KRRISH 3 (HINDI,2013),Dir:-Rakesh Roshan,*ing:-Hrithik,Vivek Oberoi,Priyanka Chopra,Kangana.
താരാരാധനയും വീരാരാധനയും എല്ലാം ഭാരതീയ സംസ്ക്കാരവുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് .ഹോളിവുഡില്‍ നിന്നും സ്പൈടര്‍മാന്‍ ,സൂപ്പര്‍ മാന്‍ ,ബാട്മാന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോസ് അരങ്ങു വാഴുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം പലരും "എന്ത് കൊണ്ട് അത്തരം ഒരു കഥാപാത്രം നമുക്കില്ല" എന്ന്.ശക്തിമാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ വിജയം അത്തരമൊരു ചിന്ത ആയിരിക്കണം .ഗംഗാധര്‍ എന്ന സാധാരണ മനുഷ്യന്‍ ശക്തിമാന്‍ ആകുന്നതും പറന്നു പോകുന്നതും ഒക്കെ ദൂരദര്‍ശനില്‍ കണ്ടു കോരിത്തരിച്ച ഒരു ബാല്യം ഉള്ളവരായിരിക്കും എന്നെ പോലെ പലരും .എന്തായാലും സാങ്കേതികമായി ഉള്ള ഒരു വിടവ് ശക്തിമാനും ഹോളിവുഡ് സൂപ്പര്‍ ഹീറോസും തമ്മില്‍ ഉണ്ടായിരുന്നു .എന്നാല്‍ ഒരു ചെറിയ മാറ്റവുമായി ഈ.റ്റി യുടെ സാമ്യതകളും പേറി" കോയി മില്‍ ഗയ "എന്ന സിനിമ അവതരിപ്പിച്ച രാകേഷ് റോഷന്‍ അതിന്‍റെ അടുത്ത ഭാഗമായി അവതരിപ്പിച്ച" ക്രിഷ് " എന്ന ചിത്രത്തിലേക്ക് എത്തിയപ്പോള്‍ പ്രതീക്ഷകള്‍ അല്‍പ്പം കൂടി.
പിന്നെ ക്രിഷ് എന്ന ചിത്രത്തിന്‍റെ അടുത്ത ഭാഗമായി "ക്രിഷ് 3 "ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ പ്രതീക്ഷകളും കൂടി .അതിന്‍റെ ഇടയ്ക്ക് "റോബോ ","രാ -വണ്‍ " പോലെ ഉള്ള സയന്‍സ് ഫിക്ഷന്‍ എന്ന് വിളിക്കാവുന്ന ഇന്ത്യന്‍ സിനിമകളും ഇറങ്ങി വിജയിച്ചു .അത് കൊണ്ട് ക്രിഷ് -3 എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും കൂടി .എന്നാല്‍ യൂടൂബില്‍ പിന്നീട് വന്ന അതിന്‍റെ ട്രെയിലര്‍ ,പാട്ടുകള്‍ ഒക്ക്ര്‍ അല്‍പ്പം നിരാശപ്പെടുത്തിയിരുന്നു .എന്തായാലും പ്രതീക്ഷകള്‍ കുറച്ചാണ് ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്ക് കയറിയത് .എന്നാല്‍ തെറ്റിയത് എന്‍റെ പ്രതീക്ഷയാണ് .അവതരണത്തിലെ ചില പോരായ്മകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയുടെ സൂപ്പര്‍ ഹീറോ തന്നെ ആണ് ക്രിഷ് .ഇന്ത്യയുടെ സൂപ്പര്‍ ഹീറോ ആരെന്നുള്ള ലോകത്തോടുള്ള ഉത്തരം .
ഒരു സൂപ്പര്‍ ഹീറോയ്ക്ക് വേണ്ട ശരീരവും രീതികളും എല്ലാം രാകേഷ് റോഷന്റെ കൃഷിന് ഉണ്ട് .സമാധാനമായി ജീവിക്കുന്ന രോഹിത് മെഹ്റ ,മകന്‍ ക്രിഷ് ,ഭാര്യ എന്നിവരുടെ ഇടയിലേക്ക് അപശകുനമായി വരുന്ന വില്ലന്‍ കാല്‍ (വിവേക് ),കാല്‍ സൃഷ്ടിച്ച mutants എന്നിവര്‍ ലോകത്തെ നശിപ്പിക്കുന്ന ഒരു വൈറസുമായി വരുന്നു .അതിനെതിരെ പോരാടുന്ന രോഹിത് ,ക്രിഷ് എന്നിവരുടെ കഥയാണ് ബാക്കി സിനിമ .സാധാരണ സൂപ്പര്‍ ഹീറോ സിനിമയിലെ പോലെ തന്നെ കഥയ്ക്ക് അത്ര പ്രാധാന്യം ഇല്ലാത്ത സിനിമ ആണ് ക്രിഷ് -3 .എടുത്തു പറയേണ്ടത് ചിത്രത്തിന്‍റെ ഗ്രാഫിക്സ് ആണ് .ഇന്ത്യന്‍ സിനിമയില്‍ ആരും കാണാത്ത അത്ര മികച്ചത് .ഇതൊരിക്കലും നോളന്‍ ,സ്പീല്‍ബെര്‍ഗ് ചിത്രങ്ങളോടൊന്നും കിടപിടിക്കുന്നതാണ് എന്നല്ല പറഞ്ഞത് .എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അത്ഭുതം തന്നെ ആയിരുന്നു ഇതിലെ വര്‍ക്കുകള്‍ .അതിന് മാത്രമായി കാണാവുന്ന ഒരു സിനിമ ആണ് ക്രിഷ് -3 .ഹൃതിക് ക്രിഷ് എന്ന കഥാപാത്രത്തിന് താന്‍ മാത്രം ആണ് അനുയോജ്യന്‍ എന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന ചിത്രം .വില്ലനായി വന്ന വിവേക് ഒബ്രോയി അത്ഭുതപ്പെടുത്തി .തനിക്ക് ലഭിച്ച വില്ലന്‍ വേഷം നന്നായി തന്നെ ചെയ്തു .അത് പോലെ തന്നെ വില്ലതിയായി വന്ന കങ്കണ ,നായികയായ പ്രിയങ്ക എന്നിവരും മോശം ആക്കിയില്ല .ഒരു ഇന്ത്യന്‍ സൂപ്പര്‍ ഹീറോയ്ക്ക് വേണ്ട എല്ലാം ഉണ്ടായിരുന്നു ഈ സിനിമയില്‍ .
എന്നാല്‍ കല്ലുകടി ഉണ്ടാക്കിയ കുറച്ചു രംഗങ്ങള്‍ ഉണ്ടായിരുന്നു ഈ ചിത്രത്തില്‍ .അനാവശ്യമായി വന്ന പാട്ടുകള്‍ ,ശക്തിമാന്‍ സീരിയലില്‍ പറയുന്ന "സോറി ശക്തിമാന്‍ " പോലെ ഉള്ള ഉപദേശങ്ങള്‍ ,പിന്നെ ഐസ്ക്രീം തട്ടി എടുക്കുന്ന മ്യുടന്റ്റ് ,കങ്കനയുമായി ഉള്ള ആ പാട്ട് ...ഇതൊക്കെ ഇടയ്ക്ക് സിനിമയെ പതുക്കെ ആക്കി എന്ന് തോന്നി.ഒരു സൂപ്പര്‍ ഹീറോ ചിത്രം ആയിട്ട് പോലും ഇതില്‍ ഇടയ്ക്കിടെ കുത്തി തിരുക്കിയ ചില ഇമോഷണല്‍ രംഗങ്ങള്‍ ഒക്കെ എന്തൊക്കെ വന്നാലും നമ്മുടെ സിനിമ അതിന്‍റെ പതിവ് രീതികളില്‍ നിന്നും മാറില്ല എന്ന് പറയുന്നത് പോലെ തോന്നി .അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള രംഗവും ആയാണ് സിനിമ അവസാനിച്ചത് .എന്തായാലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ ചിത്രം.ഗ്രാഫിക്സ് കാണാന്‍ വേണ്ടി മുതിര്‍ന്നവര്‍ക്കും കാണാന്‍ ശ്രമിക്കാവുന്ന ചിത്രം .ഞാന്‍ ഈ ചിത്രത്തിന് കൊടുക്കുന്ന റേറ്റിംഗ് 6/10 !!
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment