1473. They Call Me Jeeg (Italian, 2015)
Action, Super Hero
തൻ്റെ ലാഭങ്ങൾ നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉപയോഗിക്കുകയും അതിനായി സ്വയം ജീവ ത്യാഗം പോലും നടത്തുന്ന ആളാണ് ഹീറോ. എൻസോ എന്ന ചെറിയ തട്ടിപ്പുകൾ നടത്തി സമൂഹത്തിലെ ഇരുണ്ട ഇടനാഴികളിൽ ജീവിക്കുന്ന ഒരാൽ എങ്ങനെ ആണ് ഹീറോ ആയി മാറുന്നത്? അതും വെറും ഹീറോ അല്ല, സൂപ്പർ ഹീറോ.
They Call Me Jeeg അത്തരത്തിൽ ഒരു കഥയാണ്. എൻസോ നല്ലവനായിരുന്നില്ല ജീവിതത്തിൽ. മോശമായ കുട്ടിക്കാലം, ചെറിയ മോഷണങ്ങൾ ആയി വളർന്നപ്പോൾ ജീവിച്ച ആയാൾക്ക് സുഹൃത്തുക്കൾ ആരും ഇല്ലായിരുന്നു. ഒരിക്കൽ അമാനുഷികമായ ശക്തി ആകസ്മികമായി ലഭിച്ചപ്പോൾ ആദ്യം ചെയ്തത് തന്നെ മോഷണം ആയിരുന്നു. അയാൾക്ക് അതിനപ്പുറം ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ, ഭ്രാന്തി ആയി മുദ്ര കുത്തപ്പെട്ട, ജീവിതത്തിൽ ധാരാളം നഷ്ടങ്ങൾ സംഭവിച്ച അലീസിയ കാരണം അയാളുടെ സ്വഭാവം മാറുകയാണ്.
അതിനായി എൻസോയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വരുന്നതും വലിയ കാര്യങ്ങളാണ്. അയാൾക്ക് എതിരാളി ആയി, തനിക്ക് വില തരാത്ത സമൂഹത്തിന് നേരെ ആക്രമണം അഴിച്ചു വിടാൻ ശ്രമിക്കുന്ന ഒരു വില്ലനും. ജോക്കർ പോലുള്ള eccentric ആയി മാറുന്ന കഥാപാത്രങ്ങളുടെ ചെറിയ ശകലങ്ങൾ ഈ വില്ലൻ കഥാപാത്രത്തിൽ കാണാൻ കഴിയും. അങ്ങനെ വരുമ്പോൾ സാധാരണ സൂപ്പർ ഹീറോ സിനിമകളിൽ നിന്നും കൂടുതൽ വൈകാരികമായി അവതരിപ്പിച്ച ഒരു സൂപ്പർ ഹീറോ ചിത്രമായി മാറുകയാണ് They Call Me Jeeg.
Bhavesh Joshi Super Hero, Mard Ko Dard Nahi Hota പോലുള്ള ഇന്ത്യൻ സിനിമകൾ ആണ് ഈ ഇറ്റാലിയൻ ചിത്രം കണ്ടപ്പോൾ ഓർമ വന്നത്.അത്തരത്തിൽ ഒരു treatment ആണ് ഈ ചിത്രത്തിനും ഉള്ളത്. എൻസോയുടെ ശക്തി അയാൾക്ക് പുതുതായി ലഭിച്ചതാണ്.പക്ഷേ അയാളുടെ redemption ചില സമയങ്ങളിൽ ചിലർക്ക് മാത്രം സംഭവിക്കാവുന്ന ഒന്നുമാണ്. അതിൽ ഊന്നിയാണ് കഥ വികസിക്കുന്നത്. അയാളുടെ ശക്തിയുടെ മാത്രം കഥ പറച്ചിലും അല്ല ഈ ചിത്രത്തിൽ.
ഇറ്റലിയുടെ സ്വന്തം സൂപ്പർ ഹീറോ ചിത്രം അവിടെ മികച്ച ജനപ്രീതിയും നിരൂപക പ്രശംസയും ലഭിച്ച ഒന്നു ആയിരുന്നു.പിന്നീട് റിലീസ് ആയ രാജ്യങ്ങളിലും അതെ പോലെ തന്നെ ആയിരുന്നു അഭിപ്രായങ്ങളും.തീർച്ചയായും കണ്ടു നോക്കുക.ഇഷ്ടമാകും.
@mhviews rating: 4/4
Download Link: t.me/mhviews1
More movie views and download links available at www.movieholicviews.blogspot. com
No comments:
Post a Comment