'പോക്കര്‍ മത്സരങ്ങളിലെ രാജ്ഞിയുടെ കുപ്രസിദ്ധ കഥ'-Molly's game
അര്‍ദ്ധ രാത്രി ഉറക്കത്തില്‍ പോലീസ് മോളിയുടെ വീട് വളഞ്ഞിരിക്കുക ആണെന്നും ഇഉടന്‍ തന്നെ പുറത്തേക്കു വരാനും ആവശ്യപ്പെടുന്നു.വലിയ സന്നാഹങ്ങളോടെ വന്ന പോലീസ് അവളെ അറസ്റ്റ് ചെയ്തു.ആരാണ് മോളി ബ്ലൂം?എന്താണ് അവള്‍ ചെയ്ത കുറ്റം?സ്പോര്‍ട്സില്‍ ഏറ്റവും നിരാശാജനകമായ അവസ്ഥ എന്താണ് എന്നുള്ള ചോദ്യത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.പല ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും 'മേരി ബ്ലൂം' ഒരു കഥ പറഞ്ഞു തുടങ്ങുന്നു.പ്രേക്ഷകന് ആദ്യ ചോദ്യത്തിന് ഉള്ള ഉത്തരം കണ്ടെത്താന്‍ ഉള്ള ഒരു അവസരം.ആ ഉത്തരം ആണ് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ' Molly's Game: The True Story of the 26-Year-Old Woman Behind the Most Exclusive, High-Stakes Underground Poker Game in the World.' എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ചിട്ടയായ ജീവിതചര്യകള്‍ ശീലമാക്കി തുടങ്ങി ഒരു മികച്ച കായിക താരം ആയി മാറാന്‍ കഴിയുമായിരുന്ന മോളിയ്ക്ക് എന്നാല്‍ കാലം കരുതി വച്ചത് മറ്റൊന്നായിരുന്നു.തുടക്ക കാലത്തും പിന്നീടും നടന്ന രണ്ടു അപകടങ്ങള്‍ അവളുടെ ജീവിതം തന്നെ മാറ്റി.തന്റെ സ്വപ്നങ്ങള്‍ക്ക് വിരാമം നല്‍കി പുതിയ ജീവിതം അവള്‍ തിരഞ്ഞെടുത്തു.എന്നാല്‍ അവളുടെ സാമര്‍ത്ഥ്യം ഓരോ പ്രവൃത്തികളിലും അവളുടെ വഴികള്‍ സുഗമമാക്കി.ആരും ശ്രദ്ധിക്കാത്ത വഴികളിലൂടെ നിയമം ഒന്നും തെറ്റിക്കാതെ തന്നെ അവള്‍ തന്റെ പാത വെട്ടി തുറന്നൂ.എന്നാല്‍ ഇടയ്ക്കിടെ ഉണ്ടായ ചില പ്രശ്നങ്ങള്‍ അവളുടെ ജീവിതത്തില്‍ കല്ല് കടി ആയി.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി നടത്തുന്ന പോക്കര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മിക്കപ്പോഴും സമൂഹത്തിലെ വിലയേറിയ ആളുകള്‍ ആയിരുന്നു.സമൂഹത്തിലെ ഉന്നതര്‍ തങ്ങളുടെ സമ്പാദ്യങ്ങളുടെ മേല്‍ ജീവന്‍ മരണ പോരാട്ടം ആയിരുന്നു അവിടെ നടത്തിയിരുന്നത്.ഒറ്റ രാത്രി കൊണ്ട് പണം നഷ്ടപ്പെട്ടവരും ഏറെ നേടിയവരും അവരില്‍ ഉണ്ടായിരുന്നു.മോളി ഇതില്‍ ഒന്ന് മാത്രമേ ചെയ്തുള്ളൂ,തുടക്ക കാലത്ത് തന്റെ ബോസിന് വേണ്ടി ചെയ്ത ജോലിയില്‍ നിന്നും പുത്തന്‍ സാധ്യതകള്‍ കണ്ടെത്തി പോക്കര്‍ ഗെയിം കളിക്കുന്ന സ്ഥലവും ആളുകളും തമ്മില്‍ ഉള്ള പ്രാധാന്യം കൂട്ടി.അതിന്റെ ഫലമായി അവളുടെ സമ്പാദ്യം കുത്തനെ ഉയര്‍ന്നു.അവളുടെ രക്തത്തിനായി ദാഹിക്കുന്നവര്‍ ഏറെ ഉണ്ടായി.ആകസ്മികമായി വന്ന റഷ്യന്‍ മാഫിയ അംഗങ്ങളെ പോലെ ഉള്ളവര്‍ അവളുടെ അപകട സാധ്യത കൂട്ടി/.മോളിയുടെ സംഭവ ബഹുലമായ കഥയെ കുറിച്ച് അറിയാന്‍ ബാക്കി ചിത്രം കാണുക.
Finalizando:ഇക്കഴിഞ്ഞ ഓസ്ക്കാര്‍ പുരസ്ക്കരങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള നാമനിര്‍ദേശം നേടിയ ചിത്രം അവതരന്‍ മികവില്‍ മുന്നില്‍ ആയിരുന്നു.കെവിന്‍ കോസ്ട്ട്നാര്‍ മോളിയുടെ പിതാവായി അഭിനയിച്ചു.ക്ലൈമാക്സ് രംഗങ്ങള്‍ മികവുറ്റത് ആക്കി.മോളി ബ്ലൂം ആയി അഭിനയിച്ച ജെസ്സിക്ക ചെയ്സ്ട്ടിന്‍ തന്റെ വേഷം മികവുറ്റതാക്കി.ഒരു ബയോഗ്രഫിക്കും അപ്പുറം സിനിമാറ്റിക് ആയ ഘടകങ്ങള്‍ ആ കഥയില്‍ ഉള്ളത് കൊണ്ട് തന്നെ എല്ലാവര്ക്കും പരിചിതമായ സിനിമ ഭാഷ്യം ആണ് സിനിമയില്‍ ഉടന്നീളം.ചിത്രം അവസാനിക്കുമ്പോള്‍ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പ്രേക്ഷകന് ലഭിച്ചിരിക്കും.
859.Molly's game
English,2017
Crime,Drama,Biography
MHV Ratings: ✪✪✪½
Director: Aaron Sorkin
Writers: Aaron Sorkin (written for the screen by), Molly Bloom (based on the book by)
Stars: Jessica Chastain, Idris Elba, Kevin Costner
No comments:
Post a Comment