AARAMBHAM (TAMIL,2013) ,Dir:-Vishnuvardhan ,*ing:-Ajithkumar,Arya,Nayanthara.
അജിത്തിന്‍റെ വണ്‍ മാന്‍ ഷോയും വിഷ്ണു വര്‍ധന്റെ സംവിധാന മികവുമായി ദീപാവലി വെളിച്ചത്തില്‍ "ആരംഭം "
വളരെയധികം പ്രതീക്ഷയോടെ (ഒരു അജിത് ആരാധകന്‍ ) എന്ന നിലയില്‍ ആണ് ഈ സിനിമ കാണാന്‍ പോയത് .വിഷ്ണു വര്‍ദ്ധന്‍ എന്ന സംവിധായകന്‍റെ സിനിമകളോടുള്ള ഇഷ്ടം കോളേജ് സമയം മുതല്‍ ഉള്ളത് ആണ് .എന്തായാലും എനിക്ക് തീരെ നിരാശപ്പെടേണ്ടി വന്നില്ല .ദീപാവലിയുടെ ആഘോഷം ഈ ചിത്രത്തില്‍ നിന്നും തന്നെ തുടങ്ങുവാന്‍ സാധിച്ചു.പതിവ് കഥ,നായകനും വില്ലനും എല്ലാം ഉണ്ട് ,സെറ്റ് പ്രോപര്‍ട്ടി നായികമാര്‍ ,വെടി,പൊക എല്ലാം ഈ സിനിമയില്‍ ഉണ്ട് .എന്നാല്‍ അല്‍പ്പം പോലും ബോര്‍ അടിപ്പിക്കാതെ ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നു വിഷ്ണു വര്‍ദ്ധന്‍ .ഓം പ്രകാശിന്‍റെ ക്യാമറയും ,യുവന്‍ രാജയുടെ സംഗീതവും ബി ജി എമ്മും കൂടി ആയാപ്പോള്‍ തിയറ്ററില്‍ വന്നത് ഒരു stylish ത്രില്ലര്‍ .
അശോക് എന്ന വില്ലനില്‍ നിന്നും നായകന്‍ ആകുന്ന ദൂരം ആണ് ഈ ചിത്രത്തിനുള്ളത് .ഒരു പ്രത്യേക സാഹചര്യത്തില്‍ അശോക് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് സ്വന്തം മനസാലെ അല്ലെങ്കില്‍ പോലും പങ്കാളിയാകേണ്ടി വരുന്ന ഒരു ഹാക്കിംഗ് എക്സ്പര്‍ട്ട് ആയി ആര്യ അഭിനയിക്കുന്നു ,നയന്‍ താരയും തപ്സീയും ഇവരുടെ കൂടെ ഉണ്ട് .ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ നായകനായി അഭിനയിച്ച റാണ ഒരു ചെറിയ വേഷത്തിലും ഉണ്ട് .അശോകിന്റെ പ്രവര്‍ത്തികള്‍ ,അതും തീവ്രവാദ പ്രവര്‍ത്തനം ആയി വ്യാഖ്യാനിക്കപ്പെട്ട പ്രവര്‍ത്തികള്‍ എന്തിനാണ് എന്നുള്ളതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം .കഥയെക്കാള്‍ ഉപരി ഈ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു അവതരണ ശൈലി ആണ് ഇതിന്‍റെ പ്ലസ് പോയിന്‍റ് .അജിത്തിന്‍റെ പഞ്ച് ടയലോഗ്സ് ധാരാളം ഉള്ള ഈ ചിത്രം തീര്‍ച്ചയായും ആരാധകരെ രസിപ്പിക്കുന്നുണ്ട് .എന്നാല്‍ പഴയ വിജയ് -അജിത് സിനിമകളിലെ പോലെ ഉള്ള പരസ്പ്പരം പറയുന്ന പഞ്ച് ടയലോഗ്സ് ഒന്നും ഇല്ലായിരുന്നു .വിലയേറിയ വണ്ടികളും സെറ്റുകളും എല്ലാം കൂടി ഒരു നല്ല സ്ടയലിഷ് ചിത്രം എന്ന ഫീല്‍ ആരംഭം നല്‍കുന്നുണ്ട് .അജിത്തിന്‍റെ ഓരോ ടയലോഗിനും തിയറ്ററില്‍ നിന്നും ലഭിച്ച കയ്യടി കൂടി ആകുമ്പോള്‍ സ്ഥിരം ഒരു അജിത് സിനിമയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന എല്ലാം ഇവിടെ നിന്നും ലഭിക്കുന്നുണ്ട് . കൂടുതല്‍ ആശ്വാസം ആയി തോന്നിയത് താമശയ്ക്ക് വേണ്ടി മെനഞ്ഞെടുത്ത വേറൊരു ട്രാക്ക് ഈ സിനിമയില്‍ ഇല്ല എന്നതാണ് .അജിത് സിനിമകളില്‍ അത് പതിവും ഇല്ല ഈ അടുത്തകാലത്തായി .എന്തായാലും സന്താനവും ,സൂരിയും ,പവര്‍ സ്റ്റാറും ,സാം Anderson എന്നിവരുടെ ഒന്നും ശല്യം ഈ ചിത്രത്തില്‍ ഇല്ലായിരുന്നു .അത് കൊണ്ട് തന്നെ സിനിമയുടെ മൊത്തത്തില്‍ ഉള്ള ത്രില്‍ മൂഡ് നിലനിര്‍ത്തി പോകാന്‍ സാധിച്ചു .ചിലര്‍ക്കെങ്കിലും അവരെ ഒക്കെ മിസ്സ് ആയി കാണും എന്ന് തോന്നുന്നു . .
അജിത് തന്‍റെ സ്റ്റൈല്‍ ഒരു മുഖമുദ്ര ആക്കിയ നടനാണ് .ഓരോ ചലനങ്ങളിലും സ്വന്തമായ സ്റ്റൈല്‍ അവതരിപ്പിക്കുന്ന അജിത് തന്നെ ആയിരുന്നു ഈ ചിത്രത്തിന്‍റെയും മുഖ്യ ആകര്‍ഷണം .ഒരു പക്ഷേ ആര്യയെ പോലെ ഇപ്പോള്‍ തമിഴ് സിനിമയില്‍ മിന്നി നില്‍ക്കുന്ന ഒരു താരം തന്‍റെ വേഷം ചെറുതാണ് എന്ന് അറിഞ്ഞിട്ടു പോലും അഭിനയിക്കാന്‍ സമ്മതിച്ചത് ഈ ഒരു കാര്യം അറിഞ്ഞിട്ടു തന്നെ ആകണം.അജിത് എന്ന നടന്‍ ,അതും തന്‍റെ ഫാന്‍സ് സംഘടനകള്‍ പിരിച്ചു വിട്ടിട്ടു പോലും ഇത്രയും ആരാധകര്‍ അദ്ദേഹത്തിന്റെ പിന്നില്‍ എന്ത് കൊണ്ടുണ്ടായി എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ് .ഒന്നുമില്ലെങ്കിലും തന്‍റെ ആരാധകരെ രാഷ്ട്രീയത്തിലേക്കുള്ള ഒരു ഏണി പടി ആയി കാണുവാന്‍ ഇ നടന്‍ മെനക്കെട്ടില്ല എന്നുള്ളത് ഒരു കാരണം ആകാം .
അജിത് ചിത്രങ്ങള്‍ അഭിനയ മികവിന്‍റെ പാരമ്യത്തില്‍ ഉള്ള ചിത്രങ്ങളും അല്ല ." മങ്കാത്ത " എന്ന ചിത്രത്തില്‍ ഉള്ള വില്ലന്‍ മാനറിസങ്ങള്‍ പോലും അവതരിപ്പിക്കുന്നതിലെ സ്റ്റൈല്‍ ആകും ഈ നടന്‍റെ ആകെയുള്ള വിജയം .തുടരെ ഉള്ള ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ പോലും ഡ്യൂപ്പ് ഇല്ലാതെ ആക്ഷന്‍ രംഗങ്ങള്‍ പലതും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് .സ്ഥിരം ഹിറ്റുകളുടെ കൂട്ടുകാരന്‍ അല്ല അജിത് ..ഡാന്‍സ് ചെയ്യുന്നതിലെ ഒരു പോരായ്മയും ,സിക്സ് പാക്കിന് പറ്റാത്ത ശരീര പ്രകൃതിയും ഒക്കെ ഒരു കുറവായി കാണിക്കാത്തത് അജിത്തിന്‍റെ വെള്ളിത്തിരയില്‍ ഉള്ള ഒരു സ്ടയലിഷ് പ്രസന്‍സ് ആണ് .
ഈ ചിത്രം കേരളത്തില്‍ എത്ര മാത്രം ഹിറ്റ് ആകും എന്നുള്ളതും ഒരു കാര്യമാണ്.തലൈവ ,സിംഗം തുടങ്ങിയവയെ പോലെ കേരളത്തിലെ കാശ് മൊത്തം കൊണ്ട് പോകും എന്ന് തോന്നുന്നില്ല .ഫാന്‍സ് സംഘടനകള്‍ കുറവായത് കൊണ്ടും ക്രിഷ് 3 പോലെ ഉള്ള ചിത്രങ്ങളും കൂടി വരുമ്പോള്‍ മത്സരം മുറുകും എന്നതും ഒരു കാരണം ആണ് . ഒരു വമ്പന്‍ ഹിറ്റ് പ്രതീക്ഷിക്കാന്‍ പറ്റില്ലായിരിക്കും .ക്ലീഷേ സന്ദര്‍ഭങ്ങള്‍ കുറേ ഉണ്ട് .പ്രത്യേകിച്ച് പുതുമ ഇല്ലാത്ത കഥയും .എന്നാലും അജിത്തിനും വിഷ്ണുവര്‍ധനും വേണ്ടി കാണാവുന്ന സിനിമ .രണ്ടു പേരും നിരാശരാക്കില്ല .അജിത് ആരാധകന്‍ ആണെങ്കില്‍ തീര്‍ച്ചയായും കാണുക .അല്ലാത്തവര്‍ക്ക് കാശ് നഷ്ടം വരാത്ത ഒരു സിനിമ ആണ് "ആരംഭം " .
ഒരു സിനിമ എന്ന നിലയില്‍ ആരംഭം എന്ന ചിത്രത്തിനുള്ള എന്‍റെ റേറ്റിംഗ് -6/10
ഒരു ആരാധകന്‍ എന്ന നിലയില്‍ എന്‍റെ റേറ്റിംഗ് -7/10..ആ ഒരു മാര്‍ക്ക് അജിത്തിനും വിഷ്ണുവര്‍ധനും കൂടി ...
More reviews @ www.movieholicviews.blogspot.com