729.MANHATTAN MURDER MYSTERY(ENGLISH,1993),|Crime|Mystery|Comedy|,Dir:-Woody Allen,*ing:-Woody Allen, Diane Keaton, Jerry Adler
അന്വേഷണ ത്വര മനുഷ്യരില്‍ പൊതുവേ കാണപ്പെടുന്ന ഒരു സ്വഭാവം ആണ്.വാര്‍ത്തകളില്‍ ഒക്കെ കാണുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന നിഗൂഡത ഉള്ള കേസുകളില്‍ സ്വയം വിശകലനം നടത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ പിടിക്കും മുന്‍പ് തന്നെ സ്വയം അവരെ കണ്ടെത്താന്‍ ഒരിക്കല്‍ എങ്കിലും ശ്രമിക്കാത്തവര്‍ വിരളം ആയിരിക്കും.രഹസ്യങ്ങള്‍ ഒരു പക്ഷെ മനുഷ്യന്‍ എന്ന സാമൂഹിക ജീവിയെ എന്നും ഭയപ്പെടുത്തുന്നു എന്ന് കരുതുന്നു.അതായിരിക്കും ഇത്തരം ഒരു പ്രവൃത്തിയുടെ മുഖ്യ കാരണം.വുഡി അലന്‍ സംവിധാനം ചെയ്ത 1993 ചിത്രം Manhattan Murder Mystery മനുഷ്യന്റെ ഇത്തരം സ്വഭാവ സവിശേഷതകളെ ആസ്പദം ആക്കി എഴുതി സംവിധാനം ചെയ്ത ചിത്രം ആണ്.
തങ്ങളുടെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന ദമ്പതികളില്‍ ഒരാളുടെ മരണത്തില്‍ സംശയം തോന്നുന്ന ലാറി-കാരോള്‍ ദമ്പതികള്‍ അതിന്റെ രഹസ്യത്തിന്റെ പിന്നാലെ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.വാര്‍ദ്ധക്യത്തിലേക്ക് പോകുന്ന ഒരു പിടി ആളുകളും അവര്‍ അവരുടെ മനസ്സിന്റെ ചെറുപ്പം എങ്കിലും സൂക്ഷിക്കാന്‍ ശ്രമിക്കുന്ന രീതികളും പലപ്പോഴും ചിത്രത്തില്‍ കാണാം.പോലീസ് ജോലിയുമായ ഒരു ബന്ധവും ഇല്ലാത്ത ലാറി,കാരോല്‍,ടെഡ്,മാര്‍ഷ്യ ഫോക്സ് എന്നിവര്‍ അവരവരുടെ നിഗമനങ്ങളിലൂടെ ഹൃദയാഘാതം വന്നു മരിച്ചു എന്ന് കരുതുന്ന ലിലിയന്‍ ഹൗസിന്‍റെ മരണത്തിന്റെ പിന്നാലെ പോകുമ്പോള്‍ കാത്തിരിക്കുന്നത് ദുരൂഹതകള്‍ ആണ്.
വ്യത്യസ്തമായ രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്.പെര്‍ഫെക്റ്റ് ക്രൈം പോലുള്ളവയുടെ പരാമര്‍ശങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ആണെങ്കിലും വ്യക്തമായി പ്രേക്ഷകനെ അതില്‍ മാത്രം തളച്ചു ഇടാതെ പ്രായമാകുന്ന ദമ്പതികളുടെ ഇടയില്‍,അവരുടെ വൈകാരികം ആയ വശങ്ങള്‍ കൂടി ചിത്രത്തില്‍ ചര്‍ച്ചാ വിഷയം ആക്കിയിട്ടുണ്ട്.ചിത്രത്തിലെ ടേപ്പ് റെക്കോര്‍ഡിംഗ് ഭാഗങ്ങള്‍ ഒക്കെ രസകരം ആയിരുന്നു.ഒരു പക്ഷെ ആധുനിക കാലത്ത് ഒരു റീമേക്ക് ഉണ്ടായെങ്കില്‍ ഒരിക്കലും കാണാന്‍ സാധിക്കില്ലാത്ത ഭാഗം.ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
More movie suggestions@www.movieholicviews.blogspot.ca

More movie suggestions
No comments:
Post a Comment