൾ കൂട്ടി ചേർത്തു പോകുന്ന ചിത്രം സാധാരണ ഒരു ഹൊറർ ചിത്രം ആയി മാറും എന്ന പ്രതീക്ഷയിൽ നിന്നും പ്രേക്ഷകന് ചിന്തിക്കാൻ സ്‌പേസ് ധാരാളം നൽകുന്ന ഒരു "Mind f***ing സിനിമ" ആയി മാറുന്നു.ചിത്രത്തിനെ കുറിച്ചുള്ള interpretations ധാരാളം ഇന്റർനെറ്റിൽ ലഭ്യമാണ്.സ്വന്തമായി കഥയെ വ്യാഖ്യാനിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാത്രം ഉപയോഗിക്കുക്ക.എന്നാലും പ്രേക്ഷകന്റെ മനസ്സു നിറയ്ക്കുന്നത് സ്വന്തമായി ഉള്ള കാഴ്ച്ചയിലൂടെ ഉരുത്തിരിയുന്ന കഥ ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം!!
ഇനി കഥയെ കുറിച്ചു ചെറുതായി പറയാം.മത വിശ്വാസങ്ങൾ തകർത്ത കുടുംബത്തിലെ അംഗമായ ഗുഡ്‌മാൻ ,ചിത്രത്തിൽ എന്തിനും ഏതിനും ലോജിക് നോക്കുന്ന ആളാണിപ്പോൾ.ചാൾസ് കാമറൂണ് എന്ന പ്രൊഫസറെ മനസിൽ ഗുരുവായി കണ്ടു അതീന്ദ്രീയ ശക്തികൾ എന്നു കരുതി പോന്ന എതിന്റെയും പിന്നിൽ ഉള്ള logical explanations കണ്ടെത്തുകയും അതിനോടൊപ്പം ഇതിൽ മുതലെടുപ്പ് നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുകയും ചെയ്യുന്നു ഗുഡ്‌മാൻ. ഒരിക്കൽ ചാൾസ് കാമറൂണിന് അയാളെ കാണണം എന്ന് പറഞ്ഞ ഫോണ് കോൾ പ്രകാരം അയാളുടെ അടുക്കലേക്കു പോകുന്നു.ഏതാനും വർഷങ്ങൾക്കു മുൻപ് അപ്രത്യക്ഷനായി ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ എല്ലാവരും മരിച്ചു പോയി എന്ന് കരുതിയിരുന്ന കാമറൂണ് എന്നാലിപ്പോൾ ജീവിതത്തിന്റെ അവസാന നാളുകളിൽ ആണ്.
എന്നാൽ അവിടെ വച്ചു അയാൾ ഗുഡ്‌മനോട് അവർ രണ്ടു പേരും കണ്ടെത്താൻ ശ്രമിച്ചിരുന്നത് തെറ്റായിരുന്നു എന്നും,ഗുഡ്‌മാന്റെ കാഴ്ചപ്പാടുകളെ പരിഹസിക്കുകയും ചെയ്യുന്നു.തന്റെ മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോയി എന്ന് തോന്നിയ ഗുഡ്‌മാനോട് ,കാമറൂണ് 3 കേസുകൾ നൽകിയിട്ട് അതിനു പിന്നിൽ ഉള്ള രഹസ്യങ്ങൾ കണ്ടെത്താൻ ആവശ്യപ്പെടുന്നു.
മത ചിന്തകൾ ഉണർത്തി വിടുന്ന പ്രേത കഥകൾ തുടങ്ങിയവയുടെ എല്ലാം കള്ളത്തരങ്ങൾ പൊളിച്ചെടുക്കുകയും പിന്നീട് അതിൽ നിന്നും യാഥാർഥ്യം കണ്ടെത്തുന്ന നായകൻ എന്നൊക്കെ ഉള്ള ക്ളീഷേ കഥാഗതി അല്ല ചിത്രത്തിന് ഉള്ളത്.Ghost Stories സഞ്ചരിക്കുന്നത് മറ്റൊരു രീതിയിൽ ആണ്.ആ ഭാഗത്തെ കുറിച്ചു ഇനിയും കൂടുതൽ എഴുതിയാൽ സിനിമയുടെ പിന്നിൽ ഉള്ള മിസ്റ്ററി/സസ്പെൻസ് ഒക്കെ വെറുതെ ആയി പോയേക്കാം.തീർച്ചയായും വ്യത്യസ്തത ആഗ്രഹിക്കുന്ന സിനിമ ആസ്വാദകർക്ക് കണ്ടു നോക്കാവുന്ന ചിത്രം തന്നെയാണ് Ghost Stories.
No comments:
Post a Comment