890.Khoj(Bengali,2017)
Mystery/Crime
"ഡോക്റ്ററുടെ പരാതിയുടെ പിന്നിലെ രഹസ്യം" -Khoj
ഷെർലോക് ഹോംസിനെ അനുകരിച്ചു മികച്ച കുറ്റാന്വേഷണ കഥകളും സിനിമകളും ബംഗാളിൽ നിന്നും ധാരാളം വന്നിട്ടുണ്ട്.വന്നു കൊണ്ടിരിക്കുന്നു.എനിക്ക് ബംഗാളി സിനിമയുടെ കലാപരമായ സവിശേഷതകളെക്കാളും ആകർഷിച്ചത് ഇത്തരം പ്രമേയങ്ങൾ ഉള്ള ചിത്രങ്ങൾ ആയിരുന്നു.ഭാഷയുടെ ഭംഗിയും കൂടി ആകുമ്പോൾ ഒരു പ്രേക്ഷകന് എന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് മിക്ക ബംഗാളി ചിത്രവും.
Whodunnit,Wheredunnit,Whydunnit എന്നീ ചോദ്യങ്ങൾ ആകും 'ഖോജ്'സിനിമയുടെ ആദ്യ അര മണിക്കൂറിൽ പ്രേക്ഷകന് ഉണ്ടാവുക.ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കുന്നു എന്ന ഫോണ് കോളിൽ നിന്നുമാണ് പോലീസ് ഇൻസ്‌പെക്‌ടർ സയൻ,ഡോക്റ്റർ.പ്രശാന്തിന്റെ വീട്ടിലേക്കു പോകുന്നത്.എന്നാൽ രോഗിയായ തന്റെ ഭാര്യയുടെ ഇൻജക്ഷൻ കൊടുക്കുമ്പോൾ ഉള്ള കരച്ചിൽ ആണത് എന്നു പറഞ്ഞു അയാൾ സയനെ യാത്രയാക്കുന്നു.എന്നാൽ അടുത്ത ദിവസം തന്റെ ഭാര്യയെ കാണുന്നില്ല എന്ന പരാതി കൊടുക്കുന്ന ഡോക്റ്റർ,അന്ന് വൈകുന്നേരം സായനോട് മോശമായ രീതിയിൽ പെരുമാറുന്നു.ഡോക്റ്ററുടെ ഭാര്യയെ അധികം ആരും കണ്ടിട്ടുമില്ല.അങ്ങനെ ഒരാൾ ശരിക്കും ഉണ്ടോ എന്നുള്ള അന്വേഷണത്തിന്റെ സമയത്താണ് കയ്യിലെ ഞരമ്പുകൾ മുറിച്ച രീതിയിൽ ഡോ.പ്രശാന്തിന്റെ കാണുന്നത്.അതിനു ശേഷം നടന്ന സംഭവങ്ങളിലൂടെ ആണ് കഥ വികസിക്കുന്നത്.
" WWW" അന്വേഷിച്ചു കണ്ടെത്തുന്ന രീതിയിൽ അണിയിച്ചൊരുക്കാമായിരുന്ന ചിത്രത്തെ എന്നാൽ ഈ സസ്പെൻസ് എല്ലാം വഴിയേ പുറത്താക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ക്ളൈമാക്‌സ് ഒരു പക്ഷെ ഒരു open ending ആയി പോലും വ്യാഖ്യാനിക്കാം.ചിത്രത്തിന് അതിന്റെതസ്യ രീതികൾ സ്വീകരിക്കാമായിരുന്നെങ്കിലും സിനിമയുടെ കഥ അവതരണ രീതി ആ ഒരു മിസ്റ്ററി സിനിമ മൂഡ് കുറച്ചെങ്കിലും നശിപ്പിച്ചു.
എന്നാൽ സിനിമയിൽ കണ്ട ഏറ്റവും വലിയ കുറവ് അഭിനേതാക്കളുടെ മോശം പ്രകടനം ആണ്.സിനിമയ്ക്ക് തുടക്കം കിട്ടിയ മുൻ തൂക്കം കളയാൻ പര്യാപ്തം ആയിരുന്നു അതു.ഒന്നു 2 കഥാപാത്രങ്ങൾ ഒഴികെ ഉള്ളവരുടെ അഭിനയം ഇത്തരം ഒരു സിനിമയ്ക്കു ചേർന്നത് അല്ലായിരുന്നു എന്നു തോന്നി.പക്ഷെ ക്ളൈമാക്‌സ് എടുത്താൽ ചിത്രത്തിന്റെ സൃഷ്ട്ടാക്കൾ എന്താണ് ഉദ്ദേശിച്ചത് എന്നു മനസ്സിലാകും.കുറവുകൾ മാറ്റി വച്ചു,ഇടയ്ക്കുള്ള ലോജിക്കില്ലായ്മ(പോലീസിനോട് ഡോക്റ്റർ കെട്ടിടത്തെ കുറിച്ച് പറയുന്ന സീനുകൾ) ഒക്കെ നോക്കിയാൽ പടം മൊത്തതിൽ ഒരു പക്ഷെ കണ്ടിരിക്കാം.
Watch out for the climax & cook your own story!!
No comments:
Post a Comment