Friday, 16 August 2019

1090.Chernobyl(English,2019)


1090.Chernobyl(English,2019)
          Miniseries

     

  ഒരു മിനി സീരീസ് ,അതും മനുഷ്യരാശിയിലെ തന്നെ ഏറ്റവും കൂടുതൽ നാളുകൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ദുരന്തത്തിന്റെ കഥ ഒരു ത്രില്ലർ ആയി മാറിയത് ആണ് Chernobyl ന്റെ കാഴ്ചയിൽ പ്രേക്ഷകനെ ആകർഷിക്കുന്ന ഏറ്റവും പ്രധാന ഘടകം.റഷ്യൻ-അമേരിക്ക സൗന്ദര്യപിണക്കത്തിലെ പുതിയ അധ്യായങ്ങളിൽ ഒന്നു തുടങ്ങേണ്ട അവസ്ഥയിൽ വരെ എത്തിയിരുന്നു Chernobyl പരമ്പര HBO ബ്രോഡ്കാസ്റ്റ് ചെയ്തപ്പോൾ.പ്രത്യേകിച്ചും കമ്യൂണിസ്റ്റ് ഭരണ പ്രദേശം ആയിരുന്ന സോവിയറ്റ് റഷ്യയിലെ ഭരണകൂടത്തിന്റെ ഈഗോ ഈ ദുരന്തത്തിൽ എത്ര മാത്രം സ്വാധീനം ഉണ്ടാക്കി എന്നുള്ള കാഴ്ച്ചകൾ ഒക്കെ രാഷ്ട്രീയമായി പല ചർച്ചകൾക്കും വിധേയമായി.

   എന്തായാലും രാഷ്ട്രീയം മാറ്റി വച്ചാൽ ഒരു വലിയ ദുരന്തം,അതും ഒരിക്കലും  പ്രതീക്ഷിക്കാത്ത മനുഷ്യ നിർമിതമായ ഒന്നിന്റെ കഥയാണ്. തുടക്കം മുതൽ Core നു കേടു വന്നൂ എന്നു ജീവനക്കാർ പറയുമ്പോൾ അസിസ്റ്റന്റ് ചീഫ് എൻജിനീയർ Dyatlov പുച്ഛത്തോടെ അവരോടു സംസാരിക്കുകയും അവരുടെ ജോലിയ്ക്ക് വരെ ഭീഷണി ആവുകയും ചെയ്യുന്നുണ്ട്.ഭയങ്കര ക്രൂരനായ ഒരു വില്ലൻ.ഒരു പക്ഷെ വിഷയത്തിന്റെ പ്രാധാന്യം കൊണ്ടു കൂടി ആകണം ആ കഥാപാത്രം പോലെ നെഗട്ടീവ് ആയ ഒന്നു കണ്ടെത്താൻ തന്നെ പ്രയാസമാണ്.ചെകുത്താന്റെ പ്രതിരൂപം എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന ഒന്നു.ക്ളൈമാക്സിലെ ദുരന്തത്തിന്റെ കാരണം അവതരിപ്പിക്കുന്ന രംഗങ്ങൾക്ക് വലിയ ഒരു രഹസ്യം അനാവരണം ചെയ്യുന്ന പ്രതീതി ആയിരുന്നു.

   ഒരിക്കലും ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ കാണുന്ന മൂഡ് അല്ലായിരുന്നു Chernobyl നു ഉണ്ടായിരുന്നത്.ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതം.കഥാപാത്രങ്ങളുടെ deep study യും കൂടി ചേർന്നപ്പോൾ നന്മ-തിന്മകളുടെ അവതരണ രൂപമായ നായക-വില്ലൻ കഥാപാത്രങ്ങൾ കൂടി ആയി.


  ഓരോ എപ്പിസോഡും ഒരു മിസ്റ്ററി ത്രില്ലർ  കാണുന്ന പോലെ ആയിരുന്നു ആദ്യ കുറച്ചു സമയം കണ്ടത് മുതൽ.ഇഷ്ടപ്പെട്ട സീരീസുകളുടെ കൂട്ടത്തിൽ,ക്ലാസിക് പദവി ഇപ്പൊ തന്നെ വന്നു കഴിഞ്ഞ Chernobyl എന്നും ഉണ്ടാകും.ഒരു പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട സീരീസ് തന്നെ ആയി.


More suggestions @www.movieholicviews.blogspot.ca


ലിങ്ക് ടെലിഗ്രാം ചാനലിൽ ലഭ്യമാണ്:t.me/mhviews

1 comment:

  1. ഒരിക്കലും ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ കാണുന്ന മൂഡ് അല്ലായിരുന്നു Chernobyl നു ഉണ്ടായിരുന്നത്.ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതം.കഥാപാത്രങ്ങളുടെ deep study യും കൂടി ചേർന്നപ്പോൾ നന്മ-തിന്മകളുടെ അവതരണ രൂപമായ നായക-വില്ലൻ കഥാപാത്രങ്ങൾ കൂടി ആയി.

    ReplyDelete