Sunday, 19 June 2016

669.THE BRAND NEW TESTAMENT(FRENCH,2015)

669.THE BRAND NEW TESTAMENT(FRENCH,2015),|Fantasy|Comedy|,Dir:-Jaco Van Dormael,*ing:-Pili Groyne, Benoît Poelvoorde, Catherine Deneuve.


  "ദൈവം"  എന്ന concept വിശ്വാസികളിലും  അവിശ്വാസികളിലും വളരെയധികം ചോദ്യങ്ങള്‍  ഉയര്‍ത്തുമ്പോള്‍ "ദൈവം"  ബ്രസല്‍സിലെ ഒരു  ഒറ്റപ്പെട്ട കെട്ടിടത്തില്‍  അടയ്ക്കപ്പെട്ട,മറ്റാര്‍ക്കും  പ്രവേശനം ഇല്ലാത്ത  ഒരു  കെട്ടിടത്തില്‍ ബിയറും  അടിച്ച് തന്‍റെ  കമ്പ്യൂട്ടറിലൂടെ മനുഷ്യരുടെ വിഷമങ്ങളുടെ  തീവ്രത  കൂട്ടി രസിക്കുന്ന കുറെയേറെ നിയമങ്ങള്‍ പ്രോഗ്രാം  ചെയ്തു  ആസ്വദിക്കുന്ന ഒരു "Sadist" ആണെങ്കിലോ?അങ്ങനെ  ഒരാളുടെ  മൂത്ത  മകന്‍ J.C,മുഴുവന്‍ പേര്  എല്ലാവര്ക്കും  പരിചിതം  ആണ്.Jesus Christ.ഭൂമിയിലേക്ക്‌  അയച്ചപ്പോള്‍ അവിടെ  സ്വന്തം  പിതാവിന്റെ  ഉപദേശങ്ങള്‍ക്ക്  വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ  ഫലം  ഇപ്പോള്‍  അനുഭവിക്കുന്നു.സ്വന്തം  ഭാര്യയെ  വീട്ടില്‍ ഒരു  അടിമയെ  പോലെ  കാണുന്ന,സ്പോര്‍ട്സ്  അല്ലാതെ  ലോകത്ത്  നടക്കുന്ന ഒരു  സംഭവവും  ടി വിയിലൂടെയും കാണരുതെന്ന ഉഗ്ര ശാസന നില നില്‍ക്കുന്ന  ആ വീട്ടില്‍  ദൈവത്തിനു  ഒരു  എതിരാളി  ഉണ്ടാകുന്നു.


     ദൈവത്തിന്റെ  പ്രവര്‍ത്തികള്‍  എത്ര  ക്രൂരം  ആണെന്നും  മനുഷ്യന്റെ  ജീവിതത്തോട്  അനുകമ്പ  തോന്നുകയും  ചെയ്ത  മകള്‍ ഇയ.എല്ലാവര്ക്കും  സംസാരിക്കാന്‍  മൂത്ത  സഹോദരനും അച്ഛനും  ആണ്  വിഷയം.എന്നാല്‍  ഇയ സ്വന്തം  പിതാവിനോട്  പോരാടാന്‍  തന്നെ  തീരുമാനിച്ചൂ.അവള്‍  ലോകത്തിന്റെ  തന്നെ  നിലനില്‍പ്പിനു  കാരണം  ആയ ആ  പ്രപഞ്ച  സത്യം മനുഷ്യരിലേക്ക്  വെളിപ്പെടുത്തുന്നു.അത്  സ്വന്തം  പിതാവായ ദൈവത്തിനു  പണി  കൊടുത്തു  കൊണ്ട്  തന്നെ.


  സഹോദരന്‍  12 വിശുദ്ധന്മാരെ ആണ്  സൃഷ്ടിച്ചതെങ്കില്‍ ഇയയുടെ ഉദ്ദേശ്യം അതില്‍  ആറു  പേരെ  കൂടി  ചേര്‍ത്ത് 18 ആക്കുകയാണ്.അമ്മയുടെ ഇഷ്ട കാലിയായ  ബേസ്ബോളിലെ  കളിക്കാരുടെ  എണ്ണം  കൂടി  ആണത്.അതിനായി  ആറു  പേരെ  കണ്ടെത്തി  അവരെ  കൊണ്ട് വിശുദ്ധ  പ്രവര്‍ത്തികള്‍  ചെയ്യിപ്പിക്കണം.ഇയയുടെ  ആ ശ്രമങ്ങളും  അതിനെ  തകര്‍ക്കാന്‍  ശ്രമിക്കുന്ന  ദൈവവും  തമ്മില്‍  ഉള്ള  സംഘര്‍ഷങ്ങള്‍  ആണ്  ഈ  ഡാര്‍ക്ക്  കോമഡി  ചിത്രത്തിലൂടെ  അവതരിപ്പിച്ചിരുന്നത്.അവള്‍  ഉണ്ടാക്കാന്‍  പോകുന്ന  ഏറ്റവും  പുതിയ നിയമം  എന്തായിരിക്കും  എങ്ങനെ  ആകും  എന്നത്  പുതുമയേറിയ  ആശയത്തിലൂടെ  അവതരിപ്പിച്ചിരിക്കുന്നു  ഈ  ചിത്രത്തില്‍.ഒരു  പക്ഷെ  ദൈവത്തിന്റെ  വികൃതികള്‍  സൃഷ്ടിച്ച  ഈ ലോകം  കുറച്ചു  കൂടി  നിറപ്പകിട്ട് ഏറിയ  ഒന്നാകുമായിരുന്നു  എന്ന  കാഴ്ചപ്പാടും  ഈ  ചിത്രം  മുന്നോട്ട്  വയ്ക്കുന്നു.തീര്‍ച്ചയായും കാണേണ്ട  ഒന്നാണ്  ഈ  ബെല്ജിയന്‍  ചിത്രം.ഒരു  പക്ഷെ  സിനിമയെ  സിനിമയായി  മാത്രം   കാണേണ്ട അവസരങ്ങളില്‍ ഒന്നാണ്  ഈ  ചിത്രം  കാണുമ്പോള്‍  പ്രേക്ഷകന്  വേണ്ടത്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment