Monday, 30 December 2013

75.RUSH (ENGLISH,2013)

75.RUSH(ENGLISH,2013),|Sports|Action|Biography|,Dir:-Ron Howard,*ing:-Daniel BrühlChris Hemsworth
  
   Rush-I am sure this is one of the most anticipated movie of the year for so many like me.Yes,I was expecting this movie when I heard about the movie plot.I missed it in theaters.So my next choice was to watch it from torrent downloads.At last a decent print came out.I had very bad cam prints with me before that.Anyways,I watched the movie at last.The good news was that I wasn't disappointed a bit watching the movie.The movie was racy,thrilling,adrenaline pumping and to the peak it was excellent.For a noceur like me this movie filled all my night with two plus hours of watching.

 Now coming to the movie,this movie is about the legendary rival between the greats of F1 racing,Nikki Lauda,the Austrian and James Hunt,the English.Their rivalry was well celebrated by the medias of 70's.their rivalry was very special.This movie peeps into the actual relation between the great drivers ever produced in F1 racing due to their extremes in character.Both Lauda and James were from the top families in their respective countries.But both of them were not provided help by their families to realize their biggest dream-to be the world champion of the speed.So they came into the arena by their own terms..In terms of character,Lauda was professional,a sharp automobile  engineer and a man who cared about personal relations.He always calculated what he was going to achieve through his deeds.He even said that he could afford a 20 % risk in terms of  risk he could afford in racing  circuits.He loved a woman and married her lately and always wanted to be her.In short,Lauda made his decisions on behalf of his brains.But james Hunt on the other side was extremely different.He was a playboy to describe him in short.He had women all over his life.He enjoyed his life.He enjoyed his success and was desperate in his loses.He always cared for him.thus,even his married life was a nightmare.James Hunt was a man who followed his heart rather than brains.

Their rivalry started during their F3 circuit when a dangerous move from Hunt made Lauda be on the losing side.This continued to the F1 circuit where Lauda became the world champion in the first year.this made James Hunt angry and decided to win the next season.But that season was followed up by winnings for Lauda at start.Can James Hunt bounce back and realize his dream?Sorry.this is not the rest of the story.The story is much more deep than we think.Rather than their rivalry they had a strong bond between them which was known only to them.They might be enemies.But they couldn't afford anyone between them.Thus it was a celebrated rivalry that medias brought to us.But the movie speaks more of their personal relations.Even when one had a bad time,the other felt bad on that and they tried to compliment each other in their own way.There was no much element of surprise in this movie if we watch the movie after reading what had happened.But the way the actors enacted it,it was amazing at least for me.

  Now with the crew,with Chris Hemsworth (Thor) as James Hunt and Daniel Bruhl (Goodbye Lenin) as Nikki Lauda,the characters were in right hands.Nothing to speak about the ace director Ron Howard(A beautiful Mind,Cinderella man,Da Vinci Code etc) to be the captain of the ship with Hans Zimmer's music was the anchorman.The crew was amazing .This movie didn't give me a single minute of boredom while watching.Watch the movie full.Hope many of you like it.Since,this movie was up to my hopes,I rate it as a 9/10!!

more reviews @ www.movieholicviews.blogspot.com

75.RUSH (ENGLISH,2013)

75.RUSH(ENGLISH,2013),|Sports|Action|Biography|,Dir:-Ron Howard,*ing:-Daniel BrühlChris Hemsworth

 വേഗതയാണ് ഫോര്‍മുല 1 കാറോട്ട മത്സരങ്ങളുടെ മുഖമുദ്ര .ആ വേഗത ഒരുക്കാലത്ത് രണ്ടു ലോക ചാമ്പ്യന്മാര്‍ തമ്മില്‍ ഉള്ള ശത്രുതയ്ക്കും വേദിയായി .മത്സരം മാത്രമായിരുന്നു അവരുടെ മനസ്സില്‍ .ഒരു പ്രത്യേക തരം മത്സരം .ഒരിഞ്ച് പോലും പരസ്പരം വിട്ടു കൊടുക്കില്ല. എങ്കിലും പരസ്പരം ഉള്ള ശത്രുതയിലും പരസ്പ്പരം സഹായിക്കുന്നവര്‍ .വ്യക്തമായി പറഞ്ഞാല്‍ ഇവരില്‍ ഒരാളെ മറ്റൊരാള്‍ ദ്രോഹിക്കുന്നത് ഇവര്‍ കണ്ടു നില്‍ക്കില്ല .എങ്കിലും പരസ്പരം എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ .ഇവര്‍ അരങ്ങു വാണിരുന്ന ഒരു സമയം ഉണ്ടായിരുന്നു ഫോര്‍മുല 1 സര്‍ക്യുട്ടില്‍ .നിക്കി ലൌടയും -ജയിംസ് ഹണ്ടും ..അവരുടെ പ്രശസ്തമായ ശത്രുതയുടെ കഥയാണ് റഷ് എന്ന ഈ സ്പോര്‍ട്സ്/ബയോഗ്രാഫി ചിത്രത്തില്‍ പറയുന്നത് .

  നിക്കി ലൌടയും ജയിംസ് ഹണ്ടും തമ്മില്‍ ഉള്ള ശത്രുത ആരംഭിക്കുന്നത് ഫോര്‍മുല 3 കാറോട്ട മത്സരങ്ങളുടെ ഇടയ്ക്കാണ് .വിവേകത്തിലും കൂടുതല്‍ വികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന  ജയിംസ് അപകടകരമായ ഒരു നീക്കത്തിലൂടെ നിക്കിയെ പരാജയപ്പെടുത്തുന്നു .പിന്നീട് അവര്‍ കൂടുതല്‍ വലുതായ ഫോര്‍മുല 1 മത്സരങ്ങളില്‍ എത്തിയപ്പോഴും ഈ ശത്രുത മനസ്സില്‍ വച്ചിരുന്നു .നിക്കി ലൌട വിവേകിയായ ,ബുദ്ധിപൂര്‍വ്വം ചിന്തിക്കുന്ന,കുടുംബത്തിനു പ്രാധാന്യം നല്‍കുന്ന ഒരു മനുഷ്യനാണ് .എന്നാല്‍ ജയിംസ് നേരെ തിരിച്ചും .എല്ലാവര്ക്കും പ്രിയങ്കരനും സ്വന്തം ബുദ്ധിയെക്കാളും വൈകാരിതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആള്‍ .രണ്ടു പേരും പ്രശസ്തമായ കുടുംബങ്ങളില്‍ ജനിച്ചവരായിരുന്നു എങ്കിലും കുടുംബത്തിന്‍റെ പിന്തുണയില്ലാതെ തന്നെ ലോകം കീഴടക്കാന്‍ പുറപ്പെട്ടവര്‍ ആയിരുന്നു അവര്‍ .ഒരാള്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളും മറ്റൊരാള്‍ വൈകാരികമായ മേല്ക്കയും നേടി വിജയം ശീലം ആക്കാന്‍ ഒരുങ്ങി നടന്നവര്‍ .ഇവരുടെ ഈ മത്സരം രണ്ടു പേരുടെയും ജീവിതത്തില്‍ വളരെയധികം മാറ്റം വരുത്തി .ഒരു ഘട്ടത്തില്‍ ഈ മത്സരം രണ്ടു പേരുടെയും ജീവന് തന്നെ ഭീഷണി ആയി തീരുകയും ചെയ്യുന്നു .

 എന്നാല്‍ ഈ ശത്രുതയ്ക്കിടയിലും മറ്റൊരു കഥയുണ്ടായിരുന്നു .ഇവര്‍ തമ്മില്‍ ഉള്ള സൌഹൃദത്തിന്റെ കഥ .ഒരാള്‍ മറ്റൊരാള്‍ക്ക് വിജയിക്കാന്‍ ഉള്ള പ്രേരണ ആയിരുന്നു .ഭീകരമായ രീതിയില്‍ നിക്കി ലൌടയ്ക്കു അപകടം സംഭവിച്ചപ്പോഴും ,മരിച്ചു എന്ന് കരുതി വൈദികന്‍ അന്ത്യ കൂദാശ അര്‍പ്പിച്ചതിനു ശേഷവും 42 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മത്സരത്തിനു എത്താന്‍ ലൌടയ്ക്കു പ്രേരണ അദ്ദേഹം ഇല്ലാത്ത സമയത്ത് ജയിംസ് നേടിയ വിജയങ്ങള്‍ ആയിരുന്നു .ജയിംസിനെ തോല്‍പ്പിക്കണം എന്ന ലക്ഷ്യത്തോടെ ,തന്‍റെ ലോക ചാമ്പ്യന്‍ പദവി നഷ്ടപ്പെടാതെ ഇരിക്കാന്‍ വേണ്ടി മരണത്തെ തോല്‍പ്പിച്ചു നിക്കി തിരിച്ചു വരുന്നു .നിക്കി ഇല്ലാത്ത സമയം ജയിംസിന് വിജയങ്ങള്‍ നേടാനായെങ്കിലും മത്സരിക്കാന്‍ നിക്കി ഇല്ലാത്തത് ജയിംസിന് ഒരു വേദനയായിരുന്നു .നിക്കിയെ അധിക്ഷേപിച്ച പത്രപ്രവര്‍ത്തകനെ ജയിംസ് ആക്രമിക്കുന്നതൊക്കെ അവരുടെ സൌഹൃദത്തിനു ഉദാഹരണങ്ങള്‍ ആയിരുന്നു .

 ഒരു അതിവേഗ കാറോട്ട മത്സരം പോലെ വേഗതയാര്‍ന്ന ഒരു സിനിമ ആണ് റഷ് .ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്ന ചിത്രം .ഒരു നിമിഷം പോലും മുഷിപ്പിക്കാതെ അതിവേഗതയോടെ യാത്ര ചെയ്യുന്ന ഒരു ചിത്രം ആണ് റഷ് .തോര്‍ സിനിമയിലെ നായകന്‍ ക്രിസ് ഹെംവര്‍ത്ത് ജയിംസായും ഗുഡ് ബി ലെനിനിലെ നായകന്‍ ഡാനിയല്‍ നിക്കി ലൌടയും ആയി ജീവിക്കുകയായിരുന്നു .ലൌടയുടെ ഓസ്ട്രിയന്‍ ഇംഗ്ലീഷ് ഒക്കെ കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു .പിന്നെ സംവിധായകന്‍ റോണ്‍ ഹോവാര്‍ഡ് ഡാ വിഞ്ചി കോഡ് ,ഏ ബ്യൂട്ടിഫുള്‍ മൈന്‍ഡ് ,സിണ്ട്രല്ല മാന്‍ തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായാകും ..കൂട്ടിന് സംഗീതവുമായി ഹാന്‍സ് സിമ്മറും .ഇനി എന്ത് നോക്കാന്‍ ? ഈ പേരുകള്‍ മാത്രം മതി ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായി റഷിനു  മാറുവാന്‍ .ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്ന് തന്നെ ആണ് ഇതെന്ന് തോന്നുന്നു .എന്റെ പ്രതീക്ഷകളോട് നീതി പുലര്‍ത്തിയത്‌ കൊണ്ട് ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 9/10!!

 More reviews @ www.movieholicviews.blogspot.com


Sunday, 29 December 2013

74.PERFECT NUMBER (KOREAN,2012)

74.PERFECT NUMBER (KOREAN,2012),|Thriller|Drama|,Dir:-Eun-jin Pang,*ing:-Seung-beom RyuYu-won LeeJin-woong Jo

  ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും  അയാള്‍ക്ക്‌ പ്രിയപ്പെട്ടവ ആകും  എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശം ആണ് .തന്‍റെ ജീവിതത്തിനു അര്‍ത്ഥം നല്‍കിയ സ്ത്രീയെ ഒരു കൊലപാതകത്തില്‍ നിന്നും രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഒരു കണക്ക് അധ്യാപകന്റെ കഥയാണ് പെര്‍ഫെക്റ്റ് ത്രില്ലര്‍ എന്ന കൊറിയന്‍ സിനിമ അവതരിപ്പിക്കുന്നത്‌ .

   കിം സിയോക് കണക്കില്‍ വിദഗ്ധന്‍ ആണ്.അയാള്‍ ഒരു ഹൈ സ്ക്കൂള്‍ അദ്ധ്യാപകനും ആണ് . .അയാളുടെ ജീവിതം തന്നെ കണക്കിനായി ഉഴിഞ്ഞ് വച്ചിരിക്കുകയാണ് .ജീവിതത്തില്‍ ചുറ്റും ഉള്ള എന്തിലും  അയാള്‍ കണക്ക് കാണുന്നു .കണക്കില്‍ താല്‍പ്പര്യം ഇല്ലാത്ത തന്‍റെ വിദ്യാര്‍ഥികളെ അവര്‍ക്ക് ഇഷ്ടമുള്ള സംഗീതവുമായി കണക്കിനെ താരതമ്യപ്പെടുത്തി ഒക്കെ അയാള്‍ സംസാരിക്കുന്നുണ്ട് .ചെറുപ്പം മുതല്‍ എല്ലാം തികഞ്ഞ ഒരു സംഖ്യ കണ്ടെത്തുവാന്‍ അയാള്‍ ശ്രമിക്കുന്നു .തന്‍റെ ജീവിതക്കാലത്ത് അതിനു കഴിഞ്ഞില്ലെങ്കില്‍ മരിച്ചതിനു ശേഷം ദൈവത്തോട് അതിനെ കുറിച്ച് ചോദിക്കാം എന്ന് അയാള്‍ കരുതുന്നു .അയാള്‍ ജീവിതത്തില്‍ ഏകനാണ് .കൂട്ടിനായി ആരുമില്ല .അയാളുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന ,ഒരു ഭക്ഷണശാലയിലെ ജീവനക്കാരിയായ ബയേകിനെ അയാള്‍ക്ക്‌ ഇഷ്ടം ആണ് .എന്നാല്‍ അയാള്‍ തന്‍റെ ഇഷ്ടം അവരോട് തുറന്ന് പറഞ്ഞിട്ടില്ല ഒരിക്കലും .ദിവസവും രാവിലെ അവരുടെ അടുത്ത് നിന്നും ഭക്ഷണം വാങ്ങുവാനായി പോകുന്നത് മാത്രമാണ് അവര്‍ തമ്മില്‍ ഉള്ള ബന്ധം .അങ്ങനെ സ്വന്തമായ ഇഷ്ടങ്ങളുമായി ഒതുങ്ങി കഴിഞ്ഞിരുന്ന കിഒ സിയോക്കിനെ താന്‍ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്ന ബയേക്കിനെ ഒരിക്കല്‍ ഒരാപത്തില്‍ നിന്നും സഹായിക്കേണ്ടി വരുന്നു .

    ബയേക് താമസ്സിക്കുന്നത്‌ അവരുടെ മരണപ്പെട്ട സഹോദരിയുടെ മകളായ യൂനയുടെ കൂടെ ആണ് .യൂന ഒരു ഹൈ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് .ഒരു രാത്രി ബയേക്കിന്റെ ആദ്യ ഭര്‍ത്താവായ കിം അവരെ കാണുവാന്‍ എത്തുന്നു .അയാള്‍ ബയെക്കിനെയും യൂനയെയും ക്രൂരമായി മര്‍ദിക്കുന്നു .അവസാനം സ്വയരക്ഷയ്ക്കായി അവര്‍ അയാളെ അബദ്ധത്തില്‍ കൊലപ്പെടുത്തുന്നു .അവര്‍ രണ്ടു പേരും ആ കൊലപാതകത്തില്‍ പങ്കാളികള്‍ ആണ് .തൊട്ടപ്പുറത്ത് താമസിക്കുന്ന കിം സിയോക് ഈ ശബ്ദങ്ങള്‍ എല്ലാം കേള്‍ക്കുന്നു .അയാള്‍ അവരെ സഹായിക്കാനായി മുന്നോട്ടു വരുന്നു .തന്നെ വിശ്വാസം ഉണ്ടെങ്കില്‍ ഒരിക്കലും അവരെ നിയമത്തിന് മുന്നില്‍ വിട്ടുക്കൊടുക്കില്ല എന്നയാള്‍ അവര്‍ക്ക് ഉറപ്പു നല്‍കുന്നു .നവംബര്‍ എട്ടാം തിയതി നടന്ന കൊലപാതകം എന്നാല്‍ അയാള്‍ മറ്റൊരു ദിവസത്തില്‍ നടന്ന സംഭവം ആക്കി എടുക്കുന്നു .അയാള്‍ പോലീസ് അന്വേഷിച്ചു വരുമ്പോള്‍ പറയുവാന്‍ ഉള്ള സംഭാഷണങ്ങള്‍ എല്ലാം അവരെ പഠിപ്പിക്കുന്നു .കിം സിയോക് ആ കൊലപാതകം തന്‍റെ നിയന്ത്രണത്തില്‍ ആക്കുന്നു .ബയെക്കിനെയും യൂനയെയും സംശയിക്കുവാന്‍ ഉള്ള എല്ലാ പഴുതുകളും അയാള്‍ അടയ്ക്കുന്നു .
 കൊല്ലപ്പെട്ടയാളുടെ ശവശരീരം പിന്നീട് വീണ്ടെടുക്കുന്ന പോലീസ് തെളിവൊന്നും ഇല്ലാതെ കഷ്ടപ്പെടുന്നു .ആളെ കണ്ടെത്താന്‍ പോലും കഴിയാതിരുന്ന അവര്‍ക്ക് അവിചാരിതമായി മരണപ്പെട്ടത് കിം ആണെന്ന് തെളിവ് ലഭിക്കുന്നു .കേസ് അന്വേഷിക്കുന്ന ജോ മിന്‍ കിം സിയോക്കിന്റെ പഴയ സഹാപാടിയും ആണ് .ദുരൂഹമായ  ഈ കേസില്‍ ജോ മിന് സംശയം ബയെക്കിനെയും ആണ് .എന്നാല്‍ കിം സിയോക്കിന്റെ അതി ബുദ്ധിപരമായ നീക്കങ്ങള്‍ അവരെ എത്ര മാത്രം സഹായിക്കും എന്നതാണ് ബാക്കി സിനിമയുടെ കഥ .

 ഒരു കൊറിയന്‍ അന്വേഷണ ത്രില്ലര്‍ എന്നതില്‍ ഉപരി ഇതില്‍ മാനുഷികമായ വികാരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു .തന്‍റെ സ്വന്തം എന്ന് കരുതുന്ന ബയെക്കിനെ രക്ഷിക്കാന്‍ കിം സിയോക് നടത്തുന്ന ശ്രമങ്ങള്‍ അയാളുടെ വൈകാരികമായ കാരണങ്ങള്‍ കൊണ്ടാണ് .തനിക്ക് പ്രിയപ്പെട്ടതാടി കരുതുന്ന ഒരാളെ സഹായിക്കുവാന്‍ ഉള്ള ത്വര .മറ്റൊന്ന് സുഹൃത്തായ കിം സിയോക്കിനെ വളരെയധികം ബഹുമാനിക്കുന്ന അല്ലെങ്കില്‍ അയാളുടെ കഴിവുകളെ എപ്പോഴും പ്രശംസിക്കുന്ന ജോ മിന്‍ .അങ്ങനെ ഈ സിനിമയില്‍ കഥാപാത്രങ്ങളുടെ വൈകാരിക താളവും അനാവരണം ചെയ്യുന്നുണ്ട് .അവിടെ ആണ് ഈ ചിത്രം പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥം ആകുന്നത് .കിം സിയോക്കിനെ ഇഷ്ടം ഇല്ലാതിരുന്ന ബിയോക് പിന്നീട് അയാള്‍ അവരെ എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്ന രംഗം ഒക്കെ നല്ലത് പോലെ മനസ്സില്‍ തട്ടുന്നുണ്ട് .വൈകാരികമായി അവതരിപ്പിച്ചതിനാല്‍ ആകണം കിം സിയോക് എന്ന കഥാപാത്രത്തെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു .

 ഈ സിനിമയുടെ ഹിന്ദി .ഇംഗ്ലീഷ് പതിപ്പുകള്‍ ഒക്കെ ഇനി വരാനുണ്ട് .ഹിന്ദിയില്‍ വിദ്യ ബാലനും നസറുധീന്‍ ഷായും ആണ് മുഖ്യ കഥാപാത്രങ്ങള്‍ .സംവിധായകന്‍ കഹാനി സിനിമയുടെ സംവിധായകന്‍ സുജോയ് ഘോഷും .The Devotion of Suspect X എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത് .കീഗോ ഹിഗാഷിണോ എന്ന എഴുത്തുകാരന്റെ മൂന്നു ഭാഗങ്ങള്‍ ഉള്ള Detective Galileo എന്ന പുസ്തകത്തിലെ മൂന്നാം ഭാഗമാണ് ഇത് .ഇതിന്‍റെ ജാപ്പനീസ് സിനിമ Suspect X എന്ന പേരില്‍ 2008 ല്‍ ഇറങ്ങിയിരുന്നു .(അവലംബം :wikipedia).എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ സിനിമ .പ്രത്യേകിച്ചും  കിം സിയോക് എന്ന കഥാപാത്രത്തെ .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10!!

 More reviews @ www.movieholicviews.blogspot.com!!

Tuesday, 24 December 2013

73.MY LIST OF TOP 10 MALAYALAM MOVIES 2013

2013ല്‍ എനിക്കിഷ്ടപെട്ട പത്ത് മലയാളം സിനിമകള്‍ .

2013, മലയാളം സിനിമയ്ക്ക് ധാരാളം നല്ല  സിനിമകള്‍ നല്‍കി .ഒരാഴ്ചയില്‍ തന്നെ മൂന്നോ നാലോ സിനിമകള്‍ ഇറങ്ങിയിരുന്നു  .അതില്‍ പറ്റാവുന്ന അത്ര ഓടി നടന്നു കണ്ടു .നല്ല ചിത്രങ്ങളും അത് പോലെ തന്നെ പ്രതീക്ഷകള്‍ തകര്‍ത്ത ചിത്രങ്ങളും ഈ വര്ഷം കണ്ടു .സിനിമ എന്നുള്ളത് കുറച്ചു വ്യക്തികളില്‍ ഒതുങ്ങാതെ ,പഴയ പേരും പ്രശസ്തിയും ഒന്നും അല്ല പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയ വര്‍ഷമായിരുന്നു ഇത് എന്ന് തോന്നുന്നു  .പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോള്‍ സിനിമകളെ പ്രേക്ഷകര്‍ കൈ വിടുന്ന അവസ്ഥയും ഈ വര്ഷം കണ്ടു .മികച്ച സിനിമകള്‍ അല്ലെങ്കില്‍ തങ്ങളെക്കൊണ്ടാകും വിധം സിനിമകള്‍ ഒരുക്കാന്‍ പലരും ശ്രമിച്ചിരുന്നു.മറുഭാഷകളില്‍ ഉള്ള സിനിമകളുടെ അനുകരണം പലതിലും കണ്ടിരുന്നു .എങ്കില്‍ കൂടിയും ചിലര്‍ക്കൊക്കെ അത് തങ്ങളുടെ കഥയിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിച്ചു.അത് കൊണ്ട് തന്നെ അവര്‍ രക്ഷപ്പെട്ടു എന്ന് വേണം പറയാന്‍  .ഒരു ചിത്രം നൂറു ദിവസം ഓടിയാല്‍ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ ഒക്കെ മാറിയിരിക്കുന്നു .സിനിമയുടെ ജയ പരാജയത്തില്‍ കുടുംബങ്ങള്‍ക്ക് മുഖ്യ പങ്കുണ്ടായിരുന്നു ഈ വര്‍ഷം.അവരെ ആനന്ദിപ്പിക്കുന്ന എന്തും അവര്‍ ഹിറ്റ്‌ ആക്കി മാറ്റി എന്ന് തോന്നുന്നു .

  സാറ്റലൈറ്റ് തുക മുന്നില്‍ കണ്ട് കൊണ്ട് നിര്‍മിക്കുന്ന ചിത്രങ്ങള്‍ ഒക്കെ അധികം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്ന് തോന്നുന്നു .എങ്കില്‍ കൂടിയും സാമ്പത്തിക വിജയം /സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ എന്നിവയ്ക്കുപരി നല്ല സിനിമകള്‍ എന്ന് മനസ്സില്‍ തോന്നിയ ,ഞാന്‍ കണ്ട  ചിത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു ചറിയ ലിസ്റ്റ് ഈ 2013 ന്‍റെ അവസാനത്തിലേക്ക് ഒരുക്കുന്നു .ഈ ലിസ്റ്റില്‍ ഉള്ള സിനിമകള്‍ ഒന്നും ഒരു റാങ്ക് രീതിയില്‍ അല്ല കൊടുത്തിരിക്കുന്നത്‌ .പല ചിത്രങ്ങളും തമ്മില്‍ ഉള്ള താരതമ്യവും അല്ല ഈ ലിസ്റ്റ് .പകരം എനിക്കിഷ്ടപ്പെട്ട പത്തു സിനിമകള്‍ മാത്രം .ലിസ്റ്റില്‍ ആദ്യം ഇടാന്‍ കരുതിയ കുറച്ചു ചിത്രങ്ങളെ ഒഴിവാക്കി മികച്ച പത്തു എന്ന് എന്റെ മനസ്സ് പറഞ്ഞ ചിത്രങ്ങള്‍ മാത്രം ആണ് ഇവിടെ ഇടുന്നത്  .ഇതിനു അടിത്തറ എന്‍റെ സിനിമ ആസ്വാദന നിലവാരം മാത്രം .

✪ സെല്ലുലോയിഡ്‌ :-മലയാളം സിനിമയുടെ പിതാവ്  ജെ സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം മലയാളം സിനിമയുടെ ആദ്യ കാല ചരിത്രം കൂടി ആണ് .വിവാദങ്ങള്‍ ധാരാളം ഉണ്ടായെങ്കിലും സംവിധാനം ,അഭിനയം എന്നിവയില്‍ എല്ലാം ഒരു ക്ലാസ് തോന്നിയ ചിത്രം .ഒരു ഡോക്യുമെന്‍ററി എന്ന നിലയിലേക്ക് പോകാതെ ഈ സിനിമയെ ചിട്ടപ്പെടുത്തിയ സംവിധായകന്‍ കമല്‍ പിന്നെ മറ്റു അണിയറ പ്രവര്‍ത്തകര്‍ എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു .വൈക്കം വിജയലക്ഷ്മിയുടെ "കാറ്റേ കാറ്റേ " എന്ന ഗൃഹാതുരത്വം ഉണര്‍ത്തിയ ഗാനവും പ്രിത്വിരാജിന്റെ മികച്ച അഭിനയവും ചിത്രത്തിന് മുതല്‍ക്കൂട്ടായി .

✪ അമേന്‍ :-പ്രമേയം പഴയതാണെങ്കിലും അവതരണത്തിലെ പുതുമ കാരണം വ്യത്യസ്തമായി തോന്നിയ ചിത്രം .ഫാന്റസി പശ്ചാത്തലമാക്കി മനോഹരമായ ദൃശ്യ വിരുന്നൊരുക്കിയ ചിത്രം .ലിജോയുടെ പാളിപ്പോയ ആദ്യ ചിത്രത്തിന് ശേഷം ശക്തമായ തിരിച്ചു വരവ് നല്‍കിയ ചിത്രം .ഫഹദും ഇന്ദ്രജിത്തും എല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി .സഭ്യതയുടെ വരമ്പുകള്‍ സംഭാഷണങ്ങളില്‍ ചിലയിടത്ത് ഭേദിക്കുന്നു എന്നൊരു എതിരഭിപ്രായം വന്നിരുന്നെങ്കിലും മൊത്തത്തില്‍ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഉള്ള മികച്ച ചിത്രമായിരുന്നു ആമേന്‍ .

✪ മുംബൈ പോലീസ് :-പ്രിത്വിരാജ്  എന്ന നടന്‍റെ  ധൈര്യം ആണ് ഈ ചിത്രത്തിന്‍റെ വിജയം .പലരും ചെയ്യാന്‍ മടിക്കുന്ന ഒരു കഥാപാത്രം .അത് തന്‍റെ ഇമേജ് നോക്കാതെ ചെയ്തു എന്നുള്ളത് ഇതിന്‍റെ മുതല്‍ക്കൂട്ടായി .ചെറുതെങ്കിലും ജയസൂര്യയ്ക്കും നല്ല ഒരു വേഷം ഇതില്‍ ലഭിച്ചു .സഞ്ജയ്‌-ബോബി-റോഷന്‍ കൂട്ടുകെട്ട് വിജയിച്ച ചിത്രം .മികച്ച ട്വിസ്റ്റും ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായി .

✪ നോര്‍ത്ത് 24 കാതം :-അനില്‍ രാധാകൃഷ്ണന്‍ എന്ന പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കിയ ചിത്രം .ഫഹദിന്റെ "വൃത്തി രാക്ഷസന്‍" ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം .താന്‍ പറയാന്‍ ഉദ്ദേശിച്ചത് രണ്ടു മണിക്കൂറില്‍ പറഞ്ഞു സംവിധായകന്‍ തീര്‍ത്തു .അത് കൊണ്ട് തന്നെ ചിത്രം മുഷിപ്പിച്ചില്ല .ഒരു യാത്രയ്ക്കിടെ ഉണ്ടാകുന്ന സംഭവങ്ങള്‍ ചെറിയ തമാശകളിലൂടെ  അവതരിപ്പിച്ചിരിക്കുന്നു .ആ യാത്രയില്‍ ലഭിക്കുന്ന ബന്ധങ്ങള്‍ ആണ് സിനിമയുടെ മുഖ്യ പ്രമേയം .

✪ തിര :-മൂന്നു ഭാഗങ്ങളായി വിനീത് ശ്രീനിവാസന്‍ ചിത്രീകരിക്കുന്ന സിനിമകളുടെ ആദ്യ ഭാഗം .നല്ല ഒരു ത്രില്ലര്‍ എന്ന് പറയാം ഈ ചിത്രത്തെ .ശോഭനയുടെ ശക്തമായ വേഷം ചിത്രത്തിന് മുതല്‍ക്കൂട്ടായി .ധ്യാന്‍ ശ്രീനിവാസന്‍റെ അരങ്ങേറ്റം .ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ ചിത്രത്തിന്‍റെ മൂഡ്‌ നിലനിര്‍ത്തി .പൈങ്കിളി കഥയില്‍ നിന്നും മാറി ചിന്തിച്ച വിനീത് ശ്രീനിവാസന്‍റെ പരീക്ഷണ ചിത്രം എന്ന് വിളിക്കാം തിരയെ .

✪ 101 ചോദ്യങ്ങള്‍ :-ദേശീയ പുരസ്ക്കാരം വരെ നേടിയ ഒരു ചിത്രം ആയിരുന്നിട്ടു കൂടി ഇതിന്‍റെ സംവിധായകന്‍ സിദ്ധാര്‍ത് ശിവ ഈ ചിത്രത്തിനായി തിയറ്റര്‍ കിട്ടുന്നില്ല എന്നുള്ള വിഷമം ഫേസ്ബുക്ക്‌ പോലെ ഉള്ള സോഷ്യല്‍ സൈറ്റുകളിലൂടെ പോസ്റ്റ്‌ ഇട്ടപ്പോള്‍ പോയി കണ്ട ചിത്രം .കുട്ടികളുടെ ചിത്രം ആയിരുന്നെങ്കിലും മികച്ചതെന്ന് തോന്നി .അദ്ധ്യാപകന്‍ നല്‍കുന്ന ഗൃഹപാഠം ആസ്പദമാക്കി എടുത്ത ചിത്രം .101 ചോദ്യങ്ങള്‍ ഒരു നല്ല ഉദ്യമം ആയി തോന്നി .ഇന്ദ്രജിത്തിന് വീണ്ടും ഒരു നല്ല കഥാപാത്രം ഇതിലൂടെ ലഭിച്ചു .

✪ മെമ്മറീസ് :-ഒരു മികച്ച ത്രില്ലര്‍ എന്ന് പറയാവുന്ന സിനിമ .ജീത്തു ജോസഫിന്‍റെ മികച്ച തിരക്കഥയും സംവിധാനവും ചിത്രത്തെ ഒരു നല്ല ഹിറ്റ്‌ ആക്കി തീര്‍ത്തു .എടുത്തു പറയേണ്ടത് ഓരോ സിനിമ കഴിയുംതോറും തന്‍റെ അഭിനയം മികച്ചതാക്കാന്‍ ശ്രമിക്കുന്ന പ്രിത്വി ആണ് .പ്രിത്വിയുടെ മറ്റൊരു പോലീസ് വേഷം .എന്നാല്‍ പതിവ് രീതികളില്‍ നിന്നും മാറിയുള്ള വ്യത്യസ്തമായ ഒരു പോലീസ് കുറ്റാന്വേഷണം ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായി .

✪ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് :-ഈ അടുത്തിറങ്ങിയ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് പറയാവുന്ന സിനിമ.ഇന്ദ്രജിത്തിന്‍റെ ഏറ്റവും മികച്ച കഥാപാത്രമായി വട്ട് ജയന്‍ .അത് പോലെ കൈതേരി സഹദേവന്‍ ആയി ഹരീഷ് പെരടിയും റോയ് ആയി മുരളി ഗോപിയും തങ്ങളുടെ വേഷങ്ങള്‍ ആവേശമാക്കി .രാഷ്ട്രീയ കാരണങ്ങളാല്‍ സിനിമയ്ക്ക് ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും അരുണ്‍ കുമാര്‍ അരവിന്ദിന് അഭിമാനിക്കാം ഈ സിനിമയെ കുറിച്ച് ഓര്‍ത്ത് .കഴിയുവുള്ള ഒരു പട്ടം ആളുകള്‍ കാരണം വിവാദങ്ങളെ അതിജീവിച്ചു ഒരു സിനിമ എന്ന നിലയില്‍ മികവ് പുലര്‍ത്തിയിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് .

✪ ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ :- അപ്രതീക്ഷിതമായി ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിയ ചിത്രമായിരുന്നു ഇത് .ഒരു കുട്ടിയുടെ ഷൂവില്‍ കാല്‍ വയ്ച്ചു മുതിര്‍ന്നവര്‍ കാണേണ്ട സിനിമയായിരുന്നു ഫിലിപ്സ് ആന്‍ഡ്‌ മങ്കി പെന്‍ .പുതുമുഖ സംവിധായകരായ റോജിനും ഷാനില്‍ മുഹമ്മദും പ്രതീക്ഷ നല്‍കുന്നവരാണെന്ന് തെളിയിച്ച ചിത്രം ആയിരുന്നു ഇത് .റയാന്‍ ഫിലിപ് ആയി വന്ന സനൂപ് ആയിരുന്നു ഈ ചിത്രത്തിന്‍റെ താരം .ജയസൂര്യയ്ക്ക് ലഭിച്ച മറ്റൊരു നല്ല വേഷം .വിജയ്‌ ബാബു എന്ന നടനെയും നിര്‍മാതാവിനെയും കൂടുതല്‍ പരിചിതമാക്കിയ ചിത്രം.മാറിയ മലയാള സിനിമയുടെ മുഖം ആയിരുന്നു ഈ ചിത്രം

✪ ദൃശ്യം :-ജീത്തു ജോസഫ് മോഹന്‍ലാല്‍ എന്ന "നടനെ" നല്ലത് പോലെ ഉപയോഗിച്ച ചിത്രം .പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് ഒരു കുടുംബ ചിത്രം എന്ന പ്രതീക്ഷയില്‍ നിന്നും മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ നിരയിലേക്ക് വന്ന ചിത്രമായിരുന്നു ദൃശ്യം .നല്ല വേഷങ്ങള്‍ ഒന്നും അധികം തേടി വരാതിരുന്ന ഷാജോണ്‍ എന്ന നടന് ലഭിച്ച ഏറ്റവും മികച്ച വേഷം .ജീത്തുവിന്റെ തിരക്കഥയും സംവിധാന മികവും ഈ ചിത്രത്തെ 2013 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നാക്കാന്‍ സാധിച്ചു .പിഴവുകളില്ലാതെ മെനഞ്ഞെടുത്ത കഥയും പിന്നെ അഭിനേതാക്കളുടെ പ്രകടനവും പ്രശംസ പിടിച്ചു പറ്റി .

   ഇതൊക്കെ ആണ് എനിക്ക് ഈ വര്‍ഷം  മികച്ചതെന്ന് തോന്നിയ ചിത്രങ്ങള്‍ .ധാരാളം നല്ലതെന്ന് തോന്നിയ ചിത്രങ്ങള്‍ വിട്ടു പോയിട്ടും ഉണ്ട് .നീലാകാശം ... ,അന്നയും റസൂലും ,പുണ്യാളന്‍ അഗര്‍ബതീസ് ,5 സുന്ദരികള്‍ ,നത്തോലി ഒരു ചെറിയ മീനല്ല ,ഇമ്മാനുവല്‍ ,കുഞ്ഞനന്തന്റെ കട ,നടന്‍ തുടങ്ങിയ ചിത്രങ്ങളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു .എങ്കിലും ഒരു പത്ത് സിനിമയുടെ ലിസ്റ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചത് കൊണ്ട് ഒഴിവാക്കിയതായിരുന്നു .ഒരു സിനിമയുടെ വിജയത്തിന്‍റെ അളവ് കോല്‍ അതിനു ലഭിക്കുന്ന കളക്ഷന്‍ ആണെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഇവയില്‍ പലതും ഉണ്ടാകില്ല .എങ്കില്‍ കൂടി ഈ സിനിമകള്‍ എല്ലാം എന്‍റെ സിനിമ ആസ്വാദന രീതികളോട് ചേര്‍ന്ന് പോകുന്ന ഒന്നായിരുന്നു .അതുകൊണ്ടുതന്നെ ഇവയെല്ലാം 2013 ലെ  എന്‍റെ ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ വന്നത് .

More reviews @ www.movieholicviews.blogspot.com









Saturday, 21 December 2013

72.EZHU SUNDARA RAATHRIKAL (MALAYALAM,2013)

72.EZHU SUNDARA RAATHRIKAL (MALAYALAM,2013),Dir:-Lal Jose,*ing:-Dileep,Reema

നേര്‍ത്ത തിരക്കഥയില്‍ നെയ്തെടുത്ത "ഏഴു സുന്ദര രാത്രികള്‍ "
    ദിലീപ് സിനിമകള്‍ മോശം ആണെങ്കില്‍ പോലും വിജയിക്കുവാന്‍ ഉള്ള കാരണം എന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .മികച്ച കഥയോ ,കഥാപാത്രങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും ദിലീപ് ചിത്രങ്ങള്‍ പലപ്പോഴും വിജയം കൈ വരിക്കുന്നത് ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരായ കുടുംബങ്ങള്‍ക്ക്  ആണ് മുഖ്യ പങ്ക്  .ഒരു സിനിമ വ്യത്യസ്ഥം ആണ് ,മികച്ച കഥയാണ് എന്നൊക്കെ പറഞ്ഞാലും സിനിമ കാണാന്‍ കുടുംബമായി വരാത്തവര്‍ പോലും രണ്ടര മണിക്കൂര്‍ തലച്ചോറ് പുറത്തു വച്ച് കാണാന്‍ പോകുന്ന സിനിമകള്‍ ആണ് പല ദിലീപ് സിനിമകളും .മികച്ച കഥാപാത്രങ്ങള്‍ അന്വേഷിച്ചു  പോയപ്പോള്‍ എല്ലാം തന്നെ പരാജയത്തിന്‍റെ കയ്പ്പ് നീര്‍ ആസ്വദിച്ച ദിലീപ് എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഉള്ള  വിജയം ആകാം വീണ്ടും ദിലീപിന് വേണ്ടി നെയ്തെടുത്ത കണ്ടു മടുത്ത പ്രമേയങ്ങളുമായി മുന്നോട്ടു പോകാന്‍ കാരണം .ക്രിസ്തുമസ് റിലീസ് ആയി വന്ന " ഏഴു സുന്ദര രാത്രികള്‍ " ഇത്തവണ എന്താണ് പ്രേക്ഷകര്‍ക്കായി കരുതി വച്ചിരുന്നത് എന്ന് നോക്കാം .

    " ഏഴു സുന്ദര രാത്രികള്‍ " എബി എന്ന പരസ്യ സംവിധായകന്‍റെ കല്യാണ രാവിലേക്കുള്ള ഏഴു ദിവസങ്ങളുടെ കഥയാണ് പറയുന്നത് .പരാജയപ്പെട്ട അപ്രനയത്തിനു ശേഷം മറ്റൊരു കല്യാണം കഴിക്കാന്‍ വിമുഖനായ എബി അവസാനം തന്‍റെ പരസ്യത്തിലെ മോഡലായ ആനിനെ (പാര്‍വതി നമ്പ്യാര്‍) വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുന്നു .എന്നാല്‍ തന്‍റെ മുന്‍ പ്രണയിനിയായ സിനിയുടെ  (റീമ) മേല്‍വിലാസം ലഭിക്കുന്ന എബി അവരെ തന്‍റെ കല്യാണം ക്ഷണിക്കുവാന്‍ പോകുന്നു .എന്നാല്‍ ആ ക്ഷണിക്കല്‍ എബിയെ കൊണ്ടെത്തിച്ചത് പല പ്രശ്നങ്ങളിലേക്കും ആയിരുന്നു .എബിയും സിനിയും അവിചാരിതമായി പല പ്രശ്നങ്ങളിലും പെടുന്നു .അവര്‍ ആ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പലതും ചെയ്യുന്നു .എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ കൊണ്ടെത്തിക്കുന്നത് മറ്റു പല പ്രശ്നങ്ങളിലേക്കും ആണ് .പരസ്പ്പരം ഉള്ള സഹായങ്ങളിലൂടെ അവര്‍ രണ്ടു പേരും തങ്ങളുടെ അപ്പോഴുള്ള ജീവിതം കൈ മോശം വരാതെ ഇരിക്കാന്‍ ശ്രമിക്കുന്നു .എങ്കില്‍ കൂടി പലപ്പോഴും അവര്‍ പുതിയ പുതിയ പ്രശ്നങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു .ഒരു ടോം ആന്‍ഡ്‌ ജെറി രീതിയില്‍ അവര്‍ എബിയുടെ വിവാഹതിലേക്കുള്ള ഏഴു ദിവസങ്ങളിലൂടെ സഞ്ചരിക്കുന്നു .അവരുടെ പ്രശ്നങ്ങളും അവയുടെ പരിഹാരവും ആണ് സിനിമയില്‍ ഉടനീളം .എബിയും സിനിയും തങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുമോ എന്നുള്ളതാണ് ചിത്രത്തിന്‍റെ ബാക്കി കഥ .

     ഒരു ചെറിയ കഥയാണ് ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിനുള്ളത് .ക്ലാസ്മേട്സിനു ശേഷം ലാല്‍ ജോസ് -ജയിംസ് ആല്‍ബര്‍ട്ട് കൂട്ടുകെട്ടില്‍ നിന്നും ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു .ആദ്യ പകുതി നുറുങ്ങു തമാശകളുമായി അവസാനിച്ചു .രണ്ടാം പകുതിയില്‍ അവരുടെ പ്രശ്നങ്ങള്‍ അവരെ എങ്ങനെ ബാധിച്ചു എന്നുള്ളത് കാണിക്കുമ്പോള്‍ തീവ്രമായ ഒരു കഥാഘടനയോ അഭിനയ സാദ്ധ്യതകള്‍ എന്നിവ അന്യമായി നിന്നു .എങ്കിലും ഒരു തമാശ ചിത്രം എന്ന നിലയില്‍ പലയിടത്തും ചിരിപ്പിക്കുകയും ചെയ്തു .ആദ്യ പകുതിയില്‍ ഉണ്ടായ ഒരു ത്രില്ലര്‍ സിനിമ ആണ് എന്ന് തോന്നിക്കുന്ന അവസ്ഥയില്‍ നിന്നും രണ്ടാം പകുതിയില്‍ ആ ത്രില്ലര്‍ മൂഡില്‍ നിന്നും മാറിയോ എന്നൊരു സംശയവും ഉണ്ട് .ദിലീപ് തന്‍റെ പതിവ് രീതിയില്‍ തമാശകളെ ഊര്‍ജസ്വലതയോടെ അവതരിപ്പിച്ചു .മുരളി ഗോപി ,റീമ,പുതുമുഖം പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ എല്ലാം തങ്ങള്‍ക്ക് ലഭിച്ച വേഷം മോശമല്ലാതെ അവതരിപ്പിച്ചു .ഹരിശ്രീ അശോകന്‍ ,സുരാജ് ,ടിനി ടോം ,അരുണ്‍ എന്നിവരൊക്കെ തമാശകള്‍ അധികം വെറുപ്പിക്കാതെ ചെയ്തു .എങ്കില്‍ കൂടി ഒരു ശക്തമായ തിരക്കഥയുടെ അഭാവം പലയിടത്തും കാണാമായിരുന്നു .അത് പോലെ തന്നെ മുന്ക്കാല ലാല്‍ ജോസ് ചിത്രങ്ങളിലേത് പോലെ അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് ചാര്‍ത്തിയ  ഒരു ചിത്രമായി ഈ ചിത്രം അനുഭവപ്പെട്ടില്ല .അത് ഒരു പോരായ്മയായി തോന്നി .

   എങ്കില്‍ കൂടി ചിത്രം അധികം മടുപിക്കുന്നില്ല .സെന്‍സര്‍ ബോര്‍ഡിന് എതിരെ തുറന്ന യുദ്ധ പ്രഖ്യാപനം തമാശയിലൂടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയത് പോലെ തോന്നി .പാട്ടുകള്‍ അധികം മനസ്സില്‍ പതിഞ്ഞില്ല .ഈ ചിത്രത്തിന്‍റെ ഒരു  ആശ്വാസം ചിരിപ്പിക്കാനായി ദിലീപ് സിനിമകളില്‍  ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇത്തവണ കുറവായിരുന്നു എന്നതാണ് .സുരാജും ചളി തമാശകള്‍ ഒഴിവാക്കിയത് പോലെ തോന്നി .കുടുംബവുമായി വെറുതെ ഇരുന്നു ആസ്വദിക്കാവുന്ന ഒരു ചിത്രം .ഈ സിനിമയുടെ ആദ്യം ഉള്ള ഒരു ത്രില്ലര്‍ മൂഡ്‌ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നേനെ ...മൊത്തത്തില്‍ നോക്കുമ്പോള്‍ മികച്ചതെന്ന് പറയാന്‍ പറ്റില്ലെങ്കില്‍ കൂടിയും ഒരിക്കല്‍ കണ്ടു നോക്കാവുന്ന ഒരു ചെറിയ ചിത്രമാണ് ഏഴു സുന്ദര രാത്രികള്‍ .ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 6/10!!

  More Reviews @ www.movieholicviews.blogspot.com

Tuesday, 10 December 2013

71.LUCIA (KANNADA,2013)

71.LUCIA (KANNADA,2013),|Sci-fi|Drama|Thriller|,Dir:-Pawan Kumar,*ing:- Sathish Neenasam, Sruthi Hariharan


"ഇന്ത്യയുടെ ഇന്‍സെപ്ഷന്‍ -കന്നഡയില്‍ നിന്നും ലൂസിയ"
നോളന്‍ എന്ന ഒറ്റ പേര് മാത്രം മതി സിനിമ കാണികളില്‍ എത്തിക്കാന്‍ .ഏതെങ്കിലും പുതുമ ;പലപ്പോഴും തലച്ചോറിനെ ചൂടാക്കാന്‍ മാത്രം ആവശ്യമുള്ളത്ര പുതുമകളുമായി വരുന്ന നോളന്‍ ചിത്രങ്ങള്‍ എന്നും കാത്തിരിക്കാന്‍ സിനിമയെ ഗൌരവമായി കാണുന്ന പലരും ഉണ്ട് .ആ ശ്രേണിയിലേക്ക് നിലവാരം കുറഞ്ഞ സിനിമകള്‍ സ്ഥിരമായി വന്നു കൊണ്ടിരിക്കുന്ന കന്നഡയില്‍ നിന്നും ഒരു അത്ഭുതമായി വന്നിരിക്കുന്ന സംവിധായകന്‍ ആണ് പവന്‍ കുമാര്‍ .ഈ സിനിമയുടെ ആരംഭം തന്നെ വ്യത്യസ്തമായിരുന്നു .ഒരു നിര്‍മാതാവിനെ തേടി പോകുന്നതിനു പകരം പൊതു സമൂഹത്തില്‍ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചത്‌ (സിനിമയുടെ തുടക്കം എഴുതി കാണിക്കുന്ന നിര്‍മാതാക്കളുടെ എണ്ണം സാക്ഷി ).കൂടുതല്‍ ആളുകളില്‍ സിനിമ എത്തിക്കണം എന്ന ഉദ്ദേശം ഉള്ളത് കൊണ്ട് ഇംഗ്ലീഷ് സബ് ടൈറ്റില്‍ എഴുതി കാണിച്ചു പ്രദര്‍ശിപ്പിച്ച സിനിമ .ഇവിടെ കൊണ്ട് മാത്രം തീരുന്നില്ല ഈ സിനിമയുടെ പുതുമകള്‍ .സിനിമ കാണുന്നവരെയും കാത്തിരിക്കുന്നത് അല്‍പ്പം കുഴയ്ക്കുന്ന ഒരു കഥയാണ് .ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞ് നിര്‍ത്തിയിട്ടു പോകാന്‍ അത് തന്നെ ധാരാളം.എങ്കില്‍ പോലും പിഴവുകള്‍ അധികം ഇല്ലാതെ ചിത്രം തയ്യാറാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുന്നു .എങ്കിലും ഇന്‍സെപ്ഷന്‍,മഷീനിസ്റ്റ് ,ഫൈറ്റ് ക്ലബ് പോലുള്ള സിനിമകള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ഇത് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു സിനിമയാണ് .



നോണ്‍ -ലീനിയര്‍ സിനിമാ രീതിയില്‍ നിര്‍മിച്ച ചിത്രമാണ് ലൂസിയ .ഈ സിനിമ സഞ്ചരിക്കുന്നത് സമാന്തരമായി പോകുന്ന മൂന്നു സംഭവ വികാസങ്ങളിലൂടെ ആണ് .തിയറ്ററില്‍ വെളിച്ചം അടിച്ച് ആളുകളെ ഇരിപ്പിടത്തില്‍ കൊണ്ടെത്തിക്കുന്ന നിക്കി .ആള്‍ക്കൂട്ടത്തിലെ അദൃശ്യനായ മനുഷ്യന്‍ ആണ് നിക്കി എന്ന ആ കഥാപാത്രം .പിന്നെ സൂപ്പര്‍ സ്റ്റാര്‍ ആയ നിക്കി എന്ന നടന്‍.ആള്‍ക്കൂട്ടത്തില്‍ എല്ലായ്പ്പോഴും ശ്രദ്ധാകേന്ദ്രം .മറ്റൊന്ന് സത്യാവസ്ഥ കണ്ടു പിടിക്കാന്‍ വന്നിരിക്കുന്ന സഞ്ജയ്‌ എന്ന ക്രൈം ബ്രാഞ്ച് ഓഫീസര്‍ എന്നിവരിലൂടെ ഈ സിനിമ സഞ്ചരിക്കുന്നു .ഈ സിനിമയുടെ പേര് ലൂസിയ എന്നാണു .എന്താണ് ലൂസിയ ?ലൂസിയ ഒരു സ്വപ്നം ആണ് .നിറങ്ങള്‍ ചാലിച്ച സുന്ദരമായ ഒരു സ്വപ്നം .ആ സ്വപ്നത്തിനു തിരക്കഥ എഴുതുന്ന ചിലര്‍ .ആ തിരക്കഥയില്‍ അവര്‍ ജീവിക്കുന്നു .സ്വന്തമായി നിര്‍മ്മിച്ച ലോകത്ത് ജീവിക്കുന്നവര്‍ എന്നാല്‍ യാതാര്‍ത്യങ്ങളുടെ അടിമകളും ആണ് .ഈ സിനിമ കൂടുതല്‍ മനസ്സിലാകണമെങ്കില്‍ ലൂസിയ എന്താണെന്ന് അറിയണം .നേരിട്ട് അനുഭവിച്ചല്ലെങ്കിലും കഥാപാത്രങ്ങളിലൂടെ .എങ്കില്‍ മാത്രമേ ഈ സിനിമയെ ഇഷ്ടപ്പെടാന്‍ ആരംഭിക്കുകയുള്ളൂ .ഒരു അടക്കും ചിട്ടയും ഇല്ലാതെ പോകുന്ന സംഭവങ്ങള്‍ പിന്നീട് ലിങ്ക് ചെയ്തു വരുമ്പോള്‍ ആണ് അതാണല്ലേ ഇത് എന്നൊരു തോന്നല്‍ ഉണ്ടാവുക .ലൂസിയയുടെ സ്വപ്നങ്ങളിലും യാഥാര്‍ത്യങ്ങള്‍ ഉണ്ട്.എന്നാല്‍ അത് മനസ്സിലാക്കണമെങ്കില്‍ ഈ സിനിമയുടെ അവസാനം വരെ കാത്തിരിക്കണം എന്ന് മാത്രം .ഇനി ഈ ലൂസിയ എന്താണ് സംഭവം എന്നറിയണം എങ്കില്‍ സിനിമ കാണുക ...


നിരൂപക പ്രശംസ ധാരാളം പിടിച്ചു പറ്റിയ ചിത്രം ആണ് ലൂസിയ.കന്നഡ പോലെ ഒരു ഭാഷയില്‍ നിന്നും ഇക്കാലത്ത് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത സിനിമ ,എന്നാല്‍ അതില്‍ നിന്നും ഒരു പടി കൂടി കയറി നല്ല നിലവാരം ഉള്ള ഒരു സിനിമയിലേക്ക് ഈ കഥയെ അടുപ്പിച്ച പവന്‍ കുമാര്‍ എന്ന സംവിധായകന്‍ അഭിനന്ദനം തീര്‍ച്ചയായും അര്‍ഹിക്കുന്നു .തന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ ,ഇന്ത്യയുടെ മികച്ച സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപ് ഒക്കെ ധാരാളം പ്രശംസിച്ച ഒരു സിനിമ ആണ് ലൂസിയ .പ്രോജക്റ്റ് ലൂസിയ എന്നൊരു സംരംഭത്തിലൂടെ ഏകദേശം 110 പേരില്‍ നിന്നും സംഭരിച്ച തുക കൊണ്ട് ആദ്യം നിര്‍മാതാക്കളെ ഒന്നും കിട്ടാതിരുന്ന ഒരു സംവിധായകന്‍ ചെയ്ത ചിത്രമാണ് ലൂസിയ എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും ?ഇപ്പോള്‍ ഇതിന്‍റെ റീമേക്ക് അവകാശങ്ങള്‍ ഒക്കെ വന്‍കിട ഗ്രൂപ്പുകള്‍ വാങ്ങുമ്പോള്‍ തന്‍റെ ഉദ്യമം ഫലം കണ്ടു എന്ന് പവന്‍ കുമാറിന് സധൈര്യം പറയാം.കൂടുതലും പുതു മുഖങ്ങളും അധികം പ്രശസ്തരല്ലാത്ത അഭിനേതാക്കളും കൂടെ സങ്കീര്‍ണമായ കഥയും .സംവിധായകന്‍റെ ധൈര്യം സമ്മതിച്ചേ പറ്റൂ .എപ്പോള്‍ വേണമെങ്കിലും പാളി പോകാവുന്ന ഒരു കഥ.എന്നാല്‍ തികഞ്ഞ കയ്യടക്കത്തോടെ അത് ചെയ്തിരിക്കുന്നു .


ഒരു ത്രില്ലര്‍ പോലെ പോയ സിനിമയുടെ ആദ്യ പകുതി എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പ്പം പതുക്കെ ആയതു പോലെ തോന്നി .എന്നാല്‍ അവസാനം ചിത്രം പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞു തന്നെ മടങ്ങി .പ്രതീക്ഷയുണര്‍ത്തുന്ന അഭിനേതാക്കള്‍ .സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന സതീഷിനെ നായകനാക്കി ചെയ്ത ഈ സിനിമയില്‍ എന്നാല്‍ നായകന്‍ മോശം ആക്കിയില്ല എന്ന് തോന്നി.അത്  പോലെ തന്നെ സംഗീതവും ,ക്യാമറയും എല്ലാം സിനിമയുടെ സ്വഭാവത്തോട് ഇണങ്ങി നിന്നു .ഇന്‍സെപ്ഷന്‍ പോലെ ഒരു ഹൈ-ഫൈ ത്രില്ലര്‍ ഒന്നും പ്രതീക്ഷിച്ചു ഈ സിനിമ കാണരുത് ..ഈ സിനിമയുടെ പാത പ്രണയത്തിന്‍റെ ആണ് നഷ്ട സ്വപ്നങ്ങളുടെ ആണ്.എന്നാല്‍ ഈ ചിത്രം നമുക്ക് ആകാംക്ഷയും പ്രതീക്ഷയും നല്‍കുന്നുണ്ട് അവസാനം എങ്ങോട്ടയിരിക്കും എന്നുള്ളതിന് . .ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന റേറ്റിംഗ് 8/10!! ഇത് എനിക്കിഷ്ടപ്പെട്ട ഒരു സിനിമ എന്ന നിലയില്‍ കൊടുക്കുന്നതാണ് .എല്ലാവര്‍ക്കും ഇത് തന്നെ ആകണം എന്നില്ല .

More reviews @ www.movieholicviews.blogspot.com

Saturday, 7 December 2013

70.SILENCE (MALAYALAM,2013)

70.SILENCE(MALAYALAM,2013),Dir:-V K Prakash,*ing:-Mammootty,Anoop Menon,Pallavi

"കഥയില്ലായ്മയില്‍ കുരുങ്ങി പോയ  സൈലന്‍സ്"
 വാനോളം പ്രതീക്ഷ ഉയര്‍ത്തിയ ട്രയിലര്‍ മമ്മൂട്ടി -വി കെ പി ചിത്രത്തിന് നല്‍കിയ മൈലേജ് വളരയധികം ആണ് .ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ഭാവങ്ങളും ഉണ്ടായിരുന്ന ട്രയിലര്‍ ,പിന്നെ കൊട്ടിഘോഷിച്ച റിവേര്‍സ് കാര്‍ സീന്‍ ,വെള്ളത്തിന്‍റെ അടിയിലെ സംഘട്ടന രംഗങ്ങള്‍ ..അങ്ങനെ പലതും മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു വ്യത്യസ്തമായ സിനിമയുടെ മൂഡ്‌ ആണ് നല്‍കിയത് .എന്നാല്‍ ഇതിലും എല്ലാം അപ്പുറത്ത് ഈ സിനിമയ്ക്ക് കൈ മോശം വന്ന ഒന്നുണ്ട് .ഒരു തിരക്കഥ .ത്രില്ലര്‍ സിനിമകള്‍ തിരഞ്ഞു പിടിച്ചു കാണുന്നതില്‍ താല്‍പ്പര്യം ഉള്ളവര്‍ ധാരാളം ഉള്ള ഈ സമയത്ത് അപക്വമായ ,തീരെ ദുര്‍ബലമായ ഒരു കഥയും ആയി വന്ന വി കെ പി യും കൂട്ടരും എന്നാല്‍ പ്രതീക്ഷയോടെ സിനിമ കാണാന്‍ പോയ എന്നെ നിരാശപ്പെടുത്തി .അത് കൊണ്ട് എന്‍റെ സ്വന്തം നിരാശയാണ് ഈ അവലോകനത്തിന് ആധാരം .അത് കൊണ്ട് തന്നെ ഇത് മൊത്തത്തില്‍ ഉള്ള ഒരു അഭിപ്രായം ആയി കാണുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല .

   രാവിലെ ആദ്യ ഷോയ്ക്ക് അഭിലാഷില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍ നല്ല പ്രതീക്ഷയും ഉണ്ടായിരുന്നു .സിനിമ തുടങ്ങിയതിനു ശേഷം അത് ഓരോന്നായി  കുറഞ്ഞു വന്നു എന്ന് എനിക്ക് തോന്നി .കര്‍ണാടക ഹൈക്കോടതിയിലെ പ്രമുഖനായ വക്കീല്‍ ആയ അരവിന്ദ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഹൈകോര്‍ട്ട്  ജഡ്ജി ആയി നിയമിതന്‍ ആകുന്നു .തന്‍റെ കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്ന അരവിന്ദിന്റെ ഉറ്റ സുഹൃത്താണ് അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന പോലീസ് ഓഫീസര്‍ കഥാപാത്രം ..എന്നാല്‍ ഒരു ദിവസം അരവിന്ദിനെ തേടി ഒരു അജ്ഞാത ഫോണ്‍ കോള്‍ വരുന്നു .ആരാണ് തന്നെ വിളിച്ചതെന്നോ ,എന്താണ് വിളിച്ചയാളുടെ ഉദ്ദേശം എന്നോ മനസ്സിലാക്കാതെ അരവിന്ദ് കുഴയുന്നു .അപകടകാരികള്‍ അല്ലായിരുന്നു എങ്കിലും അരവിന്ദിന് ഒരു വല്ലായ്മ അനുഭവപ്പെടുന്നു .അവസാനം അവരുടെ ലക്‌ഷ്യം തന്‍റെ  കുടുംബം ആണോ എന്ന സംശയം അരവിന്ദിനെ ഭയപ്പെടുത്തുന്നു .അരവിന്ദന്‍ തന്നെ ഫോണ്‍ വിളിച്ചവരുടെ ലക്‌ഷ്യം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നു .എന്നാല്‍ അരവിന്ദന്‍ കാത്തിരുന്നത് ഒരിക്കലും വിചാരിക്കാതിരുന്ന സംഭവങ്ങളാണ് .ആ സംഭവ വികാസങ്ങള്‍ അരവിന്ദനെ എവിടെ കൊണ്ടെത്തിക്കും എന്നുള്ളതാണ് ഈ സിനിമയുടെ ബാക്കി ഉള്ള കഥ .

  പ്രതീക്ഷ ഉള്ള ഒരു പ്ലോട്ട് ഈ സിനിമയ്ക്കുണ്ടായിരുന്നു കഥയുടെ രീതിയില്‍ .എന്നാല്‍ അശ്രദ്ധമായി  മെനഞ്ഞെടുത്ത തിരക്കഥ ഈ സിനിമയ്ക്ക് വില്ലനായി ഭവിച്ചു എന്ന് ഞാന്‍ കരുതുന്നു .മുടി നരച്ചാലും കറുപ്പിച്ചാലും മമ്മുക്ക എന്ന മഹാനടന്‍ എന്നും സുന്ദരന്‍ ആണ് .അതിനൊന്നും  ഒരു മാറ്റവും ഇല്ല .അഭിനയിച്ചു ഫലിപ്പിക്കാന്‍ ഉള്ള സംഭവ വികാസങ്ങള്‍ സിനിമയില്‍ ഇല്ലെങ്കില്‍ നടന്‍ എന്ന നിലയില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ ഇല്ല.ഇക്കയുടെ കാര്യവും അവിടെ വ്യത്യസ്തമല്ല  .ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ധാരാളം ഈ ചിത്രത്തില്‍ ഉണ്ട് .എന്നാല്‍ സിനിമയുടെ കഥ മൊത്തം വെളിപ്പെടുത്തേണ്ടി വരും എന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല.ആദ്യ പകുതി ഒരു സാധാരണ സിനിമ എന്നത് പോലെ പോയി .പ്രത്യേകിച്ച് ഒന്നും ഇല്ലായിരുന്നു .കഥാപാത്ര രൂപീകരണം മാത്രം ആണ് അവിടെ ഉണ്ടായിരുന്നത് ,കൂടെ പ്രധാന കഥയിലേക്കുള്ള സൂചനകളും .എന്നാല്‍ രണ്ടാം പകുതിയില്‍ എങ്ങോട്ട് പോകണം എന്ന് അറിയാതെ കുഴയുന്ന പോലീസുകാരനെ പോലെ ആയി സിനിമ .ശക്തമായ കഥാപശ്ചാത്തലം ഇല്ലാത്തത് കൊണ്ട് തന്നെ വിശ്വസനീയമായ രീതിയില്‍ തന്‍റെ അന്വേഷണങ്ങള്‍ പ്രേക്ഷകനില്‍ എത്തിക്കുവാന്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് എന്ത് മാത്രം സാധിച്ചു എന്നുള്ളതും ഒരു ചോദ്യം ആണ് .രതീഷ്‌ വേഗയുടെ സംഗീതം ഒരു ചലനവും ഉണ്ടാക്കിയില്ല .ശ്രദ്ധേയമായ ഒന്നും ഈ സിനിമയില്‍ ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും .ഒരു ത്രില്ലര്‍ സിനിമയുടെ വേഗമോ താളമോ ഈ ചിത്രത്തിന് അന്യമായിരുന്നു .രണ്ടു മണിക്കൂറില്‍ താഴെ മാത്രം ഉണ്ടായിരുന്ന സിനിമയില്‍ എന്നാല്‍ "ഒരു അഭിഭാഷകന്റെ കേസ് ഡയറി " പോലെ ഉള്ള മമ്മൂട്ടി സിനിമകള്‍ കണ്ടതിനു ശേഷം സംവിധായകന്‍ ഒരുക്കിയിരുന്നെങ്കില്‍ പോലും നന്നായേനെ എന്ന് തോന്നിപ്പോകും .സിനിമയുടെ തുടക്കം മാത്രം ആര്‍ത്തു വിളിച്ച ആരാധകര്‍ക്കും അവസാനം ആഘോഷിക്കാന്‍ ഒന്നുമില്ലായിരുന്നു .

  പ്രതീക്ഷ വാനോളം ഉയര്‍ത്തി വന്ന റിവേര്‍സ് കാര്‍ ചെയിസ് അവസാനം സിനിമയില്‍ കണ്ടപ്പോള്‍ പലരും ചിരിക്കുന്നതാണ് കണ്ടത് .അത് സിനിമ കാണുമ്പോള്‍ മനസ്സിലാകും അതിനുള്ള കാരണം  .വെള്ളത്തിന്‍റെ അടിയില്‍ ഉള്ള സംഘട്ടനം ഒരു രീതിയിലും എന്നെ തൃപ്തിപ്പെടുത്തിയില്ല .അതിലെ രംഗങ്ങളും പ്രതീക്ഷകളെ മൊത്തം തല്ലി ചതച്ചത്  പോലെ ആയി .നായികയ്ക്കും ,നായകനും,നായകന്‍റെ  സുഹൃത്തിനും ..എന്തിനു വില്ലന് പോലും ഒന്നും ചെയ്യാനില്ലായിരുന്ന സിനിമ .ഒരു കുറ്റാന്വേഷണ ത്രില്ലറില്‍ വരേണ്ട ഒരു അന്വേഷണാത്മക രീതികള്‍ ഒന്നുമിലായിരുന്നു .ഒന്നുമില്ലെങ്കില്‍ അസാധാരണ ബുദ്ധിയുടെ ഉടമയായ നായകന്‍ എന്നുള്ള രീതിയില്‍ ആയിരിക്കണം പാത്ര സൃഷ്ടി.എന്നാല്‍ അതിനെ സാധൂകരിക്കുന്ന ഒന്നും ഇതില്‍ ഇല്ലായിരുന്നു താനും .ഒരു അയ്യര്‍ ദി ഗ്രേറ്റ് പ്രതിഭാസം പലയിടത്തും ഉള്ളത് പോലെ തോന്നിച്ചു ."സൈലന്‍സ് " എന്ന ഈ ചിത്രത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇവിടെ നിര്‍ത്തുന്നു .ഓര്‍ക്കുക.ഇത് എന്‍റെ അഭിപ്രായം മാത്രം ആണ് .അത് കൊണ്ട് എന്‍റെ മാര്‍ക്ക് 5/10..സിനിമ ഉണ്ടാക്കാന്‍ എടുത്ത കഷ്ടപ്പാട് മാനിക്കുന്നു .ഈ സിനിമ കാണാന്‍ ഏറ്റവും പ്രചോദനമായ ആ മഹാനടനാണ് ബാക്കി ഉള്ള മാര്‍ക്ക് .നല്ല തിരക്കഥകള്‍ തിരഞ്ഞെടുത്തു കൊണ്ട് ശക്തമായ ഒരു തിരിച്ചു വരവ് അദ്ധേഹത്തില്‍  നിന്നും പ്രതീക്ഷിക്കുന്നു .പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രങ്ങള്‍ ആണ് വരാന്‍ പോകുന്നത് !!

  More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)