1761. Lake Mungo ( English, 2008)
⭐⭐⭐½ /5
ആലിസ് പാമർ മംഗോ താടാകത്തിൽ വീണു മരിക്കുമ്പോൾ അവളുടെ പ്രായം പതിനാറ്. അവളുടെ മരണ ശേഷം അവളുടെ കുടുംബം, അവരുടെ വീട്ടിൽ വിചിത്രമായ പലതും അനുഭവിക്കാൻ തുടങ്ങി. പലപ്പോഴും ആലിസ് അവിടെ ഉള്ളത് പോലെ തോന്നുമായിരുന്നു. പിന്നീട് ചില ഫോട്ടോകളിൽ പോലും മരണ ശേഷം ആലീസിന്റെ സാന്നിധ്യം കണ്ടതോടെ എല്ലാവരും സംശയത്തിൽ ആയി. മംഗോ താടാകത്തിൽ നിന്നും ലഭിച്ചത് അവളുടെ മൃത ശരീരം ആണോ എന്ന് പോലും ഉള്ള സംശയങ്ങൾ.
എന്നാൽ പിന്നീട് ഈ സംഭവം കൂടുതൽ സങ്കീർണം ആവുകയാണ് ചെയ്തത്. ആലീസിന് മറ്റാരും അറിയാത്ത ഒരു ജീവിതം. ഒരു പക്ഷെ അവളുടെ മരണത്തിനു ശേഷം അവൾക്കു എന്തെങ്കിലും പറയാൻ ഉണ്ടോ? അതോ അവൾ ജീവിച്ചിരിപ്പുണ്ടോ?ഒരു പതിനാറ് വയസ്സുകാരിയുടെ ആരും അറിയാത്ത ജീവിതവും മാനസികാവസ്ഥയും ഇല്ല കൂടി ചേരുമ്പോൾ ഒരു നല്ല സൈക്കോളജിക്കൽ ത്രില്ലറിനുള്ള വഴി ഒരുങ്ങുകയാണ്
ഫൗണ്ട് ഫുട്ടേജ് വീഡിയോകളുടെയും ഫോട്ടോകളിലൂടെയും ആണ് ആലീസിന്റെ ജീവിതം അനാവരണം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഒന്നും അറിയാതെ, ഒരു ഹൊറർ ചിത്രം ആണ് കാണാൻ ഇരുന്നത് എന്നത് കൊണ്ട് തന്നെ സിനിമയുടെ തുടക്കത്തിൽ ഉള്ള അവതരണം കണ്ടപ്പോൾ ഇതൊരു യഥാർത്ഥ ഡോക്യുമെന്ററി ആണോ എന്ന് പോലും സംശയിച്ചു. അത്രയും മികച്ച പെർഫെക്ഷൻ.
എന്നാൽ നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ മോക്യുമെന്ററി ആണെന്ന് പിന്നീട് മനസിലായതോടെ കൂടുതൽ ഇഷ്ടമായി. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റി. വീഡിയോ ക്ലിപ്പുകൾ പോലും അത്ര ക്ലിയർ അല്ലാതെ ആക്കിയത് ഒറിജിനാലിറ്റി കൂട്ടിയിട്ടുണ്ട് . ജമ്പ് സ്കെയർ ഹൊറർ സിനിമകൾ ഇഷ്ടമല്ലെങ്കിലും അവിചാരിതമായി സിനിമയിലെ ഒന്ന് രണ്ടു സീനുകൾ ആ രീതിയിൽ മികച്ചതായി തോന്നി. മൊത്തത്തിൽ ഭീതിയുടെ ആമ്പിയൻസ് നൽകി നല്ല രീതിയിൽ ആലീസിന്റെ ജീവിതത്തിന്റെ നിഗൂഢത ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കൂ.
ലിങ്ക് ഇവിടെ ലഭ്യമാണ് : t.me/mhviews1
1761. Lake Mungo ( English, 2008)
Mystery, Horror.
No comments:
Post a Comment