2013, മലയാളം സിനിമയ്ക്ക് ധാരാളം നല്ല സിനിമകള്‍ നല്‍കി .ഒരാഴ്ചയില്‍ തന്നെ മൂന്നോ നാലോ സിനിമകള്‍ ഇറങ്ങിയിരുന്നു .അതില്‍ പറ്റാവുന്ന അത്ര ഓടി നടന്നു കണ്ടു .നല്ല ചിത്രങ്ങളും അത് പോലെ തന്നെ പ്രതീക്ഷകള്‍ തകര്‍ത്ത ചിത്രങ്ങളും ഈ വര്ഷം കണ്ടു .സിനിമ എന്നുള്ളത് കുറച്ചു വ്യക്തികളില്‍ ഒതുങ്ങാതെ ,പഴയ പേരും പ്രശസ്തിയും ഒന്നും അല്ല പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയ വര്‍ഷമായിരുന്നു ഇത് എന്ന് തോന്നുന്നു .പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോള്‍ സിനിമകളെ പ്രേക്ഷകര്‍ കൈ വിടുന്ന അവസ്ഥയും ഈ വര്ഷം കണ്ടു .മികച്ച സിനിമകള്‍ അല്ലെങ്കില്‍ തങ്ങളെക്കൊണ്ടാകും വിധം സിനിമകള്‍ ഒരുക്കാന്‍ പലരും ശ്രമിച്ചിരുന്നു.മറുഭാഷകളില്‍ ഉള്ള സിനിമകളുടെ അനുകരണം പലതിലും കണ്ടിരുന്നു .എങ്കില്‍ കൂടിയും ചിലര്‍ക്കൊക്കെ അത് തങ്ങളുടെ കഥയിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിച്ചു.അത് കൊണ്ട് തന്നെ അവര്‍ രക്ഷപ്പെട്ടു എന്ന് വേണം പറയാന്‍ .ഒരു ചിത്രം നൂറു ദിവസം ഓടിയാല്‍ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ ഒക്കെ മാറിയിരിക്കുന്നു .സിനിമയുടെ ജയ പരാജയത്തില്‍ കുടുംബങ്ങള്‍ക്ക് മുഖ്യ പങ്കുണ്ടായിരുന്നു ഈ വര്‍ഷം.അവരെ ആനന്ദിപ്പിക്കുന്ന എന്തും അവര്‍ ഹിറ്റ് ആക്കി മാറ്റി എന്ന് തോന്നുന്നു .
സാറ്റലൈറ്റ് തുക മുന്നില്‍ കണ്ട് കൊണ്ട് നിര്‍മിക്കുന്ന ചിത്രങ്ങള്‍ ഒക്കെ അധികം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്ന് തോന്നുന്നു .എങ്കില്‍ കൂടിയും സാമ്പത്തിക വിജയം /സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ എന്നിവയ്ക്കുപരി നല്ല സിനിമകള്‍ എന്ന് മനസ്സില്‍ തോന്നിയ ,ഞാന്‍ കണ്ട ചിത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു ചറിയ ലിസ്റ്റ് ഈ 2013 ന്‍റെ അവസാനത്തിലേക്ക് ഒരുക്കുന്നു .ഈ ലിസ്റ്റില്‍ ഉള്ള സിനിമകള്‍ ഒന്നും ഒരു റാങ്ക് രീതിയില്‍ അല്ല കൊടുത്തിരിക്കുന്നത് .പല ചിത്രങ്ങളും തമ്മില്‍ ഉള്ള താരതമ്യവും അല്ല ഈ ലിസ്റ്റ് .പകരം എനിക്കിഷ്ടപ്പെട്ട പത്തു സിനിമകള്‍ മാത്രം .ലിസ്റ്റില്‍ ആദ്യം ഇടാന്‍ കരുതിയ കുറച്ചു ചിത്രങ്ങളെ ഒഴിവാക്കി മികച്ച പത്തു എന്ന് എന്റെ മനസ്സ് പറഞ്ഞ ചിത്രങ്ങള്‍ മാത്രം ആണ് ഇവിടെ ഇടുന്നത് .ഇതിനു അടിത്തറ എന്‍റെ സിനിമ ആസ്വാദന നിലവാരം മാത്രം .
✪ സെല്ലുലോയിഡ് :-മലയാളം സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ഈ ചിത്രം മലയാളം സിനിമയുടെ ആദ്യ കാല ചരിത്രം കൂടി ആണ് .വിവാദങ്ങള്‍ ധാരാളം ഉണ്ടായെങ്കിലും സംവിധാനം ,അഭിനയം എന്നിവയില്‍ എല്ലാം ഒരു ക്ലാസ് തോന്നിയ ചിത്രം .ഒരു ഡോക്യുമെന്‍ററി എന്ന നിലയിലേക്ക് പോകാതെ ഈ സിനിമയെ ചിട്ടപ്പെടുത്തിയ സംവിധായകന്‍ കമല്‍ പിന്നെ മറ്റു അണിയറ പ്രവര്‍ത്തകര്‍ എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു .വൈക്കം വിജയലക്ഷ്മിയുടെ "കാറ്റേ കാറ്റേ " എന്ന ഗൃഹാതുരത്വം ഉണര്‍ത്തിയ ഗാനവും പ്രിത്വിരാജിന്റെ മികച്ച അഭിനയവും ചിത്രത്തിന് മുതല്‍ക്കൂട്ടായി .
✪ അമേന്‍ :-പ്രമേയം പഴയതാണെങ്കിലും അവതരണത്തിലെ പുതുമ കാരണം വ്യത്യസ്തമായി തോന്നിയ ചിത്രം .ഫാന്റസി പശ്ചാത്തലമാക്കി മനോഹരമായ ദൃശ്യ വിരുന്നൊരുക്കിയ ചിത്രം .ലിജോയുടെ പാളിപ്പോയ ആദ്യ ചിത്രത്തിന് ശേഷം ശക്തമായ തിരിച്ചു വരവ് നല്‍കിയ ചിത്രം .ഫഹദും ഇന്ദ്രജിത്തും എല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി .സഭ്യതയുടെ വരമ്പുകള്‍ സംഭാഷണങ്ങളില്‍ ചിലയിടത്ത് ഭേദിക്കുന്നു എന്നൊരു എതിരഭിപ്രായം വന്നിരുന്നെങ്കിലും മൊത്തത്തില്‍ ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഉള്ള മികച്ച ചിത്രമായിരുന്നു ആമേന്‍ .
✪ മുംബൈ പോലീസ് :-പ്രിത്വിരാജ് എന്ന നടന്‍റെ ധൈര്യം ആണ് ഈ ചിത്രത്തിന്‍റെ വിജയം .പലരും ചെയ്യാന്‍ മടിക്കുന്ന ഒരു കഥാപാത്രം .അത് തന്‍റെ ഇമേജ് നോക്കാതെ ചെയ്തു എന്നുള്ളത് ഇതിന്‍റെ മുതല്‍ക്കൂട്ടായി .ചെറുതെങ്കിലും ജയസൂര്യയ്ക്കും നല്ല ഒരു വേഷം ഇതില്‍ ലഭിച്ചു .സഞ്ജയ്-ബോബി-റോഷന്‍ കൂട്ടുകെട്ട് വിജയിച്ച ചിത്രം .മികച്ച ട്വിസ്റ്റും ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായി .
✪ നോര്‍ത്ത് 24 കാതം :-അനില്‍ രാധാകൃഷ്ണന്‍ എന്ന പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കിയ ചിത്രം .ഫഹദിന്റെ "വൃത്തി രാക്ഷസന്‍" ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം .താന്‍ പറയാന്‍ ഉദ്ദേശിച്ചത് രണ്ടു മണിക്കൂറില്‍ പറഞ്ഞു സംവിധായകന്‍ തീര്‍ത്തു .അത് കൊണ്ട് തന്നെ ചിത്രം മുഷിപ്പിച്ചില്ല .ഒരു യാത്രയ്ക്കിടെ ഉണ്ടാകുന്ന സംഭവങ്ങള്‍ ചെറിയ തമാശകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു .ആ യാത്രയില്‍ ലഭിക്കുന്ന ബന്ധങ്ങള്‍ ആണ് സിനിമയുടെ മുഖ്യ പ്രമേയം .
✪ തിര :-മൂന്നു ഭാഗങ്ങളായി വിനീത് ശ്രീനിവാസന്‍ ചിത്രീകരിക്കുന്ന സിനിമകളുടെ ആദ്യ ഭാഗം .നല്ല ഒരു ത്രില്ലര്‍ എന്ന് പറയാം ഈ ചിത്രത്തെ .ശോഭനയുടെ ശക്തമായ വേഷം ചിത്രത്തിന് മുതല്‍ക്കൂട്ടായി .ധ്യാന്‍ ശ്രീനിവാസന്‍റെ അരങ്ങേറ്റം .ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ ചിത്രത്തിന്‍റെ മൂഡ് നിലനിര്‍ത്തി .പൈങ്കിളി കഥയില്‍ നിന്നും മാറി ചിന്തിച്ച വിനീത് ശ്രീനിവാസന്‍റെ പരീക്ഷണ ചിത്രം എന്ന് വിളിക്കാം തിരയെ .
✪ 101 ചോദ്യങ്ങള്‍ :-ദേശീയ പുരസ്ക്കാരം വരെ നേടിയ ഒരു ചിത്രം ആയിരുന്നിട്ടു കൂടി ഇതിന്‍റെ സംവിധായകന്‍ സിദ്ധാര്‍ത് ശിവ ഈ ചിത്രത്തിനായി തിയറ്റര്‍ കിട്ടുന്നില്ല എന്നുള്ള വിഷമം ഫേസ്ബുക്ക് പോലെ ഉള്ള സോഷ്യല്‍ സൈറ്റുകളിലൂടെ പോസ്റ്റ് ഇട്ടപ്പോള്‍ പോയി കണ്ട ചിത്രം .കുട്ടികളുടെ ചിത്രം ആയിരുന്നെങ്കിലും മികച്ചതെന്ന് തോന്നി .അദ്ധ്യാപകന്‍ നല്‍കുന്ന ഗൃഹപാഠം ആസ്പദമാക്കി എടുത്ത ചിത്രം .101 ചോദ്യങ്ങള്‍ ഒരു നല്ല ഉദ്യമം ആയി തോന്നി .ഇന്ദ്രജിത്തിന് വീണ്ടും ഒരു നല്ല കഥാപാത്രം ഇതിലൂടെ ലഭിച്ചു .
✪ മെമ്മറീസ് :-ഒരു മികച്ച ത്രില്ലര്‍ എന്ന് പറയാവുന്ന സിനിമ .ജീത്തു ജോസഫിന്‍റെ മികച്ച തിരക്കഥയും സംവിധാനവും ചിത്രത്തെ ഒരു നല്ല ഹിറ്റ് ആക്കി തീര്‍ത്തു .എടുത്തു പറയേണ്ടത് ഓരോ സിനിമ കഴിയുംതോറും തന്‍റെ അഭിനയം മികച്ചതാക്കാന്‍ ശ്രമിക്കുന്ന പ്രിത്വി ആണ് .പ്രിത്വിയുടെ മറ്റൊരു പോലീസ് വേഷം .എന്നാല്‍ പതിവ് രീതികളില്‍ നിന്നും മാറിയുള്ള വ്യത്യസ്തമായ ഒരു പോലീസ് കുറ്റാന്വേഷണം ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായി .
✪ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് :-ഈ അടുത്തിറങ്ങിയ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് പറയാവുന്ന സിനിമ.ഇന്ദ്രജിത്തിന്‍റെ ഏറ്റവും മികച്ച കഥാപാത്രമായി വട്ട് ജയന്‍ .അത് പോലെ കൈതേരി സഹദേവന്‍ ആയി ഹരീഷ് പെരടിയും റോയ് ആയി മുരളി ഗോപിയും തങ്ങളുടെ വേഷങ്ങള്‍ ആവേശമാക്കി .രാഷ്ട്രീയ കാരണങ്ങളാല്‍ സിനിമയ്ക്ക് ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും അരുണ്‍ കുമാര്‍ അരവിന്ദിന് അഭിമാനിക്കാം ഈ സിനിമയെ കുറിച്ച് ഓര്‍ത്ത് .കഴിയുവുള്ള ഒരു പട്ടം ആളുകള്‍ കാരണം വിവാദങ്ങളെ അതിജീവിച്ചു ഒരു സിനിമ എന്ന നിലയില്‍ മികവ് പുലര്‍ത്തിയിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് .
✪ ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ :- അപ്രതീക്ഷിതമായി ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ചിത്രമായിരുന്നു ഇത് .ഒരു കുട്ടിയുടെ ഷൂവില്‍ കാല്‍ വയ്ച്ചു മുതിര്‍ന്നവര്‍ കാണേണ്ട സിനിമയായിരുന്നു ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ .പുതുമുഖ സംവിധായകരായ റോജിനും ഷാനില്‍ മുഹമ്മദും പ്രതീക്ഷ നല്‍കുന്നവരാണെന്ന് തെളിയിച്ച ചിത്രം ആയിരുന്നു ഇത് .റയാന്‍ ഫിലിപ് ആയി വന്ന സനൂപ് ആയിരുന്നു ഈ ചിത്രത്തിന്‍റെ താരം .ജയസൂര്യയ്ക്ക് ലഭിച്ച മറ്റൊരു നല്ല വേഷം .വിജയ് ബാബു എന്ന നടനെയും നിര്‍മാതാവിനെയും കൂടുതല്‍ പരിചിതമാക്കിയ ചിത്രം.മാറിയ മലയാള സിനിമയുടെ മുഖം ആയിരുന്നു ഈ ചിത്രം
✪ ദൃശ്യം :-ജീത്തു ജോസഫ് മോഹന്‍ലാല്‍ എന്ന "നടനെ" നല്ലത് പോലെ ഉപയോഗിച്ച ചിത്രം .പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് ഒരു കുടുംബ ചിത്രം എന്ന പ്രതീക്ഷയില്‍ നിന്നും മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ നിരയിലേക്ക് വന്ന ചിത്രമായിരുന്നു ദൃശ്യം .നല്ല വേഷങ്ങള്‍ ഒന്നും അധികം തേടി വരാതിരുന്ന ഷാജോണ്‍ എന്ന നടന് ലഭിച്ച ഏറ്റവും മികച്ച വേഷം .ജീത്തുവിന്റെ തിരക്കഥയും സംവിധാന മികവും ഈ ചിത്രത്തെ 2013 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നാക്കാന്‍ സാധിച്ചു .പിഴവുകളില്ലാതെ മെനഞ്ഞെടുത്ത കഥയും പിന്നെ അഭിനേതാക്കളുടെ പ്രകടനവും പ്രശംസ പിടിച്ചു പറ്റി .
ഇതൊക്കെ ആണ് എനിക്ക് ഈ വര്‍ഷം മികച്ചതെന്ന് തോന്നിയ ചിത്രങ്ങള്‍ .ധാരാളം നല്ലതെന്ന് തോന്നിയ ചിത്രങ്ങള്‍ വിട്ടു പോയിട്ടും ഉണ്ട് .നീലാകാശം ... ,അന്നയും റസൂലും ,പുണ്യാളന്‍ അഗര്‍ബതീസ് ,5 സുന്ദരികള്‍ ,നത്തോലി ഒരു ചെറിയ മീനല്ല ,ഇമ്മാനുവല്‍ ,കുഞ്ഞനന്തന്റെ കട ,നടന്‍ തുടങ്ങിയ ചിത്രങ്ങളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു .എങ്കിലും ഒരു പത്ത് സിനിമയുടെ ലിസ്റ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചത് കൊണ്ട് ഒഴിവാക്കിയതായിരുന്നു .ഒരു സിനിമയുടെ വിജയത്തിന്‍റെ അളവ് കോല്‍ അതിനു ലഭിക്കുന്ന കളക്ഷന്‍ ആണെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഇവയില്‍ പലതും ഉണ്ടാകില്ല .എങ്കില്‍ കൂടി ഈ സിനിമകള്‍ എല്ലാം എന്‍റെ സിനിമ ആസ്വാദന രീതികളോട് ചേര്‍ന്ന് പോകുന്ന ഒന്നായിരുന്നു .അതുകൊണ്ടുതന്നെ ഇവയെല്ലാം 2013 ലെ എന്‍റെ ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ വന്നത് .
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment