108.THE RAID 2:BERENDAL(INDONESIAN,2014),|Crime|Action|,Dir:-Gareth Evans,*ing:-Iko Uwais, Yayan Ruhian, Arifin Putra
2011 ല്‍ ഇറങ്ങിയ Raid:Redemption എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Raid 2:Berendal.ആദ്യ ഭാഗം ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒന്നായിരുന്നു.അതി വേഗതയും സാഹസവും എല്ലാം ഒത്തു ചേര്‍ന്ന ആദ്യ ഭാഗം കണ്ടവര്‍ ഒക്കെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ ആണ് ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം.അവര്‍ ആ ആക്രമണത്തിന് പോയതിനു പിന്നില്‍ ഒരു വലിയ ചതി ഒളിച്ചിരുന്നു.ഒരു സിനിമ മുഴുവന്‍ സംഘട്ടനത്തിനു വേണ്ടി മാറ്റി വച്ചത് പോലെ ആയിരുന്നു ആദ്യ ഭാഗം.നായക കഥാപാത്രങ്ങളും വില്ലന്മാരും എല്ലാം ചേര്‍ന്ന് ആ സിനിമയെ കുറച്ചു പേര്‍ക്കെങ്കിലും ഒരു കള്‍ട്ട് ആണെന്ന് തോന്നിപ്പിച്ചു.രണ്ടാം ഭാഗം ആരംഭിക്കുന്നത് ആദ്യ ഭാഗം അവസാനിക്കുന്നിടത്ത് നിന്നാണ്.രാമ എന്ന ആദ്യ ഭാഗത്തിലെ നായകന്‍റെ സഹോദരന്‍ ആന്‍ഡി കൊല്ലപ്പെടുന്നു.ആന്‍ഡി നിര്‍ദേശിച്ചത് അനുസരിച്ച് ബുനാവര്‍ എന്ന വിശ്വസ്തനായ പോലീസുകാരനെ കാണാന്‍ രാമ പോകുന്നു.
രാമയെയും കൂട്ടരെയും ചതിച്ചവരെ ബുനാവര്‍ തീര്‍ക്കുന്നു.അയാള്‍ രാമയോടു ഒരു പുതിയ ദൌത്യം ഏറ്റെടുക്കാന്‍ പറയുന്നു.എന്നാല്‍ കുടുംബത്തെ ഉപേക്ഷിച്ചു പോകാന്‍ താല്‍പ്പര്യം ഇല്ലാതിരുന്ന രാമ അവസാനം ദൌത്യം ഏറ്റെടുക്കുന്നു.സ്വന്തം കുടുംബത്തിന്‍റെ സുരക്ഷ ബുനാവര്‍ ഏറ്റെടുക്കും എന്ന ഉറപ്പിന്‍ മേല്‍.രാമ അടുത്ത ദൌത്യം ആരംഭിക്കുന്നു.ഇത്തവണ ഒരു അണ്ടര്‍ കവര്‍ ദൌത്യം ആണ് രാമയ്ക്ക്."യുട " എന്ന പേരില്‍.രാമയുടെ മുന്നില്‍ ഉള്ളവര്‍ സാധാരണക്കാര്‍ അല്ല.അതി ശക്തരും സമൂഹത്തില്‍ ഉന്നത സ്വാധീനവും ഉള്ള കുറ്റവാളികള്‍ ആണ്.കൂടെ തന്‍റെ സഹോദരന്‍ ആന്‍ഡിയെ കൊല്ലപ്പെടുത്തിയ ബേജോയും ഇത്തവണ തന്‍റെ ദൌത്യത്തില്‍ ലക്ഷ്യമായി ഉണ്ട്.രാമയുടെ രണ്ടാമത്തെ സാഹസികതയാണ് Raid 2:Berandal അവതരിപ്പിക്കുന്നത്.
ആദ്യ ഭാഗം വച്ച് നോകുമ്പോള്‍ ആ ചിത്രം നല്‍കിയ അത്ര ഭീകരത ഇത്തവണ ഇല്ല.രാമ ആയി അഭിനയിക്കുന്ന ഇകോ ഇത്തവണ അല്‍പ്പം കൂടി ശക്തനായി തോന്നി.ശരീരം മെച്ചപ്പെടുത്തിയിട്ടുണ്ട്.കഥയില്‍ പുതുമ ഒന്നും പറയാന്‍ ഇല്ല ആദ്യ ഭാഗം പോലെ തന്നെ.പക്ഷേ ഇത്തവണ ഒരു ഗാങ്ങ്സ്റ്റെര്‍ സിനിമ ആയപ്പോള്‍ അതിനനുസരിച്ചുള്ള രീതിയില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.എങ്കില്‍ പോലും ഈ അടുത്തിറങ്ങിയ നല്ല ആക്ഷന്‍ ചിത്രങ്ങളില്‍ പെടുത്താം ഈ രണ്ടാം ഭാഗത്തെയും.സംവിധായകന്‍ ഗരേത് ഇവാന്‍സ് ഇക്കണക്കിനു പോയാല്‍ ആക്ഷന്‍ ചിത്രങ്ങളുടെ അപ്പോസ്തലികന്‍ ആകാന്‍ ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.ടോണി ജാ പരീക്ഷിച്ച ആയോധന കലയില്‍ നിന്നും കൂടുതല്‍ വേഗതയും വീര്യവും ഈ ചിത്രങ്ങളിലെ സംഘട്ടനങ്ങളില്‍ ഉണ്ട്.അതി ക്രൂരമായ രംഗങ്ങള്‍ ആദ്യ ഭാഗത്തെ പോലെ ഇല്ലെങ്കിലും ഇത്തവണയും ആവശ്യത്തിനു ചേര്‍ത്തിട്ടുണ്ട്.ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന എല്ലാവരും ആദ്യ ഭാഗം(കണ്ടിട്ടില്ലെങ്കില്‍) അതിനു ശേഷം രണ്ടാം ഭാഗവും കാണുക.തീര്‍ച്ചയായും ഇഷ്ടപ്പെടും.ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 6.5/10..പക്ഷെ ഒരു ആക്ഷന്‍ സിനിമ ആസ്വാധകന്‍ എന്ന നിലയില്‍ 8/10!!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment