THIS IS THE END (ENGLISH,2013) , Comedy | Fantasy ,Dir:- Evan Goldberg, Seth Rogen ,*ing :- James Franco, Jonah Hill, Seth Rogen
ചിരിപ്പിക്കുന്നവരുടെ ലോകാവസാന കഥയുമായി "This is the End"
ചിരിയുടെ രുചി പകര്‍ന്നു കൊണ്ട് വരുന്ന ധാരാളം ചിത്രങ്ങള്‍ ഹോളിവുഡ് സമ്മാനിച്ചിട്ടുണ്ട് ..എന്നാല്‍ അവയില്‍ കൂടുതലും ചിരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ എച്ചുകെട്ടലുകളും അത് പോലെ ഉള്ള സന്ദര്‍ഭങ്ങളും ആണ് കൂടുതല്‍ ...മലയാള സിനിമയില്‍ ചിരി എന്നുള്ളത് ;മികച്ച ഹാസ്യ സിനിമകളില്‍ പലതിലും കഥ, സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ ചാലിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത് ..അവിടെ എല്ലാം സ്വാഭാവിക ഹാസ്യത്തിനാണ് പ്രാധാന്യം ..എന്നാല്‍ സായിപ്പിന്‍റെ കാര്യം നേരെ തിരിച്ചും .പലപ്പോഴും കാണാറുള്ളത് പോലെ തമാശ അഭിനേതാക്കള്‍ പറയും ,പുറകെ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തു വച്ച ചിരിയും കേള്‍ക്കും ...അവര്‍ കൂടുതലും പഴം തൊലിയില്‍ ചവിട്ടി വീഴുന്ന തരത്തില്‍ ഉള്ള തമാശകള്‍ ,സഭ്യതയുടെ രേഖ വിട്ടുള്ള തമാശകള്‍ എന്നിവയിലൂടെ ആണ് അവതരിപ്പിക്കുന്നത് ..ഈ അടുത്തിറങ്ങിയ ചില മലയാള ചിത്രങ്ങളും ആ ഒരു രീതിയിലേക്ക് മാറുന്ന കാഴ്ച ആണ് പലപ്പോഴും കാണാന്‍ സാധിച്ചത് ...എന്നാല്‍ ഹാസ്യപ്രാധാന്യം ഉള്ള ചിത്രങ്ങള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കും എന്നുള്ളത് കൊണ്ട് പലപ്പോഴും അവയുടെ അവതരണം മാത്രമാണ് പ്രേക്ഷകന്‍ ശ്രദ്ധിക്കുന്നത് ..കഥയ്ക്കോ അല്ലെങ്കില്‍ ഒരു സിനിമയുടെ കെട്ടുപ്പാടുകള്‍ക്കും അപ്പുറം അത്തരം ചിത്രങ്ങള്‍ സമയം കൊല്ലികള്‍ ആയാണ് പലപ്പോഴും തോന്നാറുള്ളത് ..എന്നാല്‍ എല്ലാം മറന്ന് കുറച്ചു നേരം ചിരിക്കാന്‍ വേണ്ടി മാത്രം സിനിമ കാണുന്നവര്‍ക്ക് അത്തരം ചിത്രങ്ങളോടുള്ള ഇഷ്ടകൂടുതല്‍ ;അത്തരം ചിത്രങ്ങളുടെ മാര്‍ക്കറ്റ് കൂട്ടുന്നു ..അത്തരം ഒരു ചിത്രമാണ് "ദിസ് ഈസ് ദി ഏന്‍ഡ് "
ഈ ചിത്രത്തെ പല രീതിയില്‍ നിര്‍വചിക്കാം "തമാശ നടന്മാരുടെ ട്വന്റി-ട്വന്റി "എന്നോ അല്ലെങ്കില്‍ ജീവിതത്തിലും ജോലിയിലും തമാശ മാത്രമുള്ളവര്‍ ലോകാവസാനം ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെ ഒരുമിച്ച് നേരിടും എന്നുള്ളതിന്റെ ഹാസ്യാവിഷ്ക്കാരം എന്നോ മറ്റോ പറയാം .. ..Saeth Rogen(Guilt Trip,Pineapple Express,Fanboys...) , James Franco (Spidrman 1 ,2 & 3,Eat Pray Love,Date Night,Pineapple Express) ,Jonah Hill (21 Jump Street,The watch ,Superbad,The Invention of Lying...),Jay Baruchel ,Craig Robinson,Danny McBride ..തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങള്‍ ..എന്നാല്‍ ഇവരെ കൂടാതെ ധാരാളം മറ്റു താരങ്ങളും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍ ...കഥ എന്ന് പറയാന്‍ പ്രത്യേകിച്ചും ഒന്നും ഇല്ലാത്ത ഒരു ചിത്രം ..മേല്‍ പറഞ്ഞ നടന്മാരുടെ മുന്‍ സിനിമകള്‍ പോലെ തന്നെ യാഥാര്‍ത്ഥ്യം വളരെ അകന്നു നില്‍ക്കുന്ന ഒരു ചിത്രം ആണിത് .. സ്പൈടര്‍മാനിലെ Harry Osborn ആയി അഭിനയിച്ച James Franco യുടെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ അവിചാരിതമായി ലോകാവസാനം നേരിടേണ്ടി വരുന്നതും അതിനെ അവര്‍ എങ്ങനെ നേരിടും എന്ന് ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍ ...അഭിനേതാക്കള്‍ എല്ലാം അവരുടെ തന്നെ പേരുകളില്‍ ആണ് ക്യാമറയെ അഭിമുഖികരിച്ചിരിക്കുന്നത് ..
എന്നാല്‍ ഒരു കഥ എന്നതില്‍ ഉപരി ഈ ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത് വേറെ കുറച്ചു സംഭവങ്ങള്‍ ആണ് ..
1) ആകാശത്തുള്ള നക്ഷത്രങ്ങളെക്കാളും മുകളില്‍ ആണ് തങ്ങള്‍ എന്ന് സ്വയം വിശ്വസിക്കുന്ന താര ജാടകള്‍
2) സിനിമ ലോകത്തുള്ള കാമ്പില്ലാത്ത സൌഹൃദങ്ങള്‍
3)പ്രപഞ്ച ശക്തിയെക്കാളും മുകളില്‍ ആണ് താങ്കള്‍ എന്നുള്ള താരങ്ങളുടെ എന്നുള്ള അഹങ്കാരം ..
4 ) അവരുടെ അറിവില്ലായ്മ
ഇവയെല്ലാം കണക്കിന് കളിയാക്കിയിട്ടുണ്ട് ഈ ചിത്രത്തില്‍ ..സ്വര്‍ഗത്തിന്റെ വാതിലുകള്‍ തങ്ങളുടെ മുന്നില്‍ തുറക്കുമ്പോഴും അവര്‍ കാണിക്കുവാന്‍ സാധ്യത ഉള്ള പുച്ഛം , പിന്നെ സാധാരണയായി ഹോളിവുഡ് സിനിമകളില്‍ വരുന്ന ഭീകര ജന്തുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള വഴികള്‍ മുന്‍ക്കാല ചിത്രങ്ങളുടെ ചുവടു പിടിച്ചും അവതരിപ്പിക്കുന്നുണ്ട് ...ഈ ചിത്രം ഞാന്‍ കാണുവാന്‍ ഉള്ള പ്രധാന കാരണം രോഗെനും ജോന ഹില്ലും ആണ് ...പിന്നെ ഉള്ള പ്രധാന കാരണം Imdb,Rotten Tomatoes തുടങ്ങിയ ആധികാരിക സൈറ്റുകളില്‍ അവയ്ക്ക് കൊടുത്ത റേറ്റിങ്ങ് , റിവ്യൂ തുടങ്ങിയവ ആണ് ...നല്ല രീതിയില്‍ വിശകലനം ചെയ്തുകൊണ്ടുള്ള അവലോകനങ്ങളും കണ്ടു ...
ഒരു സയന്‍സ് ഫിക്ഷന്‍ പടമോ അല്ലെങ്കില്‍ ഒരു സാധാരണ സോംബി ,ലോകാവസാന കഥകളില്‍ ഒന്നായി മാത്രം മാറേണ്ട ഈ ചിത്രം എന്നാല്‍ സീരിയസ് ആയി സിനിമകളില്‍ അവതരിപ്പിക്കുന്ന ഈ വിഷയങ്ങളെ സമീപിച്ച രീതി ഒന്ന്‍ മാത്രം മതി നമ്മളെ ചിരിപ്പിക്കാന്‍ ...ചുരുക്കത്തില്‍ ബുദ്ധി മാറ്റി വച്ച് കാണേണ്ട ഒരു പടം .. വര്‍ത്തമാനകാലത്തില്‍ ഹോളിവൂടിനെ ചിരിപ്പിക്കുന്ന ഈ നടന്മാര്‍ എല്ലാം തന്നെ തങ്ങളുടെ റോളുകള്‍ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് ... പതിവ് പോലെ ഉള്ള മസാല തമാശകള്‍ കുറേ ഉണ്ട് ..എന്നാല്‍ പരസ്പര വിമര്‍ശനം എന്ന നിലയില്‍ അവര്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ പലപ്പോഴും ചിരിപ്പിക്കും ..നഷ്ടപ്പെടുത്താന്‍ കുറച്ചു സമയവും അത് പോലെ ഈ നടന്മാരോട് കുറച്ച് ഇഷ്ടവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ സിനിമ കാണാം ..ചില നടന്മാരുടെ സിനിമകള്‍ ഇങ്ങനെ ആണ്.Adam Sandler അഭിനയിച്ച ചിത്രങ്ങള്‍ ,പ്രത്യേകിച്ച് You Don't Mess with Zohan (2008),Sacha baron Cohen അഭിനയിച്ച Dictator (2012) തുടങ്ങിയ ചിത്രങ്ങളുടെ വഴിയില്‍ സഞ്ചരിക്കുന്ന ഒരു ചിത്രം ആണിത് ..
അവസാനം ബാക്ക് സ്ട്രീറ്റ് ബോയ്സ് വന്ന് അമല്‍ നീരദിന്റെ "ബാച്ചിലര്‍ പാര്‍ട്ടിയില്‍" നരകത്തില്‍ കാണിക്കുന്നതിന് പകരം സ്വര്‍ഗത്തില്‍ അവതരിപ്പിക്കുന്ന "Everybody" ഗാനത്തോട് കൂടി എല്ലാം ശുഭം ...!!
" An unrealistic comedy movie with high ratings in IMDB and Rotten Tomatoes" ..This could be defined in a single line for the movie lovers.A movie with a simple,yet interesting story plot.On a day when the stars set up a party in James Franco's (Harry Osborn of Spider man Series) ,unnatural conditions occurs.The time was nearing and it was Apocalypse .Many of the real stars dies during it.But six stars (Seth Rogen,Franco,Jonah Hill,jay Baruchel ,Danny McBride and Craig Robinson survives.The film then gets centered to the ways they follow to survive the Apocalypse.They were dealing it in terms of friendship,Jealousy,Hatred and moreover with a bit of stupidity.The similar ways of presenting Apocalypse in Hollywood movies is depicted here.But in a comical manner.The movie then ends up in a high note with the mighty Backstreet Boys dancing to their hit song "Everybody" in heaven..The movie have nothing except the usual brilliance of Seth Rogen and crew.This movie is absolutely not for the ones who believes story is the nucleus of a movie rather than comedies.What more could we expect from a Seth Rogen movie?This one could tickle the bones of the ones who were interested in Adam Sandler's "You Don't Mess with Zohan" nad Sacha Baron Cohen's "Dictator" .Seriously I enjoyed the movie..like all the culprits in IMDB and RT am also rating it on a high note 7/10 !! Surely the best comedy of the year yet!!
No comments:
Post a Comment