ROPE (1948,ENGLISH, Crime | Drama | Thriller) Crew:- Dir: Alfred Hitchcock Starring: James Stewart, Dick Hogan, John Dall, Farley Granger)
ആല്‍ഫ്രെഡ് ഹിച്ച്കോക്ക് എന്ന സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ചിത്രം.."Rope" ..പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കയറിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം...ഇതൊരു കയറിന്‍റെ ആത്മകഥ ഒന്നുമല്ല...പക്ഷെ ഒരു കയറുപയോഗിച്ചു നടത്തുന്ന നിഷ്ട്ടൂരമായ കൊലപാതകത്തിന്റെ കഥ ആണ് Rope...സസ്പന്‍സ് ആദ്യം തന്നെ നമുക്ക് കാണിച്ചു തരുകയും...പിന്നീട് അതിലേക്കു അടുക്കുന്ന വ്യക്തിക്ക് നേരിടേണ്ടി വരുന്ന മാനസിക വ്യാപാരങ്ങളും ആണ് ചിത്രം.. സാധാരണ ഹിച്ച്കോക്ക് ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി സസ്പന്‍സ് നേരത്തെ പ്രേക്ഷകന് കാണിച്ചു കൊടുക്കുന്ന ഈ ചിത്രം പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഒരു പരീക്ഷണ ചിത്രമായാണ് കാലം വാഴ്ത്തുന്നത്..ഒറ്റ ടേക്കില്‍ എടുത്ത നീളമുള്ള രംഗങ്ങള്‍ ആണ് പലതും..ആ കാലഘട്ടത്തിലെ ധീരമായ ഒരു പരീക്ഷണം ആയിരുന്നു ഈ ചിത്രം...
ഇനി കഥയിലേക്ക്...ഒരിക്കലും കണ്ടെത്താനാവാത്ത ...ഒരു തെളിവും അവശേഷിപ്പിക്കാനാവാത്ത ഒരു കൊലപാതകം നടത്താന്‍ രണ്ടു സുഹൃത്തുക്കള്‍-- - തീരുമാനിക്കുന്നു...അവര്‍ സ്വയം കണക്കാക്കിയിരുന്നത്, അവര്‍ മറ്റുള്ള മനുഷ്യരേക്കാളും ഭൌതികമായി ഉന്നത നിലവാരത്തില്‍ ഉള്ളവര്‍ ആണെന്നാണ്... ....Brandon ,Philip എന്നിവരാണ് ആ സുഹൃത്തുക്കള്‍.. സമ്പന്നരായ അവര്‍ അവരുടെ കുട്ടിക്കാലത്തെ അധ്യാപകനായ Rupert Kardell മനുഷ്യരെ കുറിച്ച് പറഞ്ഞു കൊടുത്ത ഒരു തത്വം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു..."കൊലപാതകം എന്നുള്ളത് ഉയര്‍ന്ന ഭൌതിക നിലവാരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രം സൃഷ്ട്ടിച്ച ഒന്നാണ്..താഴ്ന്ന നിലവാരത്തില്‍ ഉള്ളവര്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്താല്‍പ്പോലും ഒരു പ്രശ്നവും ഇല്ല...സമൂഹത്തിലെ തെറ്റും കുറ്റവും ഉയര്‍ന്ന ഭൌതിക നിലവാരം ഉള്ളവരെ ബാധിക്കുന്നില്ല..അവര്‍ അതിന് അതീതര്‍ ആണ്.."
ഈ ചിന്തയില്‍ ജീവിച്ച ബ്രണ്ടന്‍ -സ്വയം ഉയര്‍ന്ന ഒരു വ്യക്തിതമായി തന്നെ കരുതുന്നു..സാമ്പത്തികവും വിദ്യാഭ്യാസപരവും ആയി മുന്നില്‍ നില്‍ക്കുന്ന ബ്രണ്ടന്‍ സ്വയം അങ്ങനെ വിശ്വസിപ്പിക്കുന്നു...തന്‍റെ സുഹൃത്തായ ഫിലിപ്പില്‍ ഈ ആശയം പകരുന്നു...അവരുടെ സാമൂഹികമായ മേല്‍കോയ്മ ലോകത്തെ കാണിക്കുവാന്‍ അവര്‍ തീരുമാനിക്കുന്നു.സഹപാഠിയായ ഡേവിഡ്‌ന്‍റെ കൊലപാതകത്തിന് അവര്‍ ആസൂത്രണം ചെയ്യുന്നു..സമൂഹത്തിലെ മേല്‍കോയ്മ സ്വയം മനസിലാക്കുവാന്‍ അവര്‍ പൂര്‍ണത ഉള്ള ഒരു കൊലപാതകം കയര്‍ ഉപയോഗിച്ച് നടത്തുന്നു ...കൊലപാതകം നടത്തിയതിനു ശേഷം അവര്‍ ഒരു വിരുന്നു സംഘടിപ്പിക്കുന്നു .. കൊലയ്ക്കിരയായ ഡേവിഡ്ന്‍റെ അച്ഛനേയും ബന്ധുക്കളെയും കാമുകിയേയും അവര്‍ വിരുന്നിനു വിളിക്കുന്നു..കൂടെ അവരുടെ പഴയ അദ്ധ്യാപകന്‍ Rupert ഉം അതിഥി ആയി വരുന്നു...കൊലപാതകത്തിന് ശേഷം ഡേവിഡ് ന്റെ ശവം ഒളിപ്പിച്ച പെട്ടിയുടെ മുകളില്‍ അവര്‍ ഭക്ഷണം വിളമ്പുന്നു...
വിരുന്നിനു വരാത്ത ഡേവിഡ് അവിടെ ഒരു സംസാര വിഷയം ആകുന്നുണ്ട്..എങ്കിലും അവര്‍ ഭക്ഷണം കഴിക്കുന്ന പെട്ടിയുടെ ഉള്ളില്‍ ഡേവിഡ് ശവമായി ഇരിക്കുന്ന കാര്യം അറിയാതെ അവര്‍ വിരുന്നില്‍ പങ്കെടുക്കുന്നു..എന്നാല്‍ അവിടെ വരുന്ന ചില സംസാരങ്ങള്‍ അദ്ധ്യാപകന്‍ ആയ Rupert ന്‍റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കുന്നു..ഫിലിപ്പിനുണ്ടാകുന്ന ചില മാറ്റങ്ങള്‍ ആ സംശയം കൂട്ടുന്നു...Rupert ആ കൊലപാതകം എങ്ങനെ കണ്ടു പിടിക്കും എന്നുള്ളതാണ് ബാക്കി ചിത്രം...
സമാന കഥാസന്ദര്‍ഭം ഉള്ള Murder by Numbers (2002) കണ്ടിട്ടുണ്ടെങ്ങിലും അതിനെക്കാളും വളരെയധികം മികച്ചതായി തോന്നി ഈ ചിത്രം...2002 ഇല്‍ ഇറങ്ങിയ ചിത്രം പതിവ് ഹോളിവുഡ് മസാല ഒക്കെ ചേര്‍ത്തപ്പോള്‍ മോശമായി പോവുകയാണ് ചെയ്തത്...Anthony Hopkins , Dr .Hannibal Lecter ആയി അഭിനയിച്ച" Manhunter" പരമ്പരയില്‍ സമാനമായ കൊലപാതകം ഉണ്ട്..പക്ഷെ അത് കുറച്ചു കൂടി ഭീകരം ആയിരുന്നു...കൊലയ്ക്കിരയായവരെ ഭക്ഷണം ആക്കി അതിഥികള്‍ക്ക് വിളംബുന്നുണ്ട് Lecter ....പക്ഷെ രംഗങ്ങളില്‍ അത്ര ക്രൂരത കാണിക്കുന്നില്ല Rope ഇല്‍ ..എന്നാല്‍ പോലും ഹിച്ച്കൊകിന്റെ കഥ പറച്ചിലില്‍ ആ ക്രൂരത നമ്മുടെ മനസ്സില്‍ വരുന്നുമുണ്ട്....സമൂഹത്തിലെ ഉന്നത നിലവാരം എന്നുള്ള Rupert ന്‍റെ വാക്കുകളെ തെറ്റിദ്ധരിച്ചു ഏറ്റവും പൂര്‍ണത ഉള്ള കൊലപാതകം നടത്തി എന്ന് സ്വയം വിശ്വസിക്കുന്ന സുഹൃത്തുക്കള്‍ നടത്തിയ കൊടിയ പാതകത്തിലും അവശേഷിപ്പിച്ച മാനുഷികമായ തെളിവുകള്‍ ചികഞ്ഞെടുക്കുന്ന James Stewart ,Rupert എന്നാ കഥാപാത്രമായി മികച്ചു നിന്നു..അകമ്പടി ആയി മറ്റുള്ള കഥാപാത്രങ്ങളും...മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍,മികച്ച കഥ അവതരണം,സംവിധാനം എന്ന് വേണ്ട സെറ്റ് ഇട്ടിരിക്കുന്ന ആ മുറിയില്‍ ജനലില്‍ കൂടി വരുന്ന പ്രകാശം പോലും ഓരോ സമയത്തിനനുസരിച്ച് മാറ്റി സാങ്കേതികമായ പൂര്‍ണതയ്ക്കും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്..പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രം ഹിച്ച്കൊകിന്റെ മാസ്റ്റര്‍പിസ് ചിത്രം തന്നെ ആണ് "Rope"...
The various dimensions a movie talks about life shows the quality of the film..Here, in quest of a perfect murder theory,the characters are living to show that they are superior to other inferior human beings,while one is working to prove that his words are twisted for their selfishness...A technical brilliance and master craft from the master himself-Alfred Hitchcock...Kudos to the great!!!My rating for the flick is 9.5/10...