771.DEATH AT A FUNERAL(ENGLISH,2010),|Comedy|,Dir:- Neil LaBute,*ing:-Chris Rock, Martin Lawrence, Keith David
മരിച്ചു കഴിഞ്ഞാല്‍ മനുഷ്യന് കിട്ടുന്ന ഏറ്റവും അനുഗ്രഹം ആണ് അന്ന് വരെ ആരും പറയാതിരുന്ന രീതിയില്‍ ഉള്ള പുകഴ്ത്തലുകള്‍.ഒരാളെ കുറിച്ച് നല്ലത് പറഞ്ഞു കേള്‍ക്കണമെങ്കില്‍ അയാള്‍ മരിക്കണം എന്ന് പറയുന്നത് ഒരു യാഥാര്‍ത്യം ആണ്.മരണത്തോട് കൂടി ഒരു പരിധി വരെ ജീവിച്ചിരിക്കുമ്പോള്‍ "അത്ര വെടിപ്പില്ലാത്ത" ആളാണെങ്കില്‍ പോലും അയാളുടെ ഭൂമിയിലെ ജീവിതത്തിലെ പാപക്കറകള്‍ ഒരു പരിധി വരെ മായ്ക്കപ്പെട്ടേക്കാം.അങ്ങനെ നോക്കുമ്പോള്‍ എത്ര സുന്ദരം ആണല്ലേ മരണം?
2007 ല്‍ റിലീസ് ആയ ഇതേ പേരിലുള്ള ബ്രിട്ടീഷ് ചിത്രത്തിന്റെ അമേരിക്കന്‍ അവതരണം ആണ് ഈ ചിത്രം.ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേ കഥയുള്ള ചിത്രം രണ്ടു സംസ്ക്കാരങ്ങളിലേക്ക് മാറിയപ്പോള്‍ മാറിയത് മനുഷ്യരുടെ നിറം ആണ്.ഒരു യാഥാസ്ഥിക ബ്രിട്ടീഷ് കുടുംബം ആണ് ആദ്യം ഇറങ്ങിയ സിനിമയിലെ കഥാപാത്രങ്ങള്‍ എങ്കില്‍ അമേരിക്കന്‍ അവതരണത്തില്‍ അത് ആഫ്രോ-അമേരിക്കന്‍ വംശജര്‍ ആയി എന്ന് മാത്രം.കഥയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി പീറ്റര്‍ ദിന്ക്ലെജ് രണ്ടു അവതരണത്തിലും പ്രത്യക്ഷപ്പെടുന്നു.
ഒരു മരണ വീട്.സമൂഹത്തില്‍ തികച്ചും മാന്യന്‍ ആയി അറിയപ്പെടുന്ന ഒരാള്‍ മരിക്കുന്നു.അയാളുടെ മക്കളും ഭാര്യയും മറ്റു കുടുംബാംഗങ്ങളും എല്ലാം മരണാന്തര കര്‍മങ്ങള്‍ക്ക് വേണ്ടി ഒത്തു ചേരുന്നു.കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുന്ന കുടുംബാംഗങ്ങള്‍ക്ക് സ്വതവേ സംഭവിക്കുന്ന കാഴ്ചകളിലൂടെ ചിത്രം പോകുന്നു.അപ്പോഴാണ് അധികം ആര്‍ക്കും അറിയാത്ത ഒരു അജ്ഞാതന്‍ അവിടെ വരുന്നത്.മരണപ്പെട്ട ആള്‍ക്ക് അങ്ങനെ ഒരു സുഹൃത്ത് ഉണ്ടായിരുന്നതായി ആര്‍ക്കും അറിയില്ലായിരുന്നു.എന്നാല്‍ അവിടെ അയാള്‍ വന്നത് എന്തിനാണെന്ന് അറിഞ്ഞപ്പോള്‍ ജീവിതത്തില്‍ നല്ല രീതിയില്‍ ജീവിച്ച ഒരാള്‍,അയാളുടെ മരണ ശേഷം കൂടുതല്‍ വാഴ്ത്തപ്പെടും എന്ന അവസ്ഥയില്‍ നിന്നും ആര്‍ക്കും അറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ടെന്നുള്ള ഒരു രഹസ്യതിലൂടെ ആദ്യം പറഞ്ഞ ആ ഭാഗ്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍ വരെ ആകുന്നു.കുടുംബത്തിന്റെ അഭിമാനം മരിച്ചവരുടെ ചുമലില്‍ അല്ലല്ലോ എന്ന ഒരു സത്യവും നിലനില്‍ക്കുന്നു.പ്രത്യേകിച്ചും അമേരിക്കന്‍ സമൂഹത്തില്‍ വിലയുള്ള ഒരു കുടുംബം കൂടി ആകുമ്പോള്‍.
രസകരമായ കുറെ കഥാപാത്രങ്ങള്‍.മരുന്ന് മാറി മയക്കു മരുന്ന് കഴിക്കുന്ന കാമുകന്‍,പ്രായമേറിയ ശല്യക്കാരന്‍ ആയ കാരണവര്‍.അങ്ങനെ ടോം ആന്‍ഡ് ജെറി കളിയുമായി പോകുന്ന ചിത്രം.ബ്ലാക്ക് ഹ്യൂമറിലൂടെ ചിത്രം അവതരിപ്പിക്കപ്പെടുമ്പോള്‍ കണ്ടു കൊണ്ടിരിക്കാവുന്ന ഒരു തമാശ ചിത്രം ആയാണ് Death at a Funeral തോന്നിയത്.ബ്രിട്ടീഷ് ചിത്രവുമായി അവതരണ പശ്ചാതളതിന്റെതായ മാറ്റങ്ങള്‍ അല്‍പ്പം ഉണ്ടെങ്കിലും സമാനമായ കാഴ്ചയാണ് രണ്ടു ഭാഷ്യങ്ങളില്‍ നിന്നും ലഭിക്കുക.വെറുതെ ഇരിക്കുമ്പോള്‍ അധികം അല്ലലുകള്‍ ഒന്നുമില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം.
More movie suggestions @www.movieholicviews.blogspot.ca

No comments:
Post a Comment