Monday, 22 March 2021

1333. The Pembrokshire Murders (English, 2021)

 1333. The Pembrokshire Murders (English, 2021)

          Mystery( Investigation )

          No of Episodes: 3



25 വർഷങ്ങൾക്കു മുൻപ് Pembrokshire കൊലപാതകങ്ങളിൽ സംഭവിച്ചത് എന്തു?


     വർഷങ്ങൾ എത്ര മുന്നോട്ട് പോയാലും ഒരിക്കലും തെളിയാത്ത കേസ് ആയി എഴുതി തള്ളിയാലും, ഇരയുടെ നീതി എന്നൊന്നുണ്ട്.അതു വൈകി ആണെങ്കിലും ലഭിച്ചിരിക്കും.കുറ്റവാളിയെ കണ്ടെത്താൻ കഴിയാതെ വെയിൽസ് പോലീസിന്റെ കണക്കിൽ Cold Case ആയി മാറിയ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങൾക്കും എങ്ങനെ ഒരു വഴിത്തിരിവ് ഉണ്ടായി?യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് The Pembrokshire Murders എന്ന iTV പരമ്പര അവതരിപ്പിച്ചിരിക്കുന്നത്.


  സ്റ്റിവ് വിൽകിൻസ് പോലീസ് സുപ്രണ്ടന്റ് ആയി ഉദ്യോഗകയറ്റം ലഭിച്ചപ്പോൾ ആണ് ആകസ്മികമായി ഏകദേശം 25 വർഷങ്ങൾക്കു മുൻപ് നടന്ന 2 കൊലപാതക കേസുകൾ അന്വേഷിക്കാൻ തീരുമാനിക്കുന്നത്.ഇരകൾക്ക് നീതി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ അന്വേഷണത്തിൽ കണ്ടെത്തിയത് അന്ന് പ്രതി ആണെന്ന് സംശയിക്കുന്ന ആൾ മറ്റു ചില കുറ്റകൃത്യങ്ങൾക്ക് ജയിൽ വാസത്തിൽ ആണെന്നായിരുന്നു.


  വർഷങ്ങൾക്ക് മുൻപ് തെളിയിക്കാൻ കഴിയാത്ത കേസിൽ ആധുനിക ഫോറൻസിക് ടെക്‌നോളജിയെ വിശ്വസിച്ചു സ്റ്റിവും ടീമും അന്വേഷണം തുടങ്ങി.എന്നാൽ പ്രതി എന്നു സംശയിക്കുന്ന ആളെ കണ്ടെത്താനും പല കണ്ണികൾ യോജിപ്പിക്കാനും അതു മാത്രം പോരായിരുന്നു.മുറിഞ്ഞ കണ്ണികളെ യോജിപ്പിക്കാൻ അവശേഷിക്കുന്ന ഒരു ചെറിയ തെളിവ് അവർക്ക് വേണമായിരുന്നു.അതു അവർക്ക് ലഭിക്കുമോ ഇല്ലയോ എന്നതാണ് സീരിസിന്റെ കഥ.


ടെലിഗ്രാം ലിങ്ക്: t.me/mhviews or @mhviews എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യുക


 യഥാർത്ഥ സംഭവങ്ങൾ ആയതു കൊണ്ട് തന്നെ നാടകീയമായ ട്വിസ്റ്റുകൾ കുറവാണ് 3 എപ്പിസോഡ് ഉള്ള പരമ്പരയിൽ.എന്നാൽ അത്യാവശ്യം സസ്പെൻസ് രംഗങ്ങൾ ഈ കേസിൽ വരുന്നുണ്ട്.ആന്വേഷണ ഉദ്യോഗസ്ഥൻ കേസിന്റെ നാൾ വഴികളിലൂടെ പ്രേക്ഷകനെ കൊണ്ടു പോകുന്ന സീരീസ് കഴിയുമെങ്കിൽ കാണുക.


 For movie suggestions and links ,go to www.movieholicviews.blogspot.ca

No comments:

Post a Comment

1889. What You Wish For (English, 2024)