1335. Kalki (Malayalam)
ആരോ പറഞ്ഞതു പോലെ തെലുങ്കിൽ എടുക്കേണ്ട സിനിമ മലയാളത്തിൽ എടുത്തതാണ് കൽക്കി എന്നു.ശരിയാണ്.സിനിമ കണ്ടപ്പോൾ അതാണ് തോന്നിയത്.
പക്ഷെ തെലുങ്കു മാസ് സിനിമകൾ ഒക്കെ കാണുന്നവർക്ക് നല്ല ഒരു ട്രീറ്റ് ആയി തോന്നി പടം.ഈ പറഞ്ഞ തെലുങ്കു സിനിമയിലെ ക്ളീഷേ കഥ തന്നെ ആയതു കൊണ്ട് ഒരു തെലുങ്കു ഡബ്ബിങ് പടം കാണുന്ന പ്രതീതി ഉണ്ടായിരുന്നു. ടോവീനോയുടെ പോലീസ് വേഷം മീശ പിരിച്ചു, മുണ്ടും ഉടുത്തു കട്ട കലിപ്പിൽ സ്‌ക്രീനിൽ വന്നപ്പോൾ വില്ലന്മാരിൽ ശിവജിത്തിന്റെ വില്ലൻ കഥാപാത്രം ആകാരത്തിൽ നായകന്റെ മുന്നിൽ മുന്നിട്ടു നിന്നു.പ്രത്യേകിച്ചു കാര്യമൊന്നും അതു കൊണ്ടു ഇല്ലെങ്കിലും സിനിമയിലെ വില്ലന്മാരുടെ ശക്തി കാണിക്കാൻ അതു മതിയായിരുന്നു.
ബി ജി എം ഒക്കെ കിടുക്കി.ഇത്തരത്തിൽ ഉള്ള സിനിമകളും ഇടയ്ക്കു വരട്ടെ എന്ന അഭിപ്രായം ഉള്ള ആളായത് കൊണ്ടു തന്നെ സിനിമയുടെ കുറ്റങ്ങളിലേക്കു ഒന്നും പോകുന്നില്ല.നല്ല ഒരു പ്രിന്റ് കിട്ടാത്തത് കൊണ്ടു സിനിമ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു.പ്രിന്റ് കിട്ടി.കണ്ടൂ.എന്താണോ പ്രതീക്ഷിച്ചതു, അതു കിട്ടുകയും ചെയ്തു.
ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ വലിയ സ്കെയിലിൽ അളക്കുന്ന ഫീൽ ഗുഡ്, modern sins തീമുകളിൽ വരുന്ന സിനിമകളുടെ തള്ളി കയറ്റത്തോടെ സിനിമ അഭിരുചി മാറിയ മലയാള സിനിമ പ്രേക്ഷകർക്ക് കൽക്കി കല്ലുകടി ആകാം.പക്ഷെ അന്യ ഭാഷയിലെ കത്തി എന്നൊക്കെ വിളിക്കുന്ന സിനിമകൾ ഒക്കെ entertainer ആയി കാണുന്ന ചുരുക്കം ചിലർക്ക് എങ്കിലും പടം ഇഷ്ടമായേക്കാം.എനിക്ക് ഇഷ്ടമായി.തിയറ്ററിൽ അല്ല കണ്ടത്.വീട്ടിലെ ടി വിയിൽ കണ്ടത് കൊണ്ടും ആകാം.കഥാപാത്രങ്ങൾ ഭൂരിഭാഗം ആളുകൾക്കും ആഴത്തിൽ ഉള്ള വ്യക്തിത്വ രൂപീകരണം ഒന്നും സിനിമയിൽ ഇല്ലായിരുന്നു.ഈ സിനിമയിൽ അതിന്റെ ആവശ്യവും ഇല്ലായിരുന്നു.
സിനിമയുടെ ലിങ്ക് ചോദിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ മോശം ആണ് പടം എന്നാണ് പലരും പറഞ്ഞതു.എന്നാൽ വിപരീതമായ അനുഭവം ആണ് എനിക്ക് ഉണ്ടായത്.സിനിമ കാഴ്ചയിലെ അഭിരുചികളിലെ വ്യത്യാസം കൊണ്ടാകാം എന്നു കരുതുന്നു.
കൽക്കി പോലത്തെ പടങ്ങളും വരട്ടെ എന്നും ആഗ്രഹിക്കുന്നു.ജീവിതത്തിൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളും വരണമല്ലോ സിനിമയിൽ?കാരണം, അത്തരം ഒരു ഫാന്റസി വർക് ചെയ്യുന്നത് സിനിമയിൽ മാത്രം ആണെന്ന് വിശ്വസിയ്ക്കുന്നു.