Wednesday, 21 July 2021

1391. Fear Street Part 3: 1666 (English, 2021)

 1391. Fear Street Part 3: 1666 (English, 2021)

          Horror

          Streaming Platform: Netflix



   സാറാ ഫിയർ യഥാർത്ഥത്തിൽ ആരായിരുന്നു എന്നുള്ള ചോദ്യത്തിന് ഉത്തരവും അവളെ എന്തു കൊണ്ട് ആണ് എല്ലാവരും ശാപത്തിന്റെ പ്രതീകമായി കരുതുന്നു എന്നുള്ള ചോദ്യത്തിന് ഉത്തരവും ആണ് Fear Street മൂന്നാം ഭാഗത്തിൽ കാത്തിരുന്നതു.എന്നാൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെ ആണ് 1666 ലെ Shady Side- Sunny Ville കഥയിലൂടെ പ്രേക്ഷകനെ കാത്തിരുന്നത്.


  ആദ്യ രണ്ടു ഭാഗങ്ങളുടെ തുടർച്ചയായി അവതരിപ്പിച്ച കഥയിൽ കഥാപാത്രങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളിൽ എന്തായിരുന്നു എന്നൊക്കെ അവതരിപ്പിച്ചപ്പോൾ Trilogy യുടെ folk- story എന്നു പറയാവുന്ന ഭാഗവും ഭംഗിയായി പതിവായുള്ള ഒരു ഹൊറർ കഥയുടെ  എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി.എല്ലാത്തിന്റെയും തുടക്കം ക്ളീഷേ ആണെന്ന് തോന്നിയാലും കാലാന്തരമായി തലമുറകളിലൂടെ കഥാപാത്രങ്ങൾ ആർജിച്ച മാറ്റങ്ങൾ ഒക്കെ നന്നായിരുന്നു.സിനിമയുടെ മൊത്തത്തിൽ ഉള്ള ഭംഗിയും അതായിരുന്നു.പരിചിതമായ കഥാപാത്രങ്ങളിലൂടെ തന്നെ അവരുടെ ഭാഗങ്ങൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.


 ചെറിയ രീതിയിൽ അന്നത്തെ അമേരിക്കൻ യൂണിയൻ രാഷ്ട്രീയം ഒക്കെ കടന്നു വരുന്നുണ്ടെങ്കിലും അതങ്ങനെ പറഞ്ഞു പോവുകയാണ്.Tail end ൽ ഇനിയും എന്തൊക്കെയോ പറയാൻ ഉണ്ട് എന്നുള്ള തോന്നലിൽ സിനിമ അവസാനിക്കുമ്പോൾ 3 വെള്ളിയാഴ്ചകളിൽ ആയി Netflix അവതരിപ്പിച്ച മൂന്ന് ഭാഗങ്ങൾ ഉള്ള ഹൊറർ സിനിമ നന്നായി ഇഷ്ടപ്പെട്ടൂ എന്നു പ്രേക്ഷകന് എന്ന നിലയിൽ ഉള്ള അഭിപ്രായം.


 @mhviews rating: 3/4

Trilogy മൊത്തത്തിൽ 3.5/4




  

Saturday, 10 July 2021

1390. Slaxx (English, 2020)

 1390. Slaxx (English, 2020)

          Horror/ Slasher



  Illogical എന്നു എളുപ്പം പറയാവുന്ന ഒരു concept ആണ് Slaxx എന്ന സിനിമയുടെ.അല്ലെങ്കിൽ ധാരാളം ഹൊറർ/സ്ലാഷർ സിനിമകളിലെ വ്യത്യസ്തമായ ഒരു concept എന്നും പറയാം.കാരണം, ഇവിടെ കുറെ കൊലപാതകങ്ങൾ നടക്കുന്നു.അവ നടത്തുന്നത് പുതുതായി ഒരു കമ്പനി ഇറക്കുന്ന ജീൻസ് ആണ്.


  ജീൻസ് കൊലപാതകങ്ങൾ നടത്തുകയോ?അതേ തീരെ ലോജിക്കൽ അല്ല എന്നു ആദ്യം തന്നെ പറഞ്ഞതു അതു കൊണ്ടാണ്.എന്നാൽ അതിനു പിന്നാലെ ഉള്ള കാരണം അൽപ്പമെങ്കിലും കാലിക പ്രസക്തി ഉള്ളത് ആണ്.അതും ഇന്ത്യയും ആയി ബന്ധമുള്ള ഒന്നാകുമ്പോൾ ചർച്ചകൾക്ക് ഉള്ള സ്കോപ്പും ഉണ്ട്.


  ബോളിവുഡ് മ്യൂസിക്കും ഇന്ത്യൻ വംശജയും ഹിന്ദിയും എല്ലാം സിനിമയുടെ ഒരു crucial പോയിന്റിൽ വരുന്നുണ്ട്.ഇന്ത്യയെ കുറിച്ചുള്ള ഹോളിവുഡ് സങ്കൽപ്പങ്ങൾക്ക് ഒരു മാറ്റവും ഇല്ല എന്നു പറയേണ്ടി വരും.പിന്നെ ഉള്ളത് ചൂഷണത്തെ കുറിച്ചാണ്.ആളുകളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുന്ന ധാരാളം ആളുകളെയും സിനിമയിൽ കാണാം.രക്തരൂഷിതമായ ഒരു ക്ളൈമാക്‌സ് ആണ് ചിത്രത്തിന് ഉള്ളതും.അതും ഒരു അവസാനമില്ലാതെ ഈ സംഭവങ്ങൾ നടക്കും എന്ന് പറയാതെ പറഞ്ഞു വയ്ക്കുന്നു.


  Must watch ആണെന്നുള്ള അഭിപ്രായം ഇല്ലെങ്കിലും concept ന്റെ കൗതുകം കാരണം കണ്ടു നോക്കാവുന്ന ഒന്നാണ് Slaxx.


@mhviews rating: 2/4

Telegram download link: search @mhviews1 

 For more movie suggestions and links go to www.movieholicviews.blogspot.com

1389. Fear Street Part 2: 1978(English, 2021)

 1389. Fear Street Part 2: 1978(English, 2021)

          Horror/Slasher



  1994 ൽ Shadyside ൽ നടക്കുന്ന കൊലപാതകങ്ങളിൽ സാറ ഫിയർ എന്ന ദുർമന്ത്രവാദിനിയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട ആളെ തിരക്കി ആണ് ദീനയും ജോഷും ഇറങ്ങുന്നത്. സി.ബെർമാൻ എന്ന പേരിൽ തുടങ്ങിയ അന്വേഷണം അവരെ കൊണ്ടെത്തിക്കുന്നത് 1978 ൽ നടന്ന ക്യാമ്പിലേക്ക് ആണ്.സി.ബെർമാൻ എങ്ങനെ ആണ് സാറാ ഫിയറിൽ നിന്നും രക്ഷപ്പെട്ടു എന്ന് അറിയാൻ ചിത്രം കാണുക.


  '90 കളിലെ ഹൊറർ/സ്ലാഷർ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ആദ്യ ഭാഗം അക്കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു.ഒരു ഹൊറർ ചിത്രം എന്നതിലുപരി ഒരു നൊസ്റ്റാൽജിക് ഘടകത്തിന് നല്ല പ്രാധാന്യം കൊടുത്തിരുന്നു.പ്രത്യേകിച്ചും പലപ്പോഴും സിനിമകളിലൂടെ ഒക്കെ പരിചിതമായ ഒരു അമേരിക്കൻ Pop-culture അതിലുണ്ടായിരുന്നു.


 അതിന്റെ prequel എന്നു വിളിക്കാവുന്ന രണ്ടാം ഭാഗവും അതേ രീതിയിൽ തന്നെ ആണ് ഒരുക്കിയിരിക്കുന്നത്.ആദ്യ ഭാഗം എവിടെ അവസാനിച്ചോ, അവിടെ നിന്നും ഉള്ള സംഭവങ്ങളിൽ ആണ് സിനിമയുടെ തുടക്കം.എന്നാൽക്കൂടിയും ആദ്യ ഭാഗത്തിന്റെ അതേ രീതിയിൽ പോകുന്നത് കൊണ്ടു ആവർത്തന വിരസത ഉണ്ടാകുന്നുണ്ട് കഥയിൽ.കഥ പറച്ചിലിലൂടെ അവതരിപ്പിച്ച ഭാഗം ആയതു കൊണ്ട് തന്നെ ഒറ്റ കഥാപാത്രത്തിന്റെ ഭാഗത്തു നിന്നും ആണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്.അതു കൊണ്ടു തന്നെ മനസ്സിൽ പതിയുന്ന കഥാപാത്രങ്ങളും ആദ്യ ഭാഗത്തിനെ അപേക്ഷിച്ചു ചുരുക്കം ആണ്.


  ഈ ഭാഗത്തിൽ അവസാനം വരുന്ന ചെറിയ ഒരു ട്വിസ്റ്റും ഇതിന്റെ എല്ലാം തുടക്കം നടന്ന 1666 ലേക്ക് പോകുന്ന അടുത്ത ഭാഗത്തിനെ കുറിച്ചുള്ള സൂചനകൾ ഒക്കെ പ്രതീക്ഷ ആണ്.ഈ ഭാഗത്തിൽ നിന്നും എന്തോ ഒളിപ്പിച്ചു വച്ചത് പോലെ.Shadyside ലെ കൊലപാതകങ്ങളുടെയും ശാപത്തിന്റെയും വേദനയുടെയും തുടക്കം എവിടെ നിന്നു ആണെന്ന്; എന്തു കൊണ്ടാണെന്നു അറിയാൻ അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കണം.


 ആദ്യ ഭാഗത്തിന്റെ അത്ര ഇല്ലെങ്കിലും മോശം ആണെന്ന് തോന്നിയില്ല. Fear Street Trilogy യുടെ ആരാധകർ miss ആക്കരുത്.കാരണം അടുത്ത ഭാഗത്തേക്കുള്ള കഥ ഈ സിനിമയിൽ നിന്നും ആണ് തുടങ്ങുന്നത്.


 സിനിമ Netflix ൽ ലഭ്യമാണ്.


@mhviews rating: 2.5/4


 

Thursday, 8 July 2021

1388. Till Death (English, 2021)

 1388. Till Death (English, 2021)

           Thriller.




  എമ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കണ്ണു തുറന്നു നോക്കുമ്പോൾ അവൾ ഭർത്താവായ മാർക്കിന്റെ കയ്യോട് ചേർത്തു വിലങ്ങു കൊണ്ടു തന്നെയും ബന്ധിപ്പിച്ചിരിക്കുന്നു എന്നു മനസ്സിലായി.അൽപ്പ  നേരത്തിനു ശേഷം മാർക് സ്വയം വെടി വച്ചു മരിക്കുന്നു.തണുപ്പ് കാലത്തു  വിവാഹ വാർഷികം ആഘോഷിക്കാനായി മാർക് lake house തിരഞ്ഞെടുത്തത് എന്തിനാണ് എന്നുള്ള സംശയം അവൾക്കു പതിയെ മാറി തുടങ്ങി.ചുറ്റും മനുഷ്യ വാസം ഇല്ലാത്ത സ്ഥലത്തു ഇത്തരത്തിൽ ഒരു മൃതദേഹവുമായി ,അതും തന്റെ കയ്യോട് ചേർത്തു ബന്ധിപ്പിച്ചിട്ടു.


 എമ എങ്ങനെ രക്ഷപ്പെടും എന്നതാണ് സിനിമയുടെ ബാക്കി കഥയെങ്കിലും അവൾക്കു ഇനി എന്തെല്ലാം നേരിടാൻ ഉണ്ടെന്നാണ് Till Death എന്ന ചിത്രം പറയുന്നത്. Till Death ഒരു ചെറിയ പ്രതികാര സിനിമയാണ്.ആദ്യ സംഭവത്തിനു ശേഷം അവൾ അനുഭവിക്കുന്നതിനു പിന്നിൽ പ്രതികാരം വലിയ ഒരു ഘടകം ആണ്.


 കഥയിൽ വലിയ പുതുമ ഒന്നുമില്ലെങ്കിലും ആ കഥ അവതരിപ്പിച്ച രീതി നല്ല ത്രില്ലിംഗ് ആയിരുന്നു.പ്രത്യേകിച്ചും എമയ്ക്കു ഇനി എന്തു സംഭവിക്കും എന്നു പ്രേക്ഷകനിൽ സ്വയം ചോദ്യം ചോദിക്കാൻ ഉള്ള അവസരം കഥയിൽ തുടരെ തുടരെ ഉണ്ടായിരുന്നു.ആ ഒരു മൂഡ് അവസാന സീൻ വരെ നില നിർത്തി എന്നത് കൊണ്ട് തന്നെ നല്ലൊരു ത്രില്ലർ ആണ് ചിത്രം.ഏറെക്കുറെ ശരാശരിയിലും മികച്ചു നിൽക്കുന്ന ഒന്നു.


  ഈ അടുത്തു ഇറങ്ങിയ ത്രില്ലർ സിനിമകളിൽ നല്ല ഒരു ത്രില്ലർ ആയി തോന്നി ചിത്രം.മേഗൻ ഫോക്സിന്റെ എമ ആണ് സിനിമയുടെ എല്ലാം.


@mhviews rating: 3/4

Search @mhviews in Telegram for the download link

More movie suggestions and download link @www.movieholicviews.blogspot.ca


Sunday, 4 July 2021

1387. Fear Street Part One: 1994(English,2021)

 1387. Fear Street Part One: 1994(English,2021)

           Horror.



'90 കളിലെ അമേരിക്കൻ ടീനേജഴ്സിന്റെ ഇടയിൽ പ്രസിദ്ധമായിരുന്നു Fear Street പരമ്പരയിലെ നോവലുകൾ. R.L Stine 1989 ൽ തുടങ്ങി വച്ചതു പിന്നീട് പല കഥാപാത്രങ്ങളും പലതരം കഥകളുമായി അമേരിക്കൻ Pop Culture ന്റെ ഭാഗമായി നില നിന്നിരുന്നു.പൂർണമായും ആ കഥകൾ ആധാരമാക്കി അല്ലെങ്കിലും ആ പരമ്പരയിലെ കഥകളുടെ ചുവടു പറ്റിയാണ് Netflix, മൂന്നു ഭാഗങ്ങൾ ഉള്ള Fear Street സിനിമ version നിർമിച്ചിരിക്കുന്നത്.


 പേരിൽ ഉള്ളത് പോലെ തന്നെ ഒരു ഹൊറർ സിനിമ തന്നെയാണിത്.' 90 കളിലെ Pop Culture നന്നായി അവതരിപ്പിച്ച, ടീനേജ് കഥാപാത്രങ്ങളുടെ മികച്ച ഒരു blend ആണ് ചിത്രം. Sunnyvale എന്ന പട്ടണം സമൃദ്ധിയിൽ മുന്നോട്ട് പോകുമ്പോൾ തൊട്ടടുത്ത Shadyside അമേരിക്കയിലെ കൊലപാതകങ്ങളുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ്.അവിടെ ഉള്ളവരുടെ ജീവിതം ദാരിദ്ര്യത്തിലും ആണ്.അതിനു കാരണം ഒരു ചെറിയ നേഴ്സറി പാട്ടിൽ ഉണ്ട്, പലരും വിശ്വസിക്കുന്നില്ലെങ്കിലും , അവിശ്വസനീയം എന്നു പറയുവുന്ന കഥയ്ക്ക് പിന്നിലും ഒരു വലിയ കഥയുണ്ട്.


  കൊലപാതകങ്ങൾ തുടർക്കഥ ആകുമ്പോൾ, അതിനെ നേരിടേണ്ടി വരുന്നു കുറച്ചു ടീനേജ് വിദ്യാർഥികൾക്ക്‌.അവർക്ക് നേരിടാൻ ഉള്ളത് വലിയ ഒരു ശാപത്തെ ആണ്.1666 മുതൽ അവരെയും അവരുടെ മുൻ തലമുറകളെയും എല്ലാം വേട്ടയാടുന്ന ശാപം.Fear Street ന്റെ കഥ ചുരുക്കം ഇതാണ്.കഥയിൽ ക്ളീഷേ അനുഭവപ്പെട്ടാലും ഒരു കാലഘട്ടത്തിലേക്കു തിരിച്ചു പോയത് അവതരിപ്പിച്ചതും, അന്നത്തെ Pop Culture ഉം എല്ലാം നല്ല നൊസ്റ്റാൾജിയ ആയിരുന്നു.ശരിക്കും മുതിർന്ന പ്രായത്തിൽ ജീവിക്കാൻ ആഗ്രഹം തോന്നുന്ന ഒരു കാലഘട്ടം ആയിരിക്കും. പലർക്കും.


 ആ golden era യുടെ ഒപ്പം മികച്ച രീതിയിൽ കഥയിൽ അവതരിപ്പിച്ച മുഖ്യ കഥാപാത്രങ്ങൾ കൂടി ആയപ്പോൾ സിനിമ സാധാരണ ടീനേജ് -ഹൊറർ ചിത്രങ്ങളിൽ ഉള്ളതിലും മികച്ച നിലവാരം കാണിച്ചു എന്നു തന്നെ പറയാം.അടുത്ത രണ്ടു ഭാഗങ്ങൾ കൂടി ഓരോ ആഴ്ചയിൽ റിലീസ് ആകും.ഇപ്പോൾ കണ്ടു തീർന്നത് അല്ല, അതിനും മുകളിൽ വരാൻ ഉള്ളത് ഉണ്ടെന്നുള്ള പ്രതീക്ഷ തന്നാണ് സിനിമ അവസാനിച്ചിരിക്കുന്നത്.അതും, 1994 ൽ നിന്നും 1978 ലേക്ക് ഒരു മടങ്ങി പോക്ക്.


 അടുത്ത രണ്ടു ഭാഗങ്ങൾ കൂടി ഈ രീതിയിൽ തന്നെ മികച്ചതായാൽ ഉറപ്പാണ് ഒരു modern cult- classic ആയി ചിത്രം മാറും എന്നത്.ഓരോ ദേശത്തും കാണും ഇതേ പോലത്തെ മുത്തശ്ശി കഥകൾ.അവയ്ക്കെല്ലാം കാണും ഇതു പോലത്തെ ചോരയിൽ നിറഞ്ഞ കഥകൾ.അതു ചെറുപ്പത്തിൽ എങ്കിലും പരിചയപ്പെട്ടു വിശ്വസിച്ചിരുന്നവർക്കു കൂടി ആ കാലത്തിലേക്ക് ഉള്ള ഒരു തിരിച്ചു പോക്കായിരിക്കും ഈ ഭാഗം.കാണുക!!


ചിത്രം Netflix ൽ ലഭ്യമാണ്!!


@mhviews rating  : 3.5/4

          

1386. Hereditary (English, 2018)

 1386. Hereditary (English, 2018)

           Horror, Psychological Thriller



     സാമാന്യ സങ്കൽപ്പങ്ങൾക്ക് അപ്പുറം ഉള്ള ഇരുട്ടിന്റെ ശക്തികൾ എന്നു നമ്മൾ വിളിക്കുന്ന പലതും നമ്മുടെ ഇടയിൽ ഉണ്ടാകാം, ഉണ്ടാകാതെ ഇരിക്കാം.എന്നാലും ഒരു കാര്യം സത്യമാണ്.മനുഷ്യൻ ഉണ്ടായ കാലം മുതൽ പ്രകൃതിയിലെ ശക്തികളെ മനുഷ്യ കുലത്തിന്റെ മുന്നോട്ടു ഉള്ള ജീവിതം കണക്കാക്കി ആരാധിച്ചിരുന്നത് പോലെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി അതിലും ഏറെ ശക്തി ഉണ്ടെന്നു അക്കൂട്ടർ വിശ്വസിക്കുന്ന ശക്തികളെയും ആരാധിച്ചിരുന്നു.ഒരു പക്ഷെ ഇരുട്ടിന്റെ ശക്തികൾ അവരാകാം.അവരുടെ ആരാധകർ മറു വിഭാഗത്തിന്റെ കൂടെ എന്നും ജീവിച്ചിരുന്നു.


  അന്ധവിശ്വാസങ്ങൾ എന്ന ലേബലിൽ ഇപ്പോഴും ഇത്തരം കാര്യങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്.എലൻ ലെ മരിക്കുമ്പോൾ അവരുടെ മകളായ ആനിയുടെ കുടുംബത്തിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുക ആയിരുന്നു.അവളുടെ ചെറുപ്പകാലത്ത് അവളുടെ അമ്മയ്ക്ക് ചില കൾട്ടുകളും ആയി ബന്ധം ഉണ്ടായിരുന്നു എന്ന സംശയം ആനിയ്ക്ക് ഉണ്ടായിരുന്നു.


  എന്നാൽ സ്ഥിതി കൂടുതൽ ഭയാനകം ആയി മാറുകയായിരുന്നു മരണത്തിന് ശേഷം.ഒന്നിന് പുറകെ ഒന്നായി ഓരോ സംഭവങ്ങളും.ഒരു സിനിമ എന്ന നിലയിൽ ആണെങ്കിൽ പോലും പ്രേക്ഷകനെ നല്ല രീതിയിൽ മാനസികമായി haunt ചെയ്യുന്നുണ്ട് ഈ ചിത്രത്തിലെ ചില രംഗങ്ങൾ.Scare Jump tactics ഒന്നും അല്ല അതിനു ഉപയോഗിച്ചിരിക്കുന്നത്.പകരം കഥാപാത്രങ്ങളിലൂടെ, അവരുടെ അനുഭവങ്ങളിലൂടെ നമ്മളെയും ഭയപ്പെടുത്തുന്നുണ്ട് പലതും.


  ഹൊറർ സിനിമകൾ താൽപ്പര്യമുള്ള ഒരു സിനിമ ആസ്വാദകന് പോലും eerie ആയുള്ള സംഗീത പശ്ചാത്തലവും നിശബ്ദതയും എല്ലാം നേരത്തെ പറഞ്ഞതു പോലെ ഐനിമയ്ക്കു ശേഷവും haunt ചെയ്യാം.ക്ളൈമാക്സിലേക്കു എത്തുമ്പോൾ സിനിമയുടെ പേരിനോട് എന്തു മാത്രം ബന്ധം ഉണ്ടെന്നു മനസ്സിലാകും.ശരിക്കും അത്തരം ഒരു ജീവിതം ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ തന്നെ എത്ര ഭയാനകം ആണെന്ന് തോന്നി പോകും.


 പോസിറ്റിവ് ആയ ഒന്നും മാനസികമായി ഈ സിനിമയിൽ നിന്നും ലഭിക്കില്ല.പകരം സിനിമയുടെ genre നോട് പൂർണമായും നീതി പുലർത്തുന്ന , ആ വിഭാഗത്തിലെ ഒരു ക്ലാസിക് ആണ് Hereditary.സിനിമ ഇറങ്ങിയ സമയം ഈ ഒരു കാരണം കൊണ്ട് തന്നെ ആ ആക്സിഡന്റ് രംഗത്തിന് ശേഷം കാണാൻ തോന്നിയില്ലായിരുന്നു ചിത്രം.ഒരാഴ്ച മുന്നേ വീണ്ടും ആദ്യം മുതൽ കണ്ടു അവസാനിപ്പിക്കുമ്പോൾ 'വെറുമൊരു ഹൊറർ പടം' എന്ന നിലയിൽ നിന്നും 'പൂർണമായ ഒരു ഹൊറർ ചിത്രം' എന്ന ഫീൽ ആണ് കിട്ടിയതു.


  സിനിമ പലരും കണ്ടിട്ടുണ്ടാകും, പല അഭിപ്രായങ്ങളും ഉണ്ടാകാം എന്നാലും വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ഹൊറർ ചിത്രങ്ങളിൽ ഒന്നായി മാറി Hereditary.


ചിത്രം Netflix (Canada) യിൽ ലഭ്യമാണ്.


@mhviews rating: 4/4

Telegram link : Search for @mhviews in Telegram

More movie suggestions and link @www.movieholicviews.blogspot.com

Friday, 2 July 2021

1385. Profile (English, 2018)

 1385. Profile (English, 2018)

           Narrative, Thriller.


  'ഐ എസ് റിക്രൂട്ടിങ് പശ്ചാത്തലമാക്കി Profile'



  Narrative വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ ആണ് Profile.നോൺ-ഫിക്ഷണൽ ആയ സംഭവത്തെ ഫിക്ഷനിലൂടെ സമാനമായ സാഹചര്യങ്ങൾ ഉണ്ടാക്കി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുക എന്ന കഠിനമായ ഒരുണശ്രമം ഉണ്ടാകും ഇത്തരം സിനിമകൾക്ക്. 2018 ൽ റിലീസ് ആയ ഈ ചിത്രം ഐ എസ് റിക്രൂട്മെന്റിനെ കുറിച്ചു യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ന്യൂസ് സ്റ്റോറി ആയി പ്രസ്തുത വിഷയം തിരഞ്ഞെടുക്കുന്ന ആമി എന്ന ജേർണലിസ്റ്റ് തനിക്കു ആവശ്യമുള്ള വിവരങ്ങൾ എങ്ങനെ ശേഖരിക്കാൻ ശ്രമിക്കുന്നു എന്നതു ചിത്രം പറയും.


 Searching, C U Soon പോലെ ഉള്ള ധാരാളം ചിത്രങ്ങളിൽ കണ്ട gadgets/devices സ്‌ക്രീൻ വഴി ആണ് കഥയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.ഒരു ഫെയ്ക് പ്രൊഫൈൽ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ കയറിയ ആമി താൻ അടുത്ത് ഇസ്ലാം മതത്തിലേക്ക് മാറിയ ബ്രിട്ടീഷുകാരി എന്ന നിലയിൽ ആണ് തന്റെ ജോലി ആരംഭിക്കുന്നത്.


  അവളുടെ വലയിൽ ഒരാൾ കുരുങ്ങുകയും ചെയ്യുന്നു.ബിലാൽ എന്നു പരിചയപ്പെടുത്തിയ ഒരു ഐ എസ് തീവ്രവാദി അവളുമായി ചങ്ങാത്തം കൂടുന്നു.അവിടെ നിന്നും ആമി തന്റെ പുതിയ വേഷത്തിൽ അയാളോട് സൗഹൃദം പങ്കു വയ്ക്കുന്നു.


 യൂറോപ്പിൽ നടന്ന പല ഐ എസ് റിക്രൂട്ട്മെന്റിനെയും ആധാരമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.പലപ്പോഴും ലൈംഗിക അടിമകൾ ആയി മാറുന്നു  എന്നു വാർത്തകളിൽ അറിയുന്ന പല സ്ത്രീകളുടെയും തുടക്കം ഇത്തരം സൗഹൃദങ്ങളിൽ നിന്നും ആകാം.ആമി തന്റെ പുതിയ രൂപമായ 'മെലഡി' യായി വരുമ്പോൾ അവൾക്കു ഇടയ്ക്കുണ്ടാകുന്ന മാറ്റം, അതും താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ള ബോധ്യം ഉണ്ടായിരുന്നിട്ടു കൂടി ഞെട്ടിക്കുന്നതാണ്.


 ബിലാലിന്റെ വാക്കുകൾ മാധുര്യം ഉള്ളത് കൊണ്ട് തന്നെ ശരാശരി ഒരു സ്ത്രീയെ ഒരു പക്ഷെ സ്വാധീനിക്കാൻ കഴിയും എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്.അതു എത്ര മാത്രം ശരിയാണ് എന്നറിയില്ല.എങ്കിൽക്കൂടിയും സിനിമയിലെ പല സംഭവങ്ങളും വർത്തമാന കാലത്തിൽ വിവാദമായ പല വാർത്തകളുമായി യോജിക്കുന്നും ഉണ്ട്.


 എന്തായാലും ചിത്രം ഇറങ്ങിയ സമയം നല്ല വിവാദം ഉണ്ടായിരുന്നു.അതിനു കാരണം സിനിമയുടെ ആദ്യ 5 മിനിറ്റിൽ തന്നെ മനസ്സിലാവുകയും ചെയ്യും.സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ നല്ല പോലെ ഭയം തോന്നിക്കുകയും ചെയ്യും.താൽപ്പര്യം ഉള്ളവർ കാണുക.മികച്ച രീതിയിൽ തന്നെ പറയാൻ ഉദ്ദേശിച്ച കാര്യം അവതരിപ്പിച്ചിട്ടുണ്ട്.


@mhviews rating : 3/4


More movie suggestions and link  @www.movieholicviews.blogspot.com

Thursday, 1 July 2021

1374. Nobel's Last Will (Swedish, 2012)

 1374. Nobel's Last Will (Swedish, 2012)

           Mystery, Thriller.



   നോബൽ സമ്മാനം കൊടുക്കുന്ന അവസരത്തിൽ ഉള്ള പ്രധാനപ്പെട്ട ഒരു ചടങ്ങാണ് അതിനോട് അനുബന്ധിച്ചു ഉള്ള ഡിന്നർ. സ്റ്റോക്ഹോം സിറ്റി ഹാളിൽ അന്ന് വൈകിട്ടു ഒരു കൊലപാതക ശ്രമം ഉണ്ടാകുന്നു.2 പേർക്കാണ് വെടിയേൽക്കുന്നത്.ഒന്നു നോബൽ പുരസ്‌ക്കാര കമ്മിറ്റിയിൽ ഉള്ള ഒരു സ്ത്രീയ്ക്കും, മറ്റൊന്ന് നോബൽ പുരസ്‌ക്കാര ജേതാവിനും.അന്ന് അനിക ബേങ്സ്റ്റൻ അവിടെ ഉണ്ടായിരുന്നു, ജേർണലിസ്റ്റ് ആയിട്ടു അതിഥികളുടെ കൂടെ.എന്നാൽ അപ്രതീക്ഷിത സംഭവങ്ങൾ കാരണം അനിക അന്ന് കേസിലെ പ്രധാന സാക്ഷി ആയി മാറുന്നു.ആരാണ് ആ ശ്രമത്തിനു പിന്നിൽ?കുറ്റവാളിയെ എങ്ങനെ കണ്ടെത്തും?


അനിക ബേങ്സ്റ്റൻ പരമ്പരയിലെ ആദ്യ ചിത്രം : The Nobel's Last Will.


  അനിക ബേങ്സ്റ്റൻ സിനിമ പരമ്പരയിൽ മാലിൻ ക്രേപിൻ നായികയായി വന്ന ആദ്യ ചിത്രമാണ് 2012 ലെ Nobel's Last Will. സ്വീഡിഷ് കുറ്റാന്വേഷണ ഫിക്ഷൻ കഥാപാത്രങ്ങളിൽ ഇൻവസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധമാണ് ലിസ  മാർക്ലാൻഡ് എഴുതിയ നോവൽ പരമ്പര.2001 ൽ രണ്ടു കഥകൾ സിനിമ ആയി വന്നിരുന്നെങ്കിലും 5 ഭാഗങ്ങൾ ആയി 2012 ൽ ടി വി മൂവി ആയി ആണ് അനിക പിന്നീട് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.


  സ്ഥിരം പോലീസ് കുറ്റാന്വേഷണത്തിൽ നിന്നും വിഭിന്നമായി ഒരു ജേര്ണലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ ഉള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്.സ്വീഡിഷ് സിനിമകൾ മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഭൂരിപക്ഷ പ്രേക്ഷകർക്ക് വേണ്ടി നല്ല സ്പീഡിൽ പോകുന്ന ഒരു ത്രില്ലർ ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


 ഒരു ടി വി മൂവി ആയതു കൊണ്ട് ടാർഗറ്റ് ഓഡിയൻസിന് വേണ്ടി അങ്ങനെ ചെയ്തതിലൂടെ യൂറോപ്യൻ സിനിമയിൽ സാധാരണ ഉണ്ടാകാറുള്ള പതിയെ പ്രേക്ഷകനിലേക്കു ഇറങ്ങി ചെല്ലുന്ന രീതിയിൽ ഉള്ള ക്ലാസിക് സമീപനം ഒന്നും ഉണ്ടായില്ല.എങ്കിൽ കൂടിയും തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ സിനിമ ആയി മാറി Nobel's Last Will.


@mhviews rating: 2.5/4


 സിനിമയുടെ ലിങ്ക് @mhviews എന്നു Telegram searchൽ ലഭ്യമാണ്.


 (സിനിമ ഇറങ്ങിയ 2012 ൽ കാണാൻ വേണ്ടി ഡൗണ്ലോഡ് ചെയ്തു വച്ചെങ്കിലും നഷ്ടപ്പെട്ട ഹാർഡ് ഡിസ്ക്കിൽ ആയി പോയ ചിത്രം സഹൃദയരായ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് ബാക്കി ഭാഗങ്ങൾ ലഭിച്ചത്.അവർക്ക് നന്ദി!!)

1890. Door (Japanese, 1988)