881.Silent Witness(Mandarin,2013)
Mystery,Thriller
മേയ് 28 ലെ കോടതിയും ദുരൂഹത നിറഞ്ഞ ഒരു കൊലപാതക കേസും - Silent Witness.
മേയ് 28 കുറച്ചു പേരെ സംബന്ധിച്ചു ഒരു പ്രധാന ദിവസമാണ്.അന്നാണ് കോടീശ്വരനായ ലിൻ-ടെ യുടെ മകൾ പ്രതിയെന്ന് സംശയിക്കുന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നത്.ലിൻ ടേ യ്ക്ക് ബന്ധമുണ്ടായിരുന്ന പ്രശസ്ത ഗായികയെ,മകൾ കാർ കൊണ്ടു ഇടിച്ചു വീഴ്ത്തി വധിച്ചു എന്നതായിരുന്നു കേസ്.അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിൽ നടന്ന സംഭവങ്ങൾക്കുള്ള പ്രാഥമിക തെളിവ് ലിൻ ടേ യുടെ ഡ്രൈവർ അപകടം നടന്ന ഉടനെ പോലീസിനെ വിളിക്കുകയും കാറിനെ കുറിച്ചു നൽകിയ സൂചനയും ആയിരുന്നു.
കേസിൽ രണ്ടു ഭാഗവും വാദിക്കുന്നത് പ്രഗത്ഭരായ വക്കീലന്മാരും.ടോങ് ടാവോ 10 വർഷത്തോളമായി ലിൻ ടേ യുടെ നാശം കാണാനായി ആഗ്രഹിക്കുന്ന ആളാണ്.അയാൾക്ക് അതിനു വ്യക്തമായ കാരണവും ഉണ്ട്.ലിൻ ടേ യ്ക്ക് വേണ്ടി വാദിക്കുന്നത് ഏറ്റവും വിലപിടിപ്പുള്ള വക്കീൽ ആയ സോ-ലീ യും.2 പേർക്കും ജയിച്ചേ തീരൂ.ടോങ് വോയെ സംബന്ധിച്ചു തെളിവുകൾ എല്ലാം ലിൻ ടേ യുടെ മകൾക്ക് എതിരായത് കൊണ്ടു അത്ര ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ആദ്യം കരുതിയത്.
എന്നാൽ കോടതി മുറിയിൽ നിശബ്ദ ആയി തുടക്കത്തിൽ കാണപ്പെട്ട സോ-ലീ തനിക്കു കേസ് ജയിക്കാൻ അവസരം കിട്ടി എന്ന നിലയിൽ കേസിനു നിർണായകമായ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നു.ആ കേസിന്റെ മൊത്തത്തിൽ ഉള്ള സ്വഭാവം തന്നെ മാറ്റി മറിച്ച ഒന്നു.എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു.കേസിൽ പലതരം തെളിവുകളും ഇടപെടലുകളും ഉണ്ടാകുന്നു.എന്താണ് സത്യം?എന്താണ് മിഥ്യ എന്നുള്ള ചോദ്യം ഉയരുന്നു.ഒപ്പം കേസിലെ നിർണായകമായ പല സംഭവങ്ങളും വെളിപ്പെടുന്നു.കൂടുതൽ അറിയാൻ Silent Witness കാണുക.
മൂകനായ സാക്ഷി എല്ല കേസിലും ഉണ്ടാകും.തെളിവ്!!അവിചാരിതമായി അവശേഷിപ്പിക്കുന്ന ഒന്നാകാം അല്ലെങ്കിൽ മനപ്പൂർവം ഉള്ള ഒന്നു.ആ തെളിവുകൾ തങ്ങളുടെ കാഴ്ചപ്പാടിൽ,തങ്ങളുടെ ജോലിയുടെ മാന്യത നില നിർത്തി തന്നെ സത്യം കണ്ടെത്താൻ ശ്രമിക്കുകയാണ് 2 വക്കീലുമാരും.എന്നാൽ വെറും തെളിവുകൾക്കും അപ്പുറം അവർക്ക് നേരിടേണ്ടത് സ്നേഹത്തിന്റെയും ,ത്യാഗത്തിന്റെയും ലോകത്തിലെ ആളുകളോട് ആണെന്ന് മാത്രം.ഇത്തരം ഒരു അവസ്ഥയിൽ തെറ്റുകൾ ഉണ്ടാവുക സ്വാഭാവികമായും മനുഷ്യ സഹജമാണ്.അതിന്റെ കുരുക്കിൽ ആണ് ഇവരിൽ പലരും അകപ്പെട്ടിരിക്കുന്നതും.വളരെ സങ്കീർണമായും ഇടയ്ക്കു പ്രേക്ഷകനെ കുഴപ്പിക്കുന്ന കഥാഗതിയും ആണ് ചിത്രത്തിന് ഉള്ളത്.ഒരു മിസ്റ്ററി/സസ്പെൻസ് ചിത്രം എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട് ചൈനീസ് ചിത്രമായ Silent Witness.
ഇതിന്റെ കൊറിയൻ പതിപ്പായിരുന്നു ചോയ്-മിൻ-സിക് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച Heart Blackened!!

Director: Xing Fei
Writer: Xing Fei
Stars: Sicheng Chen, Jiajia Deng, Dawei Gao
No comments:
Post a Comment