Thursday, 27 June 2013

A GOOD DAY TO DIE HARD (2013),ENGLISH



A GOOD DAY TO DIE HARD (2013)-


Die hard പരമ്പരയിലെ അഞ്ചാമത്തെ പടം...സ്റ്റല്ലോണിനു Rambo പരമ്പര എങ്ങനെയോ അങ്ങനെയാണു ബ്രൂസ് വില്ലിസിനു Die Hard.. ആദ്യത്തെ നാല് ഭാഗവും കണ്ടതിന്റെ പ്രതീക്ഷയിലാണ് അഞ്ചാം ഭാഗം കണ്ടത്..ഈ നാലു ഭാഗങ്ങളും എന്നെ Die Hardന്റെ പങ്കൻ ആക്കിയിരുന്നു..എന്നാൽ അഞ്ചാം ഭാഗം കുറച്ചു നിരാശപ്പെടുത്തി..IMDB യിൽ 5.4 rating കണ്ടു ..എന്നാലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ...CIA Agent ആയ മകനെ രക്ഷിക്കാൻ പോകുന്ന അച്ഛന്റെ റോൾ ആയിരുന്നു ഇത്തവണ ജോണ് മക്ലെയ്നു ... മകനായി Jai Courtneyയും ..Max Payne എടുത്തു നശിപ്പിച്ചത് പോലെ John Moore ഈ നശിപ്പിച്ചു എന്ന് തന്നെ പറയാം..John McTiernan സംവിധാനം ചെയ്ത 1 & 3 ഭാഗങ്ങളുടെ ഏഴയലത്ത് പോലും ഇത് എത്തിയില്ല.ടെക്നോളജി ഇത്രയും വളർനിട്ടും അത് നേരാം വണ്ണം ഉപയോഗിക്കാതെ വീഡിയോ ഗെയിം stunte ന്റെ നിലവാരം മാത്രമായിരുന്നു ആക്ഷൻ രംഗങ്ങളിൽ ...ആദ്യത്തെ മൂന്നു ഭാഗങ്ങളെയും...പിന്നെ ഒരു പരിധി വരെ നാലാം ഭാഗത്തിന്റെയും ഹൈലൈറ്റ് ആക്ഷൻ രംഗങ്ങൾ ആയിരുന്നു....എന്നാൽ ഇന്റർനാഷണൽ കേസ് ആയപ്പോൾ ഇതൊരു Die Hard Series പടം ആണൊ എന്ന സംശയം പോലും ഉണ്ടാവും...

    December 25നു നടക്കുന്ന സംഭവം പ്രമേയം ആക്കി വന്ന ആദ്യ രണ്ടു ഭാഗങ്ങളും ജൂലൈ 4നെ പ്രമേയമാക്കി വന്ന നാലാം ഭാഗവും...ഒന്നാം ഭാഗത്തിന്റെ ബാക്കിയായി വന്ന മൂന്നാം ഭാഗവുമൊക്കെ ഒന്നിനൊന്നു മികച്ചതായിരുന്നു....സ്റ്റല്ലോണ്‍ ,അർണോൾഡ് എന്നിവര്ക്കൊക്കെ സംഭവിച്ചത് ബ്രൂസിനും സംഭവിച്ചു..അവരുടെ Style ആയിരുന്നു അവരെ പ്രിയപെട്ടവർ ആക്കിയത്..എന്നാൽ ഗ്രാഫിക്സ് അധികമായി ഉപയോഗിച്ചതോടെ അവരും സാധാരണ നടന്മാരായി ...Jack Reacherഇൽ അഭിനയിച്ച Jai Courtney പ്രതീക്ഷ നല്കുന്നുണ്ട്...ആറാം ഭാഗത്തിൽ ധൈര്യമായി ഉൾപ്പെടുത്താം ജൂനിയർ മക്ലയ്ൻ ആയി...പക്ഷെ സംവിധാനം John McTiernan ആയാൽ നല്ലത്..പ്രധാനമായി ബ്രൂസ് വില്ലിസ് അതായിരിക്കും അവസാന ഭാഗം എന്ന് പറഞ്ഞത് കൊണ്ട്...DIE HARD പങ്കന്മാർക്കു അധികം ഇഷ്ടപ്പെടില്ല ഈ ഭാഗം... ഇപ്പോൾ ഇറങ്ങുന്ന സാധാരണ പടം പോലെ തന്നെ..,,,

എന്റെ rating 5.5/10...Yipee-Ki-Yay!!!

No comments:

Post a Comment