"Shallow Grave"- ' ഒരു പെട്ടി നിറയെ കാശും ഒരു മൃതദേഹവും"!!
ലോകത്ത് പണം വരുത്തിയിരിക്കുന്ന അത്ര മാറ്റങ്ങൾ മറ്റൊന്നും വരുത്തിയിയിട്ടില്ല എന്നു കരുതുന്നു.വസ്തുക്കൾ എന്നതിൽ ഉപരി മനുഷ്യരിലും പണം വരുത്തുന്ന മാറ്റങ്ങൾ പ്രവചനത്തിനും അപ്പുറം ആണ്.നിങ്ങൾ താമസിക്കുന്ന വീട്ടിലെ ഒരു മുറിയിൽ മൃതദേഹം കണ്ടെത്തിയാൽ എന്തു ചെയ്യും?പോലീസിനെ അറിയിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുക.അല്ലെ??
എന്നാൽ ആ മൃതദേഹത്തിന്റെ ആടുക്കൽ ഒരു പെട്ടി നിറയെ പണവും ഉണ്ടെങ്കിലോ?????ആദ്യം പറഞ്ഞത് ആയിരിക്കില്ല അല്ലെ ഉത്തരം!!???
ആ മൂന്നു സുഹൃത്തുക്കൾ ;ഡേവിഡ്,ജൂലിയറ്റ്,അലക്‌സ്...സമൂഹത്തിൽ നല്ല നിലയിൽ ഉള്ള ജോലി ചെയ്യുന്നവരാണ്.മൂന്നു പേരും താമസിക്കുന്നത് ഒരേ വീട്ടിലെ വെവ്വേറെ മുറികളിൽ ആണ്.ഒഴിഞ്ഞു കിടക്കുന്ന നാലാമത്തെ മുറിയിലേക്ക് ഉള്ള തമാസക്കാരനെ കണ്ടെത്താൻ അവർ ശ്രമിക്കുന്നു.എന്നാൽ അവരുടെ ഇടയിലേക്ക് വരുന്ന നാലാമനെ അവർക്ക് മൂവർക്കും ഇഷ്ടം ആകണം എന്നുണ്ട്.അതിനായി അവർ ഇന്റർവ്യൂ നടത്തുന്നു അവരിൽ ഓരോരുത്തരെയും.
ചില സമയങ്ങളിൽ അവർക്ക് ഇഷ്ടം ഇല്ലാത്തവരെ വെറുപ്പിച്ചു വിടാറും ഉണ്ട്.അവസാനം അവർക്ക് നാലാമത്തെ മുറിയിൽ താമസിക്കാൻ ഒരാളെ കിട്ടുന്നു.പിന്നീട് വരാമെന്നു പറഞ്ഞു പോയ അയാളെ അവർ പിന്നെ കാണുന്നത് നാലാമത്തെ മുറിയിൽ മരിച്ച നിലയിൽ ആണ്.കൂടെ പണം നിറച്ച ഒരു പെട്ടിയും.
സംവിധായകൻ ആയുള്ള 'ഡാനി ബോയ്‌ലിന്റെ' ആദ്യ ചിത്രമാണ് 'Shallow Grave' എന്ന ബ്രിട്ടീഷ് ബ്ളാക് കോമഡി-ക്രൈം ഴോൻറെയിൽ ഉള്ള ചലച്ചിത്രം.മരണപ്പെട്ട ആൾക്ക് എന്താണ് സംഭവിച്ചത് എന്നുള്ള ഒരു കുറ്റാന്വേഷണ കഥയ്ക്ക് പകരം ആ സാഹചര്യം അവർ മൂന്നു പേരിലും ഉണ്ടാക്കിയ മാറ്റം ആണ് ചിത്രം അവതരിപ്പിക്കുന്നത്.സ്വതവേ മൃദു സ്വാഭാവക്കാരൻ ആയ ഡേവിഡ് ആയിരുന്നു ഏറ്റവും അധികം മാറിയത്.
ഒരാളുടെ ജീവിതം അടിമുടി മാറുക എന്നു പറഞ്ഞാൽ അതാണ്.ആ പണത്തിനു അയാൾ കാവൽ പോലും ഇരുന്നു.ജീവിതം രസകരമായി തീർക്കാൻ ഉദ്ദേശിച്ചിരുന്ന ജൂലിയറ്റും അലക്‌സും വളരെയേറെ മാറുന്നു.അവരുടെ പുതിയ ജീവിതത്തിന്റെ ബാക്കി കഥ ആ അപ്പാർട്ട്‌മെന്റിൽ എങ്ങനെ ആയിരുന്നു എന്ന് അറിയാൻ ബാക്കി ചിത്രം കാണുക.
വളരെ ക്രൂരമായ തമാശ നിറഞ്ഞ ക്ളൈമാക്‌സ് ആണ് ചിത്രത്തിന് ഉള്ളത്.യഥാർത്ഥത്തിൽ ആ ക്ളൈമാക്‌സ് ഒന്നു മാത്രം മതി ബ്ളാക് ഹ്യൂമർ എന്ന നിലയിൽ ' Shallow Groove' എങ്ങനെ ആ ഴോൻറെയോട് നീതി പുലർത്തി എന്നു മനസ്സിലാക്കാൻ.സിനിമയുടെ മൊത്തത്തിൽ ഉള്ള മൂഡിനെ ഇത്തരത്തിൽ പ്രേക്ഷകനെ വിഷമിപ്പിക്കുകയും,ഞെട്ടിക്കുകയും ചെയ്യുന്ന ഒന്നാക്കി മാറ്റിയത് നല്ല ഒരു സിനിമാനുഭവം ആയിരുന്നു.എല്ലാ ദിവസവും ഇത്തരത്തിൽ ഒന്നു കാണാൻ സാധിക്കില്ല എന്നതാണ് മുഖ്യ കാരണം.തുടക്കത്തിൽ നിലനിർത്തിയ മൂഡിൽ നിന്നും വളരെയധികം അനതരമുണ്ട് ചിത്രത്തിന്റെ അവസാനം.ആദ്യം പ്രതീക്ഷിച്ചതു ഇത്തരം ഒരു ചിത്രം ആകില്ല പലരും!!
866.Shallow Grave
English,1994
Crime,Comdey,Thriller
Director: Danny Boyle
Writer: John Hodge
Stars: Kerry Fox, Christopher Eccleston, Ewan McGrego

No comments:
Post a Comment