Thursday, 14 November 2013

61.THIRA (MALAYALAM,2013)

THIRA(MALAYALAM,2013),|Thriller|Crime|,Dir:-Vineeth Sreenivasan,*ing:-Shobhana,Dhyan

  തിരിച്ചു വരവ് ഗംഭീരമാക്കി ശോഭനയും ;കുട്ടികളികളില്‍ നിന്നും മാറി വിനീതും ..
     ട്രെയിലറും ഗാനങ്ങളും തന്ന പ്രതീക്ഷയോടെ ആണ് തിര കാണാന്‍ പോയത് .മൂന്നു ഭാഗങ്ങള്‍ ഉള്ള മലയാളത്തിലെ ഒരു ത്രില്ലറിലെ ആദ്യ ഭാഗം എന്നുള്ളത് പ്രതീക്ഷ കൂട്ടുകയും ചെയ്തു.എന്തായാലും നിരാശപ്പെടുത്തിയില്ല തിര .തിര ഒരു അനുഭവം ആയിരുന്നു .ഒരു ശക്തമായ നായിക കഥാപാത്രത്തിന് ഒരു സിനിമയില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നുള്ളതിന്റെ തെളിവ് .ശരിക്കും എല്ലാവരും ആഘോഷിക്കേണ്ടത് ഈ നടിയുടെ തിരിച്ചു വരവ് ആണ് .അത്തരത്തില്‍ ഒരു സിനിമ ആണ് വിനീത് അവര്‍ക്കായി ഒരുക്കിയിരുന്നതും.ശരിക്കും ഞെട്ടിപ്പിക്കുന്ന അഭിനയത്തോടെ ശോഭന ഒരിക്കല്‍ കൂടി മലയാളത്തിലെ ഏറ്റവും കഴിവുള്ള നടി താന്‍ ആണെന്ന് അടിവരയിടുന്നു ഈ സിനിമയില്‍ കൂടി .

      പതിവ് മസാല കൂട്ടുകളില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ എല്ലാവരുടെയും കണ്‍ മുന്നില്‍ നടക്കുന്ന ഒരു ദുഷിച്ച സംഭവത്തെ ഒരു ത്രില്ലര്‍ സിനിമയിലൂടെ വിനീത് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു .സമൂഹത്തിലെ പലരുടെയും അല്‍പ്പ നേരത്തെ സന്തോഷത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്ന വ്യവസ്ഥിതിക്കെതിരെ ഉള്ള ഒറ്റയാള്‍ പോരാട്ടത്തില്‍ ആണ് രോഹിണി അഥവാ മായി എന്ന കഥാപാത്രം നടത്തുന്നത്.ഒരു പ്രത്യേക സാഹചര്യത്തില്‍ നവീന്‍ എന്ന ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു നിയോഗം പോലെ രോഹിണിയുടെ കൂടെ ചേര്‍ന്ന് അവര്‍ക്കെതിരെ പോരാടേണ്ടി വരുന്നു .സിനിമയില്‍ രോഹിണി പറയുന്നത് പോലെ "എല്ലാവര്‍ക്കും കണ്ണുണ്ട് ...എന്നാല്‍ അത് അവരെ ബാധിക്കുമ്പോള്‍ മാത്രം ആണ് കാണുന്നത് എന്ന് ".അതാണ്‌ ഈ സിനിമയുടെ മുഖ്യ കഥയും .

   വിനീതിന്‍റെ അനുജന്‍ ,ശ്രീനിവാസന്‍റെ മകന്‍ എന്ന ലേബലില്‍ വന്ന ധ്യാന്‍ തന്‍റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട് .എടുത്തു പറയേണ്ടത് ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകനെ കുറിച്ചാണ് .എന്ത് ഭംഗിയായി ആണ് ഷാന്‍ ആ സിനിമയുടെ മൂഡ്‌ ഒരു നിമിഷം പോലും കളയാതെ സംഗീതം ഒരുക്കിയിരിക്കുന്നത് .പ്രതീക്ഷിച്ചത് പോലെ തീരാതെ നീളുന്നെ പാട്ടും ഗംഭീരമായി ..വിനീതിനെ സമ്മതിച്ചിരിക്കുന്നു ...രണ്ടാം ഭാഗത്തിനായി ഒരു കഥ ഒരുക്കിയാണ് വിനീത് ഈ ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് ".മലര്‍വാടിയി"ലെ സൌഹൃദവും  "തട്ടതിന്‍ മറയത്തിലെ" പൈങ്കിളിയ്ക്കും ശേഷം വിനീത് തീര്‍ച്ചയായും മാറിയിരിക്കുന്നു .അതിന്‍റെ തെളിവാണ് ഈ സിനിമ .ഇടയ്ക്ക് ചില ടെക്ക്നിക്കല്‍ സംഭവങ്ങള്‍ ചിലര്‍ക്കൊക്കെ മനസ്സിലായില്ല എന്ന് തോന്നി .അത് പോലെ ഇടയ്ക്കുള്ള ക്യാമറ ഷേക്കും ..ജോമോന്‍ എന്തായാലും അതൊഴിച്ചു നിര്‍ത്തിയാല്‍ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്.ഒന്നുമില്ലെങ്കിലും ജോമോന്റെ പേര് എഴുതി കാണിച്ചപ്പോള്‍ നല്ല കയ്യടി ഉണ്ടായിരുന്നു . .എഡിറ്റിങ്ങും മികച്ചതായിരുന്നു .ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കി ഈ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള സഞ്ചാരം ഭംഗിയായി അതില്‍ നിര്‍വഹിച്ചിട്ടുണ്ട് .

   മണിച്ചിത്രത്താഴ് പോലെ ഉള്ള ചിത്രത്തില്‍ അഭിനയിച്ചു ഒരു വിസ്മയമായ നാഗവല്ലിയ്ക്ക് ശേഷം ശോഭനയ്ക്ക് ലഭിച്ച ഏറ്റവും ശക്തമായ കഥാപാത്രം ആണ് ഇത് .നല്ല രസമുണ്ടായിരുന്നു അവരുടെ അഭിനയം .നിശ്ചയദാര്‍ഢ്യം നിഴലിക്കുന്ന കണ്ണുകളും ആത്മവിശ്വാസം തുളുമ്പുന്ന സ്ത്രീയായും അവര്‍ കയ്യടി മുഴുവന്‍ സ്വന്തമാക്കി.ഇടയ്ക്കുള്ള പഞ്ച് ടയലോഗ്സിനു ഒക്കെ ശോഭനയ്ക്ക് നല്ല കയ്യടി ആയിരുന്നു  .തിയറ്ററില്‍ പോയി കാണുക ഈ ചിത്രം .ആദ്യ ദിവസം ആയിട്ട് പോലും അധികം ആളുകള്‍ ഒന്നും ഇല്ലായിരുന്നു .എന്തായാലും രണ്ടാം ഭാഗം ഇതിനെ ലിങ്ക് ചെയ്തു കൊണ്ട് തന്നെ ആണ് .എന്തായാലും നല്ല ഒരു കയ്യടിയോടു കൂടി തന്നെ ഈ ചിത്രം അവസാനിപ്പിച്ചു ...പശ്ചാത്തലത്തില്‍ "തീരാതെ തീരുന്നേ " പാട്ടും. എന്തായാലും വര്‍ഷാവസാനം വരുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ മികച്ചതാകുന്നുണ്ട്  ...എന്‍റെ മാര്‍ക്ക് ഈ ചിത്രത്തിന് 8.5/10!!

  More reviews @ www.movieholicviews.blogspot.com

Monday, 11 November 2013

60.MIXED REVIEWS 1 |NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013)

 |NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013)

പലപ്പോഴായി കണ്ട മൂന്നു ചിത്രങ്ങളുടെ റിവ്യൂ ആണ് ഈ പോസ്റ്റ്‌ .ഒരു വിശദമായ റിവ്യൂ ഇടാനും മാത്രം  ഒന്നും ഇല്ലാത്ത ചിത്രങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .

1)NOW YOU SEE ME (ENGLISH,2013) |Crime | Mystery | Thriller| ,Dir:- Louis Leterrier,*ing :- Jesse EisenbergCommonMark Ruffalo

വളരെയധികം നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ് ഇത് .Prestige പോലെ മാജിക് പ്രധാന തീം ആയി വരുന്ന ഒരു ചിത്രമാണ് ഇതും.ഈ സിനിമ കൈകാര്യം ചെയ്യുന്നത് മാജിക്കിലൂടെ വന്‍ രീതിയില്‍ ഉള്ള മോഷണങ്ങള്‍ നടത്തുന്ന നാല് മാജിക്കുകാരുടെ കഥയാണ്.നിയമപാലകരെയും ജനങ്ങളെയും സാക്ഷിയാക്കി അവര്‍ മൂന്നു മോഷണങ്ങള്‍ നടത്തുന്നു  .അതി വിദഗ്ധമായി എല്ലാവരെയും ഇളിഭ്യരാക്കി തങ്ങളുടെ ജോലിയും തീര്‍ത്തു പോകുന്ന നാല് ഹോര്‍സ്മാന്‍ എന്ന് വിളിക്കുന്ന ഇവരുടെ  മാജിക് പ്രകടനങ്ങള്‍ എല്ലാം കാണാന്‍ നല്ല രസമുണ്ട് .മോര്‍ഗന്‍ ഫ്രീമാന്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍ .വളരെയധികം stylish ആയി എടുത്തിരിക്കുന്ന ഈ ചിത്രം Prestige പോലെ മികച്ചതല്ലെങ്കിലും ഒരു പ്രാവശ്യം കാണാവുന്ന ചിത്രമാണ് .ഈ നാലു പേരുടെയും മോഷണങ്ങള്‍ക്ക്  പിന്നില്‍ ഉള്ള ഉദ്ദേശവും ആരാണ് ഇവരെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത് എന്നും ഉള്ള അന്വേഷണം ആണ് ബാക്കി ചിത്രം .ഒരു typical ഹോളിവുഡ് ക്രൈം ത്രില്ലര്‍ എന്ന് പറയാവുന്ന ഒരു ചിത്രം ആണിത് .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 6.5/10 !!

2)GROWN UPS 2(ENGLISH,2013) |Comedy|,Dir:- Dennis Dugan,*ing:- Adam SandlerKevin JamesChris Rock

  ഹോളിവുഡിന്റെ ദിലീപ് എന്ന് വിളിക്കാവുന്ന നടനാണ്‌ ആദം സാണ്ടലര്‍ കുറേ മണ്ടത്തരങ്ങളും പിന്നെ അവസാനത്തെ ഹീറോയിസവും ഒക്കെ ആണ് ആദം ചിത്രങ്ങളിലും ഉള്ളത്.എന്നാല്‍ ചിരിക്കാന്‍ മാത്രമായി സിനിമ കാണുന്നവര്‍ക്ക് തീര്‍ച്ചയായും കാണാന്‍ പറ്റിയ ചിത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നതൊക്കെ .Grown Ups എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി വന്ന ഈ ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി സ്വന്തം നാട്ടിലേക്ക് മാറി താമസിക്കുന്ന ആദവും കുടുംബവും പിന്നെ അവരുടെ കൂട്ടുകാരും എല്ലാം അടങ്ങിയ ജീവിതം ആണ് അവതരിപ്പിക്കുന്നത്‌ .ഒരു കടുത്ത ആദം സാണ്ടലര്‍ ആരാധകനായ എനിക്ക് പോലും എന്നാല്‍ ഈ ചിത്രം നിരാശയാണ് സമ്മാനിച്ചത്‌ .വെറും ടോം ആണ്ട് ജെറി രീതിയില്‍ അവതരിപിച്ച ഈ ചിത്രം ആദ്യ ഭാഗത്തിന്റെ അത്ര ഒരു ഉത്സാഹം തരുന്നില്ല.വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു കൂടിയ പഴയ കൂട്ടുകാരുടെ ജീവിതം അവതരിപ്പിച്ച ആദ്യ ഭാഗം ഇടയ്ക്കിടെ ചിരിക്കാന്‍ ഉള്ള വക ഉള്ളതായിരുന്നു .എന്നാല്‍ ബാലിശമായ കുറേ കാര്യങ്ങള അവതരിപ്പിച്ചും ,തങ്ങളുടെ വളര്‍ന്ന കുട്ടികളുടെ കഥകള്‍ അവതരിപ്പിച്ചും വന്ന ഈ ചിത്രം അധികം ചലനം ഉണ്ടാക്കിയില്ല .കെവിന്‍ ജയിംസ് അവതരിപിച്ച കഥാപാത്രത്തിന്റെ മണ്ടനായ മകന്‍റെ കണക്കു കൂട്ടലുകള്‍ മാത്രം ഇടയ്ക്കിടെ ചിരിപ്പിച്ചു .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 4/10 !!

THE INTERNSHIP (ENGLISH,2013),|Comedy|,Dir:-Shawn Levy,*ing:- Vince VaughnOwen WilsonRose Byrne

ഈ ചിത്രം അവതരിപ്പിക്കുന്നത്‌ തങ്ങളുടെ വാച്ച് കമ്പനിയിലെ ജോലി നഷ്ട്ടപ്പെട്ട രണ്ടു മധ്യവയസ്ക്കരുടെ കഥയാണ്.സെയില്‍സ് രംഗത്ത്‌ മികവു കാണിച്ച ഇവര്‍ക്ക് എന്നാല്‍ പെട്ടന്ന് ജോലി നഷ്ട്ടപെട്ടപ്പോള്‍ മറ്റൊരു വഴിയും ഇല്ലാതെ ഇരുന്നപ്പോള്‍ കണ്ട ഗൂഗിള്‍ കമ്പനിയിലേക്കുള്ള internship നു പങ്കെടുക്കുന്നു .ധാരാളം പേര്‍ പങ്കെടുത്ത ആ internship പ്രോഗ്രാമില്‍ മികവു തെളിയിക്കുന്ന ഒരു ഗ്രൂപ്പില്‍ ഉള്ള അഞ്ച് പേര്‍ക്ക് ഗൂഗിളില്‍ ജോലി കിട്ടും എന്നതായിരുന്നു വാഗ്ദാനം അങ്ങനെ അവിടെ ചേര്‍ന്ന അവര്‍ രണ്ടു പേരും ടീം ആക്കാന്‍ ആരും കൂട്ടാത്ത നാല് പേരെയും കൂട്ടി ഒരു ടീം രൂപീകരിക്കുന്നു .പിന്നെ നടക്കുന്ന സംഭവങ്ങള്‍ ആണ് കഥയുടെ ഇതിവൃത്തം .ഗൂഗിള്‍ ഓഫീസ് എന്ന് പറഞ്ഞു കാണിക്കുന്ന കെട്ടിടമൊക്കെ നല്ല രസമുണ്ടായിരുന്നു .ചെട്ടി എന്ന് വിളിക്കുന്ന പ്രോഗ്രാം ഹെഡ് ഒക്കെ ആയുള്ള ഉരസലുകളും എല്ലാം കൊള്ളാമായിരുന്നു .അവര്‍ക്ക് ഗൂഗിളില്‍ ജോലി കിട്ടുമോ എന്നു അറിയാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഈ സിനിമ കാണാം .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 6/10 !!

More reviews @ www.movieholicviews.blogspot.com

This is a review based on movies I had seen at times and they don't need an elaborate review as they all van be considered as mere entertainers.

1)NOW YOU SEE ME (ENGLISH,2013) |Crime | Mystery | Thriller| ,Dir:- Louis Leterrier,*ing :- Jesse EisenbergCommonMark Ruffalo

A movie which had better critics reviews all over.This movie is similar to the Bale and Jackman starer The Prestige except that it lacks a super script which if would have been there this movie would be a classic.This movie narrates the lives of 4 magicians who who were called as The four Horseman.They performed their magic tricks infront of people and during that time it resulted in looting of a huge amount of money.They were interrogated but couldn't find anything from them.The motivation behind these robberies and what happened to them??To know more watch the movie.This is a one time watchable movie.Mainly for the ones who are interested in stylish thrillers.It's background music is good and it suits  the scenes.Morgan Freeman is also there in the star cast.My rating for the movie is 6.5/10!!


2)GROWN UPS 2(ENGLISH,2013) |Comedy|,Dir:- Dennis Dugan,*ing:- Adam SandlerKevin JamesChris Rock

Adam Sandler movies are for a group of people who merely watches a movie to have just fun and entertainment.Most of his movies are like that except the likes of  Reign over me.But I am a die hard fan of Adam Sandler and never missed any of his movies to my belief.The first part ,Grown Ups was a typical Adam Sandler flick with families and friends.Here in the sequel he moved to his hometown to stay with all he had in his life.All the friends are now having matured children.The interesting thing is that they all are friends now.But this movie lacks something all that Adam's movie had to offer.It lacks the overall fun to be the sequel of Grown Ups.The only character that could be a hit in the later parts ,if released would be Kevin James's son.He usually tickled the laughing bones with his excellent mathematical skills.My rating for this movie is 4/10!!

THE INTERNSHIP (ENGLISH,2013),|Comedy|,Dir:-Shawn Levy,*ing:- Vince VaughnOwen WilsonRose Byrne

  This Vince and Own starer movie starts off with both losing their jobs from a watch sales company.When the 2 middle aged men lost their jobs,they had nothing to search off.But an advertisement for the summer internship program from google changed it all.They were permitted to be a part of the program.The offer was that if they could perform well in the tests from google,the team which tops among all groups could get a job in google.But the middle aged men with no suitable technical skills found it difficult to survive with their group which had 3 other people without much skills.The rest of the story deals with how they could achieve and perform.This is also a one time watchable for fun movie lovers.My rating for this movie is 6/10!!

More reviews @ www.movieholicviews.blogspot.com








  




Saturday, 9 November 2013

59.11:14 (ENGLISH,2003)



11:14 (ENGLISH,2003),|Comedy|Crime|Drama|,Dir:Greg Marcks,*ing :-Henry ThomasColin HanksBen Foster

 11:14 സൂചിപ്പിക്കുന്നത് സമയം ആണ് .കുറച്ചു പേരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്ന സമയം .നായകന്‍ ഇവിടെ സമയം ആണ് .സമയത്തിന്‍റെ യാത്ര ചിലര്‍ക്ക് മരണത്തിലേക്കും ,ചിലര്‍ക്ക് ഒളിച്ചോടല്‍ നടത്തുവാനും മറ്റു ചിലര്‍ക്ക് ജീവിതത്തിലേക്കും ഉള്ള വഴിയാണ് .സമയം യോജിപ്പിക്കുന്ന ജീവിതങ്ങള്‍ പലതുണ്ടാകാം .നമ്മുടെ ഓരോ പ്രവര്‍ത്തിയിലും സമയം ഒരു ഘടകം ആയി വരുകയും അതെ സമയത്ത് തന്നെ മറ്റു ചിലരുടെ  പ്രവര്‍ത്തികള്‍ നമ്മുടെ പ്രവര്‍ത്തികളെ നല്ലതോ മോശമോ ആയ രീതിയില്‍ സ്വാധീനിക്കുമ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു ..11:14  ഇത്തരം ഒരു ആശയം ചര്‍ച്ച ചെയ്യുന്ന ഒരു നല്ല ത്രില്ലര്‍ ആണ് .

   രാത്രി 11:14  മദ്യപിച്ച് കാര്‍ ഓടിക്കുന്ന ജാക്ക്..കൂടെ ഫോണിലൂടെ ഉള്ള സംസാരവും .പെട്ടന്ന് എന്തോ വന്നു കാറിന്‍റെ മുന്നില്‍ ഇടിച്ചത് പോലെ ഉള്ള ശബ്ദവും കേട്ടു .നിയന്ത്രണം വിട്ട കാര്‍ ജാക്ക് നിയന്ത്രണാതീതം ആക്കിയെങ്കിലും പുറത്തേക്കു ഇറങ്ങി നോക്കിയാപ്പോള്‍ കണ്ടത് ഒരു ശവശരീരം .തന്‍റെ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു എന്ന് മനസ്സിലാക്കിയ ജാക്ക് പരിഭ്രാന്തനായി.അപ്പോള്‍ തന്‍റെ അടുത്തേക്ക് ഒരു കാര്‍ വന്നു നിര്‍ത്തുന്നത് കണ്ട് ജാക്ക് ആ ശവശരീരം ഒളിപ്പിക്കുന്നു .കാറില്‍ വന്ന സ്ത്രീ ജാക്ക് ഇടിച്ചത് ഒരു മാനിനെ ആണ് എന്ന് കരുതുന്നു .അവര്‍ ജാക്കിനെ സഹായിക്കാമെന്നു പറയുന്നു .എന്നാല്‍ ജാക്ക് അത് നിരസിക്കുന്നു.അവര്‍ പോലിസിനെ വിളിക്കാന്‍ വേണ്ടി പോയപ്പോഴും ജാക്ക് സമ്മതിക്കുന്നില്ല.എന്നാല്‍ പോലിസ് ചീഫ് തന്‍റെ സുഹൃത്താണ് എന്ന് പറഞ്ഞ് ആ സ്ത്രീ തന്‍റെ ഇതുവരെയും ഉപയോഗിക്കാത്ത ഫോണില്‍ നിന്നും വിളിച്ച് പോലിസിനെ അറിയിക്കുന്നു .അവര്‍ എന്നിട്ട് കാറും ഓടിച്ചു പോകുന്നു .തൊട്ടു പിന്നാലെ പോലീസും എത്തുന്നു .ജാക്ക് അതിനു മുന്‍പ് ആ ശവശരീരം തന്‍റെ കാറിന്‍റെ ഡിക്കിയില്‍ എടുത്തിടുന്നു .എന്നാല്‍ അധികം താമസിയാതെ പോലീസുകാരന്‍ അത് കണ്ടെത്തുന്നു .ജാക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു .എന്നാല്‍ പോലീസ് പിടിയിലായ ജാക്കിനെ പോലീസ്  കയറ്റാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ മറ്റു രണ്ടു പേരെ കാണുന്നു .ഒരു പുരുഷനും സ്ത്രീയും .അവര്‍ ജാക്കിനെ താങ്കളുടെ ഒപ്പം കയാട്ടാന്‍ സാധിക്കില്ല എന്ന് പോലീസിനോട് പറയുന്നു .ഈ സമയം ജാക്ക് രക്ഷപ്പെട്ടു ഓടുന്നു .അതിന്‍റെ ഇടയില്‍ വണ്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പേരും രക്ഷപ്പെടുന്നു .

  ഇതേ സമയം  11:14..മറ്റൊരു സ്ഥലത്ത് രാത്രിയില്‍ ഉള്ള രസത്തിനായി ഒരു കാറില്‍ കറങ്ങാനിറങ്ങിയ മൂന്നു യുവാക്കള്‍ മറ്റൊരു അപകടത്തില്‍ പെടുന്നു .അവരില്‍ ഒരാള്‍ക്ക്‌ അപകടകരമാം വിധം പരുക്കേല്‍ക്കുന്നു .എന്നാല്‍ ആ അപകടത്തില്‍ ഒരു പെണ്‍ക്കുട്ടി മരിക്കുന്നു .ഈ രണ്ടു അപകടങ്ങളും നടന്നത് ഒരേ സമയത്തായിരുന്നു .എന്നാല്‍ ഈ അപകടങ്ങളിലേക്ക് നയിച്ച സംഭവങ്ങളുടെ പൊരുള്‍ തേടി പോവുകയാണ് ബാക്കി ചിത്രം .അപ്പോള്‍ കഥാപാത്രങ്ങള്‍ മാറുന്നു.അന്ന് നടന്ന ഈ അപകടങ്ങള്‍ ചിലരെ എങ്കിലും രക്ഷപ്പെടുത്തുന്നു .എന്നാല്‍ മറ്റുള്ള ചിലരെ അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ ശിക്ഷിക്കുന്നു .ഈ കഥാപാത്രങ്ങള്‍ എല്ലാം എന്നാല്‍ പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു .അവിടെയാണ് ഈ സിനിമ ഒരു മികച്ച ത്രില്ലര്‍ ആകുന്നതു .പിന്നീട് സിനിമയില്‍ സംഭാവിക്കുന്നതൊക്കെ മികച്ച ഒരു ത്രില്ലര്‍ ആയി അവതരിപ്പിച്ചിരിക്കുന്നു .പരസ്പ്പര ബന്ധം ഇല്ലാത്ത പലരും അന്ന് നടക്കുന്ന മരണങ്ങളില്‍ അര പോലും അറിയാതെ പങ്കാളികള്‍ ആകുന്നു .കോസ്മിക് ലോയുടെ പ്രവര്‍ത്തനം പോലെ അവര്‍ എല്ലാം തങ്ങളുടെ ജീവിതത്തില്‍ ചെയ്ത പ്രവര്‍ത്തികളുടെ ഫലങ്ങള്‍ ,ചെയ്ത തെറ്റിന്റെ കാഠിന്യം അനുസരിച്ച് അനുഭവിക്കുന്നു .അന്ന് രാത്രി 11:14 ന് സംഭവിച്ച അപകടങ്ങളുടെ ചുരുളഴിക്കുന്നു ബാക്കി കഥ.

 ഞാന്‍ കണ്ടത്തില്‍ വച്ച് മികച്ച ത്രില്ലറുകളില്‍ ഒന്ന് എന്ന് തീര്‍ച്ചയായും പറയാവുന്ന ഒന്നാണ് ഈ ചിത്രം .കഥയെക്കാളുപരി തിരക്കഥ ആണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് .പ്രതീക്ഷിക്കാനാവാത്ത പലതും ഈ ചിത്രത്തില്‍ പിന്നീട് നമുക്ക് കാണുവാന്‍ സാധിക്കും."ഈ അടുത്തക്കാലത്ത് ഇറങ്ങിയ ഒരു മലയാള സിനിമയിലെ ഒരു പ്രധാന ഭാഗം ഇതില്‍ നിന്നും കടം കൊണ്ടതാണെന്ന് കരുതുന്നു" .. .പലപ്പോഴും ജീവിതം പോലും ഇത് പോലെ അസംഭവ്യം ആയ സംഭവങ്ങള്‍ നടക്കാനുള്ള വേദി ആണെന്ന് ഈ ചിത്രം സ്ഥാപിക്കുന്നു .അല്‍പ്പം പോലും മടുപ്പിക്കാതെ ചിത്രത്തെ നമ്മോട് അടുപ്പിക്കുവാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് .11:14 ഒരു മികച്ച ത്രില്ലര്‍ ആണ് .ഞാന്‍ ഇതിനു കൊടുക്കുന്ന മാര്‍ക്ക് 7/10..

Time..The word that captures the entire essence of life.here 11:14 represents time.11:14 witnessed a pair of accidents in which a group of people happens to be a part off.The acts of some people might result in one's acts..sometimes in a good or else,in a bad way.The incidents that lead to the 11:14 accidents have such an impact from the view of each person and each one bears a different story.

  The time was 11:14 and Jack was driving his car after drinking and talking on the phone.When the clock showed 11:14 suddenly Jack hit on something before he could do understand what had happened.Jack made the car to be in his control..But what he  saw was a dead body lying on the ground.Meanwhile a car appeared near him and it was driven by a lady who offered help to Jack thinking that jack hit a deer.She didn't see the body.She said that she would call the Police chief from her phone which she never used for calling to the Police chief as he was her friend.She then drove away.Jack took the body and put it in his car dicky.But the Police arrived in the scene soon after and he found out that Jack's car had a dead body.Jack was arrested and he was taken to the Police car.It had two persons in the driver seat.One was a lady and the other ,a man.They were not willing to make Jack sit with them.During the confusion jack escaped from there and when the Policeman ran after him,the other two also escaped.

 Another place...same time 11:14..3 youngsters were on their nigh out dirty stuffs in a car.But the car hit a girl and she was dead.One of the youngsters was badly injured.My story ends here.The rest of the film tells a lot about these accidents that happened at the same time.A bunch of people got involved in these 2 accidents for various reasons and they got for what they did .Some cosmic law force happened in that place which made them all to have the best for their deeds.This is a real thriller which glues us to our seats.No time be idle while watching this  movie as these characters makes us to expect and experience a real thrilling movie.A nice try for all the thriller movie lovers.My rating for the movie is 7/10!!

More reviews @ www.movieholicviews.blogspot.com
   

Thursday, 7 November 2013

58.PHILIPS AND THE MONKEY PEN(MALAYALAM,2013)


PHILIPS AND THE MONKEY PEN(MALAYALAM,2013),Dir:-Shanil Muhammed , Rojin,*ing:-Ryan Philip,Jayasurya,Remya Nambeeshan

JUST GET INTO A CHILD'S SHOE എന്ന് പറഞ്ഞു തുടങ്ങുന്ന ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കി പെന്‍ ശരിക്കും അങ്ങനത്തെ ഒരു അവസ്ഥയില്‍ കാണേണ്ട ഒരു ചിത്രം ആണ് .ചില്ലര്‍ പാര്‍ട്ടി പോലുള്ള സിനിമകള്‍ കാണുമ്പോള്‍ ഉള്ള അതേ രീതിയില്‍ മനസ്സിനെ പാകപ്പെടുത്തണം ഈ ചിത്രം കാണുമ്പോള്‍ .കാരണം ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എല്ലാം കുട്ടികളാണ് .ഒരു കുട്ടിക്കളിയുടെ അപ്പുറത്ത് അവര്‍ സമൂഹത്തില്‍ ചെറു പ്രായത്തില്‍ എന്തൊക്കെ ചെയ്യുന്നു എന്ന് കാണിക്കുന്ന ഒരു ചിത്രം .കുസൃതിയുടെ ലോകത്ത് നിന്നും കയ്പേറിയ സത്യതെക്കാളും അതി മധുരം ഉള്ള കള്ളത്തരത്തിന് എന്തൊക്കെ  അത്ഭുതങ്ങള്‍ കാണിക്കുവാന്‍ സാധിക്കും എന്ന് ഈ ചിത്രം പറയുന്നു .

 റയാന്‍ ഫിലിപ് എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ഏറ്റവും വലിയ ശത്രു കണക്കും ,ഹോം വര്‍ക്ക് ചെയ്യാത്തതിന് ശിക്ഷിക്കുന്ന കണക്ക് മാഷും ആണ് .പുതു തലമുറ ;എന്തിനും ഏതിനും സംശയം ചോദിക്കുന്ന ,സ്വയം ഉത്തരങ്ങള്‍ നല്‍കുന്ന ഒരു തലമുറയുടെ വക്താവാണ്‌ ക്രിസ്തിയാനിയായ അപ്പന്റെയും മുസ്ലീം ആയ അമ്മയുടെയും മകനായ റയാന്‍ .ചെറുപ്രായത്തില്‍ തന്നെ റയാന്റെ മാതാപിതാക്കള്‍ ആകേണ്ടി വന്നവര്‍ തന്‍റെ മകനെ വളര്‍ത്തുന്ന രീതി കാരണം അല്‍പ്പം കുസൃതി ഉള്ള പയ്യന്‍ .അങ്ങനെ ഇരിക്കെ അവന്‍റെ ജീവിതം മാറ്റി മറിച്ച് കൊണ്ട് അവനൊരു മങ്കി പെന്‍ കിട്ടുന്നു .അതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം ബാക്കി പറയുന്നത് .

ഫാന്ടസ്സിയുടെ അകമ്പടിയോടെ ഒരു മുത്തശ്ശി കഥ പോലെ പറഞ്ഞു പോയിരിക്കുന്നു ഈ ചിത്രം .നമ്മുടെ എല്ലാം ഉള്ളില്‍ ഒരു കൊച്ചു കുട്ടി ഉണ്ടാകും.റയാനെ പോലെ കുസൃതികളും കാണിച്ച്നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടി .അത് കൊണ്ട് തന്നെ പുതുമുഖ  സംവിധായകര്‍ ഒരുക്കിയ ഈ ചിത്രം എല്ലാവരെയും ആകര്‍ഷിക്കുമായിരിക്കും .കുടുംബ പ്രേക്ഷകര്‍ ഈ അടുത്തായി ചിരിച്ചുല്ലസിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല .തന്നെ സ്വയം കണ്ടെത്തുന്ന ഈ കുട്ടിയുടെ കഥ കുടുംബ ബന്ധങ്ങള്‍ ,Trivandrum Lodge ലെ കുട്ടി പ്രണയം ,കുട്ടികളുടെ കുസൃതികള്‍ എന്നിവയിലൂടെ യാത്ര ചെയ്യുന്നു .സ്വന്തം കുട്ടിക്കാലവും ഇപ്പോള്‍ ഉള്ള തലമുറയ്ക്ക് ലഭിച്ചിരിക്കുന്ന ജീവിത സാഹചര്യങ്ങളും തമ്മില്‍ ഉള്ള വ്യത്യാസം ഈ ചിത്രത്തില്‍ കാണാം .കംപ്യുട്ടര്‍ എന്ന യന്ത്രത്തിന്റെ അകത്തു എന്താണ് ഉള്ളതെന്ന് എന്ജിനീയറിംഗ് പഠിക്കാന്‍ മാത്രം പോയപ്പോള്‍ കണ്ട എനിക്ക് ഇപ്പോള്‍ ഉള്ള കുട്ടികള്‍ RAM ന്‍റെ സ്പീഡ് എത്ര ആണെന്ന് ചോദിക്കുമ്പോള്‍ തോന്നുന്ന അതേ കൌതുകം ആണ് ഈ ചിത്രത്തില്‍ മൊത്തം .

 കുസൃതിയായ റയാനായി വന്ന റയാന്‍ ഫിലിപ് എന്ന ന്യൂ ജെനറേഷന്‍ നായകന്‍ തന്‍റെ ഭാഗം വൃത്തിയായി ചെയ്തു .നവരസങ്ങള്‍ കാണിക്കുവാന്‍ ഉള്ള പ്രായം ഒന്നും ആകാത്ത ആ കുട്ടി റയാനായി നല്ല പ്രകടനം ആണ് കാഴ്ച വച്ചത് .റയാന്റെ കൂട്ടുകാരനായി വരുന്ന ജുഗ്ഗു ഇടയ്ക്ക് ചിരി ഉണര്‍ത്തി .ജയസൂര്യ ഈ വേഷം ചെയ്തതിന് സമ്മതിച്ചേ തീരു ..അഭിനയ മികവു കൊണ്ടല്ല .ഇത്തരം ഒരു ചിത്രത്തില്‍ ചെറുതായ ഒരു വേഷം സ്വീകരിച്ചതില്‍ ഉള്ള മനസ്സ് .ജോയ് മാത്യു സ്ഥിരം കര്‍ക്കശക്കാരനായ വേഷത്തിലും ,രമ്യയുടെ അമ്മ വേഷം എന്നിവ ചെറുതായിരുന്നു എങ്കിലും അവര്‍ എല്ലാം ആ കുട്ടികളുമായി ഇണങ്ങി പോയെന്നു തോന്നുന്നു .

 ഈ ചിത്രം നിര്‍മ്മിക്കാന്‍ മുന്നോട്ടു വന്ന വിജയ്‌ ബാബു ,സാന്ദ്ര തോമസ്‌ എന്നിവരെ സമ്മതിക്കണം .കേരളം പോലെ ഉള്ള ഒരു പ്രേക്ഷക സമൂഹം ഈ ചിത്രത്തെ എങ്ങനെ സമീപിക്കും എന്നുള്ളത് ഒരു ചോദ്യ ചിഹ്ന്നമായി ഇപ്പോഴും നില്‍ക്കുന്ന ഈ സമയത്ത് .ശക്തമായ ഒരു തിരക്കഥ ഇല്ലാത്തത് ഒരു പോരായ്മയായി തോന്നാമെങ്കിലും ആദ്യം പറഞ്ഞത് പോലെ ഒരു കുട്ടിയുടെ രീതിയില്‍ മനസ്സിനെ പാകപ്പെടുതിയാല്‍ മാറാവുന്ന സംഭവമേ ഉള്ളു .ബാക്ക് ഗ്രൌണ്ട് മ്യുസിക് ഒക്കെ സന്ദര്‍ഭത്തിനനുസരിച്ച് നന്നായിരുന്നു ...പാട്ടുകള്‍ അധികം മനസ്സില്‍ പതിഞ്ഞില്ല എന്നൊരു പോരായ്മയും പറയാം .മുതിര്‍ന്നവരെക്കാളും  കുട്ടികളെ ലക്‌ഷ്യം വച്ചിറങ്ങിയ ഒരു ചിത്രം ആയിരുന്നു ഇത് .

 യുടൂബ് ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഒരു കൌതുകം തോന്നിയത് കൊണ്ടാണ് ഈ സിനിമയ്ക്ക് പോയത് .നല്ല പരസ്യങ്ങള്‍ ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായി .ടി ഡി ദാസന്‍ ,101 ചോദ്യങ്ങള്‍ ,മഞ്ചാടിക്കുരു എന്നീ ചിത്രങ്ങള്‍ ഇതിലും എത്രയോ മികച്ചതാണ് .എങ്കിലും മാര്‍ക്കറ്റ് വാല്യു ഉള്ള നടീ നടന്മാരും നല്ല പരസ്യങ്ങളും ആ ചിത്രങ്ങള്‍ക്ക് ഇല്ലായിരുന്നു എന്ന് തോന്നുന്നു .ഓര്‍മയില്ലേ സിദ്ധാര്‍ത് ശിവ എന്ന സംവിധായകന്‍ തന്‍റെ ദേശിയ അവാര്‍ഡ് കിട്ടിയ 101 ചോദ്യങ്ങള്‍ക്ക് തിയറ്റര്‍ കിട്ടാത്തതില്‍ വിഷമിച്ചത് .എന്തായാലും ഈ ചിത്രത്തിന് ആ ഗതി ഉണ്ടായില്ല .കുട്ടികളോടൊപ്പം അവരുടെ ചിന്തകളും ചിരികളുമായി കണ്ടിരിക്കാവുന്ന ഒരു ചിത്രം .ഇതില്‍ മാസ്സ് കോമഡി ,ആക്ഷന്‍ അങ്ങനെ ഒന്നും ഇല്ല .അത്തരം ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ ഈ ചിത്രം കാണാത്തിരിക്കുകയാവും നല്ലത് .അല്ലെങ്കില്‍ മൌത്ത് പബ്ലിസിറ്റിയിലൂടെ ഈ ചിത്രവും തകരാന്‍ സാധ്യത ഉണ്ട്..എന്തായാലും ഒരു കുട്ടിയുടെ മനസ്സുമായി ഈ ചിത്രത്തിന് പോവുക ..ഇഷ്ട്ടപ്പെടും..എന്തായാലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം ...ഞാന്‍ ഇതിനു കൊടുക്കുന്ന മാര്‍ക്ക് 8/10 !!

More reviews @ www.movieholicviews.blogspot.com

Wednesday, 6 November 2013

57.TRULY HUMAN (DANISH,2001)

TRULY HUMAN (DANISH,2001),|Drama|Fantasy|,Dir:- Åke Sandgren,*ing :- Nikolaj Lie KaasPeter MygindSusan Olsen 

Dogme 95 എന്ന നവീന  സിനിമ രീതിയില്‍ നിര്‍മ്മിച്ച ഡാനിഷ് ചിത്രമാണ് Truly Human.Dogme 95 എന്നുള്ള സിനിമ സമ്പ്രദായം യാഥാസ്ഥിതിക സിനിമ രീതികളില്‍ നിന്നും വിഭിന്നം ആണ് .സിനിമയുടെ സെറ്റ് മുതല്‍ ശബ്ദം ,ക്യാമറ ,കളര്‍ ,മ്യുസിക് എന്നിവയില്‍ എല്ലാം പ്രത്യേകമായ രീതികള്‍ ഈ സിനിമകള്‍ അവലംബിക്കാറുണ്ട് .മൊത്തത്തില്‍ ഒരു വ്യത്യസ്ത സിനിമാനുഭവം ആണ് ഈ രീതി പ്രേക്ഷകന് നല്‍കുന്നത് .വെളിച്ചത്തില്‍ പോലും സ്വാഭാവികത കൊണ്ട് വരുന്നതിനാലും ലൈവ് സൌണ്ട് മാത്രം സിനിമയില്‍ ഉപയോഗിക്കുന്നതിലൂടെയും ഒരു സിനിമ എന്ന നിലയില്‍ നിന്നും കൂടുതല്‍ യാഥാര്‍ത്യങ്ങള്‍ അവതരിപ്പിക്കാന്‍ ഉള്ള ഒരു വേദി ആയി മാറാന്‍ ഇവയ്ക്കു സാധിക്കുന്നുണ്ട് .അത്തരത്തില്‍ ഒരു കെട്ടുകഥ പോലെ തോന്നിക്കുന്ന ചിത്രമാണെങ്കില്‍ പോലും അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ സാമൂഹിക കാഴ്ചപ്പാടുകള്‍ മൂലം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ചിത്രമാണ് Truly Human.

  ഈ ചിത്രത്തിലെ നായകന്‍ അദൃശ്യനായി ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്ന ആളാണ് .അയാളെ കാണാന്‍ ആകെ സാധിക്കുന്നത് ലിസ എന്ന പെണ്‍കുട്ടിയ്ക്ക് മാത്രമാണ് .ലിസ അവളുടെ മാതാപിതാക്കള്‍ അബോര്‍ട്ട് ചെയ്ത  മുതിര്‍ന്ന സഹോദരനായാണ് അയാളെ കാണുന്നത്.ലിസയുടെ ഈ അദൃശ്യനായ സഹോദരന് കുട്ടികളെ വലിയ ഇഷ്ടവും ആണ് .എന്നാല്‍ ഒരു ദിവസം ഒരു കാറപകടത്തില്‍ ലിസ മരിക്കുന്നു .പിന്നീട് പുതുക്കി പണിയുവാന്‍ വേണ്ടി ലിസ താമസിച്ചിരുന്ന ആ കെട്ടിടം ഇടിച്ചു തകര്‍ക്കുന്നു .ചുവരുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ആ മനുഷ്യന്‍ അവിടെ നിന്നും പുറത്തു കിടക്കുന്നു .മരിച്ചതിനു ശേഷം മാലാഖയായി മാറിയ ലിസ അയാളോട് "എനിക്ക് ഒരു മനുഷ്യന്‍ ആകണം "എന്ന് എല്ലാവരോടും പറയാന്‍ ആവശ്യപ്പെടുന്നു .പുറം ലോകവുമായി ഒരു പരിചയവും ഇല്ലാത്ത അയാള്‍ ഒരു ദിവസം ലിസയുടെ അച്ഛനെ വഴിയില്‍ വച്ച് കാണുന്നു .ലിസയുടെ അച്ഛന്‍ അയാളെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിക്കുന്നു .

 മനുഷ്യ സ്വഭാവത്തെ കുറിച്ച് ഒരു അറിവും ഇല്ലാതിരുന്ന അയാള്‍ അവിടെ നിന്നും പലതും പഠിക്കുന്നു .മറ്റുള്ളവര്‍ പറയുന്ന സംഭാഷണങ്ങള്‍ വരെ അയാള്‍ അത് പോലെ തന്നെ പറയുന്നു .ചിന്തിക്കാന്‍ കഴിവില്ലാത്ത അയാള്‍ എല്ലാവരെയും സ്നേഹിക്കുന്നുണ്ട്.. എന്നാല്‍ ഭയം അയാളെ പലപ്പോഴും ആക്രമിക്കുന്നുമുണ്ട് .അയാള്‍ ആ ക്യാമ്പില്‍ വച്ച് മറ്റൊരാള്‍ അയാളുടെ പേരായ അഹമ്മദ് എന്ന് പറയുന്നത് കേട്ട് അത് തന്‍റെ പേരായി പറയുന്നു .അഹമ്മദ് ആയി മാറിയ അയാള്‍ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു അവിടെ .അയാള്‍ക്ക്‌ ഒരു ജോലി ലഭിക്കുന്നു .ഒരു ഷൂ കടയില്‍ .അഹമ്മദ് തന്‍റെ താമസം ഒരു ഫ്ലാറ്റിലേക്ക്  മാറ്റുന്നു .എന്നാല്‍ അയാള്‍ വിചാരിച്ചതിലും അപ്പുറമായിരുന്നു അയാള്‍ക്ക്‌ അഭിമുഖികരിക്കേണ്ടി വന്ന സമൂഹം .സ്വവര്‍ഗാനുരഗിയായ മുതലാളി ,കാമത്തിന്‍റെ കണ്ണിലൂടെ അഹമ്മദിനെ കാണുന്ന സഹ പ്രവര്‍ത്തക ,കുട്ടികളോടുള്ള അഹമ്മദിന്‍റെ ഇഷ്ടത്തെ മോശമായ കണ്ണിലൂടെ കാണുന്ന സമൂഹം എന്നിവ അയാള്‍ക്ക്‌ മനസിലാകാത്ത പ്രശ്നങ്ങള്‍ ആയിരുന്നു .അഹമ്മദിനെ കുറിച്ചുള്ള സത്യങ്ങള്‍ അറിയിലെങ്കില്‍ കൂടി ലിസയുടെ മാതാപിതാക്കള്‍ അഹമ്മദിനെ ഏറെ ഇഷ്ട്ടപെടുന്നു .ഇടയ്ക്ക് അവിഹിത ബന്ധങ്ങളിലേക്ക് പോയ അവര്‍ അടുക്കാന്‍ ഉള്ള അവസരം ഉണ്ടാകുന്നുണ്ട് ഇടയ്ക്ക് .ആ രംഗങ്ങള്‍ ഒക്കെ അല്‍പ്പം ചിരി ഉണര്‍ത്തുന്നു.എന്തായാലും ഒരു മനുഷ്യനായി ജീവിക്കാന്‍ വേണ്ടി ഈ ലോകത്ത് വന്ന അഹമ്മദിന് ചുറ്റുപാടുകള്‍ സമ്മാനിച്ചത്‌ മോശമായ അനുഭവങ്ങള്‍ ആയിരുന്നു .അഹമ്മദ് അവയെ ഒക്കെ എങ്ങനെ നേരിട്ട് എന്നതാണ് ഈ ചിത്രം.അഹമ്മദിന് അവസാനം എന്ത് സംഭവിച്ചു എന്നുള്ളതും .ഒരു ബട്ടര്‍ഫ്ലൈ എഫ്ഫെക്റ്റ്‌ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും .

  ഈ ചിത്രം ഇതിലെ മുത്തശി കഥയേക്കാളും മുകളില്‍ ആണ് .അഹമ്മദ് എന്നാ ആ കഥാപാത്രത്തോട് തോന്നുന്ന അനുകമ്പയും ,അയാളുടെ നിഷ്കളങ്കത മനസ്സിലാകാത്ത ഈ ലോകവും ഒക്കെ ഒരു പ്രഹേളിക ആയി മാറുന്നു ഈ ചിത്രത്തില്‍ .ഈ ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല .എന്നാല്‍ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി കാണാവുന്ന ഒരു ചിത്രമാണ് .ഈ ചിത്രത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 7/10 !!

  Dogme 95 is a neo concept used in movies.They have a certain set of goals and rules for that to implement in a movie.Truly Human is a Danish movie which was produced based on the same concept.The concept covers every field in film production.Right from the camera to sets,sound,lighting etc.it follows certain rules which even makes a fable to look real.

Truly Human is such a movie.It revolves around an invisible man living behind the walls of the house of a little girl named Lisa.Lisa considers this man as her elder brother who was aborted by her parents before he was born.But one day Lisa dies in an accident.Later her apartment was crashed down for renovating purposes.So this invisible man gets freed from the walls and he decides to live in this world.Lisa,who is a now angel asks him to tell everyone that "I want to be a real human being".

Later he saw Lisa's dad and he helped him to be in a refugee camp.This man was unaware of the life around him.He learned many things from the camp.Even he starts accepting what everyone told him.In that way he even got a name "Ahmad".Later he got a job in a shoe mart.He moved to a flat nearby.But what he had to face in his life became more painful there.His gay boss,his co-worker girl who approaches him always for sex,and Ahmed's love for children was considered him as a pedophile.All these conditions made him to fall into complex situations.Then the rest of the movie deals with how Ahmed dealt with all these situations and whether he could survive them.

  This seems to be an unrealistic story at places .But the making made it something big than what is expected,This movie is worth watching for the one's who need a variety movie experience.My rating  for the movie is 7/10!!

More reviews @ www.movieholicviews.blogspot.com

Torrent Link :-http://thepiratebay.sx/torrent/5281343/Dogme___18_-_Et_Rigtigt_menneske_(Truly_Human__2001)

Tuesday, 5 November 2013

56.NO MERCY (KOREAN,2010)

NO MERCY(KOREAN,2010),|CRIME|DRAMA|THRILLER|,Dir:-Kim Hyung-Jun ,*ing:-Sol Kyung Gu,Ryoo Seung-Bum,Han Hye-Jin

കൊറിയന്‍ സിനിമകളില്‍ പലപ്പോഴും കണ്ടു വരുന്ന ത്രില്ലര്‍ /ക്രൈം ജനുസ്സില്‍ പെടുന്ന ചിത്രങ്ങളില്‍ ഉള്ള പ്രധാന തീം പരമ്പര  കൊലയാളികള്‍ ,തട്ടി കൊണ്ട് പോയ കുട്ടികള്‍ എന്നിവരെ ചുറ്റി പറ്റി ആയിരിക്കും .തീം ഒക്കെ ഒരേ പോലെ ആണെങ്കിലും ഇവയില്‍ എല്ലാം മൊത്തത്തില്‍ വ്യത്യസ്തതയുടെ അംശം കാണാറുമുണ്ട്.അവസാനം നമുക്കായി കരുതി വച്ച ഒരു ട്വിസ്റ്റ്‌ ഇവയില്‍ എല്ലാം കാണാം .വില്ലനെയൊക്കെ പലപ്പോഴും നേരത്തെ തന്നെ കാണിക്കുമെങ്കിലും അവസാനം നമ്മളെ ആകാംക്ഷയില്‍ നിര്‍ത്തി അവര്‍ ആ സിനിമകള്‍ അവസാനിപ്പിക്കുകയാണ് പതിവ് .ഈ രീതികള്‍ കൊറിയന്‍ ചിത്രങ്ങളുടെ ഒരു മുഖമുദ്രയാണെന്ന് തോന്നുന്നു .അത്തരത്തില്‍ ഉള്ള ഒരു ചിത്രമാണ് "No Mercy ".

കഥയുടെ തുടക്കം പതിവ് പോലെ ഒരു കൊലപാതകത്തില്‍ നിന്ന് തന്നെ .തല ,കൈകള്‍ ,അര ഭാഗം ,കാലുകള്‍ ..ഇവയെല്ലാം കൂടി ആറായി മുറിച്ച ഒരു സ്ത്രീയുടെ ശരീരം കണ്ടെത്തുന്നു .എന്നാല്‍ അതില്‍ ഒരു കൈ മാത്രം ആ ശരീര ഭാഗത്തില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു .അവിടെ എത്തുന്ന ഫോറന്‍സിക് വിദഗ്ദ്ധന്‍ കാന്‍ഗ് മിന്‍ ഹോ തന്‍റെ പരിശോധനയ്ക്ക് ശേഷം ആ ശവശരീരം മറ്റൊരു സ്ഥലത്ത് നിന്ന് അവിടെ കൊണ്ടിട്ടതാണെന്ന് കണ്ടെത്തുന്നു .പിന്നീട് നടന്ന അന്വേഷണങ്ങളില്‍ നിന്നും ബാറില്‍ ജോലി ചെയ്യുന്ന യുന്‍ ഹോയുടെ ബാക്കി ശരീര ഭാഗം ഒരു സിമന്റ് നിര്‍മ്മാണ ശാലയില്‍ നിന്നും ലഭിക്കുന്നു .തന്‍റെ പഴയ വിദ്യാര്‍ഥിനി ആയ 'മിന്‍ " അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു .മിന്‍ ആ മരണത്തിന്‍റെ തെളിവുകള്‍ കണ്ടെത്തുന്നു.അത് പരിസ്ഥിതി പ്രവര്‍ത്തകനായ" ലീ സുംഗ് " തന്‍റെ  പുസ്തകത്തില്‍ നദിയെ കീറി മുറിച്ചു മാറ്റിയ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചിരുന്നു .ആ കീറി മുറിയ്ക്കലും ഈ മരണവുമായുള്ള ബന്ധം മിന്‍ മനസ്സിലാക്കുന്നു .ലീ സുംഗിനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ കുറ്റസമ്മതം നടത്തുന്നു .കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വരെ കണ്ടെത്തുന്നു അവര്‍ .

  ജനിതക കാരണങ്ങളാല്‍ വന്ന അസുഖം മൂലം അമേരിക്കയില്‍ ചികിത്സയ്ക്കായി കഴിയുന്ന തന്‍റെ മകളെ വരവേല്‍ക്കാന്‍ "മിന്‍ ഹോ " വിമാനത്താവളത്തില്‍ എത്തുന്നു .എന്നാല്‍ തന്‍റെ മകളെ കാണാതെ നിരാശനായി നിന്ന മിന്‍ ഹോയ്ക്ക് ലീ സുംഗ് കൊടുത്തു വിട്ടതാണെന്ന് പറഞ്ഞു ഒരു കവര്‍ ലഭിക്കുന്നു .തന്‍റെ മകളെ അവര്‍ തട്ടിയെടുത്തു എന്ന് മിന്‍ ഹോയ്ക്ക് മനസ്സിലാകുന്നു .അതിന്‍റെ പിന്നില്‍ ലീ സുംഗ് ആണെന്നും .ലീ സുംഗിനെ ജയിലില്‍ വച്ച് കാണുന്ന മിന്‍ ഹോയോട്  തന്നെ ആ കേസില്‍ നിന്നും രക്ഷിച്ചാല്‍ മകളെ വെറുതെ വിടാം എന്നും അല്ലെങ്കില്‍ അവളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു .എന്നാല്‍ പ്രതി  കുറ്റസമ്മതം നടത്തുകയും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തുകയും ചെയ്ത കേസില്‍ തനിക്കെന്തു ചെയ്യാനാകും എന്ന് മിന്‍ ഹോ അത്ഭുതപ്പെടുന്നു .അതിനുത്തരമായി നീ എന്തിലാണോ മികച്ചത് അത് ചെയ്യുക എന്ന മറുപടി നല്‍കുന്നു .സര്‍ക്കാരിനെതിരെ ഉള്ള പ്രതിഷേധമായി ചെയ്തു എന്ന് കരുതിയ കൊലക്കേസ് എന്നാല്‍ മുന്നോട്ടു പോയത് മറ്റൊരു വഴിയിലൂടെ ആണ് .മിന്‍ ഹോ എന്ന ഫോറന്‍സിക് വിദഗ്ദ്ധന്‍ പിന്നീട് നേരിട്ടത് ഒരു പ്രത്യേക ജീവിത അവസ്ഥ ആയിരുന്നു .

മിന്‍ ഹോയുടെ കണക്കു കൂട്ടലുകള്‍ തെറ്റായിരുന്നു .ആ കേസില്‍ നിന്നും ലീ സുംഗിനെ മിന്‍ ഹോയ്ക്ക് രക്ഷപ്പെടുത്താന്‍ സാധിക്കുമോ ?എന്താണ് ലീ സുംഗിന്റെയും കൂട്ടാളിയുടെയും ലക്‌ഷ്യം ?മിന്‍ ഹോയ്ക്ക് മകളെ തിരിച്ചു കിട്ടുമോ എന്നുള്ളതൊക്കെ ആണ് ബാക്കി ചിത്രം .ഒന്നും കൂടി ചിത്രം അവസാനിക്കുമ്പോള്‍ മിന്‍ ഹോ ജീവിതത്തില്‍ നേരിടുന്ന ഒരു പ്രതിസന്ധി കാണിക്കുന്നുണ്ട് .ഒരിക്കലും ആരും ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം .അത്തരം ജീവിതാവസ്ഥയില്‍ എത്തിപ്പെടുന്ന ഒരു മനുഷ്യനെ കുറിച്ച് ഓര്‍ക്കാനേ സാധിക്കുന്നില്ല .അത്ര ക്രൂരമായ ഒരു സംഭവം .എന്തായാലും കഥയുടെ രസ ചരട് അധികം പൊട്ടിക്കുന്നില്ല .തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം .

ഇതില്‍ മിന്‍ ഹോ എന്ന ഫോറന്‍സിക് സര്‍ജന്‍ ആയി അഭിനയിക്കുന്ന സോള്‍ ക്യുന്‍ ഗൂ സമാനമായ ഒരു റോള്‍ "Voice of a Murderer (2007) "എന്ന സിനിമയിലും ചെയ്തിരുന്നു .ഒരു യതാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അവതരിപ്പിച്ച ആ സിനിമയിലെ കഥാപാത്രത്തോട് അടുത്ത് നില്‍ക്കുന്ന വേഷം ആണ് സോള്‍ ക്യുന്‍ ഗൂ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത് .ഈ രണ്ടു ചിത്രങ്ങളില്‍ കൂടി അല്‍പ്പം ആരാധന ഈ നടനോട് തോന്നി തുടങ്ങി എന്ന് പറഞ്ഞാലും കുഴപ്പമില്ല .ആ രണ്ടു ചിത്രങ്ങളിലും ഭംഗിയായി ഈ നടന്‍ അഭിനയിച്ചിട്ടുണ്ട് .ഈ ചിത്രത്തിന്‍റെ സംവിധായകന്‍ കിം ഹ്യുംഗ് തന്‍റെ കന്നി ചിത്രത്തില്‍ തന്നെ കൊറിയന്‍ സിനിമകളിലെ വൈകാരിക ഭീകരതയിലേക്ക് പോകാന്‍ നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട് .കൊറിയന്‍ ചിത്രങ്ങള്‍ സ്ഥിരം കാണുന്നവര്‍ക്ക് ഇതിന്‍റെ ആരംഭം ഒക്കെ ആവര്‍ത്തന വിരസത അനുഭവപ്പെടും .എങ്കിലും പിന്നീട് ഈ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുമ്പോള്‍ ചിത്രം കൂടുതല്‍ ആസ്വാദ്യകരം ആയി മാറുന്നു .ഈ ചിത്രത്തിന് എന്‍റെ റേറ്റിംഗ് 7.5/10 !!

  Korean movies are generally famous for their mysterious nature.Korean thrillers used to make the audience bound on their seats and pass through an emotional stage during the watching .These movies starts often with a murder,a serial killer or abduction of a kid or so.But the difference lies in the latter stages of the film where the motivation of the crime and fate of the victims fell apart from our imagination.
 No Mercy is such a movie ,starring Sol Kyung Gu who enacted a similar role in "The Voice of a Murderer" which released in 2007.Sol Kyung Gu was a  police surgeon who gets involved in the interests of a killer.A body was found which was decapitated at 6 parts.During the investigation,it was found out that the dead body was that of Eun Ho who was a bar girl.The rest of the body part which was missing from the crime scene was later found in a cement factory.
  A probie investigation officer named Min who was the surgeon's old student was there in the investigation team.A notable observation from her regarding the murder that the killing was actually committed as written in the book by the social-environment  activist Lee Sung ho.The dividing of the river by the government was marked in the book and the murder also followed the same pattern.Upon questioning him the Police were able to arrest Lee Sung Ho,who later confessed about the murder.The weapon used was also found out later.Mean while ,when the surgeon Min Ho who was at airport to receive his daughter who stayed back in US for the treatment of genetic disease was expected to see her.But Min Ho received a cover there and later he found out that it was from Lee Sung Ho.

Min Ho meets Lee Sung at the prison and what he found out was that his daughter was abducted by Lee Sung Ho's man.Lee Sung Ho asked Min Ho to free him from his cases if he wanted to see his daughter.But Min Ho was confused on what he could do in a case where the person confessed on the crime.Min Ho was asked to do what he was best at by Lee Sung.Can Min Ho finds out the solution to free his daughter?What is the real motivation behind the murder?A a protest against social cauuse or do it involve any other thing.To know the rest one have to watch the movie.

The climax of the movie moves to a stage which none ever dares to do all over his life.It was a cruel act to oneself.Am not saying anything more.For a nice thriller,this movie could also be suggested.My rating for this movie is 7.5/10 !!!


More reviews @ www.movieholicviews.blogspot.com

Link :- http://thepiratebay.sx/torrent/5523376/No.Mercy.2009.DVDRip.XviD.AC3-ViSiON

Saturday, 2 November 2013

55.KRRISH 3 (HINDI,2013)

KRRISH 3 (HINDI,2013),Dir:-Rakesh Roshan,*ing:-Hrithik,Vivek Oberoi,Priyanka Chopra,Kangana.

താരാരാധനയും വീരാരാധനയും എല്ലാം ഭാരതീയ സംസ്ക്കാരവുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് .ഹോളിവുഡില്‍ നിന്നും സ്പൈടര്‍മാന്‍ ,സൂപ്പര്‍ മാന്‍ ,ബാട്മാന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോസ് അരങ്ങു വാഴുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം പലരും "എന്ത് കൊണ്ട് അത്തരം ഒരു കഥാപാത്രം നമുക്കില്ല" എന്ന്.ശക്തിമാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ വിജയം അത്തരമൊരു ചിന്ത ആയിരിക്കണം .ഗംഗാധര്‍ എന്ന സാധാരണ മനുഷ്യന്‍ ശക്തിമാന്‍ ആകുന്നതും പറന്നു പോകുന്നതും ഒക്കെ ദൂരദര്‍ശനില്‍  കണ്ടു കോരിത്തരിച്ച ഒരു ബാല്യം ഉള്ളവരായിരിക്കും എന്നെ പോലെ പലരും .എന്തായാലും സാങ്കേതികമായി ഉള്ള  ഒരു വിടവ്  ശക്തിമാനും ഹോളിവുഡ് സൂപ്പര്‍ ഹീറോസും തമ്മില്‍ ഉണ്ടായിരുന്നു .എന്നാല്‍ ഒരു ചെറിയ മാറ്റവുമായി ഈ.റ്റി യുടെ സാമ്യതകളും പേറി" കോയി മില്‍ ഗയ "എന്ന സിനിമ അവതരിപ്പിച്ച രാകേഷ് റോഷന്‍ അതിന്‍റെ അടുത്ത ഭാഗമായി അവതരിപ്പിച്ച" ക്രിഷ് " എന്ന ചിത്രത്തിലേക്ക് എത്തിയപ്പോള്‍ പ്രതീക്ഷകള്‍ അല്‍പ്പം കൂടി.

പിന്നെ ക്രിഷ് എന്ന ചിത്രത്തിന്‍റെ അടുത്ത ഭാഗമായി "ക്രിഷ് 3 "ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ പ്രതീക്ഷകളും കൂടി .അതിന്‍റെ ഇടയ്ക്ക് "റോബോ ","രാ -വണ്‍ " പോലെ ഉള്ള  സയന്‍സ് ഫിക്ഷന്‍  എന്ന് വിളിക്കാവുന്ന ഇന്ത്യന്‍ സിനിമകളും ഇറങ്ങി വിജയിച്ചു .അത് കൊണ്ട്  ക്രിഷ് -3 എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും കൂടി .എന്നാല്‍ യൂടൂബില്‍  പിന്നീട് വന്ന അതിന്‍റെ ട്രെയിലര്‍ ,പാട്ടുകള്‍ ഒക്ക്ര്‍ അല്‍പ്പം നിരാശപ്പെടുത്തിയിരുന്നു .എന്തായാലും പ്രതീക്ഷകള്‍ കുറച്ചാണ് ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്ക് കയറിയത് .എന്നാല്‍ തെറ്റിയത് എന്‍റെ പ്രതീക്ഷയാണ് .അവതരണത്തിലെ ചില പോരായ്മകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോ തന്നെ ആണ് ക്രിഷ് .ഇന്ത്യയുടെ സൂപ്പര്‍ ഹീറോ ആരെന്നുള്ള ലോകത്തോടുള്ള ഉത്തരം .

 ഒരു സൂപ്പര്‍ ഹീറോയ്ക്ക് വേണ്ട ശരീരവും രീതികളും എല്ലാം രാകേഷ്‌ റോഷന്റെ കൃഷിന് ഉണ്ട് .സമാധാനമായി ജീവിക്കുന്ന രോഹിത് മെഹ്റ ,മകന്‍ ക്രിഷ് ,ഭാര്യ എന്നിവരുടെ ഇടയിലേക്ക് അപശകുനമായി വരുന്ന വില്ലന്‍ കാല്‍ (വിവേക് ),കാല്‍ സൃഷ്ടിച്ച mutants എന്നിവര്‍ ലോകത്തെ നശിപ്പിക്കുന്ന ഒരു വൈറസുമായി വരുന്നു .അതിനെതിരെ പോരാടുന്ന രോഹിത് ,ക്രിഷ് എന്നിവരുടെ കഥയാണ് ബാക്കി സിനിമ .സാധാരണ സൂപ്പര്‍  ഹീറോ സിനിമയിലെ പോലെ തന്നെ കഥയ്ക്ക്‌ അത്ര പ്രാധാന്യം ഇല്ലാത്ത സിനിമ ആണ് ക്രിഷ് -3 .എടുത്തു പറയേണ്ടത് ചിത്രത്തിന്‍റെ ഗ്രാഫിക്സ് ആണ് .ഇന്ത്യന്‍ സിനിമയില്‍ ആരും കാണാത്ത അത്ര മികച്ചത് .ഇതൊരിക്കലും നോളന്‍ ,സ്പീല്‍ബെര്‍ഗ് ചിത്രങ്ങളോടൊന്നും കിടപിടിക്കുന്നതാണ് എന്നല്ല പറഞ്ഞത് .എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അത്ഭുതം തന്നെ ആയിരുന്നു ഇതിലെ വര്‍ക്കുകള്‍ .അതിന് മാത്രമായി കാണാവുന്ന ഒരു സിനിമ ആണ് ക്രിഷ് -3 .ഹൃതിക് ക്രിഷ് എന്ന കഥാപാത്രത്തിന് താന്‍ മാത്രം ആണ് അനുയോജ്യന്‍ എന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന ചിത്രം .വില്ലനായി വന്ന വിവേക് ഒബ്രോയി അത്ഭുതപ്പെടുത്തി .തനിക്ക് ലഭിച്ച വില്ലന്‍ വേഷം നന്നായി തന്നെ ചെയ്തു .അത് പോലെ തന്നെ വില്ലതിയായി വന്ന കങ്കണ ,നായികയായ പ്രിയങ്ക എന്നിവരും മോശം ആക്കിയില്ല .ഒരു ഇന്ത്യന്‍ സൂപ്പര്‍ ഹീറോയ്ക്ക് വേണ്ട എല്ലാം ഉണ്ടായിരുന്നു ഈ സിനിമയില്‍ .

എന്നാല്‍ കല്ലുകടി ഉണ്ടാക്കിയ കുറച്ചു രംഗങ്ങള്‍ ഉണ്ടായിരുന്നു ഈ ചിത്രത്തില്‍ .അനാവശ്യമായി വന്ന പാട്ടുകള്‍ ,ശക്തിമാന്‍ സീരിയലില്‍ പറയുന്ന "സോറി ശക്തിമാന്‍ " പോലെ ഉള്ള ഉപദേശങ്ങള്‍ ,പിന്നെ ഐസ്ക്രീം തട്ടി എടുക്കുന്ന മ്യുടന്റ്റ് ,കങ്കനയുമായി ഉള്ള ആ പാട്ട് ...ഇതൊക്കെ ഇടയ്ക്ക് സിനിമയെ പതുക്കെ ആക്കി എന്ന് തോന്നി.ഒരു സൂപ്പര്‍ ഹീറോ ചിത്രം ആയിട്ട് പോലും ഇതില്‍ ഇടയ്ക്കിടെ കുത്തി തിരുക്കിയ ചില ഇമോഷണല്‍ രംഗങ്ങള്‍ ഒക്കെ എന്തൊക്കെ വന്നാലും നമ്മുടെ സിനിമ അതിന്‍റെ പതിവ് രീതികളില്‍ നിന്നും മാറില്ല എന്ന് പറയുന്നത് പോലെ തോന്നി .അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള രംഗവും ആയാണ് സിനിമ അവസാനിച്ചത്‌ .എന്തായാലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ ചിത്രം.ഗ്രാഫിക്സ് കാണാന്‍ വേണ്ടി മുതിര്‍ന്നവര്‍ക്കും കാണാന്‍ ശ്രമിക്കാവുന്ന ചിത്രം .ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന റേറ്റിംഗ്  6/10 !!

More reviews @ www.movieholicviews.blogspot.com


1995. Drop ( English, 2025)