744.Le VAMPIRE De DUSSELDORF(FRENCH,1965),|Crime|Drama|,DIr:-Robert Hossein,*ing:-Robert Hossein, Marie-France Pisier, Roger Dutoit
"Tell me, after my head has been chopped off will I still be able to hear; at least for a moment, the sound of my own blood gushing from the stump of my neck?"
തന്‍റെ തല അറുത്തു മാറ്റിയുള്ള വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നേ പീറ്റര്‍ കൂര്‍ട്ടന്‍ ജയിലിലെ മനശാസ്ത്രജ്ഞനോട് ചോദിച്ച ചോദ്യമാണ്.ബ്ലേഡ് കഴുത്തില്‍ കൊള്ളുന്ന അല്‍പ്പ സമയത്തേക്ക് ചെവിയും തലച്ചോറും പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം മറുപടി നല്‍കി.പീറ്റര്‍ അപ്പോള്‍ പറഞ്ഞൂ "That would be the pleasure to end all pleasures".അതെ,രക്തദാഹി ആയിരുന്നു പീറ്റര്‍.തന്‍റെ ഇരകളുടെ രക്തം രുചിച്ചു നോക്കാന്‍ പോലും അയാള്‍ ശ്രമിച്ചിരുന്നു.ഡിസല്ടോര്ഫ് എന്ന ജർമൻ പട്ടണത്തെ തന്റെ വിളനിലം ആക്കിയ രക്തദാഹിയുടെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് ക്യാമറ തിരിച്ചിരിക്കുകയാണ് "റോബര്‍ട്ട് ഹൊസൈന്‍" സംവിധാനത്തിനോടൊപ്പം കഥയെഴുതി മുഖ്യ കഥാപാത്രം ആയ പീറ്റര്‍ കൂര്‍ട്ടനെ അവതരിപ്പിച്ച "Le Vampire De Dusseldorf" എന്ന ഫ്രഞ്ച് ചിത്രത്തില്‍.

സിനിമയിലേക്ക് കടക്കും മുന്‍പ് പീറ്റര്‍ കൂര്‍ട്ടന്‍ എന്ന കൊലപാതാകിയെ കുറിച്ച്.പീറ്ററിലെ രക്തദാഹിയുടെ വിത്ത് പാകിയത് അയാളുടെ വീട്ടില്‍ നിന്ന് തന്നെ ആയിരുന്നു എന്ന് പറഞ്ഞാല്‍ തീരെ അതിശയോക്തി ആകില്ല.പതിമൂന്നു മക്കളില്‍ ഒരാളായി ജനിച്ച പീറ്ററിന്റെ വീട്ടില്‍ സ്ഥിരം അച്ഛനും അമ്മയും തമ്മില്‍ വഴക്കായിരുന്നു.ലൈംഗിക വൈകൃതങ്ങളില്‍ തല്‍പ്പരന്‍ ആയ സ്വപിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയതാകാം അയാളുടെ ചെയ്തികള്‍ക്ക് ഉള്ള പ്രചോദനം.സ്വന്തം മകളെ പീഡിപ്പിച്ച കുറ്റത്തിന് അയാള്‍ പിടിയിലാവുകയും ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ പീറ്ററിന്റെ അമ്മ ഡിസൾഡോർഫിലേക്കു പുന:വിവാഹിത ആയി വരുകയാണ് ഉണ്ടായത്.എന്നാല്‍ പീറ്ററിന്റെ ഉള്ളിലെ കൊലപാതകി വളരെ ചെറുപ്പത്തില്‍ തന്നെ ജനിച്ചിരുന്നു.കുട്ടിക്കാലത്ത് തന്നെ തന്‍റെ രണ്ടു സഹപാഠികളെ അയാള്‍ വെള്ളത്തില്‍ മുക്കി കൊന്നെങ്കിലും അത് അപകട മരണം ആയി കേസ് അവസാനിപ്പിക്കുക ആണ് ഉണ്ടായത്.പലപ്പോഴായി സ്ത്രീകളെയും കൊച്ചു പെണ്‍ക്കുട്ടികളെയും ഇരയാക്കിയ അയാള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരെയും കൊല്ലപ്പെടുത്തിയിട്ടുണ്ട്.
ജർമൻ ഹിറ്റ്ലര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകളെ പീഡിപ്പിച്ചു കത്തി കൊണ്ട് കുത്തി കൊല്ലപ്പെടുതുന്ന കൊലപാതകിയെ പിടിക്കൂടാന്‍ ഉള്ള ശ്രമങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു.ഇടക്കാലത്ത് സൈനിക സേവനം അനുഷ്ഠിച്ച പീറ്റര്‍ പിന്നീട് ഒരു ഫാക്റ്ററിയില്‍ അലസനായ തൊഴിലാളി ആയി ആണ് കഴിഞ്ഞിരുന്നത്.അയാളുടെ ജീവിതത്തിലെ ആ കാലഘട്ടം ആണ് ചിത്രം അവതരിപ്പിക്കുന്നത്.ബാറിലെ നര്‍ത്തകി ആയ അന്നയോട് അയാള്‍ക്ക് പ്രണയം തോന്നിയിരുന്നു.മറ്റു പെണ്‍ക്കുട്ടികളെ അയാള്‍ തന്‍റെ സംസാരത്തിലൂടെയും മാന്യമായ പെരുമാറ്റത്തിലൂടെയും ആകര്‍ഷിച്ച അയാള്‍ക്ക് പക്ഷെ അന്നയെ ഒരിക്കലും ഒരു ഇര ആയി കാണാന്‍ കഴിഞ്ഞിരുന്നില്ല.തന്നെ തിരിച്ചറിയാന്‍ തക്ക വിധത്തില്‍ സാക്ഷി ആയി മാറിയേക്കാവുന്ന സ്ത്രീയെ പോലും അയാള്‍ പോലീസിനെ മുന്‍ക്കൂട്ടി അറിയിച്ചതിനു ശേഷം വിദഗ്ധമായി കൊല്ലപ്പെടുത്തി.
അയാളുടെ രീതി അതായിരുന്നു.തന്‍റെ ഇരയെ കുറിച്ച് പോലീസില്‍ അറിയിക്കും.എല്ലായ്പ്പോഴും പോലീസ് എത്തുമ്പോഴേക്കും അയാള്‍ കൃത്യം നിര്‍വഹിച്ചതിന് ശേഷം മടങ്ങിയിട്ടുണ്ടാകും.അയാളുടെ ഇരകള്‍ ആയ സ്ത്രീകളുടെ രീതികള്‍ അവലംബിച്ച് മഫ്തിയില്‍ കൊലയാളിയെ പിടിക്കൂടാന്‍ ആയി വന്ന പോലീസുകാരിയെ പോലും അയാള്‍ കൊലപ്പെടുത്തുന്നു.ആര്‍സന്‍ ഉപയോഗിച്ചുള്ള തീപിടുത്തം അയാള്‍ ആസ്വദിച്ചിരുന്നു.പലപ്പോഴും അതില്‍ ഇരകള്‍ ആകുന്നവരുടെ വേദന അയാള്‍ ആസ്വദിച്ചിരുന്നു എന്ന് പറയാം.ഈ ചെയ്തികളുടെ എല്ലാം ഇടയില്‍ തന്‍റെ ഭാര്യ ആയ ഫ്രോ കൂര്‍ട്ടനോട് അയാള്‍ ഒരു പ്രത്യേക സ്നേഹം കരുതി വച്ചിരുന്നു.താന്‍ പിടിയില്‍ ആകും എന്ന് തോന്നിയ സമയം അയാള്‍ അവരോടു തന്‍റെ കുറ്റങ്ങള്‍ ഏറ്റു പറയുകയും പോലീസിനോട് അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പറയുന്നു.അത് വഴി അയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആള്‍ക്ക് ലഭിക്കുന്ന പാരിതോഷികം അവര്‍ക്ക് ലഭിക്കും എന്ന് കണക്കു കൂട്ടുന്നു.അവസാനം അയാള്‍ നേരത്തെ പറഞ്ഞത് പോലെ ഭാര്യ പോലീസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും ഒരു പള്ളിയില്‍ വച്ച് ശാന്തന്‍ ആയി കീഴടങ്ങുകയും ചെയ്യുന്നു. സിനിമ ഈ ഭാഗത്തിലേക്ക് പോകുന്നില്ല.പിടിയിലായപ്പോള്‍ അയാള്‍ ഒമ്പത് കൊലപാതകങ്ങള്‍ക്കും ഏഴു കൊലപാതക ശ്രമങ്ങള്‍ക്കും കേസ് ചുമത്തപ്പെട്ടൂ.എന്നാല്‍ 79 കുറ്റകൃത്യങ്ങള്‍ അയാള്‍ നടത്തിയതായി അവകാശപ്പെട്ടു.കൂടുതലും കൊലപാതകങ്ങള്‍!!
പരമ്പര കൊലയാളികളെ ആസ്പദം ആക്കിയുള്ള ചിത്രങ്ങള്‍ പലപ്പോഴും അവരുടെ കൃത്യങ്ങളിലേക്ക് അധികം കടന്നു ചെല്ലുന്നതിനു പകരം വൈകാരികം ആയ അവരുടെ വശങ്ങളിലേക്ക് ആകും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.ഇവിടെയും അത് തന്നെ സംഭവിച്ചിട്ടുണ്ട്.ഹിറ്റ്‌ലറുടെ ഭരണത്തിലെ ആദ്യ നാളുകളിലെ അടിച്ചമര്‍ത്തല്‍ ചിത്രത്തില്‍ ഇടയ്ക്കിടെ സൂചിപ്പിക്കുന്നും ഉണ്ട്.വിദഗ്ധമായി ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയം അവിടെ സ്പഷ്ടമാണ്.ഒരു docu-cinema എന്നത്തില്‍ നിന്നും കൊലയാളിയുടെ മറ്റു ചില വശങ്ങളിലേക്കും ചിത്രം സഞ്ചരിച്ചത് നല്ലൊരു ഉദ്യമം ആയിരുന്നു.ചലച്ചിത്രം ഉണ്ടാക്കിയ ചലനത്തെക്കാളും പീറ്റര്‍ കൂര്‍ട്ടന്‍ എന്ന രക്തദാഹി ആയ,മാദ്ധ്യമങ്ങള്‍ "ദാസല്ടോര്ഫിലെ രക്തരക്ഷസ്സ്" എന്ന് കൊലപാതകിയുടെ ജീവ ചരിത്രം ആയിരിക്കും കൂടുതല്‍ ഭയാനകം.
No comments:
Post a Comment