Tuesday, 11 August 2020
1261. Becky (English, 2020)
Monday, 10 August 2020
1260. Sully: Miracle on the Hudson (English, 2016)
1260. Sully: Miracle on the Hudson (English, 2016)
Drama.
ക്യാപ്റ്റൻ ചീസ്‌ലി ഒരിക്കലും തോൽക്കാൻ തയ്യാറല്ലായിരുന്നു.അയാൾ 2009 ൽ തന്റെ 42 വർഷത്തെ പരിചയ സമ്പന്നത ഉപയോഗിച്ചു നടത്തിയ നീക്കം രക്ഷിച്ചത് 155 ഓളം ആളുകളുടെ ജീവൻ ആയിരുന്നു.പക്ഷെ ഹീറോ ആയി എല്ലാവരും അയാളെ കാണുന്ന സമയം തന്റെ വിചിത്രം എന്നു തോന്നിക്കുന്ന തീരൂമാനത്തിനു പുറകിലെ പ്രായോഗിക വശങ്ങളെ കുറിച്ചു വിശദീകരണം നൽകാനും ബാധ്യസ്ഥൻ ആയിരുന്നു.
ശരിക്കും ഒരു ഫീൽ ഗുഡ് സിനിമ എന്നത് കൂടാതെ തക്ക സമയത്തു ഉചിതമായ തീരുമാനങ്ങൾ കൃത്യതയോടെ ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു നല്ല ചിത്രം ആണ് സള്ളി.ടോം ഹാങ്ക്സിന്റെ മികച്ച കഥാപാത്രം അല്ലായിരുന്നിരിക്കാം സള്ളിയിലെ കഥാപാത്രം.പക്ഷെ ചിത്രത്തിന്റെ കഥയുമായി വരുമ്പോൾ അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുക ആണെന്ന് തോന്നി.
ശാസ്ത്രീയമായ കണ്ടെത്തലുകൾക്കും അപ്പുറം ഉള്ള മനുഷ്യന്റെ മനസാനിധ്യം.അതിന്റെ ശക്തി, ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് അങ്ങനെ ഒരു മുഖം ആണ് സിനിമ കഴിയുമ്പോഴും മനസ്സിൽ തങ്ങി നിൽക്കുക.സള്ളി കാണാത്തവർ ആയി അധികം ആളുകൾ ഉണ്ടാകില്ല.എന്നാലും കാണാത്തവർ ഉണ്ടെങ്കിൽ കണ്ടോളൂ.ഒരു ഫീൽ ഗുഡ് ത്രില്ലർ ആണ് ചിത്രം.കണ്ടിരിക്കേണ്ട ഒന്നു.
യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം ആണ് ക്ലിന്റ് ഈസ്റ്റവുഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
MH Views Rating 3.5/5
ചിത്രത്തിന്റെ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.
Saturday, 8 August 2020
1259. Bell Bottom (Kannada, 2019)

1259. Bell Bottom (Kannada, 2019)
Mystery,Thriller
സിനിമ ഇറങ്ങിയ സമയം മുതൽ ഉണ്ടായ നല്ല അഭിപ്രായങ്ങൾ കാരണം കാത്തിരുന്നു കണ്ട സിനിമ ആണ് Bell Bottom.പോസ്റ്ററിൽ നിന്നും 80 കളിലെ കഥയാണ് എന്നു ഒരു ഐഡിയ മാത്രം ആണ് ഉണ്ടായിരുന്നതും.
സിനിമ കാണാൻ തുടങ്ങി.അതേ.80 കളിലെ കഥ തന്നെ.ദൂരദർശൻ, ഓഡിയോ കാസറ്റ്,സ്‌കൂട്ടർ,ജാവ ബൈക്, ബെൽ ബോട്ടം പാന്റ് അങ്ങനെ എല്ലാം ആ കാലഘട്ടം തന്നെ.ഇതൊക്കെ കാണുമ്പോൾ കഥ പഴയത് ആണോ എന്നൊരു തോന്നൽ ഉണ്ടാകുമോ?കഥ ഒക്കെ അൽപ്പം പഴയതാണ്.രാജ്കുമാറിന്റെ ഡിറ്റക്ട്ടീവ് സിനിമകളും കുറ്റാന്വേഷണ നോവലുകളും ഇഷ്ടമുള്ള പോലീസുകാരന്റെ മകൻ ദിവാകരന് വലുതാകുമ്പോൾ ഒരു ഡിറ്റക്ട്ടീവ് ആകണം എന്നാണ് ആഗ്രഹം.പക്ഷെ ജോലിക്കൊന്നും പോകാതെ സ്വപ്നം മാത്രം കാണുന്ന മകന് 'അമ്മ സെന്റിമെന്റ്‌സ് ഉപയോഗിച്ചു സ്വപിതാവ് പോലീസിൽ ജോലി നേടി കൊടുത്തു.അതും പാറാവുകാരൻ ആയി. ദിവാകരന് തന്റെ ഇപ്പോഴത്തെ ജോലിയിൽ നിന്നും സ്വന്തം സ്വപ്നങ്ങൾ തേടി പോകാൻ കഴിയുമോ?അതിനുള്ള അവസരം എങ്ങനെ വരും?അതാണ് ബാക്കി ഉള്ള സിനിമയുടെ കഥ.
സൂക്ഷ്മമായി ഒരു കേസ് അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സീരിയസ് അന്തരീക്ഷം അല്ല ചിത്രത്തിനുള്ളത്.തമാശകളും ഒക്കെ ആയി കുറെ ഏറെ കഥാപാത്രങ്ങൾ.എല്ലാവരും മികവ് പുലർത്തി എന്നു തന്നെ പറയാം.ഒട്ടും മുഷിപ്പിക്കാതെ, കഥയിൽ പലപ്പോഴും പ്രേക്ഷകന് ചിന്തിക്കാൻ ഉള്ളതും ട്വിസ്റ്റുകളും എല്ലാം നല്ല രീതിയിൽ നൽകി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഋഷഭ് ഷെട്ടിയുടെ മുഖ്യ കഥാപാത്രം നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.അവസരം കിട്ടിയാൽ കണ്ടു നോക്കണം.ഇഷ്ടമാകും.പലരും കണ്ടതാണ് എന്നറിയാം.ഹൈപ് അത്ര മാത്രം ഉണ്ടായിരുന്നല്ലോ?അതിനോട് എന്തായാലും നീതി പുലർത്തി ഒപ്പം എനിക്ക് ചിത്രം ഇഷ്ടമായി.
MH Views Rating : 4/5
ചിത്രത്തിന്റെ ലിങ്ക് t.me/mhviews ൽ ലഭ്യമാണ്.





