"റേച്ചല്‍ ട്രെയിനില്‍ വച്ച് കണ്ട കാഴ്ചയും അതിനു പിന്നിലെ ദുരൂഹതകളും'-"The Girl on the Train".
'അഗത ക്രിസ്റ്റി' യുടെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമായിരുന്നു 'Murder She Said'.'പോള ഹോക്കിന്സിന്റെ' പ്രഥമ നോവലായ 'The Girl on the Train' ഉം സമാനമായ കഥാഗതി ഉള്ള ചിത്രമാണ്.എന്നാല്‍ കഥയുടെ നിര്‍ണായകമായ വഴിത്തിരുവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സഞ്ചരിക്കുന്ന രണ്ടു ചിത്രങ്ങളും ആണ്."Murder She Said" കോമഡി ഒക്കെ ചേര്‍ത്ത് ഒരു സ്ഥിരം കുറ്റാന്വേഷണ ചിത്രമായി ആണ് അവതരിപ്പിച്ചിരുന്നത്.എന്നാല്‍ 'The Girl on the Train' ഗൗരവമായ സമീപനം കഥയുടെ അവതരണത്തില്‍ കാണാന്‍ ആകും.
റേച്ചല്‍ ജീവിതത്തില്‍ ആകെ പരാജയമായിരുന്നു.പ്രധാനമായും അവളുടെ മദ്യപാനം അവളുടെ കുടുംബ ജീവിതം തന്നെ തകര്‍ത്തൂ.ജോലിയും പോയ അവസരത്തില്‍ അവള്‍ എല്ലാ ദിവസവും ട്രെയിനില്‍ അങ്ങോട്ടുമിങ്ങോട്ടും അലക്ഷ്യമായി,മദ്യപാനം ചെയ്തു യാത്ര ചെയ്തു കൊണ്ടിരുന്നു.എല്ലാ ദിവസവും അവള്‍ പോകുമ്പോള്‍ തന്റെ മുന്‍ ഭര്‍ത്താവും കുടുംബവും താമസിക്കുന്ന വീട് അവള്‍ കാണാറുണ്ട്.അവരെ ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്.അത് പോലെ അവളുടെ കാഴ്ചപ്പാടില്‍ ഉള്ള ഏറ്റവും മികച്ച ദമ്പതികള്‍ ആയ സ്ക്കോട്ട്-മേഗന്‍ എന്നിവരെയും.
അവളുടെ ചിന്തകളില്‍ പലപ്പോഴും ഇവരെല്ലാം വന്നു പോകാറും ഉണ്ടായിരുന്നു.അങ്ങനെ ഉള്ള ഒരു ദിവസം അവള്‍ സ്കോട്ട്-മേഗന്‍ ദമ്പതികളുടെ വീടിന്റെ മുകളിലത്തെ നിലയില്‍ ഒരു കാഴ്ച കണ്ടൂ.റേച്ചല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്.അതിനു പിന്നാലെ അവള്‍ അറിഞ്ഞത് മേഗന്‍റെ തിരോധാനം ആയിരുന്നു.എന്നാല്‍ മേഗനെ കാണാതായ ദിവസം റേച്ചല്‍ പരിസര പ്രദേശങ്ങളില്‍ കണ്ടതായ സൂചനകള്‍ ലഭിച്ചു.എന്നാല്‍ മദ്യ ലഹരിയില്‍ ആയിരുന്ന അവള്‍ക്കു അവിടെ എത്തിയതിനു ശേഷം എന്തുണ്ടായി എന്ന് ഒരു അറിവും ഇല്ലായിരുന്നു.പോലീസ് കേസ് വിഷയമായി റേച്ചലിനെ സംശയിക്കുന്നു.എന്നാല്‍ റേച്ചല്‍ അന്ന് കണ്ട ആ കാഴ്ചയുമായി മേഗന്‍റെ തിരോധാനത്തിനു ബന്ധം ഉണ്ടെന്നു കരുതുന്നു.
ആകെ മൊത്തം സങ്കീര്‍ണമായ അവസ്ഥകളിലൂടെ ആണ് ചിത്രം പിന്നീട് കടന്നു പോകുന്നത്.ദുരൂഹതകള്‍ ഏറെ ഉള്ള കഥാപാത്രങ്ങള്‍.പലരും സമൂഹത്തിന്റെ മുന്നില്‍ മറ്റൊരാളായി അഭിനയിക്കുന്നു,ഉള്ളില്‍ മറ്റൊരു മുഖം ഒളിപ്പിച്ചു കൊണ്ട്.ശതമായ സ്ത്രീ കഥാപാത്രങ്ങളും അവരിലെ നിസഹായതയും എല്ലാം ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ചിത്രത്തിന്റെ അത് വരെ ഉള്ള കഥാഗതി തന്നെ മാറുന്നതായി കാണാം.ദുരൂഹതകള്‍ ഏറെ നിറഞ്ഞ ഭംഗിയായി അവതരിപ്പിച്ച ഒരു slow-burner ആണ് 'The Girl on the Train'.മിസ്റ്ററി ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടമാകാന്‍ സാധ്യതയുള്ള ഒന്നാണ് ഈ ചിത്രം.
872.The Girl on the Train
English,2016
Mystery,Drama,Thriller
Dir:Tate Taylor
Stars:Emily Blunt, Haley Bennett, Rebecca Ferguson
No comments:
Post a Comment