Thursday, 27 June 2013

THE ELEPHANT MAN (1980,ENGLISH,B&W)



THE ELEPHANT MAN (1980,ENGLISH,B&W)

ഇതൊരു ബുദ്ധി ജീവി ചിത്രമല്ല..ആർകും മനസിലാകുന്ന മനുഷ്യത്വം എന്ന വികാരം ഉള്ള എല്ലാവര്ക്കും ഈ ചിത്രം ആസ്വാദ്യകരം ആയിരിക്കും .. കറുപ്പും വെളുപ്പും നിറത്തിൽ ചാലിച്ച മനോഹരമായ ചിത്രം...8 ഓസ്കാർ പുരസ്കാര നോമിനേഷനും BAFTA അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങളും നേടിയ പ്രശസ്തമായ ചിത്രം...ഒരു സുഹൃത്തിന്റെ നിര്ദേശ പ്രകാരം ഈ ചിത്രം കാണുമ്പോൾ പേരു സൂചിപ്പിക്കുന്നത് പോലെ ഒരു fiction ചിത്രമാണ് ഞാൻ പ്രതീക്ഷിച്ചത്..എന്നാൽ എന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി മനുഷ്യത്വം എന്നാ വികാരത്തിന്റെ സൌന്ദര്യം ആണ് ഇതിൽ ഞാൻ കണ്ടത്...

ഹാന്നിബ്ബാൾ ലെക്ടർ എന്ന ക്രൂരനായ ഡോക്ടർ കഥാപാത്രത്തെ അനശ്വരമാക്കിയ ആന്റണി ഹോപ്കിന്സിന്റെ മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ കഥാപാത്രം ,ജോണ്‍ മെറിക് അഥവ " Elephant Man " എന്ന കഥാപാത്രമായി ജോണ്‍ ഹർടും മത്സരിച്ചുള്ള അഭിനയം ആണ് ഈ ചിത്രത്തെ അനശ്വരം ആക്കിയത് ...കഥ ഇങ്ങനെ..4 മാസം ഗർഭിണിയായിരിക്കെ കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സുന്ദരി ആയ അമ്മയ്ക്കുണ്ടായ വിരൂപിയായ മകൻ..എല്ലാവരാലും വെറുക്കപ്പെട്ടവനും ഉപേക്ഷിക്കപ്പെട്ടവനും ആയ അവൻ ലണ്ടനിലെ ഒരു കാർണിവലിൽ ഒരു പ്രദർശന വസ്തു ആയി ബയിട്സ് എന്നാ ആളുടെ അടിമയായി ജീവിക്കുന്നു...കണ്ണാടിയിൽ സ്വന്തം രൂപം നോക്കാൻ ഭയമുള്ള ആന മനുഷ്യൻ ആയ ജോണ് മെറിക് ആണു ബയിറ്റ്സിന്റെ കച്ചവടത്തിലെ മൂലധനം...ഒരു പ്രത്യേക സാഹചര്യത്തിൽ ലണ്ടൻ ഹോസ്പിറ്റലിലെ ഡോക്ടർ ആയ ട്രെവേസ് കാണുന്നു ...അതോടു കൂടി മെറികിന്റെ ജാതകം മാറുന്നു ...മനുഷ്യ സ്നേഹികളായ ഒരു കൂട്ടം ആളുകളുടെ അടുതെതുന്നതോട് കൂടി മെറിക് സ്നേഹത്തിന്റെ പുതിയ ഒരു ലോകം കാണുന്നു..അവിടെ എല്ലാവരും അവനെ ഒരു മനുഷ്യൻ ആയി അംഗീകരിക്കുന്നു ...ട്രെവേസിന്റെ ഭാര്യ ,കെൻഡൽ എന്നാ പ്രശസ്ത ആയ നാടക നടി ,മതേർസ് ഹെഡ് ,നോറ എന്നീ നേഴ്സുമാർ ,ഇംഗ്ലണ്ടിലെ രാജ്ഞി പോലും അവിടത്തെ ആ നിർഭാഗ്യവാനായ മനുഷ്യനോടു അനുകമ്പ കാണിച്ചു..എന്നാൽ വിധി വീണ്ടും അവനു എതിരായിരുന്നു...വീണ്ടും അവൻ ക്രൂരത ഉള്ള ലോകത്തിലെ പ്രദർശന വസ്തു ആയി മാറുന്നു..ആ പീഡനങ്ങൾ അവനെ മരണത്തോട് അടുപ്പിക്കുന്നു...എന്നാൽ ദൈവത്തിന്റെ ക്രൂരതയാൽ വൈരൂപികളായ വേറെ ഒരു കൂട്ടം മനുഷ്യർ അവനെ വീണ്ടും രക്ഷിക്കുന്നു ...വേറെ ഒരു ലോകത്തിൽ എത്തി ചേർന്ന അവൻ അവസാനം ഭയചകിതരായ മനുഷ്യരുടെ അടുത്ത് നിന്നും കാരുണ്യം നിറഞ്ഞ ആ സുന്ദര ലോകത്തില തിരിച്ചെത്തുന്നു....അവന്റെ നാളുകൾ അവസാനിക്കാറായി എന്ന് മനസിലാക്കിയ അവർ അവനിഷ്ട്ടപെട്ട ..എന്നാൽ ഒരിക്കലും കണ്ടിട്ടില്ലാത്ത നാടകം കാണിക്കാനായി കൊണ്ട് പോകുന്നു..തന്റെ മരണം ആയി എന്നറിഞ്ഞിട്ടാണോ എന്നറിയില്ല...അവന്റെ ഏറ്റവും വലിയ അഭിലാഷമായ നിവർന്നു കിടക്കയിൽ എന്ന ആഗ്രഹം അവൻ ചെയ്യുന്നു..ശരീരത്തിന്റെ പ്രത്യേക രൂപ നിർമിതി മൂലം ഒരിക്കലും അവനു അതിനു സാധിച്ചിരുന്നില്ല ..ആ ഉറക്കത്തിൽ അവൻ സന്തോഷമായി മരണത്തെ പുൽകുന്നു ..തന്നെ മനുഷ്യൻ ആയി ലോകം അംഗീകരിച്ചിരിക്കുന്നു എന്ന സന്തോഷത്തോടു കൂടി...

"Never, never! Nothing will die
The stream flows, the wind blows,
the cloud fleets, the heart beats"

എന്ന് അവന്റെ അമ്മ ഏതോ ലോകത്തിൽ ഇരുന്നു പറയുന്നിടത്ത് അവന്റെ ജീവിതം അവസാനിക്കുന്നു ...."I am not an elephant! I am not an animal! I am a human being! I am a man!" എന്ന് കരഞ്ഞിരുന്ന ഒരു മനുഷ്യന് ഇതിൽ കൂടുതൽ മനോഹരാമായ ഇതു മരണം ആണു ലഭിക്കുക??

ഇതിലെ എല്ലാ കഥാപാത്രങ്ങളും സിനിമ കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കും ....എന്തായാലും നല്ല ഒരു സിനിമ കണ്ടത്തിൽ എനിക്ക് സന്തോഷം....I don't know how much this review have any impact on anyone to watch this movie..but still it's highly recommendable to watch...when you get a chance to free your mind and see beautiful part of humanity,you can go for this...

You will feel sorry to know that there actually lived a man with this deformity..

Beware:-This flick don't have the glorious,rich background of Hollywood films...But this really do have the part did by the greats of the industry..Excellent acting,an ice melting story flooded with excellent direction and all...I will rate it 9/10..I am sure watching this won't be a boring experience...

No comments:

Post a Comment