1476. Photocopier(Indonesian, 2021)
Mystery. Streaming on Netflix
അന്നത്തെ രാത്രിയിൽ സൂര്യനിയക്ക് നഷ്ടമായത് അവളുടെ ജീവിതത്തിലെ വലിയ ഒരു കാര്യമായിരുന്നു. മുന്നോട്ട് പഠിക്കാൻ ഉള്ള സ്കോളർഷിപ്. എന്നാലന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ഒന്നും ഓർമയില്ലത്ത അവൾ തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ആരും അവളുടെ വാദങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.സ്വന്തം മാതാപിതാക്കൾ പോലും. കാരണം അവളന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നാലും സ്വയം വിശ്വസിപ്പിക്കാനായി എങ്കിലും അവൾക്ക് സത്യം കണ്ടെത്തണമായിരുന്നു. സൂര്യാനി സ്വന്തം നിലയിൽ അന്വേഷണം തുടങ്ങി.
സൂര്യനി നടത്തുന്ന അന്വേഷണത്തിൻ്റെ കഥയാണ് Photocopier അവതരിപ്പിക്കുന്നത്.തൻ്റെ ജീവിതം നിലയില്ലാ കയത്തിലേക്ക് താഴ്ന്നു പോകുന്നത് കണ്ട് ഒരു പെൺകുട്ടി നടത്തുന്ന പോരാട്ടം ആണ് ഇന്തോനേഷ്യൻ ചിത്രം അവതരിപ്പിക്കുന്നത്.
സൂര്യനി മുൻ നിർത്തുന്ന ഓരോ വാദവും മരു വാദത്തിൽ തകരുമ്പോഴും അവളുടെ അന്വേഷണം തുടരുകയാണ്.അത് അവളെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്ന കുറെ സത്യങ്ങളിലേക്കും. ആ സത്യങ്ങൾ ബാധിക്കുന്ന ധാരാളം ആളുകളെ കാണാം ചിത്രത്തിൽ.എന്നാലും മറ്റുള്ളവരുടെ തെറ്റുകൾ അവളെ ബാധിക്കുന്നു എന്നത് അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. സൂര്യനിയുടെ വാദത്തിൽ എന്തെങ്കിലും സത്യമുണ്ടോ?അതോ എല്ലാം അവളുടെ തോന്നൽ ആയിരുന്നോ?
സിനിമയുടെ കഥാപരിസരങ്ങൾ കൂടുതൽ പറയുന്നതിലും നല്ലത് അത് കണ്ടു മനസ്സിലാക്കുക ആണ് നല്ലത്.നല്ലൊരു മിസ്റ്ററി ചിത്രമാണ് Photocopier. ഈ സിനിമയ്ക്ക് ഇങ്ങനെ ഒരു പേര് വന്നതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ക്ലൈമാക്സ് സീനുകൾ ഇത്തരം ഒരു പേര് തിരഞ്ഞെടുത്തതിനെ ശരി വയ്ക്കുന്നു.
@mhviews rating: 3.5/4
Download Link: t.me/mhviews1
കൂടുതൽ സിനിമകളെ കുറിച്ച് വായിക്കുവാനും ഡൗൺലോഡ് ലിങ്ക് എന്നിവയ്ക്ക് www.movieholicviews.blogspot.com സന്ദർശിക്കുക.