116.BLOOD RAIN(KOREAN,2005),|Mystery|Crime|,Dir:-Dae-seung Kim,*ing:-Seung-won Cha, Yong-woo Park, Seong Ji
പതിവ് കൊറിയന്‍ ത്രില്ലറുകളുടെ തന്നെ പ്രമേയത്തില്‍ 1808ല്‍ നടക്കുന്ന കുറച്ചു കൊലപാതകങ്ങളുടെ ചുരുളഴിക്കുകയാണ് "ബ്ലഡ് റെയിന്‍" എന്ന ഈ കൊറിയന്‍ ചിത്രം.പഴയ കാലം ആണ് പശ്ചാത്തലം എങ്കിലും വളരെയധികം കുഴയ്ക്കുന്ന ഒരു കടങ്കഥ പോലെ ആണ് ഈ ചിത്രം.അക്കാലത്തെ പരിഷ്കൃതമായ കണ്ടെത്തല്‍ ആയിരുന്നു പേപ്പര്‍.ടോന്ഗ്വ എന്ന ദ്വീപില്‍ പേപ്പര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള കാലാവസ്ഥയും മറ്റു അവശ്യസാധനങ്ങളും ഉണ്ടായിരുന്നു.അത് കാരണം സ്വയംപര്യാപ്തമായ ഒരു ജനസമൂഹം ആയിരുന്നു അവിടെ.എന്നാല്‍ അവിടെ അപ്രതീക്ഷിതം ആയി നടന്ന ചില കൊലപാതകങ്ങളും അതിനെ പിന്‍പ്പറ്റി നടന്ന സംഭവങ്ങളും ആ ദ്വീപിനെ ബാധിക്കുന്നു.കൊലപാതകങ്ങള്‍ നടക്കുന്നു എന്നതില്‍ ഉപരി അത് നടത്തപ്പെടുന്ന രീതികള്‍ ആണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.രാജാവിന് വര്‍ഷാവര്‍ഷം കാഴ്ചവയ്ക്കുന്നു അതിവിഷിഷ്ട്ടമായ പേപ്പറുകള്‍ ഉണ്ടാകുന്ന സമയം ആയിരുന്നു അത്.ഈ കൊലപാതകങ്ങള്‍ എന്നാല്‍ ജനങ്ങള്‍ കരുതിയിരുന്നത് ഏഴു വര്‍ഷം മുന്‍പ് മരണ ശിക്ഷയ്ക്ക് വിധേയനാക്കിയ ചാംഗ് എന്ന പേപ്പര്‍ മില്ലിന്റെ ഉടമയുടെ പ്രേതം ആയിരുന്നു എന്നായിരുന്നു.ചാംഗിന്റെ പ്രേതം ശപഥം ചെയ്തത് പോലെ അയാള്‍ വന്നിരിക്കുന്നു എന്നും അത് കൊണ്ട് ചുവന്ന നിറത്തില്‍ ഉള്ള മഴ പെയ്യും എന്നും അവര്‍ വിശ്വസിച്ചു.കിണറിലെ വെള്ളത്തില്‍ ഉണ്ടാകുന്ന നിറവ്യത്യാസവും മണവും അവരുടെ സംശയം കൂട്ടുന്നു.ഭീതി മൂലം അവര്‍ മില്ലിലെ ജോലിക്ക് പോകാതെ ആയി.
അവസാനം രാജാവ് സത്യാവസ്ഥ അറിയുവാനായി വോങ്ക്യു എന്ന അന്വേഷണ ഉദ്യോഗസ്ഥനെ അയയ്ക്കുന്നു.അതി ബുദ്ധിമാന്‍ ആയ വോങ്ക്യു ദ്വീപിലെ കൊലപാതകങ്ങളെയും അത് നടത്തിയ രീതികളെയും സസൂക്ഷം പഠിക്കുന്നു.വോന്ക്യുവിന്റെ അന്വേഷണത്തില്‍ ചാംഗിന്റെ കുടുംബം മൊത്തം നാമാവശേഷം ആയതായി മനസ്സിലാക്കുന്നു.അതിനാല്‍ തന്നെ കൊലപാതകങ്ങള്‍ നടത്തുന്നത് ആരാണെന്ന് പിടിക്കിട്ടാതെ കുഴയുന്നു.പ്രേതമാണ് മരണത്തിനു കാരണം എന്ന് വോങ്ക്യു എന്നാല്‍ വിശ്വസിക്കുന്നില്ല.വോങ്ക്യു അവിടെ എത്തിയതിനു ശേഷവും,അയാളുടെ മുന്നില്‍ വച്ച് പോലും മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തിയില്‍ ആകുന്നു.അവര്‍ മന്ത്രവാദിയുടെ അടുക്കല്‍ ഒക്കെ പോയി തുടങ്ങുന്നു.ഭീതിതരായ ജനങ്ങള്‍ ചാംഗ് തന്‍റെ പക വീട്ടാന്‍ വന്നതാണെന്ന് തന്നെ വിശ്വസിക്കുന്നു.എന്നാല്‍ കേസില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുമ്പോള്‍ വോങ്ക്യു മനസ്സിലാക്കുന്നു പ്രത്യക്ഷത്തില്‍ കാണുന്നതിലും അപ്പുറം ഉള്ള രഹസ്യങ്ങള്‍ ആ ദ്വീപിനു ഉണ്ടായിരുന്നു എന്ന്.ഒരു അഴിയാക്കുരുക്ക് അഴിക്കുന്നത് പോലെ അയാള്‍ അവയെല്ലാം അഴിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ മരണങ്ങള്‍ മുറയ്ക്ക് നടന്നു കൊണ്ടിരുന്നു.ഒരു പ്രത്യേക ക്രമത്തിലും പ്രത്യേക രീതിയിലും.ആരാണ് അല്ലെങ്കില്‍ എന്താണ് ഈ കൊലകള്‍ക്ക് പിന്നില്‍?പ്രേതമോ അതോ മനുഷ്യരോ?എന്തിനായിരുന്നു ചാംഗിനെ വധശിക്ഷയ്ക്കു വിധിച്ചത്?കൊലപാതകങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ത്?ഇതെല്ലാം കൂടുതല്‍ അറിയണമെങ്കില്‍ സിനിമ കാണുക.
കൊറിയന്‍ ദേശിയ പുരസ്ക്കാരം,ബ്ലൂ ഡ്രാഗണ്‍ ചലച്ചിത്ര പുരസ്ക്കാരം,ഗ്രാന്‍ഡ് ബെല്‍ പുരസ്ക്കാരം തുടങ്ങിയവ ഉള്‍പ്പടെ 2005ലെ അന്തര്‍ദേശിയ കൊറിയന്‍ സിനിമയുടെ അന്തസ്സുയര്‍ത്തിയ ചിത്രമാണ് "ബ്ലഡ് റെയിന്‍".ചൈന ഭരിച്ചിരുന്ന കൊറിയയുടെ അക്കാലത്തെ ഭരണകൂടത്തിന്‍റെ രീതികളും സമ്പ്രദായങ്ങളും എല്ലാം ഈ ചിത്രത്തില്‍ കാണിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.അതിമനോഹരമായ ക്യാമറ കാഴ്ചകളും സംവിധാനവും അഭിനയവും എല്ലാം ചേര്‍ന്ന് മികച്ച ഒരു ത്രില്ലര്‍ ആക്കി മാറ്റി ഈ ചിത്രത്തെ.വീണ്ടും ഒരു നല്ല ത്രില്ലര്‍,കൊറിയന്‍ സിനിമയില്‍ നിന്നും.ഇത്തരം ചിത്രങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!
More reviews @ www.movieholicviews.blogspot.com