734.ORPHAN(ENGLISH,2009),|Mystery|Thriller|,Dir:-Jaume Collet-Serra,*ing:-Vera Farmiga, Peter Sarsgaard, Isabelle Fuhrman.
*****Spoilers Ahead****
Orphan എന്ന ചിത്രം ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയില്‍ വളരെ പ്രശസ്തം ആണ്.ചിത്രത്തിലെ എസ്തര് എന്ന പെണ്‍ക്കുട്ടി സിനിമ കഴിയുമ്പോഴും ക്രൂരതയുടെ പര്യായം ആയി മാറുന്നത് എങ്ങനെ ആണെന്ന് കണ്ടറിയുമ്പോള്‍ പ്രേക്ഷകനില്‍ അവിശ്വസനീയത തോന്നാറുണ്ട്.സമാനമായ ഒരു വികാരം ആണ് 2009 ല്‍ Orphan ഇറങ്ങിയ വര്‍ഷം റിലീസ് ആയ Murderer എന്ന ഹോംഗ്കോംഗ് ചിത്രം കാണുമ്പോഴും ഉണ്ടാവുക.ആകസ്മികമായി ഒരേ വര്‍ഷം ഒരേ മാസം റിലീസ് ആയ രണ്ടു ചിത്രങ്ങള്‍.ഒന്ന് ഒരു സൈക്കോ ത്രില്ലര്‍,മറ്റേത് പ്രതികാര കഥയും.എന്നാല്‍ സിനിമയിലെ സംഭവികാസങ്ങള്‍ എല്ലാം കൊണ്ടെത്തിക്കുന്നത് ഒരേ ഒരു കഥയില്‍ അഥവാ "രോഗത്തില്‍".
Hypopituitarism എന്ന അപൂര്‍വ്വം ആയ രോഗം ഹോര്‍മോണുകളുടെ അസ്വാഭാവികമായ പ്രവര്‍ത്തനം മൂലം ചിലരില്‍ ഉണ്ടാകുന്ന രോഗാവസ്ഥ ആണ്.ഈ രണ്ടു ചിത്രങ്ങളിലും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളും ഈ ഒരു രോഗം കാരണം അവരുടെ സാധാരണ ജീവിതം എന്ന അവസ്ഥയെ ബാധിക്കപ്പെട്ടവര്‍ ആണ്.Murderer ലെ യുവാവും Orphan ലെ എസ്തര് എന്നിവര്‍ തങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങളെ നേരിടാന്‍ തിരഞ്ഞെടുത്ത വഴികള്‍ എന്നാല്‍ ഒന്നാണ് എന്ന് കാണാം.ലിങ്ങിന്റെ ഭാര്യയോടു ഉള്ള സമീപനം Murderer ലും എസ്തര് തന്റെ പിതാവിന്റെ സ്ഥാനത് കാണേണ്ട ആളോട് പെരുമാറുന്നത് Orphan ലും അസ്വഭാവികം ആയ സാമ്യം ആയി തന്നെ നിലനില്ക്കുന്നു.
Murderer എന്ന ചിത്രത്തോട് വളരെ അടുത്ത് നില്ക്കുന്ന ഒരു മലയാള ചിത്രം ഉണ്ട്.മുംബൈ പോലീസ് എന്ന ചിത്രത്തിന്റെ ആദ്യ പകുതിയും ഈ ചിത്രവും ആയി വളരെയധികം സാമ്യം കാണാന്‍ സാധിക്കും.ഒരു പക്ഷെ അവിശ്വസനീയം ആയ ക്ലൈമാക്സ് ആയിരിക്കും മലയാളത്തില്‍ ആ പ്ലോട്ട് അത് പോലെ പറിച്ചു നടാതെ ഇരിക്കാന്‍ കാരണം എന്ന് തന്നെ വിശ്വസിക്കുന്നു.ഒരു പക്ഷെ അത്തരം ഒരു ക്ലൈമാക്സ് വിശ്വസിക്കാന്‍ ഉള്ള പ്രേക്ഷകന്റെ വൈമുഖ്യതയെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടും ഉണ്ടാകാം.Homosexuality അതിലും കൂടുതല്‍ ആളുകളില്‍ വിശ്വാസ്യം ആക്കം എന്നൊരു ധാരണ ഉണ്ടാകും എന്ന് ചുരുക്കം.Murderer എന്ന ഏഷ്യന്‍ ചിത്രത്തിനും സംഭവിച്ചത് ഇതാണ്.Orphan ലെ എസ്തര് എന്ന ചിത്രത്തിന്റെ ക്രൂരതയുടെ ആഴം തന്നെ ആകാം ഒരു പക്ഷെ Murderer ലെ കഥാപാത്രത്തിനും ഉള്ളത്.എന്നാല്‍ പരിചിതം അല്ലാത്ത ഒരു കഥാഗതി ചിത്രത്തിന് Orphan ഉ ലഭിച്ച സ്വീകാര്യത നേടി കൊടുത്തില്ല എന്ന് മാത്രം.പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് Murderer ഒരു പ്രതികാര കഥ ആഎന്നുള്ള കാര്യം.വ്യത്യസ്തമായ പ്രതികാരം എന്നേ അതിനെ കുറിച്ച് പറയാനും സാധിക്കൂ.
കഥയുടെ credits ല്‍ ഒന്നും സമാനമായ പേരുകള്‍ കാണാന്‍ സാധിച്ചില്ല.എന്നാല്‍ കൂടി ഒരേ വര്‍ഷം ഒരേ മാസം രണ്ടു ആഴ്ചകളുടെ വ്യത്യാസത്തില്‍ ലോകത്തിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നും ഇറങ്ങിയ ചിത്രങ്ങളുടെ ഒരേ കഥാഗതിയും അമ്പരപ്പ് ഉണ്ടാക്കുന്നുണ്ട്.രണ്ടു ചിത്രങ്ങളും ആദ്യം കണ്ടപ്പോള്‍ തോന്നിയ അത്ഭുതം ഇന്നും ഉണ്ട്.ചിത്രങ്ങള്‍ക്ക് ഉണ്ടായ സാദൃശ്യം അത്ര മാത്രം ആയിരുന്നു.കാരണം അവിശ്വസനീയം ആയ ക്ലൈമാക്സ്.Orphan എന്ന ചിത്രം കാണാത്തവര്‍ ഉണ്ടെന്നു തോന്നുന്നില്ല.അതിന്റെ ഒപ്പം തന്നെ ഒരു ശ്രമം Murderer നു നല്കുന്നതില് തെറ്റില്ല എന്ന് തോന്നുന്നു.
More movie suggestions @www.movieholicviews.blogspot.ca

No comments:
Post a Comment