102.HIGHWAY(HINDI,2014),Dir:-Imtiaz Ali,*ing:- Alia Bhatt, Randeep Hooda
ഹൈവേ ഒരു യാത്രയുടെ കഥയാണ്.ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലൂടെ ഉള്ള യാത്ര.സ്ത്രീ എവിടെയും സുരക്ഷിത അല്ല.കഴുകന്റെ കണ്ണുകളുമായി മാധുര്യമുള്ള ഭാഷയില്‍ സംസാരിക്കുന്ന ചെന്നായകള്‍ അവള്‍ക്കു ചുറ്റും എന്നുമുണ്ട്.അത് വീടിനുള്ളിലായാലും പുറത്തായാലും.സമ്പന്നതയോ ദാരിദ്ര്യമോ ഒന്നും അതിന് പിന്ബലമേകുന്നില്ല.അത് കൊണ്ട് തന്നെ കാമത്തിന്‍റെ കണ്ണുകളോടെ തന്നെ നോക്കാത്ത ഏതൊരു മനുഷ്യനോടും അവള്‍ക്കു ഒരിഷ്ടം തോന്നി പോവുക സ്വാഭാവികം.അവള്‍ക്കു അതൊരു അഭയസ്ഥാനം ആണ്.സ്വന്തം ആകുലതകളില്‍ നിന്നും സ്വയം രക്ഷയിലേക്കുള്ള ഒരു അഭയസ്ഥാനം.സമ്പന്നതയുടെ കൊടുമുടിയില്‍ ആയാല്‍ പോലും അവള്‍ അത്തരം അവസ്ഥകളില്‍ കുടിലിനെ ആശ്രയിക്കുന്നു.ഇത്തരം പ്രമേയവുമായി ധാരാളം സിനിമകള്‍ വന്നിട്ടുമുണ്ട്.സമ്പന്നയായ നായികയ്ക്ക് അവള്‍ക്കു വീരപുരുഷനായി തോന്നുന്ന നായകനോടുള്ള പ്രണയം.എന്നാല്‍ ഇവിടെ പ്രണയം ഉണ്ടെങ്കിലും അതൊരിക്കലും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നില്ല.അതാണ് ഈ റോഡ് മൂവിയുടെ പ്രത്യേകതയും.
തന്റെ കല്യാണത്തിന്റെ തലേന്ന് രാത്രി വീര ത്രിപാഠി എന്ന പെണ്‍ക്കുട്ടിയെ അപഹരിക്കുന്നു മഹാബീര്‍ ഭട്ടി എന്ന ഗുണ്ടയുടെ ആളുകള്‍.സമൂഹത്തില്‍ വളരയധികം ഉന്നത ബന്ധങ്ങള്‍ ഉള്ള ത്രിപാഠിയുടെ മകളെ തട്ടി കൊണ്ട് വന്നതില്‍ സ്വന്തം സംഘാംഗങ്ങള്‍ വരെ മഹാബീര്‍ ഭട്ടിയ്ക്ക് എതിരാകുന്നു.എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന മഹാബീര്‍ വീരയെയും കൊണ്ട് തന്റെ ലക്‌ഷ്യം നേടാന്‍ യാത്ര തിരിക്കുന്നു.ഇവിടെ ഇരയും വേട്ടക്കാരനും തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു.സ്റ്റോക്ഹോം സിന്ദ്രോം എന്ന പേരില്‍ അറിയപ്പെടുന്ന മാനസികാവസ്ഥയാണ് പിന്നെ ഈ സിനിമയെ നയിക്കുന്നത്.ഉറ്റവരുടെ അടുക്കല്‍ നിന്നും ലഭിക്കുന്ന സംരക്ഷണം തനിക്ക്പോര എന്നുള്ള തോന്നലില്‍ വേട്ടക്കരനോട് തോന്നുന്ന ഒരുതരം മാനസികാവസ്ഥ..ഒരു ഹൈവേയിലൂടെ തന്റെ യാത്ര ആരംഭിക്കുന്ന വീര എന്ന പെണ്‍ക്കുട്ടിയും മഹാബീര്‍ എന്ന ഗുണ്ടയും തമ്മില്‍ ഉള്ള ബന്ധത്തിനെ പ്രണയത്തിന്‍റെ നിറം മാത്രം നല്‍കി നിര്‍വചിക്കാന്‍ കഴിയില്ല.കാരണം ആ ബന്ധം അതിലും അപ്പുറം ആണ്.അവരുടെ ബന്ധത്തെ തീവ്രമാക്കുന്ന സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം രണ്ടാം പകുതിയില്‍ മറ്റൊരു ദിശയിലേക്കു മാറുന്നു.അവരുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കോര്‍ത്തിണക്കി ആ യാത്രയുടെ അന്ത്യത്തില്‍ എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് ബാക്കി ചിത്രം.
ഇംതിയാസ് അലി " റോക്ക്സ്റ്റാര്‍" എന്ന പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയില്‍ നിരാശപ്പെടുത്തിയെങ്കിലും ,അഭിനയിക്കാന്‍ അറിയാവുന്ന ഒരു നടിയെ ആലിയ ഭാട്ടിലൂടെ ലഭിച്ചത് മൂലം മികച്ചൊരു ചിത്രം നല്‍കാന്‍ സാധിച്ചു.രണ്ദീപ് ഹൂട എന്ന മുഖത്ത് വികാരങ്ങള്‍ വരാത്ത മോഡല്‍ നടന് ഈ ചിത്രത്തിലൂടെ തന്റെ ഉള്ളിലും ഒരു നല്ല നടന്‍ ഉണ്ടെന്ന് കാണിച്ചു തരാന്‍ കഴിഞ്ഞു.സംഗീത സാമ്രാട്ടായ റഹ്മാന്‍ജിയുടെ വ്യത്യസ്തമായ സംഗീതം ഈ റോഡ് മൂവിയ്ക്ക് മികച്ച അടിത്തറ നല്‍കി.കഥാഗതി ആവശ്യപ്പെടുന്ന ഇഴച്ചിലുകള്‍ പലയിടത്തും സിനിമയ്ക്കുണ്ടായിരുന്നു.എങ്കിലും സ്ഥിരം മസാല ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും എല്ലാം വ്യത്യസ്തമായി വന്ന ഒരു രത്നം ആണ് ഈ ചിത്രം എന്നതില്‍ സംശയമില്ല.ഇത്തരം ചിത്രങ്ങള്‍ കോടികളുടെ ക്ലബ്ബില്‍ മുന്‍ നിരയില്‍ സ്ഥാനം പിടിക്കാന്‍ ഉള്ള സാധ്യത കുറവാണ്.എങ്കിലും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തൃപ്തിപ്പെടുത്തും ഈ ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5!!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment