Monday, 31 July 2023

1716. The Last Stand ( English, 2013)


1716. The Last Stand ( English, 2013)

          Action, Thriller.



⭐⭐⭐/5



    വലിയ സംഭവം ഒന്നും അല്ലാത്ത കഥ. ഓൾഡ് സ്കൂൾ ആക്ഷൻ സിനിമകളുടെ അതേ രീതിയിൽ ഉള്ള അവതരണം. എന്നാലും കുറെവർഷങ്ങൾക്കു ശേഷം ലോക്കൽ ടി വി ചാനലിൽ The Last Stand വന്നപ്പോൾ ഒന്ന് കൂടി ഇരുന്നു കണ്ടൂ.അർനോൾഡ് മാത്രമല്ല കാരണം, നല്ല വേഗതയിൽ ഉള്ള അവതരണവും അതിനൊപ്പം സിനിമയിൽ ഉടന്നീളം നില നിർത്തിയ ത്രില്ലിംഗ് atmosphere ഉം ആയിരുന്നു.


  അപകടകാരി ആയ ഒരു മെക്സിക്കാൻ ഡ്രഗ് കാർട്ടൽ തലവനെ ജയിൽ മാറ്റുന്നതിനു ഇടയിൽ അയാൾ രക്ഷപ്പെടുന്നു. എല്ലാ തരത്തിലും ശക്തനായ ഗബ്രിയൽ കോർട്ടസ് എന്ന അധോലോക നായകന്റെ മുന്നിൽ പതറി പോയ ലോസ് ഏഞ്ചലാസ് പോലീസിന്റെ കയ്യിൽ നിന്നും അയാൾ രക്ഷപ്പെടുമ്പോൾ അമേരിക്കൻ - മെക്സിക്കൻ ബോർഡറിൽ ഉള്ള മുൻകാല LAPD ഓഫിസർ ആയ റേ ഓവൻസ് അപ്രതീക്ഷിതമായി ആയി ഗബ്രിയേലിന്റെ എതിരാളി ആയി മാറുന്നു.


അർനോൾഡിന്റെ തളർച്ച തോന്നുന്ന, എന്നാൽ രസകരമായ ഒരു കഥാപാത്രം ആണ്‌ ഇവിടെ ഷരീഫ് ആയ റേ. ഒരു ആക്ഷൻ ത്രില്ലർ ആണെങ്കിലും രസകരമായ കോമഡികൾ ഉള്ള ചിത്രമാണ് The Last Stand. ഓൾഡ് ബുക്ക് ഹോളിവുഡ് സിനിമ ആണെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ഒന്ന്. വെറുതെ ഇരിക്കുമ്പോൾ രസകരമായ ഒരുനാക്ഷൻ ത്രില്ലർ കാണണം എന്ന് തോന്നിയാൽ കാണാം The Last Stand. വലിയ സംഭവം ഒന്നും അല്ല സിനിമ. എന്നാലും universal acceptance ഉള്ള കഥയും അവതരണവും സിനിമ നന്നാക്കുന്നുണ്ട്.



സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്    



   

1715. Kerala Crime Files (Malayalam, 2023)


1715. Kerala Crime Files (Malayalam, 2023)

          Streaming on Hotstar



⭐️⭐️⭐️⭐️/5


ഷിജു, പാറയിൽ വീട്, നീണ്ടകര!! ഒരു അഡ്രസ് പ്രേക്ഷകന് ഇത്രയും അധികം ദിവസം ആയിട്ടും മനസ്സിൽ നിൽക്കുക എന്നൊക്കെ പറഞ്ഞാൽ? അതും പ്രത്യേകതകൾ ഒന്നും ഇല്ലാത്ത ഒരു അഡ്രസ്.അതേ.ഒന്നുമില്ലായ്മയിൽ നിന്നും പ്രാവിനെ പറത്തുന്ന മജീഷ്യന്റെ ഇന്ദ്രജാലം ആണ് Kerala Crime Files ൽ കാണാൻ സാധിക്കുന്നത്.

     

സിനിമാറ്റിക്ക് രീതികൾ വച്ച് നോക്കുമ്പോൾ ഒരു താൽപ്പര്യവും തോന്നിപ്പിക്കാത്ത ഒരാളുടെ ദുരൂഹ സാഹചര്യത്തിൽ ഉള്ള ഒരു മരണം. സീരീസിൽ തന്നെ സംഭാഷണങ്ങളിൽ പലപ്പോഴും കടന്നു വരുന്ന സമൂഹത്തിൽ തന്നെ തീരെ പ്രാധാന്യമില്ലാത്ത ഒരാൾ ആണ് ഇവിടെ കൊല്ലപ്പെട്ടതും. അത് കൊണ്ട് തന്നെ ഇതിൽ നിന്നും എന്താണ് ഈ സീരീസിൽ ഇത്ര  പ്രത്യേകം ആയി ഉള്ളത് എന്നും മനസ്സിൽ ചോദിച്ചു കൊണ്ടാകും പലരും Kerala Crime Files കണ്ടു തുടങ്ങുക. ഞാനും അങ്ങനെ ആയിരുന്നു സീരീസിന്റെ തുടക്കത്തിൽ. 


  എന്നാൽ, അതിനുള്ള ഉത്തരവും പെട്ടെന്ന് തന്നെ കിട്ടി. മികച്ച മേക്കിങ്, അഭിനയം, സാഹചര്യങ്ങൾക്ക്  അനുസരിച്ചുള്ള ബി ജി എം തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ആണ് Kerala Crime Files നെ മികച്ചതാക്കി മാറ്റുന്നത്. ഒരു കുറ്റാന്വേഷണം, അതും പ്രതിയെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ കയ്യിൽ ഉള്ളത് കൊണ്ട്  ആരായിരിക്കാം അത് എന്നുള്ള നിഗമനത്തിൽ പോലീസ്  അന്വേഷണം തുടങ്ങുകയും ചെയ്യുന്നു. എന്നാൽ തങ്ങളുടെ കൺമുന്നിലൂടെ പ്രതി അൽപ്പം നേരം മുന്നേ പോയിരുന്നു എന്നൊക്കെ കഥയിൽ വരുമ്പോൾ പ്രേക്ഷകനും പൊലീസിനോടൊപ്പം നിരാശരാകും. അതിനു കാരണം , ആ സമയം ആകുമ്പോൾ പ്രേക്ഷകനും കഥയുടെ ഒപ്പം പോകുന്നു എന്നതാണ്.


   Binge-worthy സീരീസ് എന്നു പൂർണമായും പറയാവുന്ന, ഏകദേശം 25 മിനിറ്റ് വീതം ഉള്ള 6 എപ്പിസോഡ് ആണ് Kerala Crime Files ന് ഉള്ളത്. എന്നാൽ, ഏകദേശം മൂന്നു മണിക്കൂർ ഉള്ള ഒരു കിടിലം  സിനിമ കാണുന്ന പോലെയാണ് സീരീസ് കണ്ടപ്പോൾ തോന്നിയത്. അജു  വർഗീസ് , ലാൽ മുതൽ പേര് അറിയാവുന്നതും അറിയാത്തതും ആയ അഭിനേതാക്കളുടെ നല്ല പ്രകടനങ്ങളും ഇവിടെ കാണാം. 


  തുടക്കത്തിൽ ചിന്തിച്ചത് പോലെ തന്നെയാണ് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നിയതും . പ്രത്യേകിച്ചും ഒന്നും ഇല്ലായിരുന്നു. വെറുതെ ഉള്ളി പൊളിക്കുന്നത് പോലെ ആയിരുന്നു. പക്ഷേ അതിലേക്ക് കൊണ്ട് വന്ന ആദ്യ അഞ്ചു എപിസോഡുകള് ഉണ്ടല്ലോ? ഒന്നും പറയാൻ ഇല്ല അതിനെ കുറിച്ച്. അപാര മേക്കിങ് എന്നു തന്നെ പറയാം. അടുത്ത സീസൺ വരുന്നതിനായി കാത്തിരിക്കുന്നു.





 

Sunday, 30 July 2023

1714. Maamannan (Tamil, 2023)


1714. Maamannan (Tamil, 2023)

         Streaming on Netflix





 ⭐⭐/5


      'ചക്കിന് വച്ചത് കൊക്കിന് കൊണ്ടു ' എന്നൊരു പഴഞ്ചൊല്ല് പോലെ ആയി മാമന്നൻ സിനിമയുടെ OTT റിലീസിന് ശേഷം എന്നതാണ് അവസ്ഥ. സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതിന് മുന്നേ അത് പറയാം എന്ന് തോന്നുന്നു. ധനികനും, ഉയർന്ന ജാതിയിലും ഉള്ള ക്രൂരൻ വില്ലൻ കഥാപാത്രമായ രത്നവേലൂ ഇപ്പോൾ നേടുന്ന കൾട് ഫോളോയിങ് മാറി സെൽവരാജിന്റെ സിനിമ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ആണ്‌ വന്നത്. ഒരു പക്ഷെ നായകൻ കഥാപാത്രങ്ങളെ സൈഡ് ആക്കി വില്ലൻ ഇത്ര മേൽക്കോയ്മ നേടുന്നതും ഇന്ത്യൻ സിനിമയിൽ സ്വാഭാവികം അല്ലാത്ത കാര്യവും ആണ്‌. എന്നാൽ ഇവിടെ ജാതി വ്യവസ്ഥയ്ക്കു എതിരെ അവതരിപ്പിച്ച സിനിമയിൽ മേൽജാതിക്കാരൻ ആയ വില്ലൻ സ്ക്കോർ ചെയ്തത് കൂടി ആയപ്പോൾ ദുരന്തം ആയി മാറി മാരിയുടെ സിനിമ പൊളിറ്റിക്സ്.


  അതിനു എനിക്ക് തോന്നിയത് മൂന്നു കാരണം ആണ്‌. ഒന്ന്, ട്രെയിലറിൽ വളരെ ശക്തൻ എന്ന് തോന്നിച്ച വടി വേലുവിന്റെ കഥാപാത്രം സിനിമയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ കോമഡി റോളുകളുടെ ഒരു extended സീരിയസ് വേർഷൻ മാത്രം ആയി മാറി എന്നതാണ്. സിനിമയിലെ രണ്ട് രംഗങ്ങൾ ; കാറിൽ വച്ച് തോക്ക് എടുക്കുന്ന രംഗം, പിന്നെ ക്ലൈമാക്‌സിലെ രത്ന വേലുവിനെ കാണുന്ന സന്ദർഭം ഒഴികെ മാസ് സീൻ ഒന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നതാണ് പരിതാപകരം. ട്രെയിലർ കണ്ടപ്പോൾ എന്താണ് പ്രതീക്ഷിച്ചതു അതിന്റെ അടുത്ത് പോലും എത്തുന്ന ഒന്നും ഇല്ലായിരുന്നു. തീരെ ദുർബലൻ ആയ 'വയ്യാത്ത ' ഒരു കഥാപാത്രം.നമ്മുടെ ഇന്ദ്രൻസ് പോലും ഒരു സൈക്കോ കൊലയാളി ആയി വന്നപ്പോൾ കണ്ടത് ആണ്‌ എത്ര സ്ട്രോങ്ങ്‌ ആയിട്ടാണ് ആ ട്രാൻസ്‌ഫോർമേഷൻ വന്നത് എന്ന്. ഇവിടെ വടി വേലുവിനെ കൊണ്ടൊന്നും ഇത് പറ്റാത്ത റോൾ ആണെന്ന് തോന്നി.


  രണ്ടാമതായി ഉദയനിധി. ഇടയ്ക്ക് ചില സിനിമകൾ കൊള്ളാം എന്ന് തോന്നിയെങ്കിലും ആദ്യമായി ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്ന, അഭിനയം അറിയാതെ പകച്ചു പോകുന്ന ഒരാളായി ആണ്‌ സ്‌ക്രീനിൽ അതിവീരനെ കണ്ടപ്പോൾ തോന്നിയത്. മാസ് സീനുകൾ ഒക്കെ elevate ചെയ്യേണ്ട സ്ഥലത്തു 'ഇതെന്തു കുന്തം 'എന്ന ഭാവത്തിൽ നിന്നു പോയി അതിവീരൻ. ധനുഷിനെ പോലെയോ അല്ലെങ്കിൽ അത്യാവശ്യം ഇത്തരം രംഗങ്ങൾ ഒക്കെ ചെയ്യാൻ കഴിയുന്ന ഏതെങ്കിലും നടൻ വേണമായിരുന്നു. അത് വിശാൽ ആയാൽ പോലും നല്ലതായിരുന്നു. പ്രത്യേകിച്ചും നായകൻ മാർഷ്യൽ ആർട്സ് ഒക്കെ അറിയാവുന്ന ആൾ ആണെങ്കിൽ 'മുക്കി കരഞ്ഞു' കൊണ്ടു ഫൈറ്റ് ചെയ്യുന്ന അതിവീരനെ അണ് ഉദയനിധി കാണിച്ച് തന്നത്. ഇയാൾ എന്തിനാണോ മാർഷ്യൽ ആർട്സ് ഒക്കെ പഠിച്ചത് എന്ന് തോന്നി പോയി. ഇനി ഇവരാരും അല്ലെങ്കിൽ പോലും 'തമിഴൻ ഡാ ' എന്ന് പറഞ്ഞ് നടക്കുന്ന ഏതു നടനും പൂ പറിക്കുന്ന ലാഘവത്തിൽ അവതരിപ്പിക്കാൻ പറ്റുന്ന കഥാപാത്രം ആണ്‌ ഉദയനിധി 'സരോജ് കുമാർ സ്റ്റൈലിൽ ' അവതരിപ്പിച്ചു കുളം ആക്കിയത്.


ഇനി മൂന്നാമതായി. ഫഹദ് ഫാസിൽ. അധികം ഒന്നും എഴുതണം എന്ന് തോന്നുന്നില്ല. ഒറ്റയ്ക്ക് ക്രൂരനായ, ഒരു നല്ല വശവും ഇല്ലാത്ത ആ വില്ലനെ നന്നായി തന്നെ അവതരിപ്പിച്ചു. ഫഹദിന്റെ ഏറ്റവും നല്ല വേഷം ഒന്നും അല്ല ഇതിൽ ഉള്ളത്.പക്ഷെ ഈ സിനിമയിൽ എതിരെ നിൽക്കാൻ ആരും ഇല്ലാത്തത് പോലത്തെ ഗംഭീര അഭിനയം.


ഇതെല്ലാം കൂടി വരുമ്പോൾ രണ്ടാം ഭാഗത്തിലെ ഇലക്ഷൻ ഒക്കെ ഉറപ്പായും നായക കഥാപത്രങ്ങൾ തോൽക്കും എന്ന് തന്നെ ആണ്‌ കരുതിയത്. സ്വന്തം ജാതിക്കാർ പോലും ചതിക്കുമ്പോൾ മാറി സെൽവരാജിന്റെ ജാതി പൊളിറ്റിക്സ് ഇതിൽ അവതരിപ്പിച്ചത് എന്താണ് എന്ന് പോലും എന്തായാലും ഒന്നും മിണ്ടാതെ ഒരു സൈഡിലൂടെ പോകാം. മാരി സീരിയസ് ആയി എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാകും.


' പരിയേറും പെരുമാൾ ',' കർണ്ണൻ ' തുടങ്ങിയ മാരി ചിത്രങ്ങൾ ഇഷ്ടപ്പെട്ട സിനിമകളാണ്. ഇപ്പോഴും പ്ളേ ലിസ്റ്റിൽ ഉള്ള പാട്ടുകൾ ആണ്‌ ഈ ചിത്രത്തിൽ ഉള്ളത്. റഹ്മാൻ മാരിയുടെ സിനിമയിൽ വരുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയിരുന്നു. ഇടയ്ക്കുള്ള ബി ജി എമ്മും ഏൻഡ് ക്രെഡിറ്റ്സിൽ റഹ്മാൻ പാടുന്ന പാട്ടും ഒഴികെ ഒന്നും ഇഷ്ടമായില്ല സിനിമയിൽ. എന്റെ ഭാര്യയ്ക്ക് അതിലെ വേറെ ഏതോ ഒരു പാട്ട് ഇഷ്ടപ്പെട്ടൂ എന്ന് തോന്നുന്നു.


എന്തായാലും തിയറ്ററിൽ ഉറപ്പായും കാണണം എന്ന് കരുതി ഇരുന്നിട്ട് അവസാനം ഇവിടെ റിലീസ് ഇല്ലാത്തത് കൊണ്ടു കാണാതെ ഇരുന്ന പടം ആണ്‌ മാമന്നൻ. വരാത്തത് നന്നായി എന്ന് തോന്നുന്നു എന്തായാലും. എന്നാലും രത്ന വേലു എന്ന വില്ലൻ കഥാപാത്രത്തിനു കിട്ടുന്ന കയ്യടി കണ്ടിട്ട് ആണോ ഫെഫ്സി തമിഴ് നടൻമാർ അല്ലാത്തവർ തമിഴ് സിനിമകളിൽ അഭിനയിക്കേണ്ട എന്ന് പറഞ്ഞത് എന്ന് തോന്നുന്നു.


ആരോടും കാണാൻ ഒന്നും പറയാൻ തോന്നിക്കാത്ത സിനിമ ആണ്‌ മാമന്നൻ എനിക്ക്. ആകെ മൊത്തം നിരാശ നല്ല രീതിയിൽ അവതരിപ്പിക്കാവുന്ന ഒരു സിനിമ കുളം ആക്കി എന്നതാണ്. പ്രത്യേകിച്ചും ട്രെയിലർ തന്ന എഫെക്റ്റ് പറ്റിച്ചു എന്ന് തന്നെ പറയാം.




Sunday, 2 July 2023

1712. Freaks: You're One of Us (German, 2022)

 

1712. Freaks: You're One of Us (German, 2022)
           Action, Fantasy
         Streaming on Netflix



⭐️⭐️⭐️/5

മാർവലിന്റെയും ഡി സിയുടെയും സൂപ്പർ ഹീറോ സിനിമകൾ അല്ലാതെ മറ്റൊരു കൂട്ടം സൂപ്പർ ഹീറോകൾ പല രാജ്യങ്ങളിലും ഭാഷകളിലും ഉണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ? അത്തരത്തിൽ ജർമനിയിൽ നിന്നുമുള്ള ചിത്രമാണ് Freaks: You're One of Us. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന വെന്റി എന്ന യുവതി ദിവസവും കഴിക്കുന്ന നീല നിറമുള്ള ഗുളികയുടെ പിന്നിൽ ഒരു രഹസ്യം ഉണ്ടെന്ന് അവിചാരിതമായി മനസ്സിലാക്കുന്നു.

അതിനു പിന്നാലെ ഇത്തരത്തിൽ ഉള്ള മറ്റ് ആളുകളും ചുറ്റും ഉണ്ടെന്ന് അവൾ അറിയുന്നു. പിന്നീട് അവരും ആയി interact ചെയ്യുകയും അത് വെന്റിയുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ ആണ് സിനിമയുടെ കഥ.

സൂപ്പർ ഹീറോ സിനിമ ആയത് കൊണ്ട് തന്നെ അത്യാവശ്യം ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. സ്ഥിരം സൂപ്പർ ഹീറോ സിനിമകളുടെ പാറ്റേണിൽ പോകുന്നതിന് പകരം ഇത്തരം കഴിവുകൾ കിട്ടിയാൽ മനുഷ്യരിൽ ഉണ്ടാകുന്ന മാറ്റമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഒരു രണ്ടാം ഭാഗത്തിന് ഉള്ള സാധ്യത തുറന്നു വച്ചിട്ട് ആണ് സിനിമ അവസാനിക്കുന്നതെങ്കിലും പിന്നീട് ഇതിനെ കുറിച്ച് അധികമായി ഒന്നും കേട്ടില്ല.

കണ്ടു നോക്കൂ. തരക്കേടില്ലാത്ത ഒരു ചെറിയ സൂപ്പർ ഹീറോ ചിത്രമാണ് Freaks: You're One of Us.

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.