1719.Bawaal (Hindi, 2023)
Streaming on Amazon Prime
⭐⭐⭐/5
സ്വന്തം ഇമേജ് മാത്രം നോക്കുന്ന, അത് മെച്ചപ്പെടുത്താൻ ഏതറ്റം വരെ പോകാൻ മടി ഇല്ലാത്ത ആളാണ് അജു. സ്വന്തമായി പി ആർ വർക് നടത്തുന്ന സാധാരണക്കാരൻ എന്ന് പറയാം അയാളെ കുറിച്ച്. അതിന്റെ ഭാഗമായി തന്റെ കുറവുകൾ മറയ്ക്കുവാൻ മറ്റുള്ളവരെ കുറ്റക്കാരൻ ആക്കാൻ മടി ഇല്ലാത്ത ആൾ. അതിനു പുറമെ സ്വന്തം ഇമേജ് തകരും എന്ന് കരുതി ഭാര്യയെ പോലും പുറം ലോകത്തിലേക്കു കൊണ്ട് പോകാത്ത ഒരാൾ. ഇയാൾ ഒരു അധ്യാപകൻ കൂടി ആണെങ്കിലോ? അതേ. അയാൾ ഒരു അധ്യാപകൻ ആണ്. എന്നാൽ ഒരു ദിവസം അയാൾ കെട്ടിപ്പെടുത്ത ഇമേജ് നശിക്കുകയാണ്. എന്നാൽ ഈ സമയവും മറ്റൊരു രീതിയിൽ കൂടി സ്വന്തം ഇമേജ് വീണ്ടും നന്നാക്കാൻ ആണ് അയാൾ ശ്രമിക്കുന്നത്.
അതിന്റെ ഭാഗമായി അയാൾ ഒരു യൂറോപ്യൻ ട്രിപ്പ് പോവുകയാണ്. രണ്ടാം ലോക മഹാ യുദ്ധം നടന്ന സ്ഥലങ്ങളിലൂടെ ഒരു യാത്ര. ചില കാരണങ്ങളാൽ അയാളുടെ ഭാര്യയും ഒപ്പം പോകുന്നുണ്ട്. അതിനു ശേഷം നടന്ന സംഭവങ്ങൾ ആണ് സിനിമയുടെ ബാക്കി കഥ. ഒരു സാധാരണ ചിത്രം എന്ന നിലയിൽ നിന്നും ഈ സിനിമയെ ഉയർത്തുന്ന ചില രംഗങ്ങൾ ഉണ്ട്. പ്രത്യേകിച്ച് നാസികളുടെ ആക്രമണക്കാലത്തു അന്നുണ്ടായിരുന്നവർ അനുഭവിച്ച യാതനകൾ ഇത്തരത്തിൽ ഒരാൾ മനസ്സിലാക്കുമ്പോൾ ഉള്ള ഇമോഷണൽ രംഗങ്ങൾ.
സിനിമയിൽ ഏറ്റവും വർക് ഔട്ട് ആയ രംഗങ്ങൾ അതായിരുന്നു. വരുൺ ധവാൻ, ജാൻവി കപൂർ എന്നിവരൊക്കെ നന്നായി തന്നെ തങ്ങളുടെ കഥാപത്രങ്ങളെ അവതരിപ്പിച്ചു എന്ന് തോന്നി.പേഴ്സണലി ഇത്തരം ഒരു ജോൺറെയോട് വലിയ താൽപ്പര്യം ഇല്ലെങ്കിലും എനിക്ക് തരക്കേടില്ലാത്ത രീതിയിൽ തന്നെ ഇഷ്ടപ്പെട്ടൂ Bawaal.