763.13B:FEAR HAS A NEW ADDRESS(HINDI,2009),|Horror|Thriller|Mystery|,Dir:-Vikram K. Kumar,*ing:-Madhavan, Neetu Chandra, Poonam Dhillon.
ടെലിവിഷന്‍ ഒരു ആര്‍ഭാടം എന്ന നിലയില്‍ നിന്നും മാറി എല്ലാ വീട്ടിലും സാധാരണയായി കാണുന്ന വസ്തുവായി മാറിയിട്ട് കാലം ഏറെ ആയി.ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം തുടങ്ങിയതോട് കൂടി ഇന്ത്യയിലെ ഓരോ വീടിന്റെയും ഭാഗമായി മാറിയ ടി വി പിന്നീട് വന്ന കേബിള്‍ കണക്ഷനിലൂടെ കൂടുതല്‍ ജനകീയമായി മാറി.ദൂരദര്‍ശന്റെ ഏകാധിപത്യം അവസാനിച്ചതിന് ശേഷം ഉള്ള ലോകത്തില്‍ നിന്നും ഏറെ മാറി ആണ് ഇപ്പോള്‍ ടെലിവിഷന്‍ ഉള്ളത്.സാദ്ധ്യതകള്‍ ഏറെ ഉള്ള ഒരു ഇലക്ട്രോണിക് ഉപകരണം ആയി മാറി അതിന്റെ ഓരോ പടവുകളിലും.
13B (യാവരും നലം :തമിഴ്) അവതരിപ്പിച്ചത് ടെലിവിഷന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു ഹൊറര്‍ സിനിമ ആയാണ്.ഹൊറര്‍ പരമ്പരയായ Ring ല്‍ ടെലിവിഷന്‍ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ ഉള്ള ശ്രമം വിജയകരമായി നടന്നിരുന്നു.അതില്‍ നിന്നും മാറി ചിന്തിച്ചുള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിന് ഉള്ളത്.
മനോഹറും കുടുംബവും പുതുതായി താമസം മാറി വന്നതാണ് ആ സ്ഥലത്തേക്ക്.ജിവിതത്തില്‍ ഇനി സമ്പാദിക്കുന്ന പണം മുഴുവനും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യത്തിലേക്ക് ചിലവഴിക്കാന്‍ ജ്യേഷ്ഠനും ആയി തീരുമാനിച്ചതിന്റെ ഫലം ആണ് 13 ആം നിലയില്‍ ഉള്ള ആ അപാര്ട്ട്മെന്റ്റ്.ആര്‍ക്കും അസൂയ തോന്നി പോകുന്നത്ര ഐക്യം ഉള്ള കുടുംബാംഗങ്ങള്‍,സമൂഹത്തില്‍ മാന്യത ഉള്ള ജോലി,ചുറ്റുപാടുകള്‍.ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച് എല്ലാം ആയി എന്ന് പറയാവുന്ന സ്ഥിതി വിശേഷം.
സാധാരണ ഇന്ത്യന്‍ വീടുകളിലെ പോലെ അവിടത്തെ സ്ത്രീകളും സീരിയലുകളുടെ ആരാധകര്‍ ആയിരുന്നു.The Great Indian Soaps ന്‍റെ ആരാധകര്‍ ആയ അവരുടെ അടുക്കലേക്കു ആണ് ആ പുതിയ ചാനല്‍ വരുന്നത്.ഉച്ചയ്ക്ക് ഒരു മണിക്ക് പതിമൂന്നാം ചാനലില്‍ അവര്‍ ആ സീരിയല്‍ കാണാന്‍ തുടങ്ങി.Sab Khairiyat എന്ന ആ സീരിയലിനു രണ്ടു പ്രത്യേകതകള്‍ ഉണ്ടായിരുന്നു.
1.ആ സീരിയല്‍ അവരുടെ ടി വിയില്‍ മാത്രം ആയിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്.
2.ആ സീരിയലില്‍ അവതരിപ്പിക്കുന്ന കഥ. (?)
എന്തായിരുന്നു ആ സീരിയലിന്റെ കഥ?ഒരു ഹൊറര്‍ ചിത്രം ആയി ഈ ചിത്രം എങ്ങനെ മാറുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കാരണം സിനിമയുടെ ആരംഭം മുതല്‍ അതില്‍ കാത്തു സൂക്ഷിച്ച മൂഡ് ഒരു കുടുംബ ചിത്രം എന്ന നിലയില്‍ ആയിരുന്നു ഭൂരിഭാഗവും.
ഇന്ത്യന്‍ കുടുംബങ്ങളിലെ ആദ്യ കാഴ്ച്ചയുടെ ശീലങ്ങള്‍ മുതല്‍ വര്‍ത്തമാന കാലം വരെ ഉള്ള കാഴ്ച്ചയുടെ വ്യത്യാസങ്ങള്‍ സൂക്ഷ്മമായി ചിത്രത്തില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.ഒപ്പം ചിത്രം പറയുന്ന കഥ ഹൊറര്‍ ആണെങ്കിലും ആവശ്യത്തിനു മിസ്റ്ററി/സസ്പന്‍സ് elements കൂടി ചേര്‍ത്താണ് അവതരിപ്പിച്ചത്.
കണ്ടു മടുത്ത,കേട്ട് പഴകിയ ഇന്ത്യന്‍ ഹൊറര്‍ സിനിമകളില്‍ നിന്നും ഒരു ആശ്വാസം ആയിരുന്നു ഈ ചിത്രം.പ്രമേയത്തിലെ പുതുമയും പ്രേക്ഷകനില്‍ തങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് ഒരു ഹൊറര്‍ ചിത്രം ആണ് എന്ന് തോന്നിപ്പിക്കാന്‍ അധികം ഗ്രാഫിക്കല്‍ ഗിമിക്കുകള്‍ ഉപയോഗിക്കാതെ സാഹചര്യങ്ങളിലൂടെ (ലിഫ്റ്റ്,മൊബൈല്‍ ക്യാമറ....തുടങ്ങിയവയിലൂടെ) സൂചനകള്‍ നല്‍കിയാണ് അവതരിപ്പിച്ചത്.
ഇന്ത്യന്‍ ഹൊറര്‍ സിനിമകളിലെ നല്ല ഹൊറര്‍ ചിത്രങ്ങളില്‍ എന്നും 13B ഉണ്ടാകും.കാരണം ചിത്രം ചെറിയ രീതിയില്‍ സാമ്പ്രദായികമായ അച്ചില്‍ നിന്നും ഉള്ള മാറ്റത്തിന് ശ്രമിച്ചു എന്നത് തന്നെ.ചിത്രത്തിന്റെ അവസാനം ചെറിയ ട്വിസ്ട്ടുകളിലൂടെ അവസാനിക്കുമ്പോള്‍ അധികം മോശമല്ലാത്ത ഈ genre ല്‍ ഉള്ള ചിത്രം കണ്ട സംതൃപ്തി ഉണ്ടാകും.
More movie suggestions @www.movieholicviews.blogspot.ca

No comments:
Post a Comment