114. 7 BOXES(SPANISH,2012),|Thriller|,Dir:-Juan Carlos Maneglia, Tana Schembori,*ing:-Celso Franco, Víctor Sosa, Lali Gonzalez
പരാഗ്വേയില്‍ നിന്നും ഉള്ള ഒരു ത്രില്ലര്‍ ആണ് "7 ബോക്സെസ്".ഒരു മികച്ച ത്രില്ലര്‍ എന്ന് പറയുന്നതില്‍ എന്തൊക്കെ വേണോ അതെല്ലാം ശരിയായ അളവില്‍ പാകത്തിന് കൊടുത്ത് രൂപപ്പെടുത്തിയ മികച്ച ചിത്രം ആണിത്.വിക്റ്റര്‍ മാര്‍ക്കറ്റില്‍ കൈവണ്ടി തള്ളി ജീവിക്കുന്ന യുവാവാണ്.അവന്‍റെ പ്രായത്തിന്റേതായ സ്വപ്‌നങ്ങള്‍ എല്ലാം താലോലിക്കുന്നവന്‍.അവനു ടി വി ഒരു അത്ഭുത വസ്തു ആണ്.അവന്‍ ടി വിയില്‍ വരുന്നതിനെ കുറിച്ച് അവന്‍ സ്വപ്നം കാണാറുണ്ട്.അങ്ങനെ ഒരു ദിവസം ഉച്ച തിരിഞ്ഞ് 3:30 യ്ക്ക് അവന്‍ ടി വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവനു ഒരു കസ്റ്റമറെ നഷ്ടപ്പെടുന്നു.അവന്‍റെ ജോലിയിയിലെ എതിരാളിയായ നെല്‍സന്‍ ആ കസ്റ്റമറെ കൊണ്ട് പോകുന്നു.അവന്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഫോട്ടോയും വീഡിയോയും എടുക്കാന്‍ സാധിക്കുന്ന വിലകൂടിയ ഒരു മൊബൈലുമായി അവന്‍റെ സഹോദരി വരുന്നത്.അത് അവളുടെ സുഹൃത്തിന്‍റെ ആണെന്നും അത് വില്‍ക്കാന്‍ നടക്കുകയാണെന്നും പറയുന്നു.വിക്ട്ടറിനു ആ മൊബൈല്‍ ഒരു അത്ഭുതം ആയിരുന്നു.അത് അവനു വാങ്ങണം എന്നുണ്ടായിരുന്നു.എന്നാല്‍ കാശില്ലാത്തത് കൊണ്ട് അവന്‍ വിഷമിച്ചു നടക്കുന്നു.അപ്പോഴാണ് അവനോടു ഗസ് എന്ന ആളെ കാണുവാന്‍ അടുത്തുള്ള മൊബൈല്‍ കടയിലെ പെണ്‍ക്കുട്ടി പറയുന്നത്.
വിക്റ്റര്‍ ഗസിന്റെ അടുക്കല്‍ പോകുന്നു.ആ സ്ഥലം മൊത്തം പോലീസ് വളഞ്ഞിട്ടുണ്ട്.ഗസ് അവനെ രഹസ്യമായി 7 പെട്ടികള്‍ ഏല്‍പ്പിക്കുന്നു.അവന്‍ ആ പെട്ടികളും കൊണ്ട് പോയിട്ട് തിരിച്ചു വരാന്‍ ആവശ്യപ്പെടുന്നു.പകരമായി ഒരു നൂറു ഡോളര്‍ മുറിച്ച് അവന്‍റെ കയ്യില്‍ കൊടുക്കുന്നു.തിരിച്ചു വരുമ്പോള്‍ അതിന്‍റെ പകുതി തരാം എന്ന് പറയുന്നു.വിക്റ്റര്‍ ഉടനെ സഹോദരിയുടെ അടുക്കല്‍ ചെന്ന് ആ പകുതി ഡോളറിനെ വീണ്ടും പകുതി ആക്കി ഏല്‍പ്പിക്കുന്നു.മൊബൈല്‍ ഫോണ്‍ ആര്‍ക്കും വില്‍ക്കാതിരിക്കാന്‍ ഉള്ള അഡ്വാന്‍സ് ആയി.താന്‍ അത് വൈകിട്ട് വാങ്ങും എന്നും പറയുന്നു.വിക്റ്റര്‍ ആ പെട്ടികളുമായി പോയപ്പോള്‍ കൂടെ ലിസ് എന്ന പെണ്‍ക്കുട്ടി കൂടെ കൂടുന്നു.ഇടയ്ക്ക് വച്ച് അതില്‍ ഒരു പെട്ടി മോഷണം പോകുന്നു.ഇതേ സമയം നെല്‍സന്‍ തന്‍റെ മകനെയും കൊണ്ട് മരുന്ന് വാങ്ങിക്കാന്‍ ചെന്നപ്പോള്‍ കാശില്ലാത്തത് കൊണ്ട് ദു:ഖത്തോടെ മടങ്ങി വരുന്നു.അപ്പോഴാണ് താന്‍ കൊണ്ട് പോകാന്‍ ഇരുന്ന പെട്ടികള്‍ വിക്റ്റര്‍ കൊണ്ട് പോയി എന്നറിഞ്ഞത്.അതെങ്ങനെ എങ്കിലും കൈക്കലാക്കി കാശ് ഒപ്പിക്കാന്‍ നെല്‍സന്‍ തീരുമാനിക്കുന്നു.അയാള്‍ വിക്ട്ടറെ അന്വേഷിച്ച് ഇറങ്ങുന്നു.എന്നാല്‍ ആ പെട്ടികള്‍ അന്ന് ഉള്ള അല്‍പ്പസമയത്തിനുള്ളില്‍ എല്ലാവരുടെയും ജീവിതം മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒന്നാണെന്ന് കുറച്ച് പേര്‍ക്ക് അറിയാമായിരുന്നു.അത്രയ്ക്കും അപകടകരം ആയതാണ് ആ പെട്ടിയില്‍ നിന്നറിയാതെ അതുമായി സഞ്ചരിക്കുന്ന വിക്ട്ടറും വിക്റ്ററുടെ പിന്നാലെ പോകുന്ന ചിലരുടെയും അപകടകരമായ കഥയാണ് "7 ബോക്സസ്" എന്ന ഈ സ്പാനിഷ് ചിത്രം പറയുന്നത്.എന്തായിരുന്നു ആ പെട്ടികളില്‍?ആ പെട്ടിയില്‍ ഉള്ളത് ഇതിലെ കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറ്റി മറിയ്ക്കും?കൂടുതല്‍ അറിയുവാനായി ചിത്രം കാണുക.
ഓരോ സീനിലും അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ആണ് ഈ ചിത്രത്തിന്‍റെ ശക്തി.പരഗ്വയുടെ സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ഈ ചിത്രം.നിരൂപക പ്രശംസയും ബോക്സോഫീസില്‍ മികവും പുലര്‍ത്തി ഈ ചിത്രം.യഥാര്‍ത്ഥത്തില്‍ നടക്കുന്ന ഒരു സംഭവം ആണോ എന്ന് തോന്നിപ്പിക്കും വിധം ആണ് ചിത്രത്തിന്‍റെ നിര്‍മാണം.ലാറ്റിന്‍ അമേരിക്കന്‍ ഫിലിം അവാര്‍ഡ്,പാം സ്പ്രിംഗ് അന്താരാഷ്‌ട്ര പുരസ്ക്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment