1009.The Witness(Korean,2018)
Thriller,Crime
പുതുതായി വാങ്ങിയ apartment ല്‍ നിന്നാണ് സാംഗ് ഹോന്‍ ആ കൊലപാതകം കാണുന്നത്.ഒരാള്‍ ചുറ്റിക കൊണ്ട് ഒരു സ്ത്രീയെ അടിച്ചു കൊല്ലുന്നു.രാത്രി ആയിരുന്നെങ്കിലും പോലീസിനെ വിളിക്കാനോ അവര്‍ക്ക് സഹായം നല്‍കാനോ അയാളെ കൊണ്ട് സാധിക്കുന്നില്ല.ഭയം ആണ് മുഖ്യ കാരണം.അതിനോടൊപ്പം ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്ന് ചാടേണ്ട എന്ന ചിന്താഗതിയും.അടുത്ത ദിവസം പോലീസ് മൃതദേഹം എടുത്തു കൊണ്ട് പോകുമ്പോഴും അയാള്‍ മൌനം പാലിച്ചു.താന്‍ ഒന്ന് കണ്ടില്ല,അറിഞ്ഞില്ല എന്ന ഭാവത്തില്‍.എന്നാല്‍ ഈ ചിന്താഗതി സാംഗ് ഹോനു പ്രശ്നമായി മാറുന്നു.അതെങ്ങനെ എന്ന് അറിയാന്‍ ചിത്രം കാണുക.
'The Witness' എന്ന കൊറിയന്‍ ത്രില്ലര്‍ പറയുന്നത് ഒരു കൊലപാതകം നേരിട്ട് കണ്ടിട്ടും അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരാളുടെ കഥയാണ്.അയാളുടെ ആ പ്രവൃത്തി ഉണ്ടാക്കിയ പ്രശ്നങ്ങളിലേക്കും.സ്ഥലത്തിന്റെ വിള കുറയും എന്ന ഭയത്തില്‍ ആ കെട്ടിട സമുച്ചയങ്ങളില്‍ താമസിച്ചിരുന്ന ആരും ഒന്നും സംസാരിച്ചില്ല എന്നത് മനുഷ്യന്റെ സ്വാര്‍ത്ഥ സ്വഭാവത്തിന്റെ മികച്ച ഉദാഹരണം ആണ്.എന്നാല്‍ മറ്റൊരാള്‍ക്ക് ഇന്ന് സംഭവിച്ചത് നാളെ തനിക്കും സംഭവിക്കാം എന്ന് ചിന്തിക്കാതെ ഇരിക്കുകയും അത് കൊണ്ട് എത്തിക്കുന്ന ഭീകരാവസ്ഥയും ഉണ്ട്.അത് എക്കാലവും മനുഷ്യന്‍ ജീവിക്കുന്ന സമൂഹത്തില്‍ നടക്കുന്നതും ആണ്.പലപ്പോഴും ഈ പ്രവൃത്തികള്‍ കൊണ്ടെത്തിക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളിലേക്ക് ആകും.പക്ഷേ ഇവിടെ ഒരാള്‍ ആ കൊലപാതകിക്കു എതിരെ സാക്ഷി പറയാന്‍ തയ്യാറാകുന്നു.ആരുടേയും പിന്തുണയും ഇല്ലാതെ.അയാളെ കാത്തിരുന്നത് സഹജീവികളുടെ ചതി ആയിരുന്നു.അവിടെ തുടങ്ങുന്നു ഉദ്വേഗജനകമായ ഒരു കഥ.
അയാള്‍ ഇത് കൂടാതെ വേറെയും കൊലപാതകങ്ങള്‍ നടത്തിയിരുന്നു.എന്തിനായിരുന്നു അയാള്‍ അതൊക്കെ ചെയ്തത് എന്ന ഉത്തരം നല്‍കുന്നതിനോടൊപ്പം മാറ്റമില്ലാത്ത മനുഷ്യ സ്വഭാവം എന്നെങ്കിലും മാറുമോ എന്ന ചോദ്യം അവശേഷിപ്പിച്ചു ചിത്രം തീരുമ്പോള്‍ സിനിമയിലെ അവസാന അര മണിക്കൂറിലെ രക്ത ചൊരിച്ചില്‍ ആകും പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിക്കുക.ഒപ്പം അസാധാരണമായ ഒരു ക്ലൈമാക്സും.തരക്കേടില്ലാത്ത ഒരു കൊറിയന്‍ ത്രില്ലര്‍ ചിത്രമാണ് 'The Witness'.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്‍റെ ടെലിഗ്രാം ഡൌണ്‍ലോഡ് ലിങ്ക് എന്‍റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
t.me/mhviews
No comments:
Post a Comment