Tuesday, 17 September 2013

40. NORTH 24 KAATHAM (MALAYALAM,2013)

NORTH 24 KAATHAM (MALAYALAM,2013),| Drama | ,Dir: Anil  Radhakrishnan Menon ,*ing :- fahad,Nedumudi Venu,Swathi.

  "ചില യാത്രകള്‍ ഇങ്ങനെയാണ് "- യാത്രയുടെ പരീക്ഷണ മുഖവുമായി നോര്‍ത്ത് 24 കാതം
    സ്ഥിരം ചുറ്റുപാടുകളില്‍ നിന്നും സിനിമയെ തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഉള്ള ശ്രമം ലോകത്തിറങ്ങിയ ആദ്യ സിനിമയുടെ അണിയറക്കാര്‍ പോലും നടത്തിയിട്ടുണ്ട് ...എന്നാല്‍ പല ഭാഷകളിലും ബിസിനസ്സ് ആയി മാറിയ സിനിമ ലാഭം ഉണ്ടാക്കുവാന്‍  വേണ്ടി മാത്രമുള്ള ഒരു കല  ആയപ്പോള്‍ പ്രത്യേക ചേരുവകകള്‍ അതില്‍ ഇടം പിടിച്ചു ...എന്നാല്‍ മാറ്റത്തിന് വേണ്ടി ഉള്ള ശ്രമങ്ങള്‍ അതിന്‍റെ വഴിക്ക് നടക്കുകയും ചെയ്തു ...എല്ലാ കാലഘട്ടത്തിലും അത്തരം സിനിമകള്‍ വെള്ളിവെളിച്ചത്തില്‍ മിന്നി മറയുകയും ചെയ്തിട്ടുണ്ട് ...അവയെ ചിലര്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന് വിളിച്ചു..മറ്റു ചിലര്‍ അത്  .. ഒരു മാറ്റം മാത്രമായി കൌതുകത്തോടെ നോക്കി കണ്ടു ..എന്നിട്ട് അവര്‍ അവര്‍ക്ക് ആസ്വാദ്യകരമായ കച്ചവട സിനിമയുടെ പുറകെ പോയി ..എന്നാല്‍ പരീക്ഷണ ചിത്രങ്ങള്‍ സിനിമയുടെ കലാ ശാഖകളെ പ്രോത്സാഹിപ്പിച്ചു മുന്നേറി .അത്തരം ഒരു ശ്രമം നടത്തുമ്പോള്‍ ഉണ്ടാകുന്ന അന്ത്യമ കലാരൂപം അപരിചിതമായ രീതിയില്‍ അവസാനിക്കുമ്പോള്‍ അതിനെ പ്രശംസിച്ചും അത് പോലെ തന്നെ മോശമായ രീതികളിലും വിലയിരുത്തലുകള്‍ നടക്കാറുണ്ട്  .. നോര്‍ത്ത് 24 കാതം അത്തരമൊരു സിനിമയാണ് ...

  ഈ സിനിമ സഞ്ചരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് ...Obsessive Complusive Disorder (OCD) യുടെ ലക്ഷണങ്ങള്‍ ഉള്ള നായകനില്‍ തുടങ്ങുന്നു സിനിമ..ജീവിതത്തില്‍ എന്തിനും അടുക്കും ചിട്ടയും വേണം എന്ന് കരുതുന്ന യുവാവായി ഫഹദ് ..അയാള്‍ ആ അവസ്ഥയില്‍ എത്തുവാന്‍ ഉള്ള കാരണങ്ങള്‍ പറയുന്നില്ല ..ചില സമയത്തൊക്കെ തോന്നും ഇക്കാലത്ത് കണി കാണാന്‍ കഴിയാത്ത നല്ല ഒരു സ്വഭാവത്തിനുടമ എന്ന് പറയുവാന്‍ തോന്നുന്ന കഥാപാത്രം ...എന്നാല്‍ എന്തും അധികം ആകുമ്പോള്‍ ഉള്ള കല്ലുകടി അയാളുടെ ജീവിതത്തിലും വില്ലന്‍ ആകുന്നുണ്ട് ....സാമൂഹിക ജീവിതം അന്യമാണ് ഹരികൃഷ്ണന്‍ എന്ന ആ യുവാവിന് ..അയാള്‍ക്ക്‌ ലോകത്തില്‍ സ്നേഹിക്കുന്നത് തന്നെ തന്നെ ആണ് എന്ന് തോന്നിപ്പിക്കുന്ന ഒരു പാത്ര സൃഷ്ടി ആണ് ഹരികൃഷ്ണന് നല്‍കിയിരിക്കുന്നത്  ..എപ്പോഴും ടിഷ്യു പേപ്പര്‍ വച്ച് തുടച്ച് ജീവിക്കുന്ന അ കഥാപാത്രം മാത്രം മതി രണ്ടു മണിക്കൂറുള്ള ഈ സിനിമ തീര്‍ക്കാന്‍ ...യാത്ര ചെയ്യാന്‍ വെറുക്കുന്ന അയാള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം വരെ ഒരു യാത്ര നടത്തേണ്ടി വരുന്നു .. മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിക്കാതെ ജീവിക്കുന്ന അയാള്‍ അന്ന് രണ്ടു അപരിചിതരെ ആ ട്രെയിന്‍ യാത്രയ്ക്കിടെ  കണ്ടു മുട്ടുന്നു ...

 എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തന്‍റെ ലക്‌ഷ്യം മറന്നു അയാള്‍ അവരോടൊപ്പം യാത്ര തിരിക്കുന്നു ..എന്നാല്‍ കേരളത്തിന്‍റെ ദേശിയ ഉത്സവമായ ആ ഹര്‍ത്താല്‍ ദിവസം അയാള്‍ക്കായി കാത്തു വച്ചിരുന്നത് അയാളുടെ ജീവിതം മാറ്റി മറിയ്ക്കാന്‍ സാധ്യത ഉള്ള കാര്യങ്ങളായിരുന്നു ...തനിക്ക് ഇഷ്ടമില്ലാത്ത സാഹചര്യങ്ങളില്‍ ,ഇഷ്ടമില്ലാത്ത മനുഷ്യരോട് ,ഭക്ഷണത്തോട് ഒക്കെ അയാള്‍ക്ക്‌ പൊരുതേണ്ടി വരുന്നു ..പേരറിയാത്ത ,ആയിരം പൂര്‍ണ ചന്ദ്രന്മാരെ കാണുവാനായി കാത്തിരിക്കുന്ന സഖാവും , സാമൂഹിക പ്രവര്‍ത്തകയായി കഴിയുന്ന നാരായണിയും അയാളുടെ ജീവിതത്തിന്‍റെ കടിഞ്ഞാന്‍ തിരിക്കുന്നു ..അവര്‍ അറിയാതെ തന്നെ അയാള്‍ അവരോടൊപ്പം എത്തി ചേരുന്നു ...അവര്‍ തങ്ങളുടെ ലക്ഷ്യ സ്ഥലം മാറ്റി വച്ചിട്ട് മറ്റൊരു ലക്ഷ്യത്തിലേക്ക് യാത്ര തിരിക്കുന്നു ...ലക്ഷ്യത്തിലേക്ക് എത്തി ചേരുവാന്‍ ചാവക്കാട്ടുകാരന്‍  ഗള്‍ഫുകാരനും ,ഗുജരാത്തിയെ  കല്യാണം കഴിച്ച തമിഴനും എല്ലാം അവരുടെ കൂടെ കൂടുന്നു ...അവര്‍ മാത്രമല്ല ,സ്ത്രീകളെ ഭോഗ വസ്തു മാത്രമായി കാണുന്ന യുവാക്കളും ,അഴിമാതിയാരോപിതനായ മന്ത്രിയും എല്ലാം ഈ യാത്രയിലെ സഹയാത്രികരാണ് ...

സാഹചര്യങ്ങളോട് പട വെട്ടി കൊല്ലം പറവൂരില്‍ നിന്നും ആരംഭിക്കുന്ന ആ യാത്ര കോഴിക്കോട് അവസാനിക്കുമ്പോള്‍ ചിത്രം അതിന്‍റെ അടുത്ത ഘട്ടത്തിലേക്ക് എത്തി ചേരുകയാണ് ...സാമൂഹികമായ ഒരു ജീവിതം അന്യമാണെന്ന് എല്ലാവരും കരുതിയ ഹരികൃഷ്ണന്‍ തന്‍റെ ജീവിതം മറ്റുള്ളവരുടെ കണക്കു കൂട്ടലുകള്‍ക്ക് അപ്പുറം ആണെന്ന് കാണിച്ചു തരുന്നു ...അയാള്‍ ആദ്യം ഉണ്ടാക്കിയ ആ ഒരു ചിത്രം എന്നാല്‍ സിനിമ അവസാനിക്കുന്നിടത്ത് മാറുകയാണ് ...ആര്‍ക്കൊക്കെയോ അയാളെ അങ്ങനെ കാണണം എന്ന ഇഷ്ടം ഉള്ളത് പോലെ ..എന്നാല്‍ അയാള്‍ താന്‍ തനിക്കായി നിര്‍മ്മിച്ച കൂട് തകര്‍ത്ത് പുതിയൊരു മനുഷ്യന്‍ ആകുന്നിടത്ത് കഥ അവസാനിക്കുന്നു ...മുന്‍പ് പറഞ്ഞത് പോലെ ചില സമയത്തൊക്കെ തോന്നും ഇക്കാലത്ത് കണി കാണാന്‍ കഴിയാത്ത നല്ല ഒരു സ്വഭാവത്തിനുടമ എന്ന് പറയുവാന്‍ തോന്നുന്ന കഥാപാത്രം ആണ് നായകന്‍ എന്ന് ..എന്നാല്‍ അയാളുടെ ജീവിതം നമ്മള്‍ കാണുന്ന സാധാരണ ജീവിതത്തിലേക്ക് മാറി മറയുമ്പോള്‍ സിനിമ അവസാനിക്കുന്നു ..

 കഥ എന്ന് പറയാന്‍ ഒരു ചെറിയ കാര്യം മാത്രമുള്ള സിനിമ ...എന്നാല്‍ ഈ സിനിമയുടെ ജയ -പരാജയാങ്ങള്‍ക്കപ്പുറം ഇതിനെ ശ്രദ്ധേയം ആക്കുന്നത് മറ്റു ചില ഘടകങ്ങളാണ് ..അതിലൊന്നാണ് ഇതില്‍ പരീക്ഷിച്ചിരിക്കുന്ന സ്വാഭാവിക രീതികളില്‍ നിന്നും ബന്ധങ്ങളെ ചേര്‍ത്ത് ഇണക്കുന്ന രീതി ....അടുത്തതായി മറ്റൊന്ന് ഇതിന്‍റെ ക്യാമറ ആണ് ..ക്യാമറ ചലനങ്ങള്‍ സൂക്ഷ്മതയോടെയും അതിലുപരി സൌന്ധര്യമുള്ളവയെ കൂടെ ചേര്‍ത്തും ആണ് ..മറ്റൊന്നാണ് സംഗീതം ...ഓര്‍ത്തിരിക്കാന്‍ ഉള്ള പാട്ടുകള്‍ ഒന്നും ഇല്ലെങ്കിലും രംഗങ്ങളുടെ പ്രാധാന്യം പ്രേക്ഷകനുമായി സംവേദിക്കാന്‍ ഗാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ..പ്രത്യേകിച്ചും ഹര്‍ത്താലിനെ കുറിച്ചുള്ള ദേശിയ ഗാനം എന്ന് ഭാവിയില്‍ അറിയപ്പെടാന്‍ സാധ്യത ഉള്ള ഒരു പാട്ട് ...ഇതിലൊക്കെ എന്ത് പുതുമ എന്ന് ചോദിക്കുമ്പോള്‍ ഈ ചിത്രത്തിന് നല്‍കാന്‍ കഴിയുന്ന പുതുമ നവ അവതരണ രീതികള്‍ പ്രായോഗികം ആക്കി എന്നതിലാണ് ...

 ഇതൊക്കെ ഈ സിനിമയുടെ നല്ല വശങ്ങള്‍ ...ചീത്ത വശങ്ങളും അത് പോലെ തന്നെ ഉണ്ട് ...പ്രധാനമായും ഉള്ളത് ..ഇത്തരം ഒരു ചിത്രം വികസിയ്ക്കുവാന്‍ ഉള്ള സാധ്യത തീരെ കുറഞ്ഞ സ്ഥലമാണ് കേരളം ...പലപ്പോഴും കേരളം ഒരു പട്ടിക്കാടാണോ എന്ന് തോന്നിക്കുന്ന രീതിയില്‍ ഉള്ള സംഭവങ്ങള്‍ ഒക്കെ വന്നിരുന്നു ...എന്നാല്‍ അതി വേഗം ചാലിച്ച ഫ്രേമുകള്‍ അവയെല്ലാം കണ്‍ മുന്നില്‍ നിന്നും പെട്ടന്ന് മായ്ച്ചു ...ബീഹാര്‍ പോലെയോ ..അല്ലെങ്ങില്‍ ഏതെങ്കിലും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളെ ഒക്കെ ആധാരമാക്കി ഈ ചിത്രം നിര്‍മ്മിച്ചിരുന്നു എങ്കില്‍ ഇതിന്‍റെ അവസ്ഥ മറ്റൊന്നായേനെ ..വാസ്തവത്തോട്‌ അടുത്ത് നില്‍ക്കുന്ന ഒരു ചിത്രമായേനെ ഇത് ...ചില സംഭവങ്ങള്‍ ഒക്കെ ഉത്തരം നല്‍കാന്‍ ആകാത്ത രീതിയില്‍ വാസ്തവത്തോട്‌ അകന്നു കിടക്കുന്നു ...എന്നാല്‍ ഇത്തരം ഉരു ഉധ്യമാതിനു എടുത്ത കഷ്ട്ടപ്പാട് അതിനെ ഒക്കെ മറച്ചു വയ്ക്കുന്നു ...

   ഫഹദ് തന്‍റെ റോള്‍ മികച്ചതാക്കി ..എന്നാല്‍ നെടുമുടി വേണു എന്ന നടന്‍റെ മികച്ച പ്രകടനം ആണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ മെച്ചം ..മറ്റൊന്ന് നായികയായ സ്വാതിയുടെ പ്രകടനം ആണ് ..ജീവസുറ്റ രംഗങ്ങള്‍ ആയിരുന്നു പകുതിയും ...കോര്‍പ്പറേറ്റ് ലോകത്തിലെ ചതികളും , ഇഗോകളും ..എന്തിന് വ്യക്തി വിരോധം അവരില്‍ ഉണ്ടാക്കുന്ന ചതി കുഴികള്‍ എല്ലാം ഈ കൊച്ചു ചിത്രത്തില്‍ ഉണ്ട് ...ഒരു ആഘോഷ ചിത്രം എന്ന നിലയില്‍ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കുവാന്‍ കഴിയില്ല ...എന്ത് കൊണ്ടെന്നാല്‍ ഇത് കൈകാര്യം ചെയ്തിരിക്കുന്ന വിഷയം നാടകമോ കാശ് പെട്ടന്നുണ്ടാക്കുവാന്‍ ഉള്ള കുറുക്കു വഴികളോ അല്ല ...എന്തിന് ഇതിന്‍റെ നിര്‍മ്മാതാവിന് കാശുണ്ടാക്കുവാന്‍ ഉള്ള വഴികള്‍ അറിയാമോ എന്ന് തന്നെ സംശയമാണ് ...

  ഈ ചിത്രത്തിന്‍റെ വിധി ,ഭാവിയില്‍ ടോറെന്റില്‍ വരുമ്പോള്‍ ഉള്ള ഡൌണ്‍ ലോഡും കഴിഞ്ഞുള്ള ."അയ്യോ തിയറ്ററില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ " എന്ന രോദനങ്ങള്‍ ആയിരിക്കും ...പിന്നെ മറ്റൊന്നുണ്ട്...ഇത് വിനോദോപാധി മാത്രമായി രണ്ടര മണിക്കൂറിനു വേണ്ടി  സിനിമയെ സമീപിക്കുന്നവര്‍ക്കായുള്ളതല്ല ...പകരം ഒരു സംവിധായകന്‍റെ പരീക്ഷണങ്ങളെ നോക്കി കണ്ട് അതിലെ നല്ലതും ചീത്തയും  ആയവയെ കണ്ടെത്തി സ്വയം ഒരു ചലച്ചിത്ര ആസ്വാദനം ഉണ്ടാക്കുവാന്‍ വേണ്ടി ഉള്ളവര്‍ക്കാണ് ...സദയം ക്ഷമിക്കുക ..എനിക്കത്തരം  ആസ്വാദനം ഉണ്ടാക്കി എടുക്കുവാന്‍ വലിയ ആഗ്രഹം ഒന്നുമില്ല ..എന്നാലും ഈ ചിത്രം എനിക്കിഷ്ടപെട്ടു ..എവിടെയൊക്കെയോ ഇത് കൊണ്ട് വന്ന പുതുമകള്‍ ...
സിനിമ കണ്ട ഒരു ആസ്വാധകന്‍ എന്ന നിലയില്‍ ഈ ചിത്രത്തിന്  ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 6.5/10 !!

 More reviews @ www.movieholicviews.blogspot.com

 


2 comments:

  1. നല്ല അഭിപ്രായമാണ് എല്ലാടെത്തും..പിന്നെ മ്യൂസിക്‌ മ്മടെ പയ്യന്‍ ആണ്.കാണുക തന്നെ ചെയ്യും പെട്ടെന്നുതന്നെ ഒന്നിവിടെ റിലീസ് ആയികോട്ടെ.

    ReplyDelete
  2. തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക സുഹൃത്തേ !!!

    ReplyDelete