"പിച്ചാങ്കൈ- ബ്ളാക് ഹ്യൂമറിലൂടെ ഒരു അപൂർവ രോഗിയുടെ കഥ"!!
തമിഴ് സിനിമ നവീന ആശയങ്ങളുമായി കുതിക്കുക ആണ്.പ്രമേയത്തിലെ വ്യത്യസ്തതകൾ എല്ലാ വിധ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിൽ വളരെ simple ആയ വിധത്തിൽ അവതരിപ്പിക്കുന്നു.സങ്കീർണമായ ഒരു രോഗം, Alien Hand Syndrome എന്ന പേരിൽ അറിയപ്പെടുന്ന ഒന്നു ഒരു സാധാരണ കഥയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ അശോക്.
പുതുമുഖങ്ങളായ RS കാർത്തിക്,അഞ്ജലി റാവു എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.MS ഭാസ്ക്കറിനെ കൂടാതെ ഉള്ള പ്രധാന കഥാപാത്രങ്ങൾ പലരും പുതുമുഖങ്ങൾ ആയിരുന്നു.തലച്ചോറിന് ഏൽക്കുന്ന ആഘാതം മൂലം ഒരു അപകടത്തിൽ ഒരു പോക്കറ്റടിക്കാരന്റെ,അയാളുടെ എല്ലാമെല്ലാമായ ഇടതു കൈ അസാധാരണമായി പ്രവർത്തിക്കാൻ തുടങ്ങുന്നു.
AHS എന്ന അയാളുടെ അവസ്ഥയിൽ തട്ടിപ്പുകളുടെയും,പ്രത്യേക നിലവാരം ഒന്നും ഇല്ലാത്ത രാഷ്ട്രീയത്തിന്റെയും ,രാഷ്ട്രീയക്കാരുടെയും ഒക്കെ കഥയിലൂടെ ആണ് 'പിച്ചാങ്കൈ' യുടെ കഥ വികസിക്കുന്നത്.S മൂർത്തി അഥവാ 'സ്മൂത്' എന്നറിയപ്പെടുന്ന ചെറുകിട കള്ളൻ വലിയ കള്ളന്മാരുടെ ഇടയിൽ എത്തി ചേരുന്നു.അതും അടുത്ത ദിവസങ്ങളിൽ തന്റെ ഇടം കൈക്ക് സംഭവിച്ച പ്രധാന മാറ്റങ്ങളുടെ സമയത്തു.
സിനിമയിൽ ഇടയ്ക്കൊക്കെ അയാളുടെ ഇടംകൈ ,അയാളുടെ ശുദ്ധമായ മനസാക്ഷിയുടെ നേർക്കാഴ്ച ആകുന്നുണ്ട്.കാരണം അയാൾ പുറത്തു കാണിക്കുന്ന ഭാവം അല്ലായിരുന്നു അയാളുടെ അനുസരണയില്ലാത്ത ഇടം കൈ പ്രവർത്തിച്ചിരുന്നത്.കുറെ ട്വിസ്റ്റുകളും ചിരിക്കാൻ കുറെയേറെ സന്ദർഭങ്ങളും ഉള്ള നല്ല ഒരു ചിത്രം ആയിരുന്നു 'പിച്ചാങ്കൈ'.പ്രമേയത്തിലെ കൗതുകവും അതിലുപരി അതീവ സങ്കീർണതകൾ ഇല്ലാതെ ഈ സിനിമ അവതരിപ്പിച്ചവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.പുതുമുഖങ്ങൾ ആയിരുന്നിട്ടു കൂടി സിനിമയുടെ സ്വഭാവം അനുസരിച്ചുള്ള സാന്ദർഭിക തമാശകൾ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആയിരുന്നു.വ്യത്യസ്തമായ ഒരു സിനിമ കാണാൻ താല്പര്യമുള്ളവർക്ക് നിരാശരാകേണ്ടി വരില്ല അനുസരണ തീരെ ഇല്ലാത്ത ഇടം കൈയുടെ കഥ പറയുന്ന 'പീച്ചാൻകൈ' യിൽ നിന്നും...
'നടുവിലെ കൊഞ്ചം പക്കത്തെ കാണോം' എന്ന വിജയ് സേതുപതി ചിത്രം പോലെ ഒരു പ്രത്യേക മനുഷ്യാവസ്ഥയിലൂടെ ഈ ചിത്രവും ഏറെ ചിരിപ്പിക്കുന്നു.
868.Peechankai
Tamil,2017
Comedy,Crime
Directed by:Ashok
Stars:M S Bhaskar,RS Karthick,Anjali Rao
No comments:
Post a Comment