1718. Red ( English, 2008)
Thriller/ Drama
⭐⭐⭐/5
തന്റെ മരണപ്പെട്ടു പോയ ഭാര്യ നൽകിയ പട്ടിയെ കൊന്നവർക്ക് ജോൺ വിക്ക് നൽകിയ മറുപടി എല്ലാവരും കണ്ടതാണ്. ജോൺ വിക്ക് larger than life ഇമേജ് ഉള്ള കഥാപാത്ര സൃഷ്ടി ആണ്. അയാളെ ഭയക്കുന്നവർ, അയാളുടെ പേര് കേട്ടാൽ തന്നെ മരണം അടുത്ത് എത്തി എന്ന് തോന്നുന്നവർ ആയിരുന്നു അയാളുടെ പ്രതിയോഗികൾ.
എന്നാൽ ഇതൊന്നും അല്ലാത്ത ഒരു സാധാരണ മനുഷ്യൻ ഇതേ അവസ്ഥയിൽ എത്തിപ്പെട്ടാൽ എന്തായിരിക്കും സംഭവിക്കുക. അതും ജോൺ വിക്കിന്റെ ജീവിതത്തിലെ പോലെ തന്നെ തന്റെ മരണപ്പെട്ടു പോയ ഭാര്യ നൽകിയ പട്ടിയെ ആരെങ്കിലും കൊല്ലുക എന്ന് പറഞ്ഞാൽ. അതും സാമൂഹികമായും ധനപരമായും നോക്കിയാൽ അയാളെക്കാളും ശക്തരായ പ്രതിയോഗികൾ ആണ് അപ്പുറത്തെ വശത്തു എങ്കിലോ? പക്ഷെ ഇവിടെ ആവറി ഒരു മുൻ സൈനികദ്യോഗസ്ഥൻ ആണ്. അതിന്റേതായ മുൻതൂക്കം അയാൾക്ക് ഉണ്ട് താനും.
തന്റെ പട്ടിയെ കൊന്നതിനു നാമമാത്രമായ ശിക്ഷ മാത്രമേ കൊലപാതകിക്ക് കിട്ടൂ എന്ന് മനസിലായ ആവറി രണ്ടും കൽപ്പിച്ചു നീതിക്കായി ഇറങ്ങുകയാണ്. ആവറി ജീവിക്കുന്നത് ചെറിയ ഒരു ടൗണിൽ ആണ്. ജോൺ വിക്കിന്റെ ജീവിതം പോലുള്ള വലിയ ഒരു ക്യാൻവാസ് ഒന്നും ഇല്ല ഈ കഥ നടക്കുന്ന സ്ഥലത്തിന്. പക്ഷെ അയാളും പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണ്. അതിന്റെ കഥയാണ് Red എന്ന ചിത്രം പറയുന്നതു.
ബ്രയൻ കോക്സിന്റെ ശക്തമായ ഒരു കഥാപാത്രം ആണ് ആവറി. സാമ്പ്രദായിക അഭിനയ രീതികൾ പിന്തുടരുന്ന അദ്ദേഹത്തിന്റെ മികച്ച ഒരു കഥാപാത്രം. Red, ജോൺ വിക്ക് പോലെ എക്സ്പ്ലോസീവ് ആയ സിനിമ ഒന്നും അല്ല. നല്ല ഒരു ഡ്രാമ വിഭാഗത്തിൽ ഉള്ള ത്രില്ലർ ആണ്. പ്രത്യേകിച്ചും സിനിമയുടെ അവസാനം നിമിഷങ്ങൾ ആവറി ജീവിക്കുന്ന സ്ഥലവും ആയി നോക്കുമ്പോൾ മികച്ചതായി തോന്നിയിരുന്നു.
സമയം ഉണ്ടെങ്കിൽ കണ്ടു നോക്കുക.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്
No comments:
Post a Comment