Friday, 28 December 2018

997.Animal World(Mandarin,2018)



997.Animal World(Mandarin,2018)
       Thriller

       സെന്ഗ് കേയ്സി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക്‌ എടുക്കുക ആണ്.എട്ടാം വയസ്സില്‍ അവനുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ ജീവിതത്തിലും ബാധിച്ചു.അതിനു ശേഷം വിശ്വസ്തനായ സുഹൃത്ത്‌ അവനെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.അവന്‍ യാത്രയാവുകയാണ്.ഒരു കളി കളിക്കുവാന്‍.അവന്റെ ജീവിതത്തിന്റെ വിലയുള്ള കളി.

   "Kaiji" എന്ന മാംഗയെ ആസ്പദമാക്കിയാണ് "Animal World" അവതരിപ്പിച്ചിരിക്കുന്നത്.മികച്ച VFX ആണ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്."Rock Paper Scissors hand gam"e ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കളി.പക്ഷെ വെറും ഒരു ഗെയിം എന്നതിനും അപ്പുറം ധാരാളം കാര്യങ്ങള്‍ ഈ കളിയില്‍ ഉണ്ട്.അതിലൊന്ന് ഈ കളിയിലെ വിജയ പരാജയങ്ങള്‍ അവരില്‍ ഓരോരുത്തരുടെയും ജീവന്‍റെ വിള തീരുമാനിക്കും എന്നതാണ്.ഇത്തരത്തില്‍ പ്രമേയം വരുന്ന ചിത്രങ്ങളില്‍ ഉള്ള ട്വിസ്റ്റ് എന്ന ഘടകം ആവോളം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.ബുദ്ധിപരമായി കളിയെ അവലോകനം ചെയ്യുന്ന നായകന്‍,അതിനൊപ്പം പലപ്പോഴും വരുന്ന ട്വിസ്റ്റുകള്‍ ചിത്രത്തെ കൂടുതല്‍ രസകരമാക്കും.അത് പോലെ നായകന്‍റെ സ്വഭാവത്തിലെ മറ്റൊരു ഘടകം ആയ 'Clown' എന്ന കഥാപാത്രവും ചിത്രത്തിന് മറ്റൊരു dimension ആണ് നല്‍കുക.

    വിസ്തരിച്ചു എഴുതാനായി ഒരു ഒറ്റവരി കഥ ഉണ്ടാക്കിയാല്‍ അതില്‍ കൌതുകകരമായി ഒന്നുമുണ്ടാകില്ല.കാരണം ഈ ചിത്രത്തില്‍ സന്ദര്‍ഭങ്ങള്‍ക്ക്‌ അനുസരിച്ച് കഥാപാത്രങ്ങള്‍ കടന്നു പോകുന്ന അവസ്ഥ മനസ്സിലാക്കിയാല്‍ മാത്രമേ നേരത്തെ പറഞ്ഞ ട്വിസ്റ്റുകള്‍ ആസ്വാദ്യകരം ആകൂ.അത് കൊണ്ട് ചിത്രം കണ്ടു തന്നെ ആസ്വദിക്കണം.വളരെ നല്ല വേഗതയില്‍ പോകുന്ന ചിത്രം ,നല്ലൊരു ത്രില്ലര്‍ കൂടിയാണ്.രണ്ടാം ഭാഗത്തിനായി ഉള്ളത് നിര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്‌.മൈക്കല്‍ ഡഗ്ലസ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി വരുന്നുണ്ട് ഈ ചൈനീസ് ചിത്രത്തില്‍!!

ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്!!

More movie suggestions @www.movieholicviews.blogspot.ca

   ചിത്രത്തിന്‍റെ ലിങ്ക് ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ചാനല്‍ ലിങ്ക്: t.me/mhviews

996.The Christmas Chronicles(English,2018)



996.The Christmas Chronicles(English,2018)
        Adventure,Family

      "സാന്ത ക്ലോസ് ശരിക്കും ഉള്ളതാണോ?ചെറു പ്രായത്തില്‍ സാന്തയില്‍ വിശ്വസിക്കുകയും,സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുകയും,അദ്ദേഹത്തിന് എഴുത്തുകള്‍ എഴുതുകയും ചെയ്യും.എന്നാല്‍ സാന്ത ഉണ്ടെന്നുള്ള തെളിവ് അവള്‍ക്കു ലഭിക്കുകയാണ്.അവളുടെ അച്ഛന്‍ പണ്ട് റെക്കോര്ഡ് ചെയ്ത വീഡിയോയില്‍ ഒരു മിന്നായം പോലെ കണ്ടിരുന്നു.ഈ വര്ഷം സാന്തയെ നേരിട്ട് കണ്ടേ തീരൂ എന്ന് കേറ്റ് തീരുമാനിക്കുന്നു.ഒപ്പം ഉള്ളത് സഹോദരന്‍ ടെഡിയും


    "The Christmas Chronicles" സാധാരണ ഇത്തരം ചിത്രങ്ങളിലെ കേട്ടിട്ടുള്ള കഥ ആണെങ്കിലും എന്തോ കൂടുതല്‍ ഇഷ്ടം തോന്നി.കുടുംബമായി ആണ് ചിത്രം കാണാന്‍ ഇരുന്നത്.അതാകും ഒരു കാരണം.വര്‍ഷങ്ങളായി ഉള്ള ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്ന "പിയേര്‍സ്" കുടുംബത്തെ ആണ് ഈ ചിത്രത്തില്‍ കാണുന്നത്.എന്നാല്‍ ഈ വര്‍ഷത്തെ ക്രിസ്മസ് വ്യത്യസ്തമാണ് അവര്‍ക്ക്.അതിനൊരു കാരണം ഉണ്ടായിരുന്നു.ആ സമയത്താണ് ആകസ്മികമായി സാന്ത ക്ലോസിനെ പരിചയപ്പെടാന്‍ ആ വീട്ടിലെ കേറ്റ്,ടെഡി എന്നിവര്‍ക്ക് അവസരം ലഭിക്കുന്നത്.അത് അവരുടെ ജീവിതത്തിലെ മറക്കാന്‍ ആകാത്ത ക്രിസ്മസ് ആയി മാറുന്നു.

  നിഷ്ക്കളങ്കമായ ബാല്യത്തില്‍ സാന്ത ഉണ്ടെന്നു വിശ്വസിക്കുന്നവരില്‍ നിന്നും നിഷ്കളങ്കത നഷ്ടമാകുമ്പോള്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രായം ആയിരുന്നു ടെഡിക്ക്.എന്നാല്‍ അവനെ കാത്തിരുന്നത് പ്രത്യാശയുടെ മറ്റൊരു ലോകമായിരുന്നു.ഇടയ്ക്ക് പലപ്പോഴും കണ്ണ് നനയിച്ച കഥാപാത്രമാണ് ടെഡി.അവന്റെ സാഹചര്യത്തില്‍ മറ്റൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു.എന്തായാലും അന്നത്തെ ദിവസം അവന്റെ കാഴ്ചപ്പാടുകള്‍ പലതും മാറ്റി.അതിനു കാരണം സാന്ത ആയിരുന്നു.'Kurt Russell" അവതരിപ്പിച്ച സാന്ത  കഥാപാത്രം ഇത്തരം വേഷങ്ങളില്‍ മികച്ചത് ആയിരുന്നു.അത്ര എനെര്‍ജെട്ടിക് ആയ സാന്ത.ഒരു പക്ഷെ ഈ ഫീല്‍ ഗുഡ് മൂവിയിലെ ഏറ്റവും ഫീല്‍ ഗുഡ് ആയ ഘടകം Kurt ആയിരുന്നിരിക്കണം.


എല്ലാ വര്‍ഷവും ക്രിസ്മസ് അടുക്കുമ്പോള്‍ വരുന്ന "ക്രിസ്മസ് സിനിമകള്‍" കാണുന്നത് ശീലം ആക്കി തുടങ്ങിയിട്ട് കുറച്ചു കാലമായി.ശരിക്കും ക്രിസ്മസിന്റെ ഫ്ലേവര്‍ ആ സിനിമകളിലൂടെ ലഭിക്കാറും ഉണ്ട്.ക്രിസ്മസ് ചിത്രങ്ങള്‍ എന്ന് പറഞ്ഞാല്‍ സാന്ത വരുന്ന സിനിമകള്‍ എന്ന് മാത്രമില്ല എനിക്ക്.ഹോം എലോണും,ഡൈ ഹാര്‍ഡും ,It's A Beautiful Life എല്ലാം ഉള്‍പ്പെടും.അതിന്റെ കൂടെ ഓരോ വര്‍ഷങ്ങളിലെ സിനിമകളും.ഇത്തവണ കണ്ട മികച്ച സിനിമകളില്‍ ഒന്നാണ് "The Christmas Chronicles".

ക്രിസ്മസ് കാലത്തില്‍ ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനോ അല്ലെങ്കില്‍ കുടുംബമായി കാണുവാനോ പറ്റിയ ചിത്രമാണ് 'The Christmas Chronicles',

  ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്!!

  more movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

 ടെലിഗ്രാം ലിങ്ക്:t.me/mhviews

995.The Interview(English,1998)



995.The Interview(English,1998)
       Thriller,Mystery

    "വീട്ടില്‍ ഇരുന്നു ഉറങ്ങിക്കൊണ്ടിരുന്ന ആളെ വന്നു പോലീസുകാര്‍ പിടിച്ചു കൊണ്ട് പോവുക.താന്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങുക.ഇടയ്ക്ക് മോശമായ സംസാരം.അതിനൊപ്പം കുറ്റവാളിയോട് എന്നത് പോലത്തെ സംസാരവും.ചുരുക്കത്തില്‍ 'ഭരണക്കൂട ഭീകരത' ആയി പോലും വ്യാഖ്യാനിക്കാന്‍ കഴിയുന്ന അവസ്ഥ.ഒരു പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ ഉള്ള കടന്നു കയറ്റം"

    The Interview എന്ന ചിത്രത്തില്‍ കസേരയില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടിരുന്ന ഫ്ലെമിംഗ് എന്ന യുവാവിന്‍റെ അവസ്ഥയെ പ്രേക്ഷകനും ആദ്യം അങ്ങനെ ആകും തോന്നുക.എന്നാല്‍ സംഭവങ്ങള്‍ അതിനും അപ്പുറം ആണ്.ഒരു കാര്‍ മോഷണ കേസ് ആണ് ഇവിടെ അയാളെ കൊണ്ടെത്തിക്കുന്നത്.സന്ദര്‍ഭം,സമയം എല്ലാം അയാള്‍ക്ക്‌ പ്രതികൂലം ആണ്.എന്തിനു,അയാളുടെ എഴുത്തു പോലും.പലപ്പോഴും ഫ്ലെമിംഗ് പല രീതിയിലും സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്നു.പ്രധാനമായും താന്‍ എന്തിനാണ് അവിടെ ഇരിക്കുന്നത് എന്നും,അതിനൊപ്പം പോലീസ് പറയുന്ന ഈ കഥയിലെ തനിക്കുള്ള പങ്കു എന്താണെന്നും മനസ്സിലാകാതെ അയാള്‍ കുഴയുന്നു.കുറച്ചു മാസങ്ങളായി ജോലി നഷ്ടപ്പെട്ട അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി.തനിക്കു ഇപ്പോള്‍ സ്വന്തമായി ഒന്നുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ അയാളെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ഇത്.

    എന്നാല്‍?പോലീസ് എന്തിനാണ് അയാളെ അവിടെ കൊണ്ട് വന്നത്?അതാണ്‌ സിനിമയുടെ കഥ.തുടക്കത്തിലേ അമ്പരപ്പ് മാറുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഉള്ളത് മികച്ച മിസ്റ്ററി ചിത്രങ്ങളില്‍ ഒന്നാണ്."12 Angry Man" പോലെ ഉള്ള ചിത്രങ്ങളില്‍ ഉണ്ടായിരുന്ന ഒരു റൂമില്‍ നടക്കുന്ന സംഭവങ്ങളിലെ 'Australian Under-rated Masterpiece" എന്ന് ഈ ചിത്രത്തെ വിളിക്കാന്‍ ആണ് ഇഷ്ടം.ഹ്യൂഗോയുടെ 'ഫ്ലെമിംഗ്' എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ കഥയിലേക്ക് ഉള്ള ഒന്നും കണ്ണുകളില്‍ കൂടി പോലും നല്‍കുന്നില്ല.അയാളുടെ പിന്നീടുള്ള അഭിനയവും അങ്ങനെ തന്നെ.അത്രയ്ക്കും Calm,Composed ആയ ഒരാള്‍ അത്തരം ഒരു സാഹചര്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഉണ്ട്.അത് അയാളുടെ ഭയത്തെ സൂചിപ്പിക്കുമെങ്കിലും ഈ ചിത്രത്തില്‍ വലിയ ഒരു ഘടകം ആയിരുന്നു.മൊബൈല്‍ ഫോണുകള്‍ ഓക്കെ ഇത്രയും പ്രശസ്തം ആകുന്നതിനു മുന്നേ ഉള്ള കാലഘട്ടം ആയതു കൊണ്ട് 20 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ടെക്നോളജി ആണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതും.കാലഘട്ടത്തെ മനസ്സിലാക്കി,കഥയുടെ ആ നിഗൂഡത ആസ്വദിച്ചാല്‍ ചിത്രം ഉറപ്പായും ഇഷ്ടമാകും.

  'ഫ്ലെമിംഗിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ആഗ്രഹം ഉണ്ടോ.സിനിമ കണ്ടു നോക്കൂ'

More movie suggestions @www.movieholicviews.blogspot.com

  ചിത്രം "നെറ്റ്ഫ്ലിക്സില്‍"  ലഭ്യമാണ്!!

 സിനിമയുടെ കുഴപ്പമില്ലാത്ത ഒരു പ്രിന്‍റ് എന്റെ ടെലിഗ്രാം ചാനലില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

സിനിമയുടെ ലിങ്ക്: t.me/mhviews


994.Dead End (English,2003)



994.Dead End (English,2003)
       Thriller

      "മരിയന്‍ നടന്നു വരുമ്പോള്‍ കണ്ണിലേക്കു എതിരെ വരുന്ന വണ്ടിയില്‍ നിന്നും വന്ന വെളിച്ചത്തില്‍ അവളുടെ കാഴ്ച്ച മങ്ങുമ്പോഴും അവ്യക്തമായി അത് കണ്ടു.ബ്രാഡ് ആ കറുത്ത 'hearse' കാറില്‍ അകപ്പെട്ടു പോയിരിക്കുന്നു.ഈ കാഴ്ച കണ്ട അവള്‍ ഓടി"

   Dead End.ക്രിസ്മസ് ആഘോഷിക്കാന്‍ ഭാര്യയുടെ വീട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്ന ഫ്രാങ്ക് ,20 വര്‍ഷമായി ഉപയോഗിച്ചിരുന്ന റൂട്ട് മാറ്റി മറ്റൊന്ന് തിരഞ്ഞെടുക്കുന്നു.ഭാര്യ,മകന്‍,മകള്‍,അവളുടെ ബോയ്‌ ഫ്രണ്ട് എന്നിവരായിരുന്നു ആ കാറില്‍ ഉണ്ടായിരുന്നത്.യാത്രയ്ക്കിടയില്‍ ഉറക്കത്തിലേക്കു വീഴുന്ന ഫ്രാങ്കും കുടുംബവും ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു.എന്നാല്‍ അവര്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്.ഏറെ നേരമായി ഒരു റൂട്ടില്‍ തന്നെ അനന്തമായി അവര്‍ കാറില്‍ പോയിക്കൊണ്ടിരിക്കുന്നു.ഇടയ്ക്ക് കാണുന്ന ഒരു സ്ഥലത്തിന്‍റെ ബോര്‍ഡ് ഒഴികെ മറ്റൊരു ഇടവഴിയോ ആള്‍ സഞ്ചാരമോ മറ്റൊരു കാറോ ഒന്നുമില്ല.ഗതി മാറി സഞ്ചരിച്ച റോഡ്‌ അന്യഗ്രഹ ജീവികള്‍ ഉള്ളതായിരിക്കാം,ഒരു മിലിട്ടറി ബേസ് ആയിരിക്കാം എന്നെല്ലാം ഉള്ള ചിന്തകള്‍ അവര്‍ക്കിടയില്‍ ഉണ്ടായി.

    വഴിയില്‍ വച്ച് കുഞ്ഞിനെ കയ്യില്‍ പൊതിഞ്ഞു ഒരു യുവതുയെയും അവര്‍ കണ്ടു മുട്ടുന്നു.അവര്‍ അവളെയും കൂടെ കൂട്ടുന്നു.ഈ ഒരു സന്ദര്‍ഭത്തില്‍ നിന്നും കഥ മാറുകയാണ്.ഒരേ വഴിയിലൂടെ തന്നെ അനന്തമായി കറങ്ങി കൊണ്ടിരിക്കുന്ന അവരെ തേടി ശവം കൊണ്ട് പോകുന്ന വണ്ടിയും,മരണങ്ങളും എല്ലാം നടക്കുക ആണ്.നിഗൂഡമായ എന്തോ ആ വഴിയില്‍ നടക്കുന്നും ഉണ്ട്.ഏഴര മണിക്ക് നിശ്ചലമായ അവരുടെ സമയം ആ ദുരൂഹത കൂട്ടി.എന്തായിരുന്നു അവിടെ നടക്കുന്നത്?ഈ യാത്രക്കാര്‍ക്ക് എന്ത് സംഭവിക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു ഹൊറര്‍ ചിത്രം ആണെന്ന പ്രതീതി മൊത്തത്തില്‍ സിനിമ നല്‍കുന്നുണ്ട്.എന്നാല്‍ മറച്ചു വച്ച ഒരു ട്വിസ്റ്റും ഉണ്ടെന്നതാണ് സത്യം.കിലോമീറ്ററുകള്‍ ഒരാളും ഉണ്ടാകാതെ രാത്രി കാലങ്ങളില്‍ വണ്ടി ഓടിക്കുക എന്നത് തന്നെ എത്ര മാത്രം ഭയം ഉണ്ടാക്കും എന്ന് അനുഭവം ഉണ്ട്.സിനിമയില്‍ ഈ രംഗങ്ങള്‍ തുടക്കത്തില്‍ തന്നെ ഭയം ഉണ്ടാക്കിയിരുന്നു.പ്രത്യേകിച്ചും കുടുംബത്തോടൊപ്പം പോകുമ്പോള്‍.എന്താ ഇങ്ങനെ ഒരു യാത്രയ്ക്ക് തയ്യാറാണോ?നിഗൂഡമായ,ഭയം നല്‍കുന്ന ഒരു യാത്രയ്ക്ക്?

  More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
ചാനല്‍ ലിങ്ക്: t.me/mhviews

Wednesday, 19 December 2018

993.Nightshift(English,2018)


993.Nightshift(English,2018)
      Mystery,Thriller,Horror


        ഇരൂട്ടു എമിക്ക് ഭയമാണ്.അന്നാല്‍ അന്ന് രാത്രി,ആദ്യമായി ജോലി ചെയ്യാന്‍ പോയ ഹോട്ടലില്‍ അവള്‍ നേരിടേണ്ടി വന്നത് ഇരുട്ടിനെക്കാളും ഭയാനകമായ ഒന്നായിരുന്നു.അവള്‍ അറിയാതെ തന്നെ ആ ലൂപ്പില്‍ അവള്‍ വീണു പോവുക ആയിരുന്നു.അതിനുള്ള മുന്നൊരുക്കങ്ങള്‍ ആകും അവള്‍ അനുഭവിച്ചത്.


       Nightshift എന്ന സിനിമയുടെ കഥ വളരെ സിമ്പിള്‍ ആണ് ഒറ്റ നോട്ടത്തില്‍.അതിനൊരു കാരണം,അധികം വിശദീകരണം ഇല്ലാതെ കാണിച്ച സംഭവങ്ങള്‍ ആയിരുന്നു.ഒരു പക്ഷെ അല്‍പ്പം കൂടി വിശദീകരണം ഉണ്ടായിരുന്നെങ്കില്‍ കുറെ കൂടി നന്നായേനെ എന്ന് തോന്നി.സിനിമ കണ്ടു തുടങ്ങിയ സമയം 7 എന്ന റേറ്റിംഗ് IMDB യില്‍ ഉണ്ടായിരുന്ന ചിത്രം 5 ന്‍റെ പടി വാതില്‍ക്കല്‍ നില്‍ക്കുകയാണ് ഇത് ടൈപ്പ് ചെയ്യുന്ന സമയം.പ്രമേയത്തില്‍ ഉള്ള കൌതുകം കാരണം ആണ് സിനിമ കണ്ടു തുടങ്ങിയത്.അമേരിക്കയില്‍ നിന്നും അയര്‍ലണ്ടില്‍ പഠിക്കാന്‍ ചെല്ലുന്ന പകുതി ഐറിഷ് ആയ ഏമി.അവള്‍ക്കു ജോലി കിട്ടിയ 'ലിമെരിക് ഹോട്ടല്‍" ലില്‍ ആദ്യ ദിവസം ലഭിച്ച നൈറ്റ് ഷിഫ്റ്റ്.


   ആ ഹോട്ടലിനെ സംബന്ധിച്ച് വലിയ ഒരു രഹസ്യമുണ്ടായിരുന്നു.ആ രഹസ്യത്തിന് അവളുടെ ജീവന്റെ വിലയും.സിനിമയുടെ പ്രമേയം ഓക്കെ നല്ലതാണ്.പക്ഷെ ,ബജറ്റിന്റെ ദൗര്‍ബല്യം ചിത്രത്തില്‍ പ്രകടമായിരുന്നു.ഒന്നിനും വ്യക്തത വരുത്താനോ അല്ലെങ്കില്‍ സൂചനകള്‍ കൊടുക്കാനോ തൃപ്തികരമായി കഴിഞ്ഞില്ല എന്നത് പോലെ തോന്നി.ചില സീനുകളിലൂടെ മാത്രം അവസാനം ഉള്ള കഥ മനസ്സിലാകുമായിരിക്കും എന്ന് മാത്രം.എങ്കില്ക്കൂടിയും,ഒരു പ്രാവശ്യം കാണാന്‍ ഉള്ളതൊക്കെ ഉണ്ട് ചിത്രത്തില്‍.അതി ഗംഭീരം എന്നൊന്നും ഉള്ള വാഗ്ദാനങ്ങള്‍ ഇല്ല.പലതും തമ്മില്‍ ഉള്ള ബന്ധം ഒക്കെ വ്യക്തത വരുത്താന്‍ ഒന്നും ചെയ്തില്ല എന്നത് നിരാശപ്പെടുത്തുന്നു.കാരണം,അവതരിപ്പിച്ച പ്രമേയത്തെ സീരിയസ് ആണ് കാണാത്തവര്‍ ആണ് സിനിമ ചെയ്തതെന്ന് തോന്നുന്നു.


More movie suggestions @www.movieholicviews.blogspot.ca

സിനിമ എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്

t.me/mhviews

Monday, 17 December 2018

992.The Looming Storm(Mandarin,2017)



992.The Looming Storm(Mandarin,2017)
      Mystery,Crime

     ഏറെ ക്രൂരമായാണ് ആ സ്ത്രീകള്‍ എല്ലാം കൊല്ലപ്പെട്ടത്.ഒരു തെളിവ് പോലും കൊലപാതകത്തില്‍ പ്രതിയെ സൂചിപ്പിച്ചു ഉണ്ടായിരുന്നില്ല.അത്           'യൂ ഗുവേയ്"യെക്കൊണ്ട്    കൊണ്ട് പലതും ചെയ്യിപ്പിച്ചു.അയാള്‍ക്ക്‌ അവിടെ അവസരങ്ങളും ഉണ്ടായിരുന്നു.എന്നാല്‍,കേസ് അന്വേഷണ സമയത്ത്   ഏതാനും നിമിഷങ്ങള്‍ കൊണ്ടാണ് അയാള്‍ക്ക്‌ തന്‍റെ ലക്‌ഷ്യം നിറവേറ്റാന്‍ കഴിയാതെ പോയത്. ദുരൂഹമയിരുന്നു  അയാള്‍ ഒരു പക്ഷെ .തെറ്റിദ്ധാരണയുടെ പുറത്തു ചെയ്ത കുറ്റം.അതിലേക്കു നയിച്ച സംഭവങ്ങള്‍ ഏറെ ഉണ്ടായിരുന്നു.ഒരു സീരിയല്‍ കില്ലറുടെ സാമീപ്യം.അതില്‍ നിന്നും മുതലെടുക്കാന്‍ ഉള്ള അയാളുടെ ശ്രമം.അവസാനം?അയാള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഈ വിധി.തന്‍റെ അന്വേഷണത്തിന്റെ ഉത്തരം?

   'The Looming Storm".ദുരൂഹതകള്‍ ആണ് ചിത്രത്തിന്‍റെ ആദ്യം മുതല്‍.2007  കാലഘട്ടത്തിലേക്ക് തുടക്കം ചില സീനുകള്‍ക്ക് അപ്പുറം പോകുന്ന ചിത്രം പറയുന്നത് ചൈനയിലെ ഒരു ഫാക്റ്ററിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗ്രാമത്തെ കുറിച്ചാണ്.ഇത് 2007 കാലഘട്ടം.അടുത്തായി നടന്ന സ്ത്രീകളുടെ കൊലപാതകങ്ങള്‍ക്ക് പോതവായ രീതികള്‍ ഉണ്ടായിരുന്നു.പോലീസ് ഒരു സീരിയല്‍ കില്ലര്‍ ആയിരിക്കം ഇതിന്റെ എല്ലാം പിന്നില്‍ എന്ന് കരുതുന്നു.ഫാക്റ്ററിയില്‍ സെക്യൂരിട്ടു ജോലി നോക്കുന്ന "യോ ഗുവേയ്" പോലീസിന്റെ ഒപ്പം സ്വയം കേസ് അന്വേഷിച്ച് തുടങ്ങുന്നു.ഫാക്ട്ടറിയും ആയി ബന്ധമുള്ള ആരോ ആണ് ഇതിനു പിന്നില്‍ എന്ന് അയാള്‍ സംശയിക്കുന്നു.വളരെ raw ആയ ,തീരെ professionalism ഇല്ലാത്ത രീതിയില്‍ ആയിരുന്നു അയാളുടെ അന്വേഷണം.അയാള്‍ പല രീതിയും പയറ്റി നോക്കി.അയാള്‍ക്ക്‌ അതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.അതിനു മാത്രമല്ല.അയാള്‍ക്ക്‌ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ ഇതെല്ലം കൂടി ചേര്‍ന്ന് അയാളുടെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.എന്തൊക്കെ ആണത്?നേരത്തെ പറഞ്ഞ കൊലപാതകങ്ങള്‍ ചെയ്തത് ആരാണ്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ഒരു പക്ഷെ കുറച്ചും കൂടി ദുരൂഹതകള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആയിരുന്നെങ്കില്‍ ഒരു ചൈനീസ്  'Memories of Murder" നോട് ഒപ്പം നില്‍ക്കാമായിരുന്ന ചിത്രം ആയേനെ എന്ന് തോന്നി,പ്രമേയം കൊണ്ട്.മഴ പോലുള്ള ചില ഘടകങ്ങള്‍ രണ്ടിലും വരുന്നുണ്ടെങ്കിലും ഒന്ന് മറ്റൊന്നിന്റെ കോപ്പി ആകാതെ തന്നെ ഈ ചിത്രത്തിന് ഒരു ക്ലാസിക് പദവി കൈവന്നെനെ.എന്നാല്‍ ക്ലൈമാക്സിലേക്ക് കാണിച്ച അനാവശ്യ ധൃതി സിനിമയുടെ അവസാനം ഉള്ള മൊത്തം മൂഡും കളഞ്ഞതായി തോന്നി.അത് പോലെ അവസാന രംഗങ്ങളിലേക്കും കാത്തു വയ്ക്കാന്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവസാന രംഗത്തോട് അടുക്കുമ്പോള്‍ "Memories of Murder" കണ്ടത് പോലെ ഉള്ള അനുഭവം ആയി മാറിയേനെ.

  എങ്കില്‍ക്കൂടിയും,നിലവാരമുള്ള മികച്ച ചൈനീസ് മാണ്ടാരിന്‍ ചിത്രങ്ങളില്‍ ഒന്നാണ് 'The Looming Storm' മികച്ച അഭിനയത്തിനോടൊപ്പം,പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ ഒരു പരിധി വരെ ചിത്രം നിലവാരം കാത്തു സൂക്ഷിക്കുകയും ചെയ്തു.സീരിയല്‍ കില്ലര്‍ ചിത്രങ്ങളില്‍ സാധാരണയായുള്ള ത്രില്ലര്‍ ഗ്രിപ്പ് ഒന്നും ഇതിനു ഇല്ലാതെ പോയി.എന്നാല്‍ ദുരൂഹത ഏറെയുണ്ട് ചിത്രത്തില്‍.Whodunnit!! എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ നല്‍കാന്‍ ഏറെ അവസരങ്ങളും.എന്നാല്‍ വിധിയെ തകര്‍ക്കാന്‍ കഴിയുമോ?താല്‍പ്പര്യമുള്ളവര്‍ ചിത്രം കാണാന്‍ ശ്രമിക്കുക.നിങ്ങളെ കാത്തിരിക്കുന്നത് വലിയ ട്വിസ്റ്റ് എന്നൊന്നും പറയാന്‍ ആകാത്തത് ആണെങ്കിലും ഒരു നല്ല സിനിമാക്കാഴ്ച തന്നെയാണ്.


More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്
            t.me/mhviews

Saturday, 15 December 2018

991.Andhadhun(Hindi,2018)



991.Andhadhun(Hindi,2018)
       Thriller,Mystery


                    തോട്ടത്തിലെ വിള തിന്നു നശിപ്പിക്കുന്ന മുയല്‍.അതിനെ കൊല്ലാനായി തോക്കും കൊണ്ട് പുറകെ പോകുന്ന ആള്‍.ഒരു പക്ഷെ അയാള്‍ കൃഷിക്കാരന്‍ ആകാം.അല്ലെങ്കില്‍ ഒരു വേട്ടക്കാരന്‍ ആകാം.അയാള്‍ ഓടിയോടി റോഡിലേക്ക് കയറിയ മുയലിന്റെ നേരെ വെടിയുതിര്‍ക്കുന്നു.'Andhadhun"

      മുകളില്‍ പറഞ്ഞ കഥയ്ക്ക്‌ സിനിമയുമായി വലിയൊരു ബന്ധം ഉണ്ട്.അതാണ്‌ 'അന്ധാധുന്‍" എന്ന ചിത്രത്തിലെ സസ്പന്‍സ്.അന്ധനായ ഒരു പിയാനോ ആര്‍ട്ടിസ്റ്റ്.അയാള്‍ അവിചാരിതം ആയി  പ്രതികൂലമായ ഒരു സാഹചര്യത്തില്‍ ,തെറ്റായ സമയത്ത്,തെറ്റായ സ്ഥലത്ത് എത്തി ചേരുന്നു.അയാളുടെ ജീവിതം ആകെ മൊത്തം മാറ്റിയ സന്ദര്‍ഭം ആയിരുന്നു അത്.ഇവിടെ തുടങ്ങുന്നു സിനിമയിലെ ട്വിസ്റ്റുകളുടെ പെരുമഴ.ബ്ലാക്ക് കോമഡി രീതിയില്‍ അവതരിപ്പിച്ച ഈ ത്രില്ലര്‍ ചിത്രത്തില്‍ "Whodunnit?" എന്ന ചോദ്യം പ്രേക്ഷകന്റെ മുന്നില്‍ വരുന്നതേ ഇല്ല.കാരണം,സംഭവങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകന്റെ മുന്നിലൂടെ തന്നെ പറഞ്ഞു പോകുന്നുണ്ട്,വളരെ ചെറിയ ഒരു ഭാഗം ഒഴിച്ചാല്‍.എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ആണ് ഈ ചിദ്യം ചോദിയ്ക്കാന്‍ ഉള്ള അവസരം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ മിസ്റ്ററി ഭാഗം യഥാര്‍ത്ഥത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ളത് ആണ്.

   ഇവിടെ കഥാപാത്രങ്ങള്‍ പലരും അവരുടേതായ രഹസ്യങ്ങള്‍ ഉള്ളവരാണ്.അവിടെയും ഉണ്ടാകുന്നു മിസ്റ്ററി ഘടകങ്ങള്‍."L'Accordeur" എന്ന ഫ്രഞ്ച് ഷോര്‍ട്ട് ഫിലിമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്രീരാം രാഘവന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ബോക്സോഫീസില്‍ വലിയ ഹിറ്റ് ആയ ചിത്രം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാം.അനാവശ്യമായ രംഗങ്ങള്‍ പരമാവധി കുറച്ചു,കഥാപാത്രങ്ങളെ അവതരിപ്പിച്ചു,നേരെ കഥയിലേക്ക് പോവുക എന്ന സാമാന്യ മര്യാദ ഒരു ത്രില്ലറിന് ആവശ്യം ആണെന്ന അഭിപ്രായം ആണ് ഉള്ളത്.സിനിമയുടെ വേഗത നില നിര്‍ത്താന്‍ സാധിക്കും ഈ രീതിയില്‍ ഒരു പരിധി വരെ എന്ന് തോന്നുന്നു."അന്ധാധുന്‍" ഇത്തരത്തില്‍ നോക്കിയാല്‍ മികച്ച അവതരണ രീതി തന്നെയായിരുന്നു.

   ആ മുയലിനു എന്ത് സംഭവിച്ചു എന്ന് അറിയണ്ടേ?മറക്കാതെ ചിത്രം കാണുക.നല്ലൊരു ത്രില്ലര്‍ ആണ് കാത്തിരിക്കുന്നത്.ഇന്ത്യന്‍ ഭാഷകള്‍ മിയ്ക്കതും നവീന കാലത്തിനു അനുയോജ്യമായ സിനിമ ഭാഷ്യങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്.പ്രേക്ഷകരും ഏറെ മാറി.ലോക സിനിമ തന്നെ ഇന്ത്യന്‍ പ്രേക്ഷകന്റെ വിരല്‍ തുമ്പില്‍ ഇരിക്കുമ്പോള്‍ പഴയ ഗിമ്മിക്കുകള്‍ പലതും നൊസ്റ്റാള്‍ജിയ ആയി മാറാന്‍ ആണ് സാധ്യത.ഒരു ബിസിനസ് എന്ന രീതിയിലും സിനിമയ്ക്ക് പുത്തന്‍ മാര്‍ക്കറ്റുകള്‍ ലഭിക്കുന്നു നിലവാരം അനുസരിച്ച്.നല്ല വാര്‍ത്തയാണിത്." രാജ്-രോഹിത് ",കളര്‍ഫുള്‍ സിനിമകളില്‍ നിന്നും ഏറെ മാറിയിരിക്കുന്നു/മാറാന്‍ ശ്രമിക്കുന്നു ഇന്ന് ഇന്ത്യന്‍ സിനിമ മൊത്തത്തില്‍.!!


  More movie suggestions @www.movieholicviews.blogspot.ca

  ടെലിഗ്രാം ചാനല്‍ ലിങ്ക്:  t.me/mhviews

1995. Drop ( English, 2025)