Monday, 21 October 2013

52.PI (ENGLISH,1998)

PI (ENGLISH,1998), |Drama|Sci-fi|Thriller|,Dir:-Daren Aronofsky,*ing:-Sean GulletteMark MargolisBen Shenkman

പ്രപഞ്ച രഹസ്യം തേടിയുള്ള മനുഷ്യന്‍റെ യാത്രയ്ക്ക് വളരെയധികം കഥകള്‍ പറയാനുണ്ടായിരിക്കും .പ്രപഞ്ചത്തിന്റെ ഉല്‍പത്തി മുതല്‍ ഉള്ള രഹസ്യങ്ങള്‍ ഒരു ചെപ്പില്‍ അടച്ചു വച്ച് നമ്മുടെ എല്ലാം അറിവിനും അപ്പുറം കാത്തു സൂക്ഷിച്ച് വച്ചിരിക്കുന്ന ഒരു രഹസ്യമായി അതിപ്പോഴും നിലകൊള്ളുന്നു .ആ രഹസ്യങ്ങള്‍ക്ക് പലരും നല്‍കുന്ന നിര്‍വചനം പലതായിരിക്കാം .ചിലര്‍ പ്രാപഞ്ചിക രഹസ്യങ്ങളുടെ പിന്നില്‍ ഒരു ശക്തി ഉണ്ടെന്നു വിചാരിക്കുന്നു .അതിനെ ഒരു വിശ്വാസത്തിന്‍റെ ചട്ടക്കൂട്ടില്‍ ഇട്ട് അതിനെ മതപരമായ രീതികളില്‍ കാണുന്നു .എന്നാല്‍ ചിലര്‍ അതിനു ശാസ്ത്രത്തിന്‍റെ നിറം നല്‍കി അതിനെ സങ്കീര്‍ണമായ ഒരു സിദ്ധാന്തം രൂപപ്പെടുത്തി അതിന് മനുഷ്യനും അതീതമായ മാനങ്ങള്‍ നല്‍കുന്നു .ചുരുക്കത്തില്‍ ശാസ്ത്രവും മതവും എല്ലാം ഇത്തരം സിദ്ധാന്തങ്ങള്‍ തേടി ഉള്ള യാത്രയില്‍ മനുഷ്യനെ അനുഗമിക്കുന്നു .ആ യാത്രയുടെ ലക്‌ഷ്യം ഒന്നാണെങ്കിലും വഴി വ്യത്യസ്ഥം ആണ് .അവിടെ വിശ്വാസവും ശാസ്ത്രവും തമ്മില്‍ ഉള്ള ഉരസലുകള്‍ ഉണ്ടാകുന്നു .അത്തരം ഒരു സങ്കീര്‍ണമായ വിഷയം ചര്‍ച്ച ചെയ്യുന്ന പതിവ് ഹോളിവുഡ് സിനിമ രീതികളില്‍ നിന്നും മാറിയുള്ള വ്യത്യസ്തമായ ഒരു ചിത്രമാണ് "പൈ"

 പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും ഒരു പ്രത്യേക രീതി പിന്തുടരുന്നു എന്ന് വിശ്വസിക്കുന്ന കണക്കിലെ വിദഗ്ദ്ധന്‍ ആയ മാക്സ് കോഹന്‍ .മാക്സ് ഒരു പ്രത്യേക സ്വഭാവക്കാരന്‍ ആണ് .സാമൂഹികമായ ഇടപ്പെടലുകള്‍ അയാള്‍ക്ക്‌ കുറവാണ് .അയാളുടെ മനസ്സില്‍ അയല്‍വക്കത്ത് താമസിക്കുന്ന ദേവിയുടെ കാമാതുരയായ കണ്ണുകളെ കാണുന്നില്ല ...പണത്തിന്റെ പുത്തന്‍ മണം നല്‍കുന്ന സൌഭാഗ്യങ്ങള്‍ അയാള്‍ ശ്രദ്ധിക്കുന്നില്ല .അയാളുടെ ആകെ ഉള്ള സൌഹൃദം കണക്കും പിന്നെ ഗുരു സ്ഥാനത്തുള്ള സോള്‍ എന്ന വൃദ്ധനും ആണ് .മാക്സിന്റെ സിദ്ധാന്തം അനുസരിച്ച് നമ്മുടെ ചുറ്റും സംഭവിക്കുന്നതില്‍ എല്ലാം ഒരു പ്രത്യേക സംഖ്യയുടെ സ്വാധീനം ഉണ്ടെന്ന് കരുതുന്നു .അതിനെ ചുറ്റിപറ്റി ഉള്ള മാക്സിന്റെ പരീക്ഷണത്തില്‍ അയാള്‍ ത്യജിക്കുന്നത് അയാളുടെ ജീവിതം തന്നെ ആണ് .സങ്കീര്‍ണമായ പരീക്ഷണങ്ങള്‍ അയാളുടെ തലച്ചോറിന് നല്‍കിയ ആഘാതം കൂടുതലായിരുന്നു.അത് അയാളെ ഒരു രോഗി ആക്കുന്നു.മാക്സ് തന്‍റെ പരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനമായി എടുക്കുന്നത് ആരാലും പ്രവചിക്കാന്‍ കഴിയില്ല എന്ന് കരുതുന്ന സ്റ്റോക്ക് എക്സ്ചേഞ്ചിലെ കണക്കുകളെ ആണ്.അവയെ പ്രവചിക്കാം എന്നും ആ കണക്കുകളുടെ പുറകില്‍ ഒരു പ്രത്യേക സിദ്ധാന്തം  ഒളിച്ചിരിപ്പുണ്ട് എന്നും വിശ്വസിയ്ക്കുന്നു.മാക്സ് തന്‍റെ അറിവുകള്‍ പങ്ക് വയ്ക്കുന്ന സോള്‍ പണ്ട് ഇത് പോലെ ഉള്ള പരീക്ഷണങ്ങള്‍ നടത്തി ഒരു വിധത്തില്‍ പരാജയത്തിന്‍റെ കയ്പ്പ് നീര്‍ കുടിച്ച ആളുമായിരുന്നു .അതിനാല്‍ തന്നെ സോള്‍ ഇപ്പോഴും മാക്സിനോട് വിശ്രമം എടുക്കുവാന്‍ ആവശ്യപ്പെടുന്നും ഉണ്ട്.

മാക്സിനെ പതിവായി ഫോണ്‍  വിളിക്കുന്ന വാള്‍ സ്ട്രീറ്റിലെ ദല്ലാള്‍ ആയ ഒരു സ്ത്രീ  മാക്സിനെ നേരില്‍ കാണുന്നു .അവര്‍ മാക്സിന്‍റെ നിരീക്ഷണങ്ങള്‍ തങ്ങള്‍ക്കും കൂടി പങ്ക് വയ്ക്കുവാന്‍ ആവശ്യപ്പെടുന്നു.അതിനു പകരമായി ഒരു സൂപ്പര്‍ ചിപ്പ് അവര്‍ നല്‍കുന്നു .തന്‍റെ പരീക്ഷണങ്ങള്‍ക്ക് അത്തരം ഒരു ചിപ്പിന്റെ  ആവശ്യകത ഉണ്ടെന്നു മനസ്സിലാക്കിയ മാക്സ് ആ ആവശ്യം അംഗീകരിക്കുന്നു .പിന്നീട് മാക്സ് ഒരു കഫേയില്‍ വച്ച് ജൂതനായ ലെന്നിയെ പരിചയപ്പെടുന്നു .ജൂത വിശ്വാസങ്ങളെ കണക്കുമായി ബന്ധിപ്പിക്കുന്ന ഒരു വിദഗ്ധന്‍ ആണ് ലെന്നി.അവര്‍ പതുക്കെ കൂട്ടുകാരാകുന്നു.ജൂതനാനെങ്കിലും വിശ്വാസിയല്ലാത്ത മാക്സിനോട് ലെന്നി കണക്കും മതവും തമ്മില്‍ ഉള്ള ബന്ധത്തെ കുറിച്ച് പറയുന്നു .അങ്ങനെയിരിക്കെ തന്‍റെ പുതിയ ചിപ്പുമായി ഗവേഷണം  തുടരുന്ന മാക്സ് 216 അക്കങ്ങള്‍ ഉള്ള ഒരു സംഖ്യ അവിചാരിതമായി  കണ്ടു പിടിക്കുന്നു.എന്നാല്‍ തന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി എന്ന് കരുതുന്ന മാക്സ് തന്‍റെ നീരിക്ഷണങ്ങള്‍ സോളിനോടും പറയുന്നു.എന്നാല്‍ സോള്‍ താന്‍ പണ്ട് സമാനമായ ഒരു സംഖ്യ കണ്ടെത്തിയ കാര്യം മാക്സിനോട് പറയുന്നു.എന്നാല്‍ അസംഭവ്യമായ കാര്യങ്ങള്‍ പിന്നീട് നടക്കുന്നു.അത് മാക്സിന്റെ കണക്കു കൂട്ടലുകളോട്‌ അടുത്ത് നില്‍ക്കുന്നതും ആയിരുന്നു.എന്നാല്‍ തനിക്ക് തെറ്റ് പറ്റി എന്ന് കരുതി മാക്സ് ആ സംഖ്യ എഴുതിയ കടലാസ് കളയുന്നു .പിന്നീട് അത് അന്വേഷിച്ചു പോയപ്പോഴേക്കും അതിന്‍റെ ആദ്യ ഭാഗം കിട്ടിയ ഓഹരി ദള്ലാലുമാര്‍ ബാക്കി സംഖ്യ അന്വേഷിച്ചു മാക്സിന്റെ പുറകെ വരുന്നു.അതിന്‍റെ കൂടെ അവിചാരിതമായ മറ്റൊരു ശത്രുവും .ദൈവത്തിന്‍റെ സംഖ്യ അന്വേഷിക്കുന്ന ജൂത പുരോഹിതന്മാര്‍..

  മാക്സ് തന്‍റെ ശത്രുക്കളെ എങ്ങനെ നേരിടും എന്നുള്ളതും ..മാക്സ് കണ്ടു പിടിച്ച ആ സംഖ്യ യഥാര്‍ത്ഥത്തില്‍ എന്താണ് എന്നതും ആണ് ബാക്കി സിനിമ.ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ഈ ബാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം എനിക്ക് അനുഭവപ്പെട്ടത് ബുദ്ധിപൂര്‍വമായ ഒരു സിനിമ എന്ന നിലയിലാണ്.സംഖ്യകള്‍ മാത്രം കൂട്ടുള്ള മാക്സ് മാനസികമായ പ്രശ്നങ്ങള്‍ ഉള്ള ഒരാളാണ്.പലപ്പോഴും കാണിക്കുന്ന ഡ്രില്ലിംഗ് രംഗങ്ങള്‍ ,മാക്സിന്റെ മരുന്ന് കഴിയ്ക്കല്‍ എന്നിവയെല്ലാം ആ അവസ്ഥയെ വരച്ചു കാട്ടുന്നു.ഒരു സൂപ്പര്‍ കമ്പ്യുട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്‍ "ദൈവത്തിന്‍റെ സംഖ്യ " എന്ന്ക വിശ്വസിക്കുന്ന ആ സംഖ്യ കണ്ടെത്തുന്ന ആ രംഗങ്ങളില്‍ അയാളില്‍ ഉണ്ടാകുന്ന ആ മാറ്റങ്ങള്‍ എല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.സങ്കീര്‍ണമായ ഒരു മികച്ച സൈക്കോ ത്രില്ലര്‍ തന്നെ ആണ് " പൈ ".പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി ഹോളിവുഡില്‍ പിറവി എടുത്ത ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് നിസ്സംശയം പറയാവുന്ന  ഒരു സിനിമ.സങ്കീര്‍ണമായ ഒരു വിഷയം സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍ .വിശ്വാസവും പണത്തോടുള്ള ആര്‍ത്തിയും എല്ലാം ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണെന്ന് നമുക്ക് പലപ്പോഴും തോന്നും ഈ ചിത്രത്തില്‍ .കണക്കിന്‍റെ  സങ്കീര്‍ണതകള്‍ പലപ്പോഴും സിനിമ കാണുമ്പോള്‍ നമുക്കും കുറച്ച് തലവേദന കൊണ്ട് വരുന്നുണ്ട്.എന്നാല്‍ മികച്ച രീതിയില്‍ എഴുതിയ വിശ്വസനീയമായ ഒരു മാസ്റ്റര്‍ പീസ്‌ ആണ് ഈ ചിത്രം.ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ചിത്രമല്ല .അല്‍പ്പം ക്ഷമയോടെ ഇരുന്ന് കണ്ടു മനസ്സിലാക്കേണ്ട ചിത്രം ആണ് "പൈ "
ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8.5/10 !!

" PI " is an excellent movie based on the life of a mathematician Max Cohan who believed that the world follows a pattern in its structure of existence.He believed that a super number expresses the world order.He believed that a complex number could make such a pattern for the existence of world.In his quest to find the ultimate number,he sacrificed his social life,relations,money and beliefs.He had a lonely life with numbers and his mentor Sol as his only friends.Max often discusses his findings with Sol whom himself was a veteran who failed in finding the pattern.
One day Max met up with a lady from Wall Street who was a broker there.She used to call max everyday seeking his help.In his quest to find the pattern,max believes that even the unpredictable stock exchange follows a particular pattern in its mode of work.He was making calculations based on that theory .She offered him a super chip for conducting his researches and in return asked to share his work with him.Max knew that the super chip which she provided would be much useful to him.Later on he met  a Jew Lenny in a cafe.Lenny co-relates mathematics and Jew beliefs and explains it to Max.Max,himself was a Jew who didn't have religious believes.But Max made friends with Lenny.
Later,during his experiment with the super chip,Max accidentally got himself into a 216 digit number as his output.But for the number to be true,the unexpected had to occur the next day.He discussed the same with his mentor Sol and Sol too said him that he too had a vision of such a number.Later Max got confirmed that his findings were accurate.

But Max already threw the first part of the numbers and memorized the rest.But the thrown away part was with the beasts from wall street.They wanted the rest of the numbers from him.At the same time a new enemy also came in max's way.A group of Jewish priests who were searching for the ultimate number from the God.Can max be able to survive from his enemies?Can he be able to understand what that number actually meant?Rest of the story deals with these.This movie is a well crafted,high profile,intelligent movie which really tears our heads while watching.this movie is not for all.An usual attempt from Hollywood with a script having technical brilliance and moreover its a masterpiece in black and white.This movie clearly shows that money and belief goes in tandem. An exceptional Indie movie that should be considered as one having a brilliant way of film making for a brilliant film.My rating for the movie is 8.5/10!!

More reviews @ www.movieholicviews.blogspot.com




No comments:

Post a Comment